Voice of the People

Voice of the People Be louder than your fears

1. 20 ലക്ഷത്തിന് മുകളിൽ UPI transaction സർവീസ് സെക്ടർ ൽ ഉള്ളവർക്കും 40 ലക്ഷം goods ഇനത്തിൽ ഉള്ള UPI ട്രാൻസാക്ഷൻ നും കേന്...
19/07/2025

1. 20 ലക്ഷത്തിന് മുകളിൽ UPI transaction സർവീസ് സെക്ടർ ൽ ഉള്ളവർക്കും 40 ലക്ഷം goods ഇനത്തിൽ ഉള്ള UPI ട്രാൻസാക്ഷൻ നും കേന്ദ്ര സർക്കാർ GST നിർബന്ധമാക്കി. 14000 കച്ചവടക്കാരെ ബാധിക്കുന്ന ഈ വിഷയത്തിൽ 5500 പേർക്ക് ലക്ഷങ്ങൾ ആണ് പിഴ ആയി ഇട്ടിരിക്കുന്നത്. അതും ലാഭം വളരെ കുറവായിട്ടു പോലും. അല്ലെങ്കിൽ തന്നെ നികുതി കൊള്ള ആണ് അപ്പോഴാണ് ഇതും കൂടി.. ആളുകൾ പ്രതികരിക്കും.. സ്വാഭാവികം..

2. അരിയും പാൽപൊടിയും കിട്ടിയപ്പോൾ ആളുകൾ ഹിന്ദു മതം വിട്ടു എന്നാണ് നിലപാടെങ്കിൽ പാൽപ്പൊടിയുടെ വില പോലും ഹിന്ദു മതത്തിന് ഇല്ല എന്നും പറഞ്ഞു താൻ ഹിന്ദു മതത്തെ അപമാനിക്കുകയാണ്. അത് ശെരിയല്ല. ഹിന്ദു മതത്തെ അപമാനിക്കുന്ന സംഘ പരിവാർ നിലപാട് തിരുത്തപ്പെടേണ്ടതാണ്. ഹിന്ദു മതത്തെ സമാധാനത്തിന്റെയും ശാന്തിയുടെയും അഹിംസയുടെയും മതം ആയി ലോകത്തിനു പരിചയപ്പെടുത്തി കൊടുത്ത ഗാന്ധിയെ കൊന്നത് അടക്കം സംഘ പരിവാർ ഹിന്ദു മതത്തിന് ഉണ്ടാക്കിയിട്ടുള്ള നഷ്ടങ്ങളും ചീത്തപ്പേരും എണ്ണിയാൽ തീരില്ല. മതം മാറുന്ന ആളുകളെ ഉദ്ധരിച്ചേ അടങ്ങൂ എന്നാണെങ്കിൽ വായു ഭാരതി വഴി പാൽപ്പൊടിയോ Lays ഒ ഒക്കെ നിങ്ങളും കൊടുത്ത് നോക്ക്.. പാൽപ്പൊടി ആണോ വിഷയം എന്ന് അപ്പോൾ അറിയാമല്ലോ.. 💁

കുട്ടികൾക്ക് കയ്യെത്തി പിടിക്കാൻ മാത്രം ഉയരത്തിലാണ് വൈദ്യുതി ലൈൻ. അതിനെ ന്യായീകരിക്കാൻ മന്ത്രിമാരുണ്ട്, പാർട്ടിയുണ്ട്,  ...
19/07/2025

കുട്ടികൾക്ക് കയ്യെത്തി പിടിക്കാൻ മാത്രം ഉയരത്തിലാണ് വൈദ്യുതി ലൈൻ. അതിനെ ന്യായീകരിക്കാൻ മന്ത്രിമാരുണ്ട്, പാർട്ടിയുണ്ട്, അടിമകളുമുണ്ട്.

20 അടി മുകളിലൂടെയാണ് 110 കെവി ലൈൻ കടന്നു പോകുന്നത്, അതിന് താഴെയുള്ള വാഴ കൂട്ടത്തോടെ മുറിച്ച് മാറ്റിയതിനെ ന്യായീകരിക്കാൻ മന്ത്രിമാരുണ്ട്, പാർട്ടിയുണ്ട്,
അടിമകളുണ്ട്.

സ്വന്തം വീടിന് മുകളിലൂടെയാണ് ഇങ്ങനെ ഒരു ലൈൻ കടന്നു പോകുന്നതെങ്കിൽ ഹെഡ്മാസ്റ്റർ വെറുതെ ഇരിക്കുമോ? പിടിഎ പ്രസിഡന്റോ, സ്കൂൾ മാനേജറോ സമ്മതിക്കുമോ? ഏതെങ്കിലും മന്ത്രിയോ അടിമയോ അംഗീകരിക്കുമോ? നിങ്ങളോ ഞാനോ സമ്മതിക്കുമോ?

പൊതു മുതലും ആരാന്റെ കുട്ടികളുടെ ജീവനുമാകുമ്പോൾ സ്വഭാവം മാറും.

17/07/2025

അഞ്ചുദിവസത്തെ അതിജീവനത്തിന്റെ കഥ 👍

ഈ കൈവിരലുകളിലേക്ക് സൂക്ഷിച്ചു
നോക്കിയാൽ മനസിലാകും അദ്ദേഹം കടലിനോട് ജീവനുവേണ്ടി എത്രമാത്രം
മല്ലടിച്ചെന്ന്....

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിൽ താമസിക്കുന്ന രബീന്ദ്രനാഥ്, തന്റെ 15 സഹപ്രവർത്തകരോടൊപ്പം ബംഗാൾ ഉൾക്കടലിലെ ഹാൽദിയയ്ക്ക് സമീപം മീൻ പിടിക്കാൻ പോയി. പെട്ടെന്ന് കടലിന്റെ സ്വഭാവം മാറി, ശക്തമായ കൊടുങ്കാറ്റ് ഉയർന്നു, തിരമാലകൾ ഒന്നിന് പിറകെ ഒന്നായി വന്നു, അവരുടെ ട്രോളർ മറിഞ്ഞു.

കടലിലെ കൂറ്റൻ തിരമാലകളിൽ എല്ലാവരും ഒഴുകിപ്പോയി... രബീന്ദ്രനാഥ് ഉൾപ്പെടെ!
പക്ഷേ അയാൾക്ക് ഭയം തോന്നിയില്ല. അയാൾ ഒരു മത്സ്യത്തൊഴിലാളിയായിരുന്നതിനാൽ വെള്ളം അയാളുടെ ശത്രുവല്ല, മറിച്ച് അയാളുടെ കൂട്ടുകാരനായിരുന്നു . അയാൾ തളർന്നില്ല. അയാൾ നീന്തിക്കൊണ്ടേയിരുന്നു... നീന്തിക്കൊണ്ടേയിരുന്നു... മുകളിൽ ആകാശം മാത്രം, താഴെ അനന്തമായ വെള്ളം. മണിക്കൂറുകൾ കടന്നുപോയി, ദിവസങ്ങൾ കടന്നുപോയി.

അഞ്ച് ദിവസം രവീന്ദ്രനാഥ് കടലിൽ ഒറ്റയ്ക്ക് നീന്തിക്കൊണ്ടിരുന്നു, ഭക്ഷണമോ കുടിവെള്ളമോ ഇല്ല, അതിജീവിക്കാനുള്ള അദമ്യമായ ആഗ്രഹം മാത്രം. മഴ പെയ്യുമ്പോൾ, ആ മഴവെള്ളം കുടിച്ച് ജീവൻ നിലനിർത്തി. മരണം ഓരോ നിമിഷവും അടുത്തു വരുന്നതായി തോന്നി, പക്ഷേ അദ്ദേഹത്തിന്റെ ധൈര്യം അതിനു മുകളിലായിരുന്നു.

അഞ്ചാം ദിവസം... ബംഗ്ലാദേശിലെ കുതുബാദിയ ദ്വീപിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെ 'എംവി ജാവേദ്' എന്ന കപ്പൽ കടന്നുപോകുകയായിരുന്നു. കപ്പലിന്റെ ക്യാപ്റ്റൻ അകലെ കടലിൽ എന്തോ നീങ്ങുന്നത് കണ്ടു. അത് കൃത്യമായി നിരീക്ഷിച്ചു... ആരോ ഒരു മനുഷ്യൻ നീന്തുന്നു! ക്യാപ്റ്റൻ ഉടൻ തന്നെ ഒരു ലൈഫ് ജാക്കറ്റ് എറിഞ്ഞു കൊടുത്തു, പക്ഷേ അത് രവീന്ദ്രനാഥിന്റെ അടുത്തെത്തിയില്ല. തിരമാലകളിൽ ആ മനുഷ്യൻ കാണാതായി. എന്നിട്ടും ക്യാപ്റ്റൻ തന്റെ ശ്രമം നിർത്തിയില്ല... അതിർത്തികൾ, മതം, ജാതി വേർതിരിവുകൾ അവർ മറന്നു, ഒരു കാര്യം മാത്രമേ കണ്ടുള്ളൂ -- മനുഷ്യൻ.

കുറച്ചു ദൂരെ വെച്ച് രവീന്ദ്രനാഥിനെ വീണ്ടും കണ്ടു, ഇത്തവണ ക്യാപ്റ്റൻ കപ്പൽ തിരിച്ചു. വീണ്ടും ലൈഫ് ജാക്കറ്റ് എറിഞ്ഞു കൊടുത്തു, ഇത്തവണ രവീന്ദ്രനാഥ് അത് പിടിച്ചു. ക്രെയിൻ അത് വലിച്ചു കപ്പലിൽ കയറ്റി, ക്ഷീണിതനായി, ആകെ വൃത്തികേടായി, എന്നാൽ ജീവനോടെ അയാൾ കപ്പലിൽ കയറിയപ്പോൾ, കപ്പലിലുള്ള നാവികർ സന്തോഷം കൊണ്ട് ആർത്തു വിളിച്ചു . അവർ ഒരു മനുഷ്യനെ മാത്രമല്ല, മനുഷ്യത്വത്തെ ആകെ തന്നെയാണ് അവിടെ കണ്ടത്.

ആ നിമിഷത്തിന്റെ വീഡിയോ കപ്പലിലെ ഒരു നാവികൻ പകർത്തി, ആ രംഗം ഇപ്പോഴും കാണുന്നവരുടെ മനസ്സിനെ ഞെട്ടിക്കുന്നു. ആ കപ്പലിലെ ഓരോ നാവികനും നന്ദി. നിങ്ങൾ ഒരു ജീവൻ രക്ഷിക്കുക മാത്രമല്ല ചെയ്തത്, മനുഷ്യത്വം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നു..
കടപ്പാട്...

'അസ്ഥിയെങ്കിലും കണ്ടെത്തി തരൂ, അന്ത്യ കര്‍മങ്ങള്‍ ചെയ്‌തോട്ടെ'; ധര്‍മ്മസ്ഥലയില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മാ...
17/07/2025

'അസ്ഥിയെങ്കിലും കണ്ടെത്തി തരൂ, അന്ത്യ കര്‍മങ്ങള്‍ ചെയ്‌തോട്ടെ'; ധര്‍മ്മസ്ഥലയില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മാതാവ്

പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിരവധി യുവതികളുടെ മൃതദേഹങ്ങള്‍ താന്‍ നിര്‍ബന്ധിതമായി കുഴിച്ചു മൂടി എന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ അറിഞ്ഞാണ് മാതാവ് നീതി തേടിയെത്തിയത്. 2003ല്‍ ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് അനന്യ ഭട്ടിനെ കാണാതായതെന്ന് മാതാവ് പരാതിയില്‍ പറയുന്നു.

എന്തു അഭിപ്രായം വേണമെങ്കിലും പറയാം..മരിച്ച ആൾക്ക് ജീവിക്കാനുള്ള അവകാശം ഉണ്ട്.. എൻ്റെ അഭിപ്രായം,  എന്ത് കേസ് ആണെകിലും ഒരാ...
15/07/2025

എന്തു അഭിപ്രായം വേണമെങ്കിലും പറയാം..
മരിച്ച ആൾക്ക് ജീവിക്കാനുള്ള അവകാശം ഉണ്ട്.. എൻ്റെ അഭിപ്രായം, എന്ത് കേസ് ആണെകിലും ഒരാളെ കൊല്ലാൻ പാടില്ല എന്നു തന്നെ...
ബാക്കി എല്ലാം അതിനപ്പുറം...
നിങളുടെ അഭിപ്രായം കമൻ്റ് ചെയ്യാം

ഒരാൾ മാത്രം കൊല്ലപ്പെട്ട സ്ഫോടനത്തിലെ  ഇരുപതാം പ്രതിയാണ്.  സ്‌ഫോടനത്തിനു ഉപയോഗിച്ച ഫോണിലെ സിം കാർഡ് വിറ്റു  എന്നാണു കുറ്...
14/07/2025

ഒരാൾ മാത്രം കൊല്ലപ്പെട്ട സ്ഫോടനത്തിലെ ഇരുപതാം പ്രതിയാണ്. സ്‌ഫോടനത്തിനു ഉപയോഗിച്ച ഫോണിലെ സിം കാർഡ് വിറ്റു എന്നാണു കുറ്റം.

17 വർഷമായി ജയിലിലാണ്. ജാമ്യം കിട്ടിയിട്ടില്ല. വലിയുമ്മ മരിച്ചപ്പോൾ ഇരുപത്തി നാല് മണിക്കൂർ ജാമ്യം കിട്ടി. പോലീസ് അകമ്പടിക്കുള്ള ചിലവിനു കർണാടക സർക്കാരിന് അമ്പതിനായിരം രൂപ നൽകേണ്ടി വന്നു.

കുറ്റം സംശയാതീതമായി തെളിഞ്ഞാൽ പോലും അഞ്ചു വർഷത്തിൽ കൂടുതൽ തടവ് കിട്ടില്ല എന്ന് കൂടി ഓർക്കണം.

യമനിലും സൗദിയിലുമുള്ള കുറ്റവാളികളുടെ ജീവൻ രക്ഷിച്ചു അവരെ തിരിച്ചു കൊണ്ട് വന്നാൽ ഹീറോയാകാം. സക്കറിയക്ക് വേണ്ടി ഒരു വാക്ക് പറഞ്ഞാൽ നോട്ടപുള്ളിയാവും.

അത് കാരണം ഒരു മുതലാളിയും ഉസ്താദും സക്കറിയയുടെ കാര്യം മിണ്ടില്ല.

ഖത്തറിൽ ഇസ്രായേലിനു വേണ്ടി സൈനിക രഹസ്യങ്ങൾ ചോർത്തിയതിന് വധശിക്ഷ ലഭിച്ച ഇന്ത്യക്കാരെ പോലും ആറു മാസത്തിനുള്ളിൽ കേന്ദ്ര സർക്കാർ ഇടപ്പെട്ടു മോചിപ്പിച്ചു ഇന്ത്യയിൽ കൊണ്ട് വന്നിട്ടുണ്ട്.

Cpy

10/07/2025

വീഡിയോയിൽ മാലകളണിഞ്ഞു നിൽക്കുന്നയാളാണ് ഉത്തർ പ്രദേശിലെ ഊർജ മന്ത്രി അരവിന്ദ് കുമാർ ശർമ്മ...

സംഘപരിവാരങ്ങൾ നൽകിയ സ്വീകരണത്തിൽ അദ്ദേഹത്തോട് അവർ സങ്കടം പറയുന്നു,

ഞങ്ങൾക്ക് ഒരു ദിവസം മൂന്നു മണിക്കൂറിൽ കൂടുതൽ വൈദ്യുതി ലഭിയ്ക്കുന്നിില്ല എന്നും തങ്ങൾ ദുരിതത്തിലാണ് എന്നും അവർ പരാതി പറയുന്നു....

മന്ത്രി അതു കേൾക്കുന്നു, പരിവാരങ്ങളെ തൊഴുന്നു...

പിന്നൊരു വിളിയാണ്....

ജയ് ശ്രീറാം...

അതോടെ സകല വിഷമങ്ങളും തീർന്നു...

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് വന്ദേ ഭാരത് ട്രെയിൻ വന്നതിന്റെ ഉദ്ഘാടന യാത്രയിൽ ഈ ചാ...
09/07/2025

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ
യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക്
വന്ദേ ഭാരത് ട്രെയിൻ വന്നതിന്റെ ഉദ്ഘാടന യാത്രയിൽ ഈ ചാരപ്പണിക്കാരിക്ക്‌ പാസ് ഒപ്പിച്ചുകൊടുത്തത്
ബിജെപി നേതാവും അന്നത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരനാണ്.
വി മുരളീധരൻ അറിയാതെ രാജ്യദ്രോഹിക്ക് പാസ് കിട്ടില്ല.
മുരളീധരനും ജ്യോതി മൽഹോത്രയും തമ്മിലുള്ള ഇടപാട് എന്ത്?
മുരളീധരൻ ആള് കേമനാ
പാക്കിസ്ഥാൻ ചാരസുന്ദരിമാരുമായാണ് കൂട്ട് അപ്പോൾ
യഥാർത്ഥ രാജ്യദ്രോഹികൾ സംഘികൾ ആണ്.
പേര് നോക്കി രാജ്യദ്രോഹികൾ ആക്കുന്ന
സംഘികൾക്ക് മിണ്ടാട്ടമില്ലേ?

Rijil mankkutty

ഓകെ ഓകെ
08/07/2025

ഓകെ ഓകെ

എല്ലാ നല്ല കാര്യങ്ങളേയും വിമർശിക്കുക എന്ന നിലയിലേക്ക് കേരളത്തിലെ മാധ്യമ പ്രവർത്തനം തരം താഴ്ന്നിരിക്കുന്നു. 😁സ്വകാര്യ ആശു...
06/07/2025

എല്ലാ നല്ല കാര്യങ്ങളേയും വിമർശിക്കുക എന്ന നിലയിലേക്ക് കേരളത്തിലെ മാധ്യമ പ്രവർത്തനം തരം താഴ്ന്നിരിക്കുന്നു.

😁സ്വകാര്യ ആശുപത്രിയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനുള്ള പരീക്ഷണമാണ് ഇതെന്ന് ആർക്കാണ് അറിയാത്തത്

Address

Kozhikode

Website

Alerts

Be the first to know and let us send you an email when Voice of the People posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share