30/06/2017
മടങ്ങി എത്തുന്ന പ്രവാസികൾക്ക് 20ലക്ഷം വരെ ലോൺ ഉറപ്പായി. തുകയുടെ 15% ഫ്രീ; ബാങ്കുകളുമായി ധാരണാ പത്രം ഒപ്പിട്ടു
നാട്ടിൽ മടങ്ങി എത്തുന്ന പ്രവാസി മലയാളികൾക്ക് 20ലക്ഷം രൂപവരെ ലോൺ നല്കുന്ന നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് നോർക്കാ റൂട്ട്സ് ബാങ്കുകളുമായി ധാരണാ പത്രം ഒപ്പിട്ടു.കാനറ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയാണ് നോര്‍ക്ക റൂട്ട്‌സുമായി സഹകരിക്കുന്നത്.പുതിയ അപേക്ഷകള്‍ 2016 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. 20 ലക്ഷം രൂപ വരെയായിരിക്കും ലോൺ അനുവദിക്കുക. വിവിധ തരം ബിസിനസുകൾ, കൃഷി, ഉല്പാദന പരമായ സംരഭങ്ങൾ എന്നിവയ്ക്കയിരിക്കും ലോൺ കൊടുക്കുക. നല്കുന്ന ലോൺ തുകയുടെ 15% സബ്സിഡിയായി അനുവദിക്കുംലോണിനായുള്ള മിനിമം യോഗ്യത 2വർഷമെങ്കിലും വിദേശത്ത് ജോലിചെയ്ത് തിരിച്ചുവന്ന ആൾ ആയിരിക്കണം എന്നുള്ളതാണ് അപേക്ഷാ ഫോം ഈ ലിങ്കിൽ നിന്നും ലഭ്യമാണ്. നോർക്ക ലോൺ അപേക്ഷ ഫോം
ഇതിനകം ഈ വായ്പ നല്കിയ 1072 പേർക്ക് ഇതിന്റെ 15% സബ്സിഡി നല്കിയിട്ടുണ്ട്. ഇനി വായ്പ നല്കുന്ന ആളുകൾക്ക് തുകയുടെ 15% കഴിച്ച് ബാക്കിയുള്ള തുകയ്ക്ക് പലിശ അടച്ചാൽ മതിയാകും. വായ്പ കൃത്യമായി തിരിച്ചടക്കുന്നവർക്ക് 3% പലിശ ഇളവും നല്കും. ബാങ്കുകൾക്ക് ഇതിൽ നഷ്ടം ഉണ്ടാകില്ല. ലോൺ തുകയുടെ 15% സബ്സിഡിയും, 3% പലിശയിളവും ബാങ്കുകൾക്ക് കേരള സർക്കാർ നല്കും.വായ്പ എടുത്ത ഗുണഭോക്താക്കള്‍ക്ക് വായ്പ കുടിശിക ഇല്ലെങ്കിലോ, കുടിശിക തീര്‍ക്കുന്ന മുറയ്‌ക്കോ പലിശ സബ്‌സിഡി തുക ബാങ്ക് മടക്കി നല്‍കും. പുതുതായി വായ്പ എടുക്കുന്നവരിലും നിലവിലുള്ളവരിലും കൃത്യമായി മാസത്തവണ തിരിച്ചടയ്ക്കുന്നവര്‍ക്ക് ത്രൈമാസ പലിശ കണക്കാക്കിയിട്ടുള്ള തുക തിരികെ ലഭ്യമാക്കും. ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ ബാങ്കുകളും നോർക്ക റൂട്ട്സുമായി ഒപ്പിട്ടു കഴിഞ്ഞു. വിദേശത്തുനിന്നും നിതാഖത് ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ തിരികെയെത്തിയ പ്രവാസികൾക്കും ഈ വായ്പ ലഭിക്കും.അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരില്‍ നിന്നും സ്‌ക്രീനിങ് നടത്തി തെരഞ്ഞെടുക്കുന്നവര്‍ക്ക് നോര്‍ക്കയുടെ ശുപാര്‍ശ കത്ത് ഡിസംബര്‍ പത്ത് മുതല്‍ നോര്‍ക്ക റൂട്ട്‌സില്‍ നിന്നും ബാങ്കുകളിലേയ്ക്ക് അയയ്ക്കും. പുതിയ അപേക്ഷകള്‍ 2016 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. പദ്ധതി നടത്തിപ്പില്‍ മുന്‍വര്‍ഷം നേരിട്ട ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കാന്‍ പദ്ധതിയുടെ തുടര്‍ നടത്തിപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്.നിലവിൽ വായ്പ എടുത്തവർക്ക് മേൽ പറഞ്ഞ ആനുകൂല്യ്ം കിട്ടിയിരുന്നില്ല. അവർക്ക് ലോൺ എടുത്ത തിയതി മുതൽ ആനുകൂല്യങ്ങൾ നല്കും. മുതൽ സംബ്സിഡിയും പലിശ സബ്സിഡിയും നല്കുംNORKA DEPARTMENT PROJECT FOR RETURN EMIGRANTS
USER LOGIN
User Name :
Password :
Sign in
Application
നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് [NDPREM]
ഉദ്ദേശ്യം
1. തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും മൂലധന സബ്സിഡി നല്‍കുകയും ചെയ്യുക.
2. തിരികെയെത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് പുതിയ സംരംഭങ്ങള്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് ആരംഭിക്കുന്നതിന് ആവശ്യമായ കൈതാങ്ങല്‍ നല്‍കുക.
3. തിരികെയെത്തിയ പ്രവാസികളുടെ ജീവിതമാര്‍ഗ്ഗത്തിനായി ഒരു സുസ്ഥിര സംരംഭക മാതൃക വികസിപ്പിക്കുക.
സവിശേഷതകള്‍
1. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം.
2. തിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്‍െറ സമഗ്ര പദ്ധതി.
3. 20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ).
4. താല്‍പര്യമുളള സംരംഭങ്ങള്‍ക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ പരിശീലന കളരികള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍ എന്നിവ നടത്തുന്നതാണ്.
അര്‍ഹത
ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരുമായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.
മേഖലകള്‍
1. കാര്‍ഷിക - വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)
2. കച്ചവടം (പൊതു വ്യാപാരം - വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)
3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്‍റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
4. ഉത്പാദനം - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)
ആനുകൂല്യം
പരമാവധി ഇരുപത് ലക്ഷം രൂപ അടങ്കല്‍ മൂലധനചെലവ് വരുന്ന പദ്ധതിയില്‍ വായ്പാ തുകയുടെ 15% ശതമാനം 'ബാക്ക് എന്‍ഡ്' സബ്സിഡിയും ഗഡുക്കള്‍ കൃത്യമായി തിരികെ അടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3% പലിശ സബ്സിഡിയും ബാങ്ക് വായ്പയില്‍ ക്രമീകരിച്ചു നല്‍കുന്നതാണ്. ബാങ്കിന്‍റെ നിബന്ധനകള്‍ക്കും ജാമ്യ വ്യവസ്ഥകള്‍ അനുസരിച്ചും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്സിന്‍റെ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരണവും ആയിരിക്കും ലോണ്‍ അനുവദിക്കുന്നത്. ലോണ്‍ തുകയുടെ മാസഗഡു കൃത്യമായി അടയ്ക്കുന്നവര്‍ക്ക് മാത്രമേപലിശ ഇളവ് ലഭിക്കുകയുള്ളു. മാസഗഡു മുടക്കം വരുത്തുന്നവര്‍ ബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാസഗഡു അടച്ച് തീര്‍ത്താല്‍ മാത്രമേ മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. മാസഗഡു അടക്കാത്ത പക്ഷം ഇത് നിഷ്ക്രിയ ആസ്തിയായി മാറുകയും ബാങ്കിന്‍റെ നിയമനടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.
നിലവില്‍ ബാങ്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ എസ്.ബി.ടി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്. മറ്റു ബാങ്കുകളുമായി ധാരണാപത്രം പുതുക്കുന്നതിനനുസരിച്ച് ബാങ്കുകളുടെ വിഷയത്തില്‍ മാറ്റം വരുന്നതാണ്.
വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമമനുസരിച്ച് സ്ക്രീന്‍ ചെയ്ത് പദ്ധതി ആനുകൂല്ല്യത്തിന് പരിഗണിക്കുന്നതായിരിക്കും.
നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് പദ്ധതിക്ക് അപേക്ഷിക്കാന്‍ താത്പര്യപ്പെടുന്ന യോഗ്യരായ പ്രവാസികളും/സംഘങ്ങളും ആയതിനായി താഴെകാണുന്ന [REGISTER] ബട്ടണില്‍ ക്ലിക്ക് ചെയ്ത് തങ്ങളുടെ അപേക്ഷയും ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:
1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ [in .JPG format]
2. പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [in .PDF format]
3. തങ്ങളുടെ സംരംഭത്തിന്‍റെ സംക്ഷിപ്ത വിവരണം [in .PDF format]
[അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ മുന്‍കൂറായി തയ്യാറാക്കിവച്ചതിനുശേഷം അപേക്ഷ സമര്‍പ്പിക്കുന്നത് ആരംഭിക്കുക]
NORKA Roots © 2015 NORKA Roots. All rights reserved.