
18/06/2025
നിലമ്പൂര് നാളെ പോളിങ് ബൂത്തിലേക്ക്
പ്രചാരണത്തിനൊടുവില് നിലമ്പൂര് നാളെ പോളിങ് ബൂത്തിലേക്ക്. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടര്മാരാണ് നാളെ വിധിയെഴുതാനായി എത്തുക. സുരക്ഷയൊരുക്കാന് പൊലീസിനൊപ്പം അര്ദ്ധസൈനികരും നിലമ്പൂരില് സജ്ജരാകും. 23നാണ് വോട്ടെണ്ണല്.
ഏഴ് പഞ്ചായത്തുകളും ഒരു മുന്സിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂര് മണ്ഡലത്തില് 263 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില് ആദിവാസി മേഖലകള് ഉള്പ്പെടുന്ന മൂന്നു ബൂത്തുകള് വനത്തിനുള്ളിലാണ്.
263 പോളിംഗ് ബൂത്തുകളിലെ മെഷീനുകള്ക്ക് പുറമേ 315 റിസര്വ്ഡ് ഇവിഎമ്മും 341 വി വി പാറ്റുകളും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മെഷീനുകള് കൈപ്പറ്റി ഉദ്യോഗസ്ഥര്ക്ക് ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളാണ് ബൂത്തുകളിലേക്ക് പോകാന് ഒരുക്കിയിരിക്കുന്നത്.