09/05/2019
പ്രിയമുള്ളവരെ,
കേരളത്തിലെ പ്രാദേശിക ചലച്ചിത്രമേളകളിൽ ഇതിനോടകം ശ്രദ്ധേയമായ മലബാർ മൂവി ഫെസ്റ്റിവലിന്റെ ആറാമത് എഡിഷൻ മെയ് 10 മുതൽ 12 വരെ കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. പ്രമുഖ ചലച്ചിത്ര നിരൂപകൻ ഡോ. സി. എസ് വെങ്കിടേശ്വരൻ ഫെസ്റ്റിവൽ ഡയരക്ടറാകുന്ന മേളയിൽ മലയാള, ഇന്ത്യൻ ,ലോക സിനിമകളിലെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഇരുപതോളം സിനിമകൾ പ്രദർശിപ്പിക്കും. ഡോക്ടർ ബിജു, സനൽ കുമാർ ശശിധരൻ, സഞ്ജു സുരേന്ദ്രൻ, പ്രകാശ് ബാരെ, ഐ ഷൺമുഖദാസ് , ജി.പി രാമചന്ദ്രൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ഓപ്പണ്‍ഫോറം, അനുസ്മരണപ്രഭാഷണം, പുസ്തക ചിത്രപ്രദര്‍ശനം എന്നിവയും ഉണ്ടാകും.
മെയ് 12ന് 12 മണിക്ക് അടൂരിന്റെ പുതിയ സിനിമ സുഖാന്ത്യം പ്രദർശിപ്പിക്കും. തുടർന്ന് അടൂർ പ്രേക്ഷകരോട് സംവദിക്കും. ഉദ്ഘാടന ചിത്രം , Dr. ബിജുവിന്‍റെ പെയിന്‍റിംഗ് ലൈഫ്..
ബിലാത്തിക്കുഴല്‍, പത്മിനി, സ്ളീപ്ലെസ്ലി യുവേര്‍സ്, S.ദുര്‍ഗ്ഗ , ഏദന്‍ തുടങ്ങിയ മലയാള സിനിമകള്‍
ഇന്ത്യന്‍ വിഭാത്തില്‍ പരിയേറും പെരുമാളും ലോക വിഭാഗത്തില്‍ ലവ് ലസ് തുടങ്ങിയ സിനിമകളുമുണ്ടാകും.
ഹോമേജ് വിഭാഗത്തില്‍ ആഗ്നസ് വര്‍ദയുടെയും മ്യണാള്‍സെന്നിന്‍റെയും സിനിമകള്‍
ഫെസ്റ്റിവല്‍ ബെസ്റ്റ് ഷോര്‍ട്ഫിലിമുകളും ഫെസ്റ്റിവലില്‍ കാണിക്കും..
ഫിലിം ഷെഡ്യൂളും കാര്യപരിപാടിയും ഇതോടൊപ്പം ചേര്‍ക്കുന്നു. മുഴുവന്‍ ചലച്ചിത്ര പ്രേമികളെയും ക്ഷണിക്കുന്നു ..