06/01/2024
കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 44 KM സഞ്ചരിച്ചാൽ കടലും പുഴയും കണ്ടൽക്കാടുകളും കൈകോർത്തു നില്ക്കുന്ന പയ്യോളിക്ക് സമീപത്തെ കോളാവി ബീച്ചിൽ എത്താം.
ആറു വരിയിൽ നിർമ്മാണം പുരോഗമിക്കുന്ന ദേശീയ പാതയിൽ നിന്നും ഇരിങ്ങല്‍ സര്‍ഗാലയയിലേക്കും കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയത്തിലേക്കുമുള്ള വഴി കോട്ടയ്ക്കല്‍ അങ്ങാടിയും കടന്നാണ് പയ്യോളിൽ നിന്നും കോളാവി ബീച്ചിലേക്ക് പോകുന്നത്
ഗോവക്ക് സമാനമായ ഭൂപ്രകൃതിയുള്ളതു കാരണം കേരളത്തിന്റെ മിനി ഗോവ എന്നും അറിയപ്പെടുന്നു ഈ പ്രദേശം.
ഒരു ഭാഗം ശാന്തമായി കിടക്കുന്ന കോടപ്പുഴയാണ് തെല്ലകലെയായി ചെറുകാറ്റില്‍ തലയിളക്കി കണ്ടല്‍ച്ചെടികള്‍ സ്വാഗതമോതി മറുവശത്ത് ശാന്തമായ കടലും.
കേരളത്തില കാടിനുള്ളിലൂടെ നടന്ന് പോകാവുന്ന, അല്ലെങ്കില്‍ കാടിന്റെ മറവില്‍ അമര്‍ന്നിരിക്കുന്ന ഏക ബീച്ചാണ് കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം ബീച്ച്.
ബീച്ചിന്റ എതിര്‍വശത്തേക്ക് നോക്കിയാല്‍ പ്രശസ്തമായ വടകര സാന്‍ഡ് ബാങ്ക്‌സ് കാണാം.
തീരദേശ പാതയുടെ ഭാഗമായി ഇവിടെ പുതിയ പാലം വരുന്നുണ്ട്.
_____________________________________________
കോഴിക്കോടിന്റെ കൂടുതൽ വാർത്തകൾ https://www.instagram.com/kozhikodecity
എന്ന പേജിൽ കാണാം.
---------------------------------------------------------------------------
Sandbank, വെള്ളിയാങ്കല്ല്, തിക്കോടി Driving Beach, കോളാവി ബീച്ച്,..., സർഗാലയ, അകലാപ്പുഴ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോർത്തിണക്കി കേരളക്കിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറുകയാണ് കോഴിക്കോട് ജില്ലയിലെ ഈ മനോഹര പ്രദേശങ്ങൾ.
Kozhikode Kannur Mangalore 6 വരി പാത പൂർത്തിയാവുന്നതോടെ ഈ പ്രദേശങ്ങളിലേക്ക് കോഴിക്കോട് നഗരത്തിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാം.
കൂടാതെ തീരദേശ പാത, ഈ പ്രദേശങ്ങളിൽ പുതിയതായി വരുന്ന Star Hotels, Resorts എന്നിവ പൂർത്തിയാവുന്നത്തോടെ കൂടുതൽ വിനോദ സഞ്ചാരികൾ എത്തും.