Chandus vlogs

Chandus vlogs We explore traditional rustic restaurants and foods
whtsp : 9072394253

28/07/2025

ചേച്ചിമാരുടെ കൈപ്പുണ്ണ്യം.. അതാണിവിടത്തെ പ്രത്യേകത.....കാണാൻ ചെറിയ food spot ആണെങ്കിലും ഊണ് അടിപൊളി......മീൻ പൊരിച്ചത് സ്പെഷ്യൽ ❤️❤️

ഇത്തരം നാടൻ food spots പരിചയപ്പെടാൻ താല്പര്യമുള്ളവർ പേജ് ഒന്നു follow ചെയ്തേക്കണേ ❤️❤️

25 കോടി സമ്മാനത്തുക നല്‍കുന്ന വിദേശ ലോട്ടറി വാങ്ങാന്‍ ഏകദേശം 15,000 രൂപ വേണം, അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്...
28/07/2025

25 കോടി സമ്മാനത്തുക നല്‍കുന്ന വിദേശ ലോട്ടറി വാങ്ങാന്‍ ഏകദേശം 15,000 രൂപ വേണം, അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാന്‍ വെറും 500 രൂപ മാത്രം മതി; തിരുവോണം ബമ്പര്‍ വിപണിയില്‍.... അപ്പോൾ തുടങ്ങാം അല്ലേ 👍👍👍27നു വരാൻ പോവുന്ന ആ കോടീശ്വരൻ ആരാണെന്ന് നോക്കാം 💪💪💪ഒരു ടിക്കറ്റിന്റെ ക്യാഷ് മാത്രം പണ്ടെന്നോ നറുക്കെടുപ്പിൽ കിട്ടിയ എന്നെപ്പോലുള്ളവർ ഉണ്ടോ ഇവിടെ 😂😂😂

#തിരുവോണംബമ്പർ

രണ്ടു ദിവസമായി എന്താ മഴ....... മഴയും കട്ടനും ആയി അങ്ങനെ ഇരിക്കാം.... എന്താ എല്ലായിടത്തും അവസ്ഥ.. മഴയുണ്ടോ
27/07/2025

രണ്ടു ദിവസമായി എന്താ മഴ....... മഴയും കട്ടനും ആയി അങ്ങനെ ഇരിക്കാം.... എന്താ എല്ലായിടത്തും അവസ്ഥ.. മഴയുണ്ടോ

25/07/2025

കിണർ മണ്ണിട്ടു മൂടാമായിരുന്നു

ഈ മീനിന്റെ പേരറിയാമോ.
24/07/2025

ഈ മീനിന്റെ പേരറിയാമോ.

24/07/2025

ഒരു പുതിയ lunch spot... ഊണും കറികളും അടിപൊളി

കോഴിക്കോട് കൊട്ടൂളി വഴി പോയപ്പോൾ കണ്ടൊരു flex board...
അങ്ങനെ കേറി ഫുഡ് കഴിച്ചു... ഇഷ്ടപ്പെട്ടു 👍👍

Rates of the food which i tried from here
Meals : Rs. 50 only
Fish fry : Rs. 30 ഒൺലി

Location : ശ്രീഗംഗ വനിതാ മെസ്സ്, Opposite to petrol pumb, കൊട്ടൂളി, കോഴിക്കോട്

വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്നു Like ചെയ്ത് page follow ചെയ്ത് കാണുമല്ലോ അല്ലേ ❤️❤️❤️

കോഴിക്കോട് കണ്ണൂർ റൂട്ടിൽ പോവുമ്പോള് പ്രഭാത ഭക്ഷണം കഴിക്കാൻ ഇറങ്ങുന്ന ഒന്നു രണ്ടു സ്ഥലങ്ങളുണ്ട്.   അതിലൊന്നാണ് എലത്തൂർ ഉ...
23/07/2025

കോഴിക്കോട് കണ്ണൂർ റൂട്ടിൽ പോവുമ്പോള് പ്രഭാത ഭക്ഷണം കഴിക്കാൻ ഇറങ്ങുന്ന ഒന്നു രണ്ടു സ്ഥലങ്ങളുണ്ട്.
അതിലൊന്നാണ് എലത്തൂർ ഉള്ള പാച്ചൂസ് ഹോട്ടൽ. ഹോട്ടൽ എന്നൊക്കെ പേരുണ്ടെങ്കിലും വെച്ചുകെട്ടിയ ഒരു കൊച്ചു ചായക്കട അല്ലെങ്കിൽ കഞ്ഞിക്കട.
അന്നും പതിവുപോലെ കയറിച്ചെന്നപ്പോൾ നല്ല കഞ്ഞിയും മീൻ മുളകിട്ടതും ഒക്കെ റെഡിയാണ്. പക്ഷേ അതൊന്നും കഴിക്കാനല്ലല്ലോ നമ്മള് ഇവിടെ ഇറങ്ങിയത്.

എന്തായാലും ഒന്നു അടുക്കളയിലൊക്കെ കേറി പൊറോട്ട അടിയൊക്കെ കണ്ടു മൂപ്പരോട് കുറച്ചു കഥയൊക്കെ പറഞ്ഞു കുറച്ചു വീഡിയോസ് ഒക്കെ എടുത്തു. അപ്പോൾ ആണ് അവിടെ ഉള്ള ചേച്ചിക്ക് വീഡിയോയിൽ വരണമെന്ന് നിർബന്ധം. അങ്ങനെ അതും വീഡിയോ എടുത്തു കഴിക്കാനിരുന്നു.

അങ്ങനെ നമ്മൾ കഴിക്കാൻ വന്ന ഐറ്റം, മത്തിയിട്ടു പുഴുങ്ങിയ പൂള. അത് തന്നെ വന്നു. കൂടെ മീൻ കറിയെന്താ ഉള്ളതെന്ന് ചോദിച്ചപ്പോൾ നല്ല മണിസ്രാവ് മുളകിട്ടതുണ്ടെന്നു പറഞ്ഞു. പേരിലെ കൗതുകം കൊണ്ട് മാത്രം അതും എടുത്തോളാൻ പറഞ്ഞു.

അതിനിടക്ക് നമ്മളെ വീഡിയോ ഒക്കെ കാണുന്ന ഒരു follower സുഹൃത്തിനെയും കണ്ടു... അത് വളരെ സന്തോഷം.. നമ്മളെയൊക്കെ തിരിച്ചറിയുന്നു എന്നത് വലിയ സന്തോഷം തന്നെയല്ലേ...

ആ മത്തിയിട്ടു പുഴുങ്ങിയ പൂളയും അതിലേക്ക് മുളകിട്ട മീൻ കറിയും ഒഴിച്ച് കഴിക്കുന്ന ആ ഒരു സുഖം. അത് വേറെ തന്നെ.

Full video നമ്മളെ ചാനലിൽ ഉണ്ട്. Link ഞാൻ first comment ആയി ഇടാം

Address

Kozhikode

Telephone

+919072394253

Website

Alerts

Be the first to know and let us send you an email when Chandus vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category