26/06/2025
കോഴിക്കോട് ജില്ലയ്ക്ക് കളക്ടറുണ്ടോ?
ഇല്ലെന്നാണ് തോന്നണത്!
അഥവാ ഉണ്ടായിരുന്നുവെങ്കിൽ, ഒന്നുകിൽ പകുതിവെച്ചു മതിയാക്കി പോയിട്ടുണ്ടാവും. അല്ലെങ്കിൽ ഒന്നും കണ്ടില്ല, കേട്ടില്ല എന്ന മട്ടിൽ മറ്റുള്ള എളുപ്പമുള്ള കാര്യങ്ങൾ മാത്രം നോക്കി സ്വസ്ഥമായി ഇരിപ്പുണ്ടാവും....
കാര്യം ഇതാണ് കോഴിക്കോടിനു വടക്ക്, വേങ്ങളം മുതൽ അഴിയൂർ വരെയുള്ളതും അതുവഴി കടന്നുപോകുന്നവരുമായ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും സമയത്തിനും വർഷങ്ങളായി പുല്ലുവില കൽപ്പിക്കാത്ത N H 66 ന്റെ നിർമാണ പ്രവർത്തി ഏറ്റെടുത്ത Wagad company യുടെ, നിരുത്തരവാദപരവും അപകടകരവും, ആയ റോഡ് നിർമാണ പ്രവൃത്തി, തടയുകയും, നടപടികൾ കൈക്കൊള്ളൂകയും, ശരിയായ രീതിയിൽ മാത്രം മുന്നോട്ടു പോകാൻ നിർദേശിക്കുകയും ചെയ്യുമായിരുന്നു....
അറിഞ്ഞത് ശരിയാണെങ്കിൽ, ഒത്തിരി പേർ മരണപ്പെട്ടുകഴിഞ്ഞു, ചെറുതും വലുതുമായ പരിക്ക്കൾ പറ്റിയവർ നിരവധി.. ഒരുപാട് പേർ നടക്കാനാവാതെ, ആജീവനാന്തം വികലാംഗർ ആയി മാറി... നൂറു കണക്കിന് വാഹനങ്ങൾ വർക്ക് ക്ഷോപ്പുകളിൽ ഉണ്ട്.
പലർക്കുമായി നഷ്ടമായത് ലക്ഷങ്ങളാണ്.
കൃത്യ സമയത്തു എയർപോർട്ടിൽ എത്താൻ കഴിയാതെ ഫ്ലൈറ്റ് കിട്ടാതെ പോയവരും അതുവഴി വിസ കാലാവധി കഴിഞ്ഞു ജോലി പോയവരും, ഇന്റർവ്യൂ വിനു സമയത്തു എത്താതെ അവസരം നഷ്ടമായവരും, അത്യാസന്ന നിലയിൽ, ആംബുലൻസിൽ കിടന്നു, വഴിയടഞ്ഞു, മൃതിയടഞ്ഞവരും എത്ര..???
കരാർ പ്രകാരം യാത്ര സൗകര്യം കൃത്യമായി ഒരുക്കണം, ഒരാളുടെയും സഞ്ചാര സ്വാതന്ത്ര്യം തടയപ്പെടാൻ പാടില്ല, എന്നതിന് പകരം ഇന്നുവരെ ആരും ഒരുപാട് തടസ്സവും ഇല്ലാതെ ഈ വഴി യാത്ര ചെയ്തിട്ടില്ല എന്നതാണ് യാഥാർഥ്യം.
പുതിയ, സൗകര്യമുള്ള ഇത്തരം ആറു വരി പാതകൾ ഉണ്ടാക്കുമ്പോൾ യാത്രകൾക്ക് ബുദ്ദിമുട്ട് ഉണ്ടാവുക സ്വഭാവികമാണെങ്കിലും
ഇത്രയും കാലം ബുദ്ദിമുട്ടുകളും കഷ്ട നഷ്ടങ്ങളും മാത്രം എന്നതും, സർവീസ് റോഡുകൾ പൊടുന്നനെ ചെറുതാകുന്നതും, പുഴയെ വെല്ലുന്ന, വെള്ളക്കെട്ടുകളും, ഉണ്ടാക്കിയ സ്ലാബുകൾ പകുതിയും തകർന്നു, പുതുക്കി പണിതുകൊണ്ടിരിക്കുന്നതും, ഈ റീച്ചിൽ മാത്രം കാണുന്ന അത്ഭുതമാണ്!!!
പ്രസവ വേദന കിട്ടിയ സ്ത്രീകൾ ഹോസ്പിറ്റലിലേക്കുള്ള വഴിയിൽ, കുഴികളിൽ വീണ് വാഹനങ്ങളിൽ പ്രസവിക്കുന്നത് , ഹോസ്പിറ്റൽ ചിലവ് കുറക്കാനുള്ള Wagad company യുടെ, സഹായമാണ് എന്നാണ് കേൾക്കുന്നത്...
മേജർ സർജറി കഴിഞ്ഞു വീട്ടിലേക്കു വരുന്നവഴി വാരിക്കുഴിയിൽ വീണ് സ്റ്റിച് പൊട്ടി, വീണ്ടും സ്റ്റിച് ഇടാൻ മടങ്ങിപ്പോകുമ്പോൾ, വേദന സഹിക്കുന്നതിലും ഭേദം മരിക്കുന്നതാണ്, എന്ന് പറഞ്ഞവരുണ്ട്...
ഇന്ന് രണ്ടു ലോറികളും ഒരു ബസ്സും വെള്ളക്കുഴിയിൽ കണ്ടു. രണ്ടു കിലോമീറ്റർ ദൂരത്തിൽ ബ്ലോക്കും...
പണി കഴിഞ്ഞെന്നു പറയുന്ന മൂരാട് പാലത്തിന്റെ രണ്ടു കിലോമീറ്റർ ദൂരമുള്ള അപ്രോച് റോഡ് കോൺഗ്രീറ്റ് ആണെങ്കിലും നിരപ്പില്ലാത്തതും വെള്ളം കെട്ടി നിൽക്കുന്നതുമാണ്....
സ്റ്റേറ്റ് ദുരന്ത നിവാരണ വിഭാഗത്തിന് അയച്ച പരാതി, വലിയ ദുരന്തമായി മാറിയിട്ടുണ്ടാവും, കാരണം, സർക്കാരിന്റെ ഉയർന്ന തസ്തികയിൽ ഇരുന്ന പലരും റിട്ടയർമെന്റിന് ശേഷം ഇത്തരം കമ്പനികളിൽ എല്ലാത്തരം പരാതികളും ഹോൾഡ് ചെയ്യിപ്പിക്കാനായി, വലിയ ശമ്പളം വാങ്ങി ഇരിപ്പുണ്ട്.....
നേരായ വഴികളൊക്കെ അടഞ്ഞതുകൊണ്ടാണ്, ഇങ്ങിനെ ഒരു കുറിപ്പെഴുതാൻ തുണിഞ്ഞത്.
അല്ലെങ്കിലും സാധാ രണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ഒരുത്തനും വരില്ലെന്ന്, നന്നായി അറിയാം...
കുറച്ചു മുൻപ് കളക്ടർ ഒരു കമ്മീഷനെ വെച്ചിരുന്നു, ഒന്ന് വന്ന് പോയി.. .
നിർദേശങ്ങൾ കൊടുത്തു മടുത്തിട്ടാവും.
ഇനി ഇതെങ്ങാനും കളക്ടർ കാണുമോ, അറിയുമോ ആവോ?
രാഷ്ട്രീയക്കാർ ഇടക്ക് വന്ന് കുറച്ച് ഫോട്ടോസ് എടുക്കുകയും അത് കൃത്യമായി മാധ്യമങ്ങൾക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്ന അവരുടെ പണി തീരുന്നു ആ പ്രതീക്ഷ പണ്ടേ പോയതാണ്
ഒന്ന് വരണം, വേങ്ങളം മുതൽ അഴിയൂർ വരെ അങ്ങോട്ടും ഇങ്ങോട്ടും, ഒരു മുന്നറിയിപ്പുമില്ലാതെ, യാത്ര ചെയ്യണം...
എന്നിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, NHAI ലെയും Wagad company യിലെയും ഉയർന്ന ഉദ്യോഗസ്ഥരുടെ, ഭാര്യമാരോ, സഹോദരിമാരോ ഗർഭിണികളായുണ്ടെങ്കിൽ അവരെയോ, മേജർ സർജറി കഴിഞ്ഞ ഉടനെ യുള്ളവരെയോ, ഈ റോഡിലൂടെ ഒരു 40 km സ്പീഡിൽ, ഞങ്ങൾ ഓടിക്കുന്ന ഒരു സാദാ കാറിൽ ഇരുത്തി, ഒന്ന് അങ്ങോട്ടും, ഇങ്ങോട്ടും ഓടിക്കാനുള്ള അവസരം ഉണ്ടാക്കി തരണം....!
കോരന് കുമ്പിളിൽ തന്നെ കഞ്ഞി..!!!
NB: ജില്ലാ കളക്ടർ ഒന്ന് ഒച്ച വച്ചിരുന്നുവെങ്കിൽ, വാഗഡ് കമ്പനി, ഒന്നുർന്നേനെ
Nazar Malolmuku