25/01/2026
ഓഷോ
ഉണർവിലേക്കുള്ള
മൂന്നു പടവുകൾ
പരിഭാഷ ധ്യാൻ തർപൺ
വില 200 with postage 🌹
ഉള്ളുണർവിൻ്റെ സാക്ഷാത്ക്കാരത്തിലൂടെ എങ്ങനെ ഒരാൾ ബോധോദയം പ്രാപിക്കുന്നുവെന്ന ഓഷോവചനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം. പ്രജ്ഞയുടെ സ്വാതന്ത്ര്യം, മനസ്സിന്റെ ലാളിത്യം, മനസ്സിൻ്റെ ശൂന്യത-ഈ മൂന്നു പടവുകളിലൂടെ നിങ്ങളെങ്ങനെ ബോധോദയത്തിലെത്തുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് ഓഷോ. അകമേയുണരാത്തവർ മൃതരാണെന്ന സത്യം വിളിച്ചുപറയുന്ന ഓഷോ ഈ കാലത്തിൻ്റെ ആത്മീയദർശനങ്ങളിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. നമ്മുടെ ആത്മീയ മുൻധാരണകളെ തിരുത്തിയെഴുതുന്ന, പ്രജ്ഞയുടെ നവലോകത്തിലേക്ക് ഉദ്ദീപിപ്പിക്കുന്ന, ലളിതമായ ഭാഷയിൽ ഗഹനമായ സത്യങ്ങളെ അനുഭവവേദ്യമാക്കുന്ന മികച്ച ഓഷോഗ്രന്ഥം.