25/07/2020
SSLC,CBSE റിസൾട്ടുകൾ വന്നു
HSE,VHSE ഒന്നാംവർഷ പ്രവേശനത്തിന് ഏകജാലകം ഓൺലൈൻ അപേക്ഷ ഉടനെ സമർപ്പിക്കേണ്ടി വരും.അതിനു മുൻപ് തന്നെ ഏതാനും ചില തയ്യാറെടുപ്പുകൾ നടത്തിയോ നിങ്ങൾ? എല്ലാം അവസാന സമയത്തേക്ക് മാറ്റി വെയ്ക്കാതെ എല്ലാം മുൻകൂട്ടി തയ്യാറാക്കി വെക്കുന്നത് ഏറെ നല്ലതായിരിക്കും...
♦️CBSE സ്കൂളിൽ ആണ് പഠിച്ചതെങ്കിൽ നിങ്ങൾക്ക് പ്ലസ് വൺ അപേക്ഷയോടൊപ്പം നാറ്റിവിറ്റി സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമായി വരും. അത് തയ്യാറാക്കി വെക്കുക.
♦️സ്കൂളിൽ എന്തൊക്കെ ക്ലബ്ബുകളിൽ അംഗങ്ങളായിരുന്നു എങ്കിൽ അവയുടെ എല്ലാം സർടിഫിക്കറ്റുകൾ കരസ്ഥമാക്കി വെക്കുക.
♦️NCC,SCOUTS,SPC തുടങ്ങിയ സർടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ അവ കരസ്ഥമാക്കി വെക്കുക.
♦️സ്പോർട്സ്,യൂത്ത് ഫെസ്റ്റിവൽ എന്നിവയിൽ മികവ് തെളിയിച്ചവരെങ്കിൽ അവയുടെ സർടിഫിക്കറ്റുകൾ കരുതുക.
♦️നീന്തൽ അറിയുമെങ്കിൽ മുനിസിപ്പാലിറ്റിയിൽ/പഞ്ചായത്തിൽ നിന്നും അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കരസ്ഥമാക്കി വെക്കുക.
♦️ അഡ്മിഷൻ നേടാൻ താൽപര്യപ്പെടുന്ന സ്കൂളുകളുടെ/ കോഴ്സുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി വീട്ടുകാരുമായി/ വിഷയം അറിയുന്ന വരുമായി ചർച്ച ചെയ്തു തീരുമാനിക്കുക.
♦️ പഠിക്കാൻ താല്പര്യമുള്ള കോംബിനേഷൻ (സയൻസ്/കൊമേഴ്സ്/ ഹ്യൂമാനിറ്റീസ്) ഏതെന്നു മുൻകൂട്ടി അറിഞ്ഞു വെക്കുക.
♦️ ഏകജാലകം വഴിയുള്ള അപേക്ഷാ രീതികൾ മുൻകൂട്ടി അറിയുന്നവരോട് ചോദിച്ച് മനസ്സിലാക്കുക..
♦️ അപേക്ഷ | നൽകുമ്പോൾ അബദ്ധം സംഭവിക്കാതെ നോക്കുക..