04/06/2022
എന്താണ് ഇന്ന് ഹൈക്കോടതി റദ്ദാക്കിയ മുസ്ലീം സംവരണം ?
ഇതിനെക്കുറിച്ച് അറിയണമെങ്കിൽ കുറച്ച് പിറകിലേക്ക് ചിന്തിക്കണം. മുസ്ലീം സമുദായത്തിന് അമിതമായി ആനുകൂല്യങ്ങൾ വാരിക്കോരി നല്കാൻ പരസ്പരം മത്സരിച്ച മൻമോഹൻ സിംഗിൻ്റെ കേന്ദ്ര സർക്കാരിൻ്റെയും VS അച്യുതാനന്ദൻ്റെയും ഉമ്മൻ ചാണ്ടിയുടെയും കേരള സർക്കാരുകളുടെ കാലത്തേക്ക്..... ഇവിടുത്തെ ഹിന്ദു സമൂഹത്തിൻ്റെ കൂടി വോട്ട് വാങ്ങി അധികാരത്തിലേറിയശേഷം ന്യൂനപക്ഷങ്ങളെ മാത്രം പരിഗണിച്ച പാർട്ടികളുടെ ഇരട്ട താപ്പുകളെകുറിച്ച് ഒന്ന് മനസിലാക്കണം...
കഥ തുടങ്ങുന്നത് 2005 ലാണ്. ഇവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് കുറച്ച് കൂടി സർക്കാർ ആനുകൂല്യങ്ങൾ നല്കണമെന്ന് 2005 ലെ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തീരുമാനിച്ചു. തുടർന്ന് അതിനെ കുറിച്ച് റിപ്പോർട്ട് നല്കാൻ ജസ്റ്റിസ് രാജേന്ദ്ര സച്ചാറിൻ്റെ നേത്യത്വത്തിൽ പ്രധാനമന്ത്രിയുടെ ഒരു ഹൈ ലവൽ കമ്മിറ്റിയെ 9.3.2005 ൽ നിയോഗിച്ചു. ആ കമ്മിറ്റിയാണ് സച്ചാർ കമ്മിറ്റി.
അങ്ങനെ സച്ചാർ കമ്മിറ്റി 2006 നവമ്പർ 17 ന് സർക്കാരിന് ഒരു റിപ്പോർട്ട് കൊടുത്തു....
എന്താണ് റിപ്പോർട്ടിൽ എന്നറിയാമോ ?
സർക്കാർ ഉദ്യോഗങ്ങളിൽ മുസ്ലിം സമുദായത്തിൽ പെട്ടവരുടെ എണ്ണം വളരെയധികം വർദ്ധിപ്പിക്കണം...
തീർന്നില്ല ....
മദ്രസകളുണ്ടല്ലോ..... പള്ളികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മദ്രസകൾ .... ആ മദ്രസ്സകളിലെ പരീക്ഷകൾക്ക് ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തുല്യത നല്കണം....
എന്നിട്ടും തീർന്നില്ല .....
മദ്രസകളിലെ ബിരുദങ്ങളെ, ഭാരതത്തിലെ പ്രതിരോധ സേനകളിലെയും സിവിൽ-ബാങ്കിങ്ങ് മേഘലയിലെയും പരീക്ഷകളുമായി ബന്ധപ്പെട്ട് അംഗീകാരം നല്കണം.....
എങ്ങിനെയുണ്ട്.... മതേതര ഭാരതത്തിലെ ഈ തീരുമാനങ്ങൾ ....?
ഇത് കേട്ട പാടെ കേരളത്തിൽ ഈ റിപ്പോർട്ട് നടപ്പിലാക്കാൻ അന്നത്തെ VS അച്യുതാനന്ദൻ്റെ LDF സർക്കാർ ഒരു കമ്മിറ്റിയെ കേരളത്തിൽ നിശ്ചയിച്ചു... അന്നത്തെ തദ്ദേശവകുപ്പ് മന്ത്രി ആയിരുന്ന പാലൊളി മുഹമ്മദ് കുട്ടിയുടെ നേത്യത്വത്തിൽ 11 അംഗ കമ്മിറ്റി .... ആ കമ്മിറ്റി 21. 02. 2008 ൽ റിപ്പോർട്ട് കൊടുത്തു. ആ റിപ്പോർട്ട് അംഗീകരിച്ച് സർക്കാർ തീരുമാനമെടുത്തു .....
തുടർന്ന് പല വിധത്തിലുള്ള ആനുകൂല്യങ്ങൾ മുസ്ലിം സമുദായത്തിന് മാത്രമായി നല്കുവാൻ ആരംഭിച്ചു.
ഓരോ വർഷവും 30 ലക്ഷം പ്രീ മെട്രിക് സ്കോളർഷിപ്പുകളും 5 ലക്ഷം പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളും ഭാരതത്തിൽ 30.01.2008 മുതൽ മുസ്ലിം വിദ്യാർത്ഥികൾക്കു മാത്രമായി നല്കുവാൻ ആരംഭിച്ചു.....
(ഇവിടുത്തെ പൊതു ഖജനാവിൽ നിന്നാണ് ഈ തുക പോകുന്നതെന്ന് ഇടക്ക് 'മതേതര ഹിന്ദു' ഒന്ന് ഓർക്കുന്നത് നന്നായിരിക്കും)
ഇതിനിടെ, കേരളത്തിലെ ഉമ്മൻ ചാണ്ടി സർക്കാർ ഈ ആനുകൂല്യങ്ങളിൽ 80 % മുസ്ലിങ്ങൾക്കും 20 % മറ്റ് ന്യൂനപക്ഷങ്ങൾക്കും എന്ന് ഉത്തരവിട്ടു. ( 2011 ലെ LDF സർക്കാർ ഇതിനിടെ വേറൊരു കാര്യം കൂടി ചെയ്തു .... എന്താണെന്നോ .... ഈ ന്യൂനപക്ഷങ്ങൾ എന്നത് പരിവർത്തിത കൃസ്ത്യാനികളും ലത്തീൻ കൃസ്ത്യാനികളുമാണ് ഉൾപ്പെടുന്നത് എന്ന് ഉത്തരവിട്ടു. പരിവർത്തി തക്കാരെ ഉൾപ്പെടുത്തിയത് " ഉന്തിൻ്റെ കൂടെ ഒരു തള്ള് " എന്ന സിദ്ധാന്തപ്രകാരമായിരിക്കാം )
ഇതിനെല്ലാം കേരള സർക്കാർ കൊടുത്ത വിശദീകരണം കേരളത്തിലെ മുസ്ലീങ്ങൾ സാമ്പത്തികമായി വളരെ പിന്നോക്ക അവസ്ഥയിലാണ് എന്നുള്ളതാണ്. (തൊട്ടടുത്തുള്ള മുസ്ലീം സഹോദരൻ്റെ മുന്ന് നില വീടിൻ്റെ പണിക്ക് പാറ ചുമക്കാൻ പോയ മതേതര ഹിന്ദു സഖാവ് ഇതു കേട്ടപ്പോൾ കൈ അടിച്ചു കാണും)
എന്തായാലും ഇവിടുത്തെ ന്യൂനപക്ഷങ്ങൾ എന്ന് സർക്കാർ ഗസറ്റിൽ തന്നെ പറയുന്ന ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി, സിക്ക് വിഭാഗങ്ങളുടെ അവകാശങ്ങളെ പരിഗണിക്കാതെ 80 % ആനുകൂല്യങ്ങളും മുസ്ലിം സമുദായത്തിന് മാത്രമായി മാറ്റി വെച്ച ഇവിടുത്തെ കപട മതേതരക്കാരുടെ തീരുമാനങ്ങളെയാണ് ഇന്ന് ഹൈക്കോടതി റദ്ദാക്കിയത്....
ഇതൊന്നും കേട്ടാലും ഇവിടുത്തെ ഹിന്ദുക്കൾക്ക് ഒരു കുലുക്കവും ഉണ്ടാകില്ല ... കാരണം തന്നെ വെട്ടാൻ ഓങ്ങുന്ന മഴു വിൻ്റെ കൈ പിടി, തടി കൊണ്ടാണെന്ന് കണ്ട് സന്തോഷിക്കുന്ന മരത്തിൻ്റെ മാനസികാവസ്ഥയിലാണ് ഇവിടുത്തെ ഓരോ ഹിന്ദുവും..... ശരിയല്ലേ ?
അഡ്വ പ്രതാപ് ജി പടിക്കൽ