Siraj Elambra

Siraj Elambra Date of Birth 17,3,1984
Married : 6,5,2011

പൈതൃകം നമുക്ക് അന്നം തരുന്ന വേരുകളാണ്. അത് നമ്മെ തൊടുന്നു, ഇണക്കുന്നു, വളർത്തുന്നു എന്നു പറയാറുണ്ട്. നമ്മൾ മലയാളികൾ നേരി...
27/07/2025

പൈതൃകം നമുക്ക് അന്നം തരുന്ന വേരുകളാണ്. അത് നമ്മെ തൊടുന്നു, ഇണക്കുന്നു, വളർത്തുന്നു എന്നു പറയാറുണ്ട്. നമ്മൾ മലയാളികൾ നേരിൽക്കണ്ടനുഭവിച്ച, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന അതിന്റെ ജീവിതസാക്ഷ്യമാണ് പാണക്കാട് കുടുംബവും അതിന്റെ പൈതൃകവേരുകളും.

കേരളത്തിലെ, സവിശേഷമായി മലബാറിലെ സാമൂഹിക, രാഷ്ട്രീയ, മത ജീവിതത്തിന് കാതലുള്ള നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന പാണക്കാട് തങ്ങൾ കുടുംബത്തിലെ ഇങ്ങേയറ്റത്തെ തലമുതിർന്ന അംഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാരമ്പര്യത്തിന്റെ വേരുകൾ കൊണ്ടു നമ്മെ തൊടുന്നു. നേരിന്റെ വേരുറപ്പും കരുതലിന്റെ ഇലപ്പടർച്ചയുമായി ഇങ്ങനെയൊരാൾ നമുക്കിടയിൽ ആറു പതിറ്റാണ്ടായി നിലകൊള്ളുന്നു എന്നത് ആശ്വാസദായകമാണ്.

തങ്ങളുടെ പൊതുപ്രവർത്തനത്തിന്റെ നാൽപത് വർഷം പൂർത്തിയാകുന്ന സമയമാണിത്. സുന്നി വിദ്യാർത്ഥി കൂട്ടായ്മ എസ്എസ്എഫിന്റെ മലപ്പുറം മേഖല പ്രസിഡണ്ടായി 1985ലായിരുന്നു തങ്ങളുടെ സംഘടനാ ജീവിതത്തിലേക്കുള്ള കടന്നുവരവ്. പിതാവ് പിഎംഎസ്എ പൂക്കോയ തങ്ങളുടെയും ജ്യേഷ്ഠന്മാരായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെയും കാൽപ്പാടുകൾ പിന്തുടർന്നും കൽപ്പനകൾ കേട്ടുമാണ് സാദിഖലി തങ്ങൾ പൊതുജീവിതം ആരംഭിക്കുന്നതും മുന്നോട്ടു നയിക്കുന്നതും.

വാക്കിലും പ്രവൃത്തിയിലും നിലപാടിലും പ്രയോഗങ്ങളിലുമുള്ള വ്യക്തത എന്ന ഗുണമായിരിക്കും തങ്ങളെ കുറിച്ചു പറയുമ്പോൾ തെളിഞ്ഞുവരുന്നത്. ജയപരാജയങ്ങളിൽ ഇളകാതെ നിൽക്കുന്ന തങ്ങൾ പാണക്കാട് കുടുംബത്തിന്റെ വഴക്കം പിൻപറ്റി സമൂഹത്തോടു സൗമ്യമായി സംസാരിക്കാനുള്ള ശേഷി വികസിപ്പിച്ചെടുത്തത് ആർക്കും കാണാവുന്നതാണ്. തഴക്കംവന്ന ഈ പ്രവർത്തനമികവിനുള്ള അംഗീകാരമായാണ് തങ്ങളെ തേടി നേതൃസ്ഥാനങ്ങൾ ഒന്നൊന്നായി വന്നത്.
1989ലെ സമസ്തയിലെ പിളർപ്പിനെ തുടന്നു വിദ്യാർത്ഥി വിഭാഗമായി രൂപീകരിക്കപ്പെട്ട എസ്‌കെഎസ്എസ്എഫ് ജനകീയമായതും വ്യവസ്ഥാപിത ചട്ടക്കൂട് കൈക്കൊണ്ടതും തങ്ങൾ 1991ൽ പ്രസിഡണ്ടായതോടെയാണ്. 1997ൽ സംഘടനയ്ക്കു 'സത്യധാര' എന്ന പേരിൽ മുഖപത്രം ആരംഭിക്കുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. പ്രസിദ്ധീകരണത്തിനു പേരു നിർദേശിക്കുന്നതു തൊട്ട് പ്രചാരണങ്ങളിൽ വരെ അദ്ദേഹം മുന്നിൽനിന്നു. എസ്‌കെഎസ്എസ്എഫിന് കോഴിക്കോട് കേന്ദ്രമായി ആരംഭിച്ച ആസ്ഥാനമായ ഇസ്ലാമിക് സെന്ററിന്റെ മുഖ്യശിൽപിയും തങ്ങൾ തന്നെയായിരുന്നു.

പിതാവ് പൂക്കോയ തങ്ങളും സഹോദരങ്ങളായ ഉമറലി തങ്ങളും ഹൈദരലി തങ്ങളും വഹിച്ച സുന്നി യുവജന സംഘത്തിന്റെ അധ്യക്ഷനായി തങ്ങൾ കർമരംഗത്ത് സജീവമാണ്. നിലവിൽ ആയിരത്തിലധികം മഹല്ലുകളുടെ ഖാളി സ്ഥാനം അലങ്കരിക്കുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യ, ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി, വാഫീ-റഹ്‌മാനി സ്ഥാപനങ്ങൾ എന്നിവയുടേതടക്കം നിരവധി യതീംഖാനകളുടെയും അറബിക് കോളേജുകളുടെയും നേതൃത്വം വഹിക്കുന്നു. പന്ത്രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന മദ്റസ പ്രസ്ഥാനമായ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെയും ദേശീയ വിദ്യാഭ്യാസ കൗൺസിലിന്റെയും ട്രഷററാണ് നിലവിൽ തങ്ങൾ.

ഇതേ സമയത്ത് തന്നെ സമുദായ രാഷ്ട്രീയത്തിന്റെ അമരത്തും തങ്ങളെത്തി. പൂക്കോയ തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി തങ്ങളുടെയും ഹൈദരലി തങ്ങളുടെയും പൈതൃകവഴിയിൽ സമുദായത്തിനകത്തും പുറത്തും രഞ്ജിപ്പിന്റെയും ഒന്നിപ്പിന്റെയും നൂലായും തങ്ങൾ തുടരുന്നു. പ്രശോഭിതമായ പൈതൃകത്തിനും ചരിത്രത്തിനുംമേൽ അനൈക്യവും ശൈഥില്യങ്ങളും ഇരുൾപടർത്തിയ ഉത്തരേന്ത്യൻ അനുഭവം നമ്മൾക്ക് മുന്നിലുണ്ട്. അങ്ങനെയൊരു അരക്ഷിതകാലത്തേക്ക്, അപകടകരമായ ലോകത്തേക്ക് നമ്മൾ ചെന്നുപതിക്കാതിരിക്കാൻ, സദാ സമയം ഉണർന്നിരിക്കുന്ന കരുതലിന്റെ പ്രകാശഗോപുരമായി അവർ നമ്മൾക്കു വേണ്ടി ജീവിക്കുന്നു. അവർ നമ്മൾക്കായി ഉരുകിത്തീരുന്നു..

കാര്യങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ ഒഴുക്കിനൊപ്പം നീന്തുക, നിലപാടുകളുടെ വിഷയത്തിൽ പാറ പോലെ ഉറച്ചു നിൽക്കുക എന്നു തോമസ് ജെഫേഴ്സൺ പറഞ്ഞത് തങ്ങളുടെ കാര്യത്തിൽ ശരിയാണ്. പ്രതിസന്ധികളുടെ കലങ്ങിമറിഞ്ഞ കാലത്തും പ്രശ്നങ്ങളുടെ കുഴമറിഞ്ഞ കുരുക്കുകളിലും തീർപ്പുണ്ടാക്കാനും കുരുക്കഴിക്കാനുമായി സമുദായം എന്നും പാണക്കാട്ടേക്കു നോക്കുന്നു. ഇന്നും അവർ സാദിഖലി ശിഹാബ് തങ്ങളുടെ അവസാന വാക്കിനായി കാത്തിരിക്കുന്നു.

The Role Modelസയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന കർമ്മം പുസ്തകത്തിലെ കഥാപാത്രങ്ങൾ പാണക്കാട...
23/07/2025

The Role Model
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന കർമ്മം പുസ്തകത്തിലെ കഥാപാത്രങ്ങൾ പാണക്കാട് വെച്ച് നിർവ്വഹിച്ചു (2025 ജൂലൈ 22 )

സ്നേഹവും സേവനവും കൊണ്ട് ഹൃദയങ്ങളിൽ വേരുകളാഴ്ത്തിയ
പാണക്കാട് സയ്യിദ്
സാദിഖലി തങ്ങളുടെ
ജീവിത കഥ.......

ഈ പുസ്തകത്തിൻ്റെ
പ്രത്യേകതകൾ....

ഇതിൽ
83 വയസുള്ള കൃഷ്ണേട്ടനുണ്ട്,

മിടിപ്പ് തെറ്റിയ ഹൃദയവുമായെത്തിയ 5 വയസുകാരൻ
ആൽവിനുണ്ട്.,

മംഗല്യസ്വപ്നവുമായി
നിലഗിരിയിൽ നിന്നും പാണക്കാട് വഴി
ബാംഗ്ലൂരിലെത്തിയ
22 കാരി പെൺകുട്ടിയുണ്ട്.

കാരുണ്യ പ്രവർത്തനരംഗത്ത്
ലോകത്തിന് മാതൃകയായ
കെ.എം സി.സി എന്ന പ്രസ്ഥാനമുണ്ട്.

ആയിരത്തോളം മൃതദേഹങ്ങൾക്ക് അകമ്പടി സേവിച്ച മുജീബ് പൂക്കോട്ടുരുണ്ട്.

സി എച്ച് സെൻ്ററും
പി.ടി.എച്ചും ഉണ്ട്

പാടിപ്പുകഴ്ത്തിയ
പിതാവും മകനുണ്ട്

അമീറലി എന്ന
പൊന്നു ഡോക്ടറുണ്ട്

ഇക്കഥ വായിച്ചില്ലെങ്കിൽ
നിങ്ങൾ ഒരു വലിയ ജീവിതം കാണാതെ പോകും.

ഹൃദയത്തിൽ ജീവിതം
എഴുതി വെച്ച മൗനകാവ്യം

ദി റോൾ മോഡൽ'

പ്രമുഖ എഴുത്തുകാരൻ ഒഎം അബൂബക്കറാണ് ഗ്രന്ഥ കർത്താവ്.

"സുന്നി മഹല്ല് ഫെഡറേഷൻ"  മഹല്ലുകളുടെ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തി...
17/07/2025

"സുന്നി മഹല്ല് ഫെഡറേഷൻ"
മഹല്ലുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടനയാണിത്.

1976-ലാണ് സുന്നി മഹല്ല് ഫെഡറേഷൻ രൂപീകൃതമായത്. മഹല്ല് ഭാരവാഹികൾക്ക് ഒരു പൊതുവേദി ഒരുക്കുക, അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ദർസ് വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, മഹല്ലുകളിലെ ജീർണ്ണതകൾക്കും അനിസ്ലാമിക പ്രവണതകൾക്കും പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇത് ആരംഭിച്ചത്. എം.എം. ബഷീർ മുസ്‌ലിയാർ, സി.എച്ച്. ഹൈദ്രൂസ് മുസ്‌ലിയാർ, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവരുടെ കൂടിയാലോചനകളിലൂടെയാണ് ഈ പ്രസ്ഥാനം രൂപമെടുത്തത്. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ആശീർവാദത്തോടെയായിരുന്നു ഇതിന്റെ ഉദ്ഘാടനം. ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്‌ലിയാരാണ് ഇതിന്റെ രൂപീകരണം പൊതുയോഗത്തിൽ പ്രഖ്യാപിച്ചത്.

പ്രധാന ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും
സുന്നി മഹല്ല് ഫെഡറേഷൻ മഹല്ലുകളുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അവയിൽ ചിലത് താഴെ പറയുന്നവയാണ്:
* മഹല്ല് ഭരണം കാര്യക്ഷമമാക്കുക: മഹല്ലുകളുടെ ഭരണം കൂടുതൽ കാര്യക്ഷമമാക്കാനും ജനങ്ങളുടെ സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക, സാമ്പത്തിക മേഖലകളിൽ പുരോഗതി ഉറപ്പുവരുത്താനും ലക്ഷ്യമിടുന്നു. ഇതിനായി മഹല്ല് കമ്മിറ്റികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും സോഫ്റ്റ്‌വെയറുകൾ പോലുള്ള ആധുനിക സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
* വിവാഹ രജിസ്ട്രേഷൻ: വിവാഹ സംബന്ധമായ കാര്യങ്ങളുടെ രജിസ്ട്രേഷൻ വ്യവസ്ഥാപിതമാക്കുന്നതിലൂടെ കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താനും SMF ശ്രമിക്കുന്നു.
* പലിശരഹിത വായ്പാ നിധി (സുന്ദൂഖ്): സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് പലിശരഹിത വായ്പകൾ നൽകുന്ന സുന്ദൂഖ് പദ്ധതിക്ക് SMF നേതൃത്വം നൽകുന്നു. ഇത് സാമ്പത്തിക അച്ചടക്കവും പരസ്പര സഹകരണവും വളർത്താൻ സഹായിക്കുന്നു.
* വിദ്യാഭ്യാസ പദ്ധതികൾ:
* കുരുന്നുകൂടം: 9 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് അവരുടെ അഭിരുചികൾ മനസ്സിലാക്കി കഴിവുകൾ വളർത്തുന്നതിനായി ക്യാമ്പുകളും ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനങ്ങൾ പഠിപ്പിക്കുന്ന വെക്കേഷൻ ക്ലാസുകളും സംഘടിപ്പിക്കുന്നു.
* വിജ്ഞാനിക ക്ലാസുകൾ: 13 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് വ്യക്തിത്വ രൂപീകരണം, ഭാഷാ നൈപുണ്യം, കർമ്മശാസ്ത്ര വിഷയങ്ങൾ എന്നിവയിൽ ഊന്നൽ നൽകി ക്ലാസുകൾ നൽകുന്നു.
* മദ്രസാധ്യാപകർക്ക് പരിശീലനം: മദ്രസാ വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമാക്കാൻ മദ്രസാധ്യാപകർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകുന്നു.
* സാമൂഹിക ക്ഷേമ പദ്ധതികൾ (ആശ്വാസ്): സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പെൻഷൻ, മരുന്ന് വാങ്ങാനുള്ള സഹായം തുടങ്ങിയ സൗജന്യ സഹായങ്ങൾ നൽകുന്ന 'ആശ്വാസ്' പദ്ധതി നടപ്പിലാക്കുന്നു.
* ധാർമ്മിക ബോധവൽക്കരണം: മദ്യപാനം പോലുള്ള സാമൂഹിക വിപത്തുകൾക്കെതിരെയും അധാർമ്മിക പ്രവണതകൾക്കെതിരെയും ബോധവൽക്കരണം നടത്തുകയും പരിഹാരങ്ങൾ കണ്ടെത്താൻ 'മസ്ലഹത്ത് കമ്മിറ്റികൾ' രൂപീകരിക്കുകയും ചെയ്യുന്നു.
* മഹല്ല് സെൻസസ്: മഹല്ലുകളുടെ സാമൂഹികവും സാംസ്കാരികവും വൈജ്ഞാനികവും സാമ്പത്തികവുമായ അവസ്ഥ മനസ്സിലാക്കുന്നതിനായി സമഗ്രമായ മഹല്ല് സെൻസസ് നടത്തുന്നു.
#കടപ്പാട്

പുതുതായി നിലവിൽ വന്ന msf മഞ്ചേരി തിയോജക മണ്ഡലം ഭാരവാഹികൾക്ക് നേരുന്നു ഒരായിരം ഹരിതാഭിവാദ്യങ്ങൾ 💐💚💐💚💐💚💐💚💐💚💐💚💐💚💐
14/07/2025

പുതുതായി നിലവിൽ വന്ന msf മഞ്ചേരി തിയോജക മണ്ഡലം ഭാരവാഹികൾക്ക് നേരുന്നു ഒരായിരം ഹരിതാഭിവാദ്യങ്ങൾ
💐💚💐💚💐💚💐💚💐💚💐💚💐💚💐

14/07/2025
ഇമ്മിണി ബല്ല്യ കഥകളും കഥാപാത്രങ്ങളും നമുക്ക് സമ്മാനിച്ച മലയാള സാഹിത്യ തറവാട്ടിലെ സുൽത്താൻ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 31 ...
05/07/2025

ഇമ്മിണി ബല്ല്യ കഥകളും കഥാപാത്രങ്ങളും നമുക്ക് സമ്മാനിച്ച മലയാള സാഹിത്യ തറവാട്ടിലെ സുൽത്താൻ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 31 വർഷം

#ജൂലൈ5
വൈക്കം മുഹമ്മദ് ബഷീർ ചരമദിനം

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ

(ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്).

1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

1908 ജനുവരി 21 ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.

രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(5-o ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.

പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.

ഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 1958 ഡിസംബർ 18-ന്. ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങന മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.

വൈക്കം മുഹമ്മദ്‌ ബഷീറിൻറെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു ഫാബി ബഷീർ എന്ന ഫാത്തിമ ബീവി. അരീക്കോട് കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായി 1937 ജൂലൈ 15നാണ് ഫാത്തിമ ബീവി ജനിച്ചത്‌. പത്താംതരത്തിൽ പഠിക്കുമ്പോൾ, 1958 ഡിസംബർ 18നായിരുന്നു ബഷീറുമായുള്ള വിവാഹം. 2015 ജൂലൈ 15ന് 78ആം ജന്മദിനത്തിൽ അവർ നിര്യാതയായി

ഫാത്തിമയുടെ 'ഫാ'യും ബീവിയുടെ 'ബി'യും ചേർത്താണ് ഫാബിയായത്.

ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യ ജീവിതത്തിൻെറ ഓർമകൾ ഉൾക്കൊള്ളുന്ന 'ബഷീറിൻറെ എടിയേ' എന്ന പേരിൽ ഡി സി ബുക്‌സ് ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്. താഹ മാടായിയുടെ രചനാസഹായത്താലാണ് ഈ കൃതി തയ്യാറാക്കിയത്.

പ്രേമലേഖനം (നോവൽ) (1943)
ബാല്യകാലസഖി (നോവൽ) (1944)
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)
ആനവാരിയും പൊൻകുരിശും (നോവൽ) (1953)
പാത്തുമ്മയുടെ ആട് (നോവൽ) (1959)
മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്ന പേരിൽ സിനിമയാക്കി) (1965)
ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
ശബ്ദങ്ങൾ (നോവൽ) (1947)
അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954)
ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)
കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)
ജന്മദിനം (ചെറുകഥകൾ) (1945)
ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
അനർഘനിമിഷം (ലേഖനങ്ങൾ) (1945)
വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
മരണത്തിൻറെ നിഴൽ (നോവൽ) (1951)
മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
ജീവിതനിഴൽപാടുകൾ (നോവൽ) (1954)
വിശപ്പ് (ചെറുകഥകൾ) (1954)
ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
താരാ സ്പെഷ്യൽ‌സ് (നോവൽ) (1968)
മാന്ത്രികപ്പൂച്ച (നോവൽ) (1968)
നേരും നുണയും (1969)
ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
ആനപ്പൂട (ചെറുകഥകൾ) (1975)
ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)
യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്‌ധീകരിച്ചത്) (1997)
സർപ്പയജ്ഞം (ബാലസാഹിത്യം)
ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

അതീവ ലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ ആ രചനകൾ മലയാള വായനക്കാർക്ക് പാരായണസുഗമങ്ങളായിരുന്നെങ്കിലും അവ പരിഭാഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മായുടെ ആട്‌, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജിമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെ ഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് .ഡോ. റൊണാൾഡ്‌ ആഷർ എന്ന വിദേശിയാണ്‌ ഇവ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്‌. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനു പുറമേ മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.

ചലച്ചിത്രങ്ങൾ

ഭാർഗ്ഗവീനിലയം

ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്. മധു ആയിരുന്നു നായക വേഷത്തിൽ.

മതിലുകൾ

ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ചത് പ്രശസ്ത നടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

ബാല്യകാലസഖി

സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. സംവിധാനം പി. ഭാസ്കരൻ. നിർമ്മാണം:കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്.

ഈ സിനിമ പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച് വീണ്ടും വന്നു. ഇഷ തൽവാർ നായികയുമായി.

ബഹുമതികൾ

ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982)
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1970
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1981
കാലിക്കറ്റ് സർവ്വകലാശാലയുടെ 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം (1987)
സംസ്കാരദീപം അവാർഡ് (1987)
പ്രേംനസീർ അവാർഡ് (1992)
ലളിതാംബിക അന്തർജ്ജനം അവാർഡ് (1992).
മുട്ടത്തുവർക്കി അവാർഡ് (1993).
വള്ളത്തോൾ പുരസ്കാരം‌(1993).

വിവാദങ്ങൾ

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ഉപപാഠപുസ്തകമാക്കാൻ തീരുമാനിച്ചപ്പോൾ മതസംഘടനകളും പ്രതിപക്ഷവും തീവ്ര വിമർശനങ്ങളാണ് ഉയർത്തിയത്. പ്രധാനമായും, ഗ്രന്ഥത്തിൽ അശ്ലീലമുണ്ട് എന്നായിരുന്നു അവരുടെ വാദം. ഇതിലേറെ വിമർശന ശരങ്ങളേറ്റ ഒരു രചനയാണ് ശബ്ദങ്ങൾ
#കടപ്പാട്

എലമ്പ്ര: 1999ൽ രൂപീകൃതമായ കലാകായിക കൂട്ടായ്മയാണ് നവോദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്. 2025 ജൂൺ 28 ശനിയാഴ്ച ക്ലബ്ബിന്റെ ...
02/07/2025

എലമ്പ്ര: 1999ൽ രൂപീകൃതമായ കലാകായിക കൂട്ടായ്മയാണ് നവോദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്. 2025 ജൂൺ 28 ശനിയാഴ്ച ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Misty Nav (മൂടൽ മഞ്ഞ് ) എന്ന പേരിൽ സംഘടിപ്പിച്ച ഊട്ടിയിലേക്കൊരു ഉല്ലാസയാത്ര ഏറെ ശ്രദ്ധേയമായിരുന്നു. എലമ്പ്രയിലെ 136 ആളുകളും 6 ബസ് ജീവനക്കാരും ഉൾപ്പെടെ 142 അംഗ യാത്രാ സംഘം മൂന്നു ടുറിസ്റ്റ് ബസ്സുകളിലായി പുലർച്ചെ 4:25ന് പുറപ്പെട്ട് പാതിരാത്രി 1:45ന് തിരിച്ചെത്തി. എലമ്പ്രയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും കൂടുതൽ ആളുകൾ ഒരുമിച്ച് ഒരു യാത്രയിൽ കണ്ണികളായത്

എഴുപത് വയസ്സിന് മുകളിലുള്ളവരും ഇരുപത് വയസ്സിന് താഴെയുള്ളവരും സംഘത്തിലുണ്ടായിരുന്നു. ഒരു വീട്ടിൽ നിന്ന് മൂന്നു തലമുറയിലുള്ളവരും പലവീടുകളിൽ നിന്ന് ഉപ്പയും മകനും അതിലേറെ വീടുകളിൽ നിന്ന് കൂടെപ്പിറപ്പുകളും ഒരുമിച്ചുള്ള സൗഹൃദ സമന്വയ സന്തോഷ യാത്രയായിരുന്നു Misty Nav.

യാത്രക്ക് അനുയോജ്യമായൊരു പേര് ( Misty Nav) നിർദ്ദേശിച്ചതും പോസ്റ്റർ ഡിസൈൻ ചെയ്തതും ചിത്രകലയിൽ വിസ്മയം തീർത്ത് ശ്രദ്ധേയനായ പികെ ഷിഫ്നാനാണ്.

കെവി ശിഹാബിന്റെ കൈപുണ്യത്തിൽ തയ്യാറാക്കി നാട്ടിൽ നിന്ന് കൊണ്ടുപോയ രുചികരമായ സുഭിക്ഷം ( ചിക്കൻ ബിരിയാണി ) ഊട്ടിയിലെ തേയില ഫാക്ടറിയുടെ മുറ്റത്തിരുന്ന് എല്ലാവരും ഒരുമിച്ച് മനസ്സു നിറയെ കഴിച്ചു. ചായപ്പൊടിയും ചോക്ലേറ്റും നിർമ്മിക്കുന്നത് നേരിട്ട് കാണാനും അവസരമുണ്ടായി. ഫാക്ടറിയിലെ വിശാലമായ മുറ്റത്ത് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരായ കലാപ്രേമികൾ അവതരിപ്പിച്ച മെഗാ സംഘനൃത്തം സ്വദേശികളും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന സന്ദർശകരും കൗതുകത്തോടെ വീക്ഷിച്ചു.

ഊട്ടിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളില്ല. ഷോപ്പുകളിൽ നിന്ന് എന്തെങ്കിലും വാങ്ങിയാൽ പേപ്പർ കവറിലോ തുണിസ്സഞ്ചിയിലോ ആണ് ലഭിക്കുക. പ്രകൃതി സംരക്ഷണത്തിന് വളരെയധികം പ്രയത്നിക്കുന്ന അവരുടെ പ്രവർത്തനങ്ങളിൽ നിന്ന് നമുക്ക് പഠിക്കാനുണ്ട് പകർത്താനും.

നവോദയ ജനറൽ സെക്രട്ടറി ടി. സൽമാൻ യാത്ര ആസൂത്രണം ചെയ്യാൻ ഏറെ പ്രയത്നിച്ചെങ്കിലും പനിയായതിനാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. മണപ്പാട്ടിൽ ജമാൽ കുരിക്കൾ, പികെ അലവിക്കുട്ടി, ഇപി റാഫി, എം ഗനിയ്യ്, ഇർഫാൻ മങ്കര (ബിച്ചു) ഉൾപ്പെടെയുള്ള നവോദയ കമ്മറ്റി അംഗങ്ങളുടെ ഏകോപനം യാത്രാ സംഘത്തെ മികവോടെ നയിച്ചു. ഇപി അർഷദ് (ബിനു) പറക്കുംക്യാമറ (ഡ്രോൺ) ഉപയോഗിച്ച് യാത്രയിലൂടെനീളം കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങൾ പകർത്തി യാത്രയെ കൂടുതൽ ആകർഷണീയമാക്കി. വീട്ടുകാർക്ക് സമ്മാനിക്കാൻ എല്ലാവരും ഊട്ടിയിലെ തനത് വിഭവങ്ങളും സ്വന്തമാക്കി. തലേ ദിവസങ്ങളിൽ ശക്തമായ മഴ ഉള്ളതിനാൽ കാലാവസ്ഥയെ കുറിച്ച് പലർക്കും ആശങ്ക ഉണ്ടായിരുന്നെങ്കിലും യാത്ര കഴിഞ്ഞ് നാട്ടിലെത്തുന്ന സമയത്ത് മാത്രമാണ് മഴയുണ്ടായിരുന്നത്. മഞ്ഞ് പെയ്യുന്ന ഊട്ടിയിലെ തണുപ്പുള്ള ഓർമ്മകൾ മനസ്സിലെന്നും കുളിരായി നിലനിൽക്കും. യാത്ര ആസൂത്രണം ചെയ്ത അണിയറപ്രവർത്തകർക്ക് ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു.


✍🏻EP Siraj Elambra

ജൂൺ 25 ഗുലാം മഹ്മൂദ് ബനാത്ത് വാല ഓർമ്മ ദിനം (2008)
25/06/2025

ജൂൺ 25 ഗുലാം മഹ്മൂദ് ബനാത്ത് വാല
ഓർമ്മ ദിനം (2008)

Address

Kozhikode

Telephone

+917902560633

Website

Alerts

Be the first to know and let us send you an email when Siraj Elambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share