Time city channel

Time city channel A publication from CITY CHANNEL

കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍. എളമക്കര ...
17/07/2025

കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍. എളമക്കര സ്വദേശി അഖില്‍ ജോസഫാ(35)ണ് പിടിയിലായത്. ദേഹപരിശോധനയില്‍ 2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലും ഇയാളില്‍ നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ബോള്‍ഗാട്ടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് ഡാന്‍സഫ് സംഘമാണ് ഇയാളെ പിടികൂടിയത്. പതിവായി ലഹരി ഉപയോഗിച്ചിരുന്ന അഖില്‍ മാസങ്ങളായി ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരന്‍ കൂടിയാണ് അഖില്‍.
റെയില്‍വേയുടെ എറണാകുളം മേഖലയിലെ ടിടിഇ ആണ്. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അഖിലിന് ലഭിച്ചതാണ് ടിടിഇ ജോലി. ലഹരി വസ്തുക്കള്‍ കൈമാറുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാനുള്ള നമ്പര്‍ വഴിയാണ് ഡാന്‍സാഫിന് സൂചന ലഭിച്ചത്.

അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവല്‍ സ്വിച്ച് ഒഫ് ചെയ്തത് ക്യാപ്റ്റന്‍; വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: ...
17/07/2025

അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവല്‍ സ്വിച്ച് ഒഫ് ചെയ്തത് ക്യാപ്റ്റന്‍; വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ഫ്യൂവല്‍ സ്വിച്ച് ഒഫ് ചെയ്യപ്പെട്ടതാണെന്നും,അത് ചെയ്തത് ക്യാപ്റ്റനാണെന്നും യു എസ് മാധ്യമമായ 'വാള്‍സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു.വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.ബ്ലാക്ക് ബോക്‌സ് റെക്കോഡിങ് സൂചനകള്‍ പ്രകാരം,ക്യാപ്റ്റന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫാക്കിയകതാണ് യുഎസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ സൂചിപ്പിക്കുന്നു.വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദര്‍ ക്യാപ്റ്റനായ സുമീത് സബര്‍വാളിനോടാണ് എന്തിനാണ് ഫ്യുവല്‍സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിലുള്ളത്.

'നിമിഷപ്രിയയ്ക്കു മാപ്പില്ല, വധശിക്ഷ നടപ്പാക്കുന്നതു വരെ പോരാടും';പ്രതികരിച്ച് തലാലിന്റെ സഹോദരന്‍. സന: നിമിഷപ്രിയയുടെ വധ...
16/07/2025

'നിമിഷപ്രിയയ്ക്കു മാപ്പില്ല, വധശിക്ഷ നടപ്പാക്കുന്നതു വരെ പോരാടും';
പ്രതികരിച്ച് തലാലിന്റെ സഹോദരന്‍.

സന: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിനു പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍.നീതി നടപ്പാക്കുന്നതു വരെ മുന്നോട്ടെന്നും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മഹ്ദി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസില്‍ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രക്കാലം വൈകിയാലും കുറ്റകൃത്യത്തിനുളള ശിക്ഷ നടപ്പിലാകുമെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.
കാലതാമസം തങ്ങളുടെ മനസിലെ മാറ്റില്ലെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. എത്രസമയമെടുത്താലും പ്രതികാരം ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നു. അറബിയിലാണ് പോസ്റ്റ്. വധശിക്ഷ വരെ തങ്ങള്‍ മുന്നോട്ടുപോകുമെന്നും സഹോദരന്‍ പറയുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ തലാലിന്റെ കുടുംബത്തിന് വിയോജിപ്പുകള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തലാലിന്റെ കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് വടക്കന്‍ യെമന്‍ പ്രസിഡന്റ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കാനുളള തിരുമാനം എടുക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

'നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസലിയാര്‍'; കാന്തപുരത്തെ മര്‍ക്കസിലെത്തി കണ്ട് എം വി ഗോവിന്ദന്‍        കോഴിക്കോട്:  അഖിലേന...
16/07/2025

'നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസലിയാര്‍'; കാന്തപുരത്തെ മര്‍ക്കസിലെത്തി കണ്ട് എം വി ഗോവിന്ദന്‍
കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുര എ പി അബൂബക്കര്‍ മുസ്ലിയാരുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കൂടിക്കാഴ്ച നടത്തി. കാരന്തൂര്‍ മര്‍ക്കസിലെത്തിയാന്ന് ഗോവിന്ദന്‍ അബൂബക്കര്‍ മുസലിയാരെ കണ്ടത്. നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ തുടരുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം എം വി ഗോവിന്ദന്‍ പറഞ്ഞു.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ലോകത്ത് പല മേഖലകളിലായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്ന ഘട്ടത്തില്‍ അതില്‍ ഇടപെട്ട കാന്തപുര എ പി അബൂബക്കര്‍ ഇപ്പോള്‍ നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസലിയാരായി മാറി. പ്രശ്‌നത്തിലിടപെട്ട അദ്ദേഹത്തിന് വലിയ തോതിലുള്ള അഭിനന്ദനങ്ങളാന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

വിരട്ടല്‍ ഇങ്ങോട്ടു വേണ്ട, സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ എന്തിന് ചര്‍ച്ച ?; ശിവന്‍കുട്ടിക്കെതിരെ...
15/07/2025

വിരട്ടല്‍ ഇങ്ങോട്ടു വേണ്ട, സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ എന്തിന് ചര്‍ച്ച ?; ശിവന്‍കുട്ടിക്കെതിരെ സമസ്ത
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത. സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ ചര്‍ച്ച എന്തിനാണെന്ന് സമസ്ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കം ചോദിച്ചു. മുസ്ലീം സമുദായത്തെ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാകില്ല. അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ദയധാനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ വിജയിച്ചു;ചര്‍ച്ചകളില്‍ ശ്രമിക്കുന്നത് അതിനുവേണ്ടി;കാന്തപുരം കോഴിക്കോട്: യെമന...
15/07/2025

ദയധാനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ വിജയിച്ചു;ചര്‍ച്ചകളില്‍ ശ്രമിക്കുന്നത് അതിനുവേണ്ടി;കാന്തപുരം
കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയര്‍.കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ദയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ മാത്രമേ നീക്കം വിജയിക്കുകയുള്ളുവെന്നും കാന്തപുരം പറഞ്ഞു.യെമനില്‍ ഒരു പെണ്‍കുട്ടിയെ തൂക്കികൊല്ലാന്‍ തീരമാനിച്ചപ്പോള്‍ ഒന്നും സാധിക്കില്ലെങ്കിലും അവിടുത്തെ പണ്ഡിതന്‍മാരുമായി ബന്ധപ്പെട്ടതായി കാന്തപുരം പറഞ്ഞു.

'ട്രാക്ടറില്‍ സന്നിധാനത്തില്‍' എഡിജിപി അജിത് കുമാറിന്റെ ശബരിമല ദര്‍ശനം വിവാദത്തില്‍ പത്തനംതിട്ട: എഡിജിപി എം ആര്‍ അജിത്കു...
15/07/2025

'ട്രാക്ടറില്‍ സന്നിധാനത്തില്‍' എഡിജിപി അജിത് കുമാറിന്റെ ശബരിമല ദര്‍ശനം വിവാദത്തില്‍

പത്തനംതിട്ട: എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ശബരിമല സന്ദര്‍ശനം വിവാദത്തില്‍, ദര്‍ശനത്തിനായി ട്രാക്ടറില്‍ കയറി എഡിജിപി ശബരിമലയില്‍ എത്തിയതാണ് വിവാദമായത്. ഹൈകോടതി ഉത്തരവ് ലംഘിച്ചാണ് എഡിജിപി അജിത് കുമാര്‍ ട്രാക്്ടര്‍ യാത്ര നടത്തിയെന്നാണ് ആരോപണം.
ചരക്കു നീക്കത്തിനു മാത്രമേ ട്രാക്്ടര്‍ ഉപയോഗിക്കാവൂ എന്നും ആളുകള്‍ കയറരുതെന്നും കര്‍ശന ഹൈകോടതി നിര്‍ദ്ദേശം നിലവിലുണ്ട്. എന്നാല്‍ അജിത് കുമാര്‍ ഇതു ലംഘിച്ചെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കൈമാറിയെന്നാണ് സൂചന. ട്രാക്ടര്‍ യാത്രയെക്കുറിച്ച് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ദേവസ്വം വിജിലന്‍സിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

'കുറ്റപ്പെടുത്തലല്ല, ഓര്‍മ്മപ്പെടുത്തല്‍; പി.ജെ കുര്യനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല.  പത്തനംതിട്ട: കോണ്‍ഗ്രസ് നേതാക്ക...
14/07/2025

'കുറ്റപ്പെടുത്തലല്ല, ഓര്‍മ്മപ്പെടുത്തല്‍;
പി.ജെ കുര്യനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല.

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാക്കളെ വേദിയില്‍ ഇരുത്തി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ കുര്യന്‍ നടത്തിയ വിമര്‍ശനങ്ങളെ ന്യായീകരിച്ച് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. പി.ജെ കുര്യന്റെ പരാമര്‍ശത്തിന് എതിരെ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും വലിയ അമര്‍ഷം ഉയരുന്നതിനിടെയാണ്‌രമേശ് ചെന്നിത്തലയുടെ പ്രതികരണം. പി.ജെ കുര്യന്റെ വാക്കുകള്‍ മുതിര്‍ ന്ന നേതാവിന്റെ ഉപദേശമായി കണ്ടാല്‍ മതി എന്നായിരുന്നു രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്.
പി.ജെ കുര്യന്‍ മുതിര്‍ന്ന നേതാവാണ്. അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ കുറ്റപ്പെടുത്തലല്ല, കോണ്‍ഗ്രസ് കൂടുതല്‍ സജീവമാകേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ്. സദുദ്ദേശ്യപരമായ വാക്കുകളായാണ് അതിനെ കാണുന്നത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കും. തെറ്റുണ്ടെങ്കില്‍ തിരുത്തും. കേരളത്തില്‍ ഭരണ സംവിധാനം തകര്‍ന്ന അവസ്ഥയാണ്.ഇതിന് എതിരെ എത്ര സമരം ചെയ്താലും പോരെന്ന് തോന്നും, ഇക്കാര്യമാണ് അദ്ദേഹമ ചൂണ്ടിക്കാട്ടിയത്. യൂത്ത് കോണ്‍ഗ്രസ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ പി.ജെ കുര്യന് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ സൈബര്‍ ആക്രമണത്തെ കാര്യമാക്കേണ്ടതില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

നിമിഷ പ്രിയയുടെ മോചനം: യെമന് മേല്‍ വിദേശസമ്മര്‍ദ്ദം ശക്തമാക്കാന്‍ നീക്കം;കേന്ദ്ര ഇടപെടല്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചേ...
14/07/2025

നിമിഷ പ്രിയയുടെ മോചനം: യെമന് മേല്‍ വിദേശസമ്മര്‍ദ്ദം ശക്തമാക്കാന്‍ നീക്കം;
കേന്ദ്ര ഇടപെടല്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചേക്കും.

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ(38) മോചനത്തിനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം തുടരുന്നു. വധശിക്ഷ ജൂലൈ 16 ന് നടപ്പാക്കാനിരിക്കെയാണ് നടപടികള്‍ പുരോഗമിക്കുന്നത്. നിമിഷപ്രിയയെ രക്ഷിക്കാന്‍ നയതന്ത്ര ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
സമ്മര്‍ദം ശക്തമാകുന്നതിനിടെ നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി എന്ത് ചെയ്തു എന്ന് കേന്ദ സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചേക്കും. ജസ്റ്റീസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാകും ഹരജി പരിഗണിക്കുക. നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വിദേശകാര്യ മന്ത്രി ജയശങ്കറിന് കത്തയച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്കും കത്തയച്ചത്.

നിപ്പ സ്ഥീരീകരിച്ചയാള്‍ സഞ്ചരിച്ചതേറെയും കെഎസ്ആര്‍ടിസി ബസില്‍; പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു; സമ്പര്‍ക്കപ്പ...
14/07/2025

നിപ്പ സ്ഥീരീകരിച്ചയാള്‍ സഞ്ചരിച്ചതേറെയും കെഎസ്ആര്‍ടിസി ബസില്‍; പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു; സമ്പര്‍ക്കപ്പട്ടിയില്‍ ആശങ്ക

പാലക്കാട്: പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആശങ്ക. മരിച്ച 57 കാരന്‍ കൂടുതലായും യാത്ര ചെയ്തത് കെഎസ്ആര്‍ടിസി ബസ്സിലാണ്. ഇതുവരെ 46 പേരാണ് സമ്പര്‍ക്കപ്പെട്ടികയില്‍ ഉളളത്. മരിച്ചയാളുടെ ഭാര്യയും മക്കളും പേരക്കുട്ടികളും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്.
ഇതോടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ താത്കാലികമായി അടച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ മരിച്ചത് മുന്ന് സ്വകാര്യ ആശുപത്രയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു.ഈ സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടിക നീളുമെന്നാണ് ആരോഗ്യവകുപ്പിന്റ ആശങ്ക. നിലവില്‍ ആരോഗ്യസമ്പര്‍ക്കപ്പട്ടിക
തയ്യാറാക്കുകയാണ്.നിപ ബാധിച്ച് മരിച്ചയാളുടെ അടുത്ത ബന്ധുക്കളില്‍ രണ്ട് പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരെ ഐസൊലേഷനിലേക്ക് മാറ്റി..

മൂന്ന് വയസുകാരന്‍ നട്ട് വിഴുങ്ങി; എന്‍ഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തുകൊച്ചി: ലക്ഷദ്വീപ് സ്വദേശിയായ മൂന്ന് വയസുകാരന്‍ വിഴ...
13/07/2025

മൂന്ന് വയസുകാരന്‍ നട്ട് വിഴുങ്ങി; എന്‍ഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു
കൊച്ചി: ലക്ഷദ്വീപ് സ്വദേശിയായ മൂന്ന് വയസുകാരന്‍ വിഴുങ്ങിയ നട്ട് പുറത്തെടുത്തു. എറണാകുളം ലക്ഷ്മി ആശുപത്രിയിലെ ചികിത്സയിലൂടെയാണ് നട്ട് പുറത്തെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മുഹമ്മദ് ഐസം ആണ് നട്ട് വിഴുങ്ങിയത്. പിന്നീടുള്ള ദിവസങ്ങളില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ നട്ട് കുഞ്ഞിന്റെ വയറ്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കണ്ടെത്തി.
നട്ട് പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെ വ്യാഴാഴ്ച രാത്രി കുട്ടിയെ ലക്ഷദ്വീപ് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ലക്ഷ്മി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്ററോളജി ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. ജോണി സിറിയക്കിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് എന്‍ഡോസ്‌കോപ്പി ചികിത്സയിലൂടെ നട്ട് പുറത്തെടുത്തത്. കുട്ടി സുഖം പ്രാപിച്ചതായും അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പിറന്നാള്‍ ദിനത്തില്‍ ടെറര്‍ ലുക്കില്‍ പ്രണവ് മോഹന്‍ലാല്‍;'ഡീയസ് ഈറേ' സ്‌പെഷല്‍ പോസ്റ്റര്‍ പുറത്ത്ഇന്നേവരെ കാണത്ത ലുക്കി...
13/07/2025

പിറന്നാള്‍ ദിനത്തില്‍ ടെറര്‍ ലുക്കില്‍ പ്രണവ് മോഹന്‍ലാല്‍;'ഡീയസ് ഈറേ' സ്‌പെഷല്‍ പോസ്റ്റര്‍ പുറത്ത്
ഇന്നേവരെ കാണത്ത ലുക്കില്‍ അടിമുടിമാറി പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ രചിച്ചു സംവിധാനം ചെയ്ത 'ഡീയസ് ഈറോ' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍.പ്രണവ് മോഹന്‍ലാലിന് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.വമ്പന്‍ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം'എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം,രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡീയസ് ഇറോ.'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്

Address

Kozhikode

Website

Alerts

Be the first to know and let us send you an email when Time city channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share