23/01/2020
THE READER
18+🔺🔺🔺🔞🔞🔞❌❌
18+ എന്നൊന്നും ഞാൻ പറയില്ല കാരണം അതിനു മാത്രം ഒന്നും കാണിക്കുന്നില്ല. പക്ഷേ ഒറ്റയ്ക്ക് ഇരുന്ന് കാണുന്നതാണ് നല്ലത് 😁.
മൈക്കിൾ എന്ന 16 വയസുകാരൻ തന്റെ ഇരട്ടിയിലധികം പ്രായമുള്ള ഹന്നയുമായി കണ്ടുമുട്ടുകയും വളരെ പെട്ടെന്ന് തന്നെ അവർ ഒരു പ്രത്യേക ബന്ധത്തിൽ ആവുകയും ചെയ്യുന്ന പക്കാ റൊമാൻസ് ചിത്രമാണിത്.
യുദ്ധാനന്തര ജർമ്മനിയിൽ, അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് Stephen Daldry സംവിധാനം ചെയ്ത ദി റീഡർ എന്ന ചിത്രത്തിന്റെ പ്രമേയം രൂപപ്പെടുന്നത്. 'റീഡർ' എന്ന പേരു സൂചിപ്പിക്കുന്നതു പോലെ പ്രമേയത്തിന്റെ വളർച്ച സാഹിത്യവുമായും വായനയുമായുമൊക്കെ ബന്ധപ്പെട്ടിരിക്കുന്നു; എങ്കിലും ഈ ചിത്രം പ്രാഥമികമായി മനുഷ്യത്വത്തെപറ്റിയും, അനിവാര്യമായ സന്ദർഭങ്ങളിൽ ശിഥിലമാകുന്ന മൊറാലിറ്റിയെക്കുറിച്ചും, പരീക്ഷിക്കപ്പെടുന്നവരുടെ നിസ്സഹായതയെക്കുറിച്ചുമാണ് വാചാലമാകുന്നത്. സാധാരണക്കാരനായ ഒരു പുരുഷൻ പരിചയപ്പെടുവാനും അടുത്തിടപഴകുവാനും ഒരുവേള പ്രേമം തോന്നുവാനും മാത്രം നന്മകളുള്ള ഒരു സ്ത്രീ ഭൂതകാലത്തെ ഒരു ഫാസിസ്റ്റ് കൂട്ടക്കൊലയ്ക്ക് കൂട്ടുത്തരവാദിയാണെന്നു വന്നാൽ..?
ഹിറ്റ്‌ലറുടെ കാലത്ത് ജർമ്മനിയിൽ ജീവിച്ചിരുന്ന, ജൂതന്മാരല്ലാത്തവരുടെ മനുഷ്യത്വത്തെക്കുറിച്ച് നിങ്ങൾ കരുതുന്നതെന്താണ്? ഒരു പ്രത്യേക കാലത്ത് ഒരു ദേശത്തു ജീവിച്ചിരുന്ന ഭൂരിഭാഗം പേരും ദുർബലമായ മനസാക്ഷിയുടെ ഉടമകളായിരുന്നുവെന്നു നമുക്ക് വിശ്വസിക്കാമോ? ഈ ചിത്രം പറയുന്നത് ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് ഭരണത്തെ നടപ്പിൽ വരുത്തുവാൻ അപ്രധാനമായ റോളുകൾ കൈകാര്യം ചെയ്ത പലരും എന്നെയും നിങ്ങളെയും പോലെ സാധാരണ മനുഷ്യരായിരുന്നു എന്നാണ്. അവിടെ ഉയരുന്ന ചോദ്യമാകട്ടെ, സമാനമായ ഒരു സാഹചര്യത്തിൽ നിങ്ങളെന്തു ചെയ്യുമായിരുന്നു എന്നാണ്?എല്ലാ മനുഷ്യർക്കും തങ്ങളുൾപ്പെടുന്ന സമൂഹത്തിന്റെ ഒഴുക്കിനൊപ്പം നീങ്ങാനുള്ള ശക്തമായ പ്രേരണയുണ്ട്. അധികം പേരും, സമാനമായ സാഹചര്യങ്ങളിൽ, ലോകത്തെവിടെയായാലും എളുപ്പമുള്ള വഴി തെരഞ്ഞെടുക്കുവാൻ ശ്രമിക്കുമെന്നതാണ്, ഭീകരമെങ്കിലും, യാഥാർത്ഥ്യത്തോടു ചേർന്നു നിൽക്കുന്നത്.
ഇവിടെ ഇനി ആരെങ്കിലും ഇത് കാണാൻ ബാക്കിയുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ്.
പിന്നെ ഈ സിനിമ എനിക്ക് സജസ്റ്റ് ചെയ്തു തന്ന എന്റെ പ്രിയ സുഹൃത്തിനും ഈ അവസരത്തിൽ നന്ദി പറയുന്നു.
അതുപോലെ തന്നെ സിനിമയുടെ സബ് മനോഹരമായി ഒരുക്കിയ ജെഷിമോനോടും ഈ അവസരത്തിൽ നന്ദി പറയുന്നു.
MY RATING: 7.5/10 ⭐