09/06/2026
ഞാൻ മരിക്കുന്നതിനുമുന്നേ
ഞാൻ മരിക്കുന്നതിന്
തൊട്ടുമുന്നേയുള്ള കാര്യം പോലും
ഞാനറിഞ്ഞിട്ടുണ്ടാവില്ല :
അതുകൊണ്ട്
എന്നെ കാണാൻ വരുമ്പോൾ
ചോദ്യങ്ങളൊന്നും ചോദിക്കരുത് .
നീയറിഞ്ഞ സത്യം
എന്നോട് പറയണം.
ഞാൻ മരിക്കുന്നതിന്
തൊട്ടുമുന്നെ ചെയ്ത കാര്യം പോലും
നേരായിരിക്കണമെന്നില്ല :
അതുകൊണ്ട്
എന്നെക്കാണാൻ വരുമ്പോൾ
പൊരുത്തത്തിൽ പൊതിഞ്ഞ
ഒരു പുഞ്ചിരി നീ കരുതണം.
നേരിന്റെ ഉമിനീർ കലർന്ന
ഒരു ചുംബനം
എന്റെ നെറ്റിയിൽ വെക്കണം.
അമീൻ ജൗഹർ
8137833881