02/06/2021
ആഘോഷങ്ങളില്ലാതെ ഇന്ന് കൊഴിഞ്ഞമ്പാറ വടുകൻകുളമ്പ് മാരിയമ്മൻ പൂജ
ഹിന്ദു വിശ്വാസപ്രകാരം, ദക്ഷിണേന്ത്യയിൽ പ്രധാനമായും തമിഴ്നാട്ടിൽ ആരാധിച്ചുവരുന്ന ഒരു മാതൃഭഗവതിയാണ് മാരിയമ്മൻ അഥവാ മുത്തുമാരി. മാരി, അല്ലെങ്കിൽ അമ്മൻ എന്നീ നാമങ്ങളിലും മാരിയമ്മൻ അറിയപ്പെടുന്നു.
മഴയുടെ ഭഗവതി എന്നാണ് മാരിയമ്മൻ എന്ന വാക്കിനർത്ഥം. പാർവ്വതി, ദുർഗാദേവി അഥവാ ആദിപരാശക്തിയുടെ മറ്റൊരു ഭാവമാണ് മാരിയമ്മൻ . ദേവീഭാഗവതത്തിൽ പറയപ്പെടുന്ന മഴയുടെ ഭഗവതിയായ ശതാക്ഷിയാണ് ഇത്. ഉത്തരേന്ത്യയിൽ മാരിയമ്മനു സമാനമായ ശക്തിസങ്കല്പമാണ് ശീതളാദേവി. മഹാകാളിയുടെ അവതാരമായും മാരിയമ്മനെ കരുതുന്നു. ഭദ്രകാളി ഭക്ഷിണ ഭാരതത്തിലേക്ക് മുത്തുമാരിയമ്മന്റെ രൂപത്തിൽ എത്തി എന്നാണ് വിശ്വാസം, ഒപ്പം ഭൈരവൻ മതുരൈ വീരന്റെ രൂപത്തിലും അനുഗമിച്ചു. തമിഴ് കലണ്ടർ പ്രകാരം ആടിമാസത്തിലാണ് മാരിയമ്മന്റെ ഉൽസവം നടക്കുന്നത്. ഇത് ആടിത്തിരുവിഴാ എന്നപേരിൽ അറിയപ്പെടുന്നു. സമൃദ്ധമായി മഴ ലഭിക്കുന്നതിനും, കോളറ, ചിക്കൻപോക്സ് മുതലായ വ്യാധികളിൽനിന്നും മുക്തിനേടുവാനായും മാരിയമ്മനെ ആരാധിക്കാറുണ്ട്. വരൾച്ച ബാധിച്ച പ്രദേശങ്ങളിലെ കർഷകരാണ് പ്രധാനമായും മുത്തുമാരിയെ ആരാധിച്ചിരുന്നത്.... കേരളത്തിലും ചില വിഭാഗങ്ങൾ മാരിയമ്മയെ പരമ്പരാഗതമായിട്ട് കുടുംബ പരദേവതയായി ആരാധിച്ചു വരുന്നുണ്ട്.