Jagratha Flash News

Jagratha Flash News Our mission is to gather news events in the global world and let to known to the desires people who

കോട്ടയം: പേരൂർ തച്ചനയിൽപരേതനായ പ്രശസ്ത സിനിമാ താരവും - ഹാസ്യകഥാപ്രസംഗരംഗത്ത് നിറഞ്ഞാടിയ -വി.ഡി. രാജപ്പന്റെ ഭാര്യ: സുലോചന...
14/08/2025

കോട്ടയം: പേരൂർ തച്ചനയിൽ
പരേതനായ പ്രശസ്ത സിനിമാ താരവും - ഹാസ്യകഥാപ്രസംഗരംഗത്ത് നിറഞ്ഞാടിയ -വി.ഡി. രാജപ്പന്റെ ഭാര്യ: സുലോചന.ടി( വയസ്സ് 69 റിട്ട. ഹെഡ് നഴ്സ്, ജനറൽ ആശുപത്രി, കോട്ടയം ) നിര്യാതയായി .
സംസ്ക്കാരം ഇന്ന് ആഗസ്റ്റ് 14 വൈകുന്നേരം അഞ്ച് മണിക്ക് പേരൂരുള്ള വീട്ടു വളപ്പിൽ. മക്കൾ : രാജേഷ്.ആർ (ക്ലറിക്കൽ അസിസ്റ്റന്റ്,എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം) രാജീവ്. ആർ (മാക്സ് ഹോസ്പിറ്റൽ ഡൽഹി)മരുമക്കൾ : മഞ്ജുഷ, വി.രാജു,അനുമോൾ.ആർ (എ ഐ എം എസ് ഹോസ്പിറ്റൽ ഡൽഹി)
ആദരാഞ്ജലികൾ

ആദരാഞ്ജലികൾ 🌹🌹🌹
05/08/2025

ആദരാഞ്ജലികൾ 🌹🌹🌹

07/07/2025

Hi everyone! 🌟 You can support me by sending Stars – they help me earn money to keep making content that you love.

Whenever you see the Stars icon, you can send me Stars.

28/06/2025
കാവ്യാമാധവൻ്റെ പിതാവ് മാധവൻ ചേട്ടൻ അന്തരിച്ചു ആദരാഞ്ജലികൾ🙏
17/06/2025

കാവ്യാമാധവൻ്റെ പിതാവ് മാധവൻ ചേട്ടൻ അന്തരിച്ചു ആദരാഞ്ജലികൾ🙏

"മേയ്ഡേ, മേയ്ഡേ..." വിമാനാപകടങ്ങളെക്കുറിച്ചുള്ള വാർത്തകളിൽ നമ്മൾ ചിലപ്പോൾ കേൾക്കുന്ന വാക്കുകളാണിവ. ഒരു പൈലറ്റ് തന്റെ അവസ...
12/06/2025

"മേയ്ഡേ, മേയ്ഡേ..." വിമാനാപകടങ്ങളെക്കുറിച്ചുള്ള വാർത്തകളിൽ നമ്മൾ ചിലപ്പോൾ കേൾക്കുന്ന വാക്കുകളാണിവ. ഒരു പൈലറ്റ് തന്റെ അവസാന നിമിഷങ്ങളിൽ ഈ വാക്കുകൾ ഉച്ചരിച്ചാൽ, അത് വിമാനത്തിന് ഗുരുതരമായ എന്തോ സംഭവിച്ചു എന്നതിൻ്റെ വ്യക്തമായ സൂചനയാണ്. കേവലം ഒരു വാക്ക് മാത്രമല്ല "മേയ്ഡേ", അത് ജീവന് ഭീഷണിയുള്ള ഒരു സാഹചര്യത്തിൽ ഉടനടി സഹായം അഭ്യർത്ഥിക്കുന്നതിനുള്ള അന്താരാഷ്ട്ര കോഡാണ്. പ്രധാനമായും വിമാനങ്ങളിലും കപ്പലുകളിലുമാണ് ഇത് ഉപയോഗിക്കുന്നത്.

ഈ വാക്കിന്റെ ഉത്ഭവം ഫ്രഞ്ച് ഭാഷയിലെ "m'aider" എന്ന പദത്തിൽ നിന്നാണ്, അതായത് "എന്നെ സഹായിക്കുക" എന്നർത്ഥം. 1920-കളിൽ ലണ്ടനിലെ ഒരു റേഡിയോ ഓഫീസറായ ഫ്രെഡറിക് സ്റ്റാൻലി മോക്ക്ഫോർഡ് ആണ് ഇത് രൂപപ്പെടുത്തിയത്. അക്കാലത്ത് മോഴ്സ് കോഡിലെ SOS സിഗ്നൽ ഉപയോഗിച്ചിരുന്നുവെങ്കിലും, റേഡിയോ ഫോണിൽ "S" വ്യക്തമല്ലാത്തതുകൊണ്ട് വോയ്‌സ് കമ്മ്യൂണിക്കേഷന് കൂടുതൽ അനുയോജ്യമായ ഒരു വാക്ക് ആവശ്യമായി വന്നു. അങ്ങനെയാണ് "മേയ്ഡേ" നിലവിൽ വന്നതും, 1927-ൽ ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതും.

ഒരു പൈലറ്റ് "മേയ്ഡേ" എന്ന് പ്രഖ്യാപിക്കുമ്പോൾ, അത് തുടർച്ചയായി മൂന്ന് തവണ ആവർത്തിക്കും: "മേയ്ഡേ, മേയ്ഡേ, മേയ്ഡേ". ഇത് ആശയക്കുഴപ്പം ഒഴിവാക്കാനും, ഒരു യഥാർത്ഥ അടിയന്തരാവസ്ഥയാണെന്ന് വ്യക്തമാക്കാനുമാണ്. ഈ സിഗ്നൽ നൽകിക്കഴിഞ്ഞാൽ, എയർ ട്രാഫിക് കൺട്രോൾ (ATC) മറ്റ് എല്ലാ റേഡിയോ ട്രാഫിക്കും നിർത്തിവെക്കുകയും, ഈ അടിയന്തര സന്ദേശത്തിന് മുൻഗണന നൽകുകയും ചെയ്യും. തീപിടുത്തം, എഞ്ചിൻ തകരാർ, നിയന്ത്രണം നഷ്ടപ്പെടുക തുടങ്ങിയ ജീവന് ഭീഷണിയുണ്ടാക്കുന്ന സാഹചര്യങ്ങളിലാണ് ഇത് ഉപയോഗിക്കുന്നത്.

"മേയ്ഡേ" അത്ര ഗുരുതരമല്ലാത്ത ഒരു അടിയന്തരാവസ്ഥയെ സൂചിപ്പിക്കാൻ "Pan-pan" (പാൻ-പാൻ) എന്നൊരു സിഗ്നൽ കൂടിയുണ്ട്. ചെറിയ സാങ്കേതിക തകരാറുകൾക്കോ മെഡിക്കൽ അത്യാവശ്യങ്ങൾക്കോ ആണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ, ജീവന് അടിയന്തര ഭീഷണിയുള്ളപ്പോൾ മാത്രമാണ് "മേയ്ഡേ" ഉപയോഗിക്കുക.

ചുരുക്കത്തിൽ, "മേയ്ഡേ" എന്നത് ആശയവിനിമയത്തിലെ ഒരു ചെറിയ വാക്കല്ല, മറിച്ച് അപകടത്തിൽപ്പെട്ട ഒരു വ്യക്തിയുടെ അവസാനത്തെ പ്രതീക്ഷയും സഹായത്തിനായുള്ള നിർണായകമായ ആഹ്വാനവുമാണ്. അത് കേൾക്കുന്നവർക്ക് ആ ജീവൻ രക്ഷിക്കാൻ ഉടനടി നടപടികളെടുക്കാനുള്ള സൂചന നൽകുന്നു.

*മഴക്കാലമാണ്വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം*1. വേഗത കുറയ്ക്കുക: നിങ്ങളുടെ വാഹനത്തില്‍, പ്രത്യേകിച്ച് നനഞ്ഞ റോഡുകളില...
31/05/2025

*മഴക്കാലമാണ്
വാഹനമോടിക്കുമ്പോള്‍
അതീവ ശ്രദ്ധ വേണം*

1. വേഗത കുറയ്ക്കുക:
നിങ്ങളുടെ വാഹനത്തില്‍, പ്രത്യേകിച്ച് നനഞ്ഞ റോഡുകളില്‍ മികച്ച നിയന്ത്രണം നിലനിര്‍ത്താന്‍ വേഗത കുറയ്ക്കുക.

2. പിന്തുടരുമ്പോള്‍ വാഹനങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുക: വാഹനത്തിന്‍റെ കൃത്യമായ നിയന്ത്രണം നിലനിര്‍ത്തുന്നതിന് നിങ്ങളുടെ മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.

3. ഹെഡ്ലൈറ്റുകള്‍ ഉപയോഗിക്കുക:
മഴകൂടുതൽ ഉള്ള സമയങ്ങളിൽ ആവശ്യമെങ്കിൽ പകല്‍സമയത്തും ദൃശ്യപരത വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ഹെഡ്ലൈറ്റുകള്‍ ഓണാക്കുക.

4. ഹൈഡ്രോപ്ലേനിംഗ് ശ്രദ്ധിക്കുക: റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ശ്രദ്ധിക്കുക, ഇത് ഹൈഡ്രോപ്ലേനിംഗിന് കാരണമാകും. വാഹനങ്ങള്‍ മുന്നോട്ട് സഞ്ചരിക്കുന്നതും, ബ്രേക്കിംഗും, സ്റ്റീയറിംഗ് ആക്ഷനുകളും എല്ലാം ഡ്രൈവ് ചെയ്യുന്ന വ്യക്തി നീയന്ത്രിക്കുന്നതാണ്. എങ്കിലും റോഡുമായി വാഹനത്തിന്‍റെ ബന്ധം സ്ഥാപിക്കുന്നത് ടയര്‍ മാത്രമാണ്. വെള്ളം കെട്ടി നില്‍ക്കുന്ന റോഡില്‍ വേഗത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ടയറിന്‍റെ പമ്പിംഗ് ആക്ഷന്‍ മൂലം ടയറിന്‍റെ താഴെ വെള്ളത്തിന്‍റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയില്‍ ടയര്‍ റോഡില്‍ സ്പര്‍ശിക്കുന്നിടത്തെ ജലം ടയറിന്‍റെ ത്രെഡിന്‍റെ സഹായത്തോടെ (Impeller action)ചാലുകളില്‍ കൂടി (Spill way)പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള ഘര്‍ഷണം നിലനിര്‍ത്തും. എന്നാല്‍ ടയറിന്‍റെ വേഗത കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാന്‍ കഴിയുന്ന അളവിനേക്കാള്‍ കൂടുതല്‍ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമര്‍ദ്ദത്തില്‍ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിള്‍ അല്ലാത്തതു കൊണ്ട് തന്നെ ഈ മര്‍ദ്ദം മൂലം ടയര്‍ റോഡില്‍ നിന്ന് ഉയരുകയും ചെയ്യും. അങ്ങിനെ ടയറിന്‍റെയും റോഡിന്‍റെയും തമ്മിലുള്ള ബന്ധം വിഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലേനിംഗ് അഥവാ അക്വാപ്ലേനിംഗ്. നിങ്ങളുടെ വാഹനം ഹൈഡ്രോപ്ലെയിന്‍ ചെയ്യാന്‍ തുടങ്ങുകയാണെങ്കില്‍, ആക്സിലറേറ്റര്‍ മെല്ലെ ഒഴിവാക്കി നിയന്ത്രണം വീണ്ടെടുക്കുന്നതുവരെ പതിയെ മുന്നോട്ടു നീങ്ങുക.

5. ബ്രേക്കുകള്‍ പരിപാലിക്കുക: നനഞ്ഞ അവസ്ഥയില്‍ ഫലപ്രദമായ സ്റ്റോപ്പിംഗ് പവര്‍ നല്‍കുന്നതിന് നിങ്ങളുടെ ബ്രേക്കുകള്‍ നല്ല നിലയിലാണെന്ന് ഉറപ്പാക്കുക.

6. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക:
യാത്രയ്ക്ക് മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിക്കുകയും സാഹചര്യങ്ങള്‍ മാറുന്നതിന് തയ്യാറാകുകയും ചെയ്യുക.

7. ടേണ്‍ സിഗ്നലുകള്‍ നേരത്തെ ഉപയോഗിക്കുക:
മറ്റ് ഡ്രൈവര്‍മാര്‍ക്ക് പ്രതികരിക്കാന്‍ കൂടുതല്‍ സമയം നല്‍കുന്നതിന് പാത തിരിയുന്നതിനോ വാഹനം നിർത്തുന്നതിനോ വളരെ നേരത്തെ തന്നെ സിഗ്നല്‍ നല്‍കുക.

8. വലിയ ജംഗ്ഷനുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക:
നനഞ്ഞ റോഡുകള്‍ സ്റ്റോപ്പിംഗ് ദൂരം വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ജാഗ്രതയോടെ ജംഗ്ഷനുകളില്‍ വാഹനമോടിക്കുക.

9. പെട്ടെന്നുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കുക:
നിങ്ങളുടെ വാഹനത്തിന്‍റെ നിയന്ത്രണം നിലനിര്‍ത്താന്‍ ക്രമാനുഗതമായി അക്സിലറേഷൻ, വേഗത കുറയ്ക്കല്‍ എന്നിവ നടത്തുക.

10. വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ ശ്രദ്ധിക്കുക:
നിങ്ങളുടെ വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ നല്ല നിലയിലാണെന്ന് ഉറപ്പാക്കുകയും ഒപ്റ്റിമല്‍ ദൃശ്യപരതയ്ക്കായി ആവശ്യമെങ്കില്‍ അവ മാറ്റിസ്ഥാപിക്കുകയും ചെയ്യുക.

11 എപ്പോഴും ശ്രദ്ധാലുവായിരിക്കുക:
റോഡിലും ചുറ്റുപാടുമുള്ള അവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വാഹനത്തിനുള്ളിലെ മറ്റു ശബ്ദങ്ങള്‍ കുറയ്ക്കുക.

💧🌧️ ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും.💧

റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.

**മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം**, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല.

💦 *ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ*

💧വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.

💧ശക്തമായ മഴയത്ത് മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക.

💧മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.

💧മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക.

💧 തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.

💧ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

💧വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക.

💧മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.

💧പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക.

💧മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.

💧വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.

🙏 *സുരക്ഷിതമാക്കാം നമ്മുടെ യാത്രകൾ*.

"റോഡ് നിയമങ്ങൾ പാലിക്കാം.
അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കാം.
അപകടരഹിതയാത്ര തുടരാം.

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മുപ്പതിനായിരം കളഭം ഇന്ന്. ചെമ്പകശ്ശേരി രാജ്യത്ത് അന്നുണ്ടായിരുന്ന മുപ്പതിനായിരം...
15/05/2025

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മുപ്പതിനായിരം കളഭം ഇന്ന്.

ചെമ്പകശ്ശേരി രാജ്യത്ത് അന്നുണ്ടായിരുന്ന മുപ്പതിനായിരം കുടുംബങ്ങളുടെ ക്ഷേമത്തിനായി ക്ഷേത്രത്തില്‍ തുടങ്ങിയ ചടങ്ങാണ് മുപ്പതിനായിരം കളഭം എന്നാണ് വിശ്വാസം. എടവമാസം ഒന്നാം തീയതി മുപ്പതിനായിരം കളഭത്തോടൊപ്പം ഉദയാസ്തമനപൂജയും രാജാവ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. കളഭാഭിഷേകവും ഉദയാസ്തമനപൂജയും ഒരേ സമയം നടക്കുന്ന അപൂര്‍വ്വ ചടങ്ങുകൂടിയായി ഇതോടെ മുപ്പതിനായിരം കളഭം മാറും.

കളഭനാളില്‍ മുപ്പതിനായിരം കുടുംബങ്ങളിലേയും ഓരോ അംഗങ്ങള്‍ ക്ഷേത്രത്തില്‍ എത്തണമെന്ന കല്‍പ്പനയും അന്ന് രാജാവ് പുറപ്പെടുവിച്ചിരുന്നു. ഇത്രയും ആളുകള്‍ എത്തുമ്പോള്‍ അവര്‍ക്കു കുളിക്കാന്‍ പ്രത്യേകം കുഴിച്ച കുളമായിരുന്നു ഇന്ന് സര്‍ക്കാര്‍ നികത്തി കോളേജ് നിര്‍മ്മിച്ച പുത്തന്‍കുളം. കളഭ ദിവസം രാവിലെ ആനപ്പുറത്ത് പ്രഭാതശീവേലി നടക്കും. തുടര്‍ന്ന് പന്തീരടി പൂജയ്ക്കു ശേഷം തന്ത്രിമാരുടെ നേതൃത്വത്തില്‍ ശ്രീഭൂതബലി നടക്കും. ശ്രീഭൂതബലിയെ തുടര്‍ന്ന് ഉദയാസ്ഥമനപൂജ ആരംഭിക്കും. ഉദയാസ്തമനപൂജയില്‍ 18 പൂജകളാണ് ഉണ്ടാവുക. അതില്‍ ഒന്നാമത്തെ പൂജ ഇന്നലെ നടന്നു. തുടര്‍ന്ന് 17 പൂജകള്‍ പൂര്‍ത്തിയാക്കി ദേവന് കളഭം അഭിഷേകം ചെയ്യും.

കളഭാഭിഷേകത്തിന്റെ കളഭപൂജ രാവിലെ പത്തോടെ ആരംഭിക്കും. ചന്ദനം, പനിനീര്, പച്ചക്കര്‍പ്പൂരം, കുങ്കുമപ്പൂവ് എന്നിവയും ചേര്‍ത്ത് തയാറാക്കുന്ന കളഭം പൂജിക്കും. തന്ത്രി ശ്രീകോവിലെത്തി പീഠം പൂജിച്ചതിനു ശേഷം തന്ത്രിയുടെ അനുവാദത്തോടെ ക്ഷേത്രം കോയ്മസ്ഥാനി പാണി കൊട്ടിച്ച് കളഭം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് ദേവന് അഭിഷേകം ചെയ്യും. വൈകിട്ട് ദീപാരാധനയോട് അനുബന്ധിച്ച് ചുറ്റുവിളക്കും ഉണ്ടാവും. രാത്രിയില്‍ 10 പ്രദക്ഷിണങ്ങളിലായി വിളക്കെഴുന്നള്ളിപ്പും ഉണ്ടാവും. ഗജരാജന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ സ്വര്‍ണത്തിടമ്പേറ്റും. കളഭദിനമായ ഇന്ന് പാല്‍പായസ വിതരണത്തിനും സമയമാറ്റം ഉണ്ടാവും.

കടപ്പാട്

തമാശകള്‍ക്കുള്ള സമയം അവസാനിക്കുകയാണ്....പാകിസ്ഥാന്‍ ഇപ്പോള്‍ നടത്തുന്നത് യുദ്ധമാണ്....നമ്മുടെ സംവിധാനങ്ങള്‍ അത്രമേല്‍ ശക...
08/05/2025

തമാശകള്‍ക്കുള്ള സമയം അവസാനിക്കുകയാണ്....

പാകിസ്ഥാന്‍ ഇപ്പോള്‍ നടത്തുന്നത് യുദ്ധമാണ്....

നമ്മുടെ സംവിധാനങ്ങള്‍ അത്രമേല്‍ ശക്തമായിരിക്കുന്നത് കൊണ്ട് മാത്രം അതിന്‍റെ തീവ്രത നമ്മള്‍ അറിയുന്നില്ലെന്ന് മാത്രം....

ഒരു F 16, രണ്ട് J 17.... മൂന്നു ഫൈറ്റര്‍ വിമാനങ്ങളാണ് വെടിവച്ചിട്ടത്....

അതിന് സാധിച്ചില്ലായിരുന്നെങ്കില്‍ രക്തപുഴയൊഴുകിയേനെ....

It's no more a joke.... We are into a war....

നമ്മള്‍ യുദ്ധം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും.... അതിര്‍ത്തിയില്‍ സൈന്യം ഹിമാലയം പോലെ നില്‍ക്കുന്നത് കൊണ്ട് മാത്രമാണ് നമ്മളിന്ന് സുരക്ഷിതമായുറങ്ങുന്നത്....

ജാതി, മത, പാർട്ടി വ്യത്യാസമില്ലാതെ നമ്മോളെല്ലാം ഉറങ്ങാന്‍ പോകുന്നത് ആ കൈക്കരുത്തിന്‍റെ ബലത്തിലാണ്....

പോരാട്ട ഭൂമിയിലെ വീര സൈനികര്‍ക്കാകാമി പ്രാര്‍ത്ഥനകള്‍....

നമ്മളോരോരുത്തരും ജാഗരൂകരായിരിക്കേണ്ട സമയവും....

ജയ് ഹിന്ദ്....

കടപ്പാട്...🙏


Address

Kakkanad
Kumbalam
682310

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919447930258

Alerts

Be the first to know and let us send you an email when Jagratha Flash News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jagratha Flash News:

Share

Category