
18/07/2025
*വനിതകള്‍ ഗ്യഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം: അപേക്ഷ ക്ഷണിച്ചു*
വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിനുള്ള പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിവാഹമോചിതരായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയവര്‍, ഭര്‍ത്താവിനെ കാണാതായി ഒരുവര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം.
സംസ്ഥാന സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്. ഒരുകുടുംബത്തിലെ പരമാവധി രണ്ടുകുട്ടികള്‍ക്ക് മാത്രമാണ്വിദ്യാഭ്യാസ ധനസഹായത്തിന് അര്‍ഹതയുള്ളത്. വിധവകള്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിയ്ക്കുന്നതല്ല. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അതത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാവുന്നതും തൊട്ടടുത്തുള്ള അങ്കണവാടിവര്‍ക്കറെ സമീപിക്കാവുന്നതുമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന 2025 ഡിസംബര്‍ 15.
Official Scheme Application Portal of Women and Child Development Department, Government of Kerala.