15/10/2025
പെരുമ്പുഴ കോളനി ജംഗ്ഷനിൽ നിർമ്മിച്ച ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ബഹു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
കുണ്ടറ: മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി, കേരളപുരം ഡിവിഷനിലെ പെരുമ്പുഴ കോളനി ജംഗ്ഷനിൽ സബ് സെന്ററിനോടനുബന്ധിച്ച് നിർമ്മിച്ച ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ബഹു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ജീവിതശൈലി രോഗങ്ങൾ അകറ്റാൻ വ്യായാമം പ്രധാനമാണെന്ന് ചിറ്റയം ഗോപകുമാർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഫറൂഖ് നിസാറിന്റെ വാർഷിക പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ ജിം സ്ഥാപിച്ചിരിക്കുന്നത്. പൊതുജനാരോഗ്യത്തിനും വ്യായാമശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംവിധാനം ഗുണകരമാകുമെന്ന് അദ്ദേഹം അറിയിച്ചു. യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികളെ ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡി. അഭിലാഷ് ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഹുസൈൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയകുമാരി, ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുശീല ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സജീവ്, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ അനിൽ, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ സി.എം. സൈഫുദീൻ, എം. സുജീന്ദ്രൻ, അഡ്വ. ആർ. സേതുനാഥ് എന്നിവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
#കുണ്ടറവാർത്ത