23/04/2022
ഇളമ്പള്ളൂർ പത്താമുദയ ആശംസകൾ
2022 ഏപ്രിൽ 23 ശനിയാഴ്ച കുണ്ടറ ഇളമ്പള്ളൂർ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ചു കർശനമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
1) കൊട്ടാരക്കരയിൽ നിന്നും ഭരണിക്കാവിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇളമ്പള്ളൂർ വരാതെ പള്ളിമുക്ക് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും തിരിഞ്ഞു മൊയ്ദീൻമുക്ക് വഴി സാരഥി ജംഗ്ഷനിലൂടെയും കണ്ണനല്ലൂർ റൂട്ട് വഴിയും കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണ്.
2) കൊട്ടാരക്കരയിൽ നിന്നും അഞ്ചാലുംമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇളമ്പള്ളൂർ വരാതെ പള്ളിമുക്ക് ഹോസ്പിറ്റൽ ജംഗ്ഷനിൽ തിരിഞ്ഞു മൊയ്ദീൻമുക്ക് സാരഥി ജംഗ്ഷനിൽ എത്തി കേരളപുരം - സ്റ്റാർച് ജംഗ്ഷൻ റോഡ് വഴി പോകേണ്ടതാണ്.
3) അഞ്ചാലുമൂട് ഭാഗത്തു നിന്നും കൊട്ടാരക്കര , ഭരണിക്കാവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഇളമ്പള്ളൂർ റെയിൽവേ ഗേറ്റിൽ എത്തി പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിലൂടെ പേരയം ജംഗ്ഷൻ തിരിഞ്ഞു കുണ്ടറ പള്ളിമുക്കിലെ എത്തി കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ടതാണ്.
4) കൊല്ലം ഭാഗത്തു നിന്നും കൊട്ടാരക്കര , ഭരണിക്കാവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കേരളപുരം തിരിഞ്ഞു പെരുമ്പുഴ -ഹോസ്പിറ്റൽ ജംഗ്ഷൻ പള്ളിമുക്ക് വഴി ഭരണിക്കാവ് ഭാഗത്തേക്കും , പെരുമ്പുഴ -നല്ലില റൂട്ട് വഴി കൊട്ടാരക്കര ഭാഗത്തേക്കും പോകേണ്ടതാണ്.
5) കൊല്ലം ഭാഗത്തു നിന്നും ഇളമ്പള്ളൂർ -കുണ്ടറ ട്രിപ്പ് അവസാനിപ്പിക്കുന്ന ബസ്സുകൾ ഇളമ്പള്ളൂർ അമ്പലം ഭാഗം എത്താതെ ഇ എസ് ഐ യ്ക്ക് സമീപമുള്ള പെട്രോൾ പമ്പിന് സമീപം യാത്ര അവസാനിപ്പിച്ച് തിരികെ കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണ്.
6) അഞ്ചാലുമൂട് ഭാഗത്തു നിന്നും ഇളമ്പള്ളൂർ -കുണ്ടറ ട്രിപ്പ് അവസാനിപ്പിക്കുന്ന ബസ്സുകൾ സ്റ്റാർച് ജംഗ്ഷൻ കഴിഞ്ഞു നന്തിരിക്കൽ എത്തുന്നതിനു മുൻപ് യാത്ര അവസാനിപ്പിച്ച് തിരികെ അഞ്ചാലുമൂട് ഭാഗത്തേക്ക് പോകേണ്ടതാണ്.
7) കൊല്ലം - കൊട്ടിയം -കണ്ണനല്ലൂർ -കുണ്ടറ -ഇളമ്പള്ളൂർ യാത്ര അവസാനിപ്പിക്കുന്ന ബസ്സുകൾ പെരുമ്പുഴ വഴി വന്നു ഹോസ്പിറ്റൽ ജംഗ്ഷനിൽ വരാതെ എൽ എം എസ് ജംഗ്ഷനിൽ എത്തുന്നതിനു മുൻപുള്ള ബെപ്പാസ് റോഡിൽ യാത്ര അവസാനിപ്പിച്ച് തിരികെ പോകേണ്ടതാണ്.
8) കൊട്ടാരക്കര ഭാഗത്തു നിന്നും കൊല്ലത്തു ഭാഗത്തു നിന്നും അഞ്ചാലുമൂട് ഭാഗത്തു നിന്നും ചരക്കു വാഹനങ്ങൾക്ക് ഉച്ചയ്ക്ക് 3 മണിമുതൽ രാത്രി 8 മണിവരെ കുണ്ടറ ടൗണിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല