Kundara News

Kundara News Valuable Informations, Important News, local News, urgency, obituary, public news, entertainment news
(3)

കുണ്ടറ : ചിറ്റുമല ബ്ലോക്കിൽ ഉൾപ്പെടുന്ന സ്ഥലമാണ് കുണ്ടറ പട്ടണം. കൊല്ലത്തു നിന്നും 13 കിലോമീറ്റർ കിഴക്കും കൊട്ടാരക്കരയിൽ നിന്ന് 14 കിലോമീറ്റർ പടിഞ്ഞാറും ആയിട്ട് ദേശീയ പാത 744 -ലാണ് കുണ്ടറ സ്ഥിതി ചെയ്യുന്നത്.ഒരു കാലത്ത് ആലുവ കഴിഞ്ഞാൽ കേരളത്തിലെ പ്രധാന വ്യവസായിക കേന്ദ്രമായിരുന്നു കുണ്ടറ. കുണ്ടറയുടെ പ്രതാപകാലത്ത് പട്ടണത്തിലും പരിസര പ്രദേശങ്ങളിലുമായി കേരള സെറാമിക്സ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ്, ലക്ഷ്മി സ്റ്റാർച്ച്, കെമിക്കൽസ്, കശുവണ്ടി ഫാക്ടറികൾ എന്നീ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു.കുണ്ടറ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാദം മുതൽ റോഡ്, തീവണ്ടി, ജലം എന്നീ മാർഗ്ഗങ്ങളിലൂടെ ഉള്ള ഗതാഗത സൗകര്യം ലഭ്യമായിരുന്നു. ഇതിനു പുറമേ വിദ്യുച്ഛക്തിയുടെ ലഭ്യതയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും തൊഴിലാളികളുടെ സാന്നിധ്യവും കുണ്ടറയെ ഒരു വ്യാവസായിക കേന്ദ്രമാക്കി ഉയർത്തുന്നതിന് സഹായകരമായി.പഴയ തിരുവിതാംകൂർ ‌രാജ്യതിന്റെ ദളവയായിരുന്ന വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് നടത്തിയ കുണ്ടറ വിളംബരത്തിനു ചരിത്രപരമായി വളരെ പ്രാധാന്യം ഉണ്ട്.തിരുവനന്തപുരം ടെക്നോപാർക്കിന്റെ കൊല്ലം ക്യാമ്പസ്‌ ആയ കൊല്ലം ടെക്നോപാർക്ക്‌ സ്ഥിതി ചെയ്യുന്നത് കുണ്ടറയിലെ കാഞ്ഞിരകോട്ട് അഷ്ടമുടി കായലിന്റെ തീരത്ത് ഉള്ള 44.46 ഏക്കർ സ്ഥലത്ത് ആണ്.ചരിത്ര പ്രാധാന്യം ഉള്ള കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത കുണ്ടറ വഴി കടന്നു പോകുന്നു. കുണ്ടറ മുക്കടയിൽ കുണ്ടറ മെയിൻ സ്റ്റേഷനുംആറുമുറിക്കടയിൽ കുണ്ടറ ഈസ്റ്റ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നു

പഴയ

കുണ്ടറ: ഇളമ്പള്ളൂർ പോലീസ് കോട്ടേഴ്സിന് സമീപമുള്ള  അറഫ ഹോട്ടൽ ഉടമ  കൊട്ടൂർപോയ്കയിൽ പരേതനായ കോയാകുട്ടിയുടെ മകൻ സലാഹുദ്ധീൻ ...
07/09/2026

കുണ്ടറ: ഇളമ്പള്ളൂർ പോലീസ് കോട്ടേഴ്സിന് സമീപമുള്ള അറഫ ഹോട്ടൽ ഉടമ കൊട്ടൂർപോയ്കയിൽ പരേതനായ കോയാകുട്ടിയുടെ മകൻ സലാഹുദ്ധീൻ നിര്യാതനായി.സംസ്കാരം നടത്തി.
ആദരാഞ്ജലികൾ 🌹🌹🌹

കുണ്ടറ കേരളപുരത്ത് രാവിലെ  കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് പരിക്ക്
07/09/2026

കുണ്ടറ കേരളപുരത്ത് രാവിലെ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് പരിക്ക്

ശാസ്‌താംകോട്ട തടാകത്തിൽ മുങ്ങിമരിച്ച നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ മറവൻകോട് വാള...
07/09/2026

ശാസ്‌താംകോട്ട തടാകത്തിൽ മുങ്ങിമരിച്ച നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.

പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ മറവൻകോട് വാളിയോട് ഐഎച്ച്ഡിപി കോളനി രാജേഷ് ഭവനിൽ രവിയുടെ മകൻ രാജീവ് (26),മറവൻകോട് വാളിയോട് ഐഎച്ച്ഡിപി കോളനി അഭിഷേക് ഭവനിൽ അനിയുടെ മകൾ അഭിരാമി (19) എന്നിവരാണ് മരിച്ചത്.അമ്പലക്കടവിൽ നിന്നും ഞായർ രാവിലെ അഭിരാമിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.പിന്നീട് ശാസ്‌താംകോട്ട ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിൽ 50 മീറ്റർ പരിധിയിൽ നിന്നും രാജീവിൻ്റെ മൃതദേഹവും കണ്ടെത്തി.മൃതദേഹങ്ങൾ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ബന്ധുക്കൾ എത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങുമെന്ന് പോലീസ് അറിയിച്ചു.നാല് മാസം മുമ്പാണ് പ്രണയത്തിലായിരുന്ന രാജീവും അഭിരാമിയും വിവാഹിതരായത്.ഇരു വീട്ടുകാരുടെയും ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു വിവാഹം.പിന്നീട് വാടക വീട്ടിലായിരുന്നു താമസം.രണ്ടുപേരും സ്വന്തം വീടുകളിലേക്ക് പോകുകയോ,വീട്ടുകാർ ഇവരുമായി ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല.അമ്പലംകുന്ന് സ്‌കൂളിലെ ക്ലിനിംഗ് സ്റ്റാഫായി ജോലി ചെയ്തു വരികയായിരുന്നു രാജീവ്.പൂയപ്പള്ളി പൊലീസ് കഴിഞ്ഞ മാസം ഇരുവരെയും വിളിപ്പിച്ച് സംസാരിച്ചിരുന്നു.

06/09/2026

കുണ്ടറ ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പു പെരുന്നാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാര പ്രഭയിൽ ❤️


നല്ലില വലിതെക്കേ കുന്നത്ത് വീട്ടിൽ രാജു.എം (68) നിര്യാതനായി.സംസ്കാര ശുശ്രൂഷകള്‍ നാളെ (07.09.2026) തിങ്കളാഴ്ച ഉച്ചക്ക് 12...
06/09/2026

നല്ലില വലിതെക്കേ കുന്നത്ത് വീട്ടിൽ രാജു.എം (68) നിര്യാതനായി.സംസ്കാര ശുശ്രൂഷകള്‍ നാളെ (07.09.2026) തിങ്കളാഴ്ച ഉച്ചക്ക് 12.00 മണിക്ക് ഭവനത്തിലും, തുടർന്ന് നല്ലില സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയപള്ളിയിൽ.
ആദരാഞ്ജലികൾ 💐💐💐

കുണ്ടറ: പള്ളിമുക്ക് ചെല്ലം വീട്ടിൽ പ്രൊഫ:ശശിധരൻ (72) നിര്യാതനായി.സംസ്കാരം തിങ്കളാഴ്ച(07/09/26) ഒന്നിന് വീട്ടുവളപ്പിൽ.ആദര...
05/09/2026

കുണ്ടറ: പള്ളിമുക്ക് ചെല്ലം വീട്ടിൽ പ്രൊഫ:ശശിധരൻ (72) നിര്യാതനായി.
സംസ്കാരം തിങ്കളാഴ്ച(07/09/26) ഒന്നിന് വീട്ടുവളപ്പിൽ.
ആദരാഞ്ജലികൾ 🌹🌹🌹

യൂത്ത് കോൺഗ്രസ് തൃക്കോവിൽ വെട്ടം  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പന ഗാന്ധി ഭവൻ സ്നേഹാലത്തിൽ വച്ച്  ഓണസദ്യയും ഓണ...
04/09/2026

യൂത്ത് കോൺഗ്രസ് തൃക്കോവിൽ വെട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പന ഗാന്ധി ഭവൻ സ്നേഹാലത്തിൽ വച്ച് ഓണസദ്യയും ഓണക്കോടി വിതരണം നടത്തി വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഫൈസൽ കുളപ്പാടം അധ്യക്ഷൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയൻ തട്ടാർകോണം യൂത്ത് കോൺഗ്രസ് കുണ്ടറ അസംബ്ലി വൈസ് പ്രസിഡണ്ട് ആയ സൂര്യദാസ്, കെ എസ് യു കൊല്ലം ജില്ലാ സെക്രട്ടറി അജിൻ വാറൂർ കോൺഗ്രസ് പ്രവർത്തകരായ അജിതാ പ്രസാദ്, ഗ്രേസമ്മ ടീച്ചർ അൽ അമീൻ എന്നിവർ നേതൃത്വം നൽകി.

പാൻ കാർഡ് എടിഎം കാർഡ് എന്നിവ കിട്ടിയിട്ടുണ്ട് ദയവായി ഞങ്ങളെ കോൺടാക്ട് ചെയ്യുക  #📞7907874367
04/09/2026

പാൻ കാർഡ് എടിഎം കാർഡ് എന്നിവ കിട്ടിയിട്ടുണ്ട്

ദയവായി ഞങ്ങളെ കോൺടാക്ട് ചെയ്യുക

#📞7907874367

Address

Kundara
691503

Alerts

Be the first to know and let us send you an email when Kundara News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kundara News:

Shortcuts

Share