29/11/2025
ഇടയ്‌ക്കിടെ ഒന്നു കുടഞ്ഞു കൊടുക്കണം !!!!
ഇന്ന് സ്കൂളിലെ ബുക് പബ്ലിഷേഴ്സ് സംഘടിപ്പിച്ച ഒരു സെഷൻ അറ്റൻഡ് ചെയ്തു.
മുന്നേ പലതും അറ്റൻഡ് ചെയ്തിട്ടുണ്ടെങ്കിലും ഇത് അല്പം തിരിച്ചറിവുകൾ തന്ന ഒന്നായി മാറി .
താൻ പിടിച്ച മുയലിനു മൂന്ന് ചെവി എന്ന പോലെ ,ഞാനാണ് ശെരി എന്ന് ചിന്തിക്കുന്നവർക് ഒന്ന് ഉൾകാഴ്ച ഉണ്ടാക്കിയെടുക്കാൻ ഈ ട്രൈനിങ്ങിനെ കൊണ്ട് പറ്റി എന്ന് കരുതുന്നു .
തന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയും ഓരോ individual ആണെന്നും അവരുടെ സ്വഭാവങ്ങളിലെ വ്യത്യാസവും അവ handle ചെയ്യേണ്ട രീതിയും വളരെ തന്മയത്വത്തോടെ മാം പറഞ്ഞു തന്നു .
മാം ഓരോ സിറ്റുവേഷനുകളും പറയുമ്പോൾ എന്റെ ക്ലാസ്സിലെ മക്കൾ കണ്ണിലൂടെ ഓടി മറഞ്ഞു .
നമ്മൾ എത്ര ദേഷ്യം പിടിച്ചാലും അവർ തിരിച്ചു സ്നേഹത്തോടെ വരുന്നുണ്ടെങ്കിൽ അവർ നിഷ്കളങ്കരായത് കൊണ്ടാണ് ,നമുക്ക് തിരിച്ചും അങ്ങനെ ആവാൻ കഴിയണം .
ഇത്രയും nalla ഒരു അവസരം നൽകിയതിന് നന്ദി🙏
activity സെഷനിൽ ഞാൻ വരച്ച ചിത്രം കൂടെ ചേർക്കുന്നു.ജിറാഫും eaglum കൂടെ ചേർന്ന geagle!!
Jasna Sanoof✍️