പെങ്ങാമുക്ക് ചെറുവള്ളി കടവ് പാലത്തിന് സമീപം റോഡിലേക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് മറിഞ്ഞ് വീണു. സമീപത്തെ ട്രാൻസ്ഫോർമറിൻ്റെ 11 കെ വി ലൈനിൻ്റെ പോസ്റ്റിലേക്ക് പുലർച്ചെ മറിഞ്ഞ് വീണത്. വൈദ്യുതി വിതരണം തകരാറിലായി. ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
പെരുന്തുരുത്തി - ഒതളൂർ പുളിക്കകടവ് ബണ്ട്
ഇന്നലെ പെയ്ത അതിശക്തമായ മഴയിൽ പെരുന്തുരുത്തി - ഒതളൂർ പുളിക്കകടവ് ബണ്ട് റോഡിൽ വെള്ളം കയറിയപ്പോൾ.
ഐനൂർ - ഒതളൂർ പാടശേഖരത്തിൽ ശക്തമായ നീരൊഴുക്ക്
ഐനൂർ - ഒതളൂർ പാടശേഖരത്തിൽ ശക്തമായ നീരൊഴുക്ക് ഉണ്ട്. പാടശേഖരത്തിൽ ഇറങ്ങുവാൻ ആരും ശ്രമിക്കരുത്.
KUNNAMKULAM EXPRESS NEWS
പെങ്ങാമുക്ക് - ആറ്റുപുറം റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു.
തെങ്ങ് വീണു
പെങ്ങാമുക്ക്: ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ പെങ്ങാമുക്ക് ഹൈസ്ക്കൂളിനടുത്ത് ബഥനി ആശ്രമത്തിന് എതിർവശം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ട ചിറക്കൽ - ആറ്റുപുറം റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു.