Prasad muthiramparabath

Prasad muthiramparabath നിങ്ങൾക്കും വിജയിക്കാം

28/02/2025

സിനിമ, കുറ്റകൃത്യങ്ങളെ സ്വാധീനിക്കുന്നുണ്ടോ?

19/09/2024

ഹൃദയം നിറഞ്ഞ നന്ദി ഈ വേളയിൽ പ്രകാശിപ്പിയ്ക്കുന്നു!

Big shout out to my newest top fans! 💎 Big shout out to my newest top fans! 💎 Ryan Keely'sDrop a comment to welcome them...
19/09/2024

Big shout out to my newest top fans! 💎 Big shout out to my newest top fans! 💎 Ryan Keely's

Drop a comment to welcome them to our community,

പ്രിയരെ! ജപ്തി , മറ്റു കടങ്ങൾ എന്നിവ മൂലം പ്രയാസപ്പെടുന്നവരെ വേണ്ട നിയമോപദേശങ്ങളും, നിയമ സഹായങ്ങളും കഴിയാവുന്ന മറ്റു സഹാ...
19/09/2024

പ്രിയരെ! ജപ്തി , മറ്റു കടങ്ങൾ എന്നിവ മൂലം പ്രയാസപ്പെടുന്നവരെ വേണ്ട നിയമോപദേശങ്ങളും, നിയമ സഹായങ്ങളും കഴിയാവുന്ന മറ്റു സഹായങ്ങളും ചെയ്യാൻ വേണ്ടി നാല് വർഷങ്ങൾക്ക് മുൻപ് രൂപീകരിക്കപ്പെട്ട ഒരു വാട്സാപ്പ് കൂട്ടായ്മയാണ് ഇത് ചെറിയ ഒരു കൂട്ടായ്മ എന്ന പരിമിതിയിൽ നിന്നുകൊണ്ട് തന്നെ നിരവധിയാളുകളുടെ വിഷമങ്ങളിൽ ഭാഗഭാക്കാവാൻ ഈ ചെറിയ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട് ! നാലോ, മൂന്നോ, മാസങ്ങൾക്ക് മുൻപ് ഇത്തരം പ്രതിസന്ധികളനുഭവിക്കുന്നവർക്ക് വളരെയധികം സഹായകരമായ രീതിയിൽ ബഹു: കേരള നിയമസഭ റവന്യൂ റിക്കവറി /ജപ്തി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരു നിയമം സംസ്ഥാനത്ത് കൊണ്ടുവന്നിട്ടുണ്ട് എന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കട്ടെ , എന്നിരുന്നാലും ഇത്തരം പ്രതിസന്ധികൾ ഉള്ള ആളുകൾക്കും അവരെ സഹായിയ്ക്കാൻ പ്രതിഫലേച്ഛ കൂടാതെ സേവന സന്നദ്ധതയുള്ള ആളുകൾക്കും താഴെ ഉള്ള ലിങ്ക് വഴി അഭയം സഹായ കൂട്ടായ്മ എന്ന വാട്സാപ്പ് കൂട്ടായ്മയിൽ ജോയിൻ ചെയ്യാവുന്നതാണ് എന്നറിയിക്കുന്നു https://chat.whatsapp.com/DDZG0n0kXLNCrLSraYXfjd

ഈ ലോകത്ത് ഭൂരിപക്ഷം വരുന്ന സാധുക്കൾക്ക് സ്വർഗ്ഗതുല്യമായ സങ്കൽപത്തിനേക്കാൾ സന്തോഷമായി ജീവിക്കാനുള്ള പണത്തിൻ്റെ എത്രയോ ഇരട...
18/09/2024

ഈ ലോകത്ത് ഭൂരിപക്ഷം വരുന്ന സാധുക്കൾക്ക് സ്വർഗ്ഗതുല്യമായ സങ്കൽപത്തിനേക്കാൾ സന്തോഷമായി ജീവിക്കാനുള്ള പണത്തിൻ്റെ എത്രയോ ഇരട്ടി ലോകത്തെ അഞ്ചു ശതമാനം വരുന്ന അതിസമ്പന്നൻമാരുടെ കയ്യിലുണ്ട് ! ഒരു ചെറു ശതമാനം വരുന്ന അതിസമ്പന്നൻ്റെ കയ്യിൽ കേന്ദ്രീകരിക്കുന്ന പണത്തിൻ്റെ ഒരു ശതമാനം പോലും, അവരോ അവരുടെ ബന്ധുക്കളോ, ഉപയോഗിക്കുന്നുമില്ല! വളരെ ലളിതമായി പറഞ്ഞാൽ ജനകോടികൾക്ക് സമ്പൽ സമൃദ്ധിയിൽ കഴിയാനുള്ള എത്രയോ ഇരട്ടി സമ്പത്ത് നിഷ്ക്രിയ അസ്തിയായി ചില വ്യക്തികളുടെ കൈവശമിരിക്കുന്നു മറുവശത്തോ ജനകോടികൾ നരകിക്കുന്നു!
1, ഇത്തരം ഒരു അവസ്ഥയ്ക്ക് എന്താണ് കാരണം ?!
A, നഗ്നമായ ചൂഷണ മൊഴികെ, മറ്റൊന്നും അത് ബാക്കി വെച്ചില്ല എന്ന് മാർക്സ് വിശേഷിപ്പിച്ച ചൂഷിത മുതലാളിത്ത വ്യവസ്ഥിതി!
2, ഇത് ലളിതമായി പരിഹരിയ്ക്കപ്പെടമെങ്കിൽ; അല്ലെങ്കിൽ അസമത്വം ഇല്ലാതാകണമെങ്കിൽ എന്തു വേണം?!
A, സമ്പത്തിൻ്റെ വികേന്ദ്രീകരണം നടക്കണം !
3 ,അത് ആരുടെ ഉത്തരവാദിത്വമാണ് ?
A ,'ഭരണകൂടങ്ങളുടെ / ഗവൺമെൻ്റിൻ്റെ !
4/ലോകത്ത് ഏറ്റവും കൂടുതൽ ഭരണകൂടങ്ങൾ എന്തുതരം ഭരണകൂടങ്ങളാണ് ?
A , മുതലാളിത്വ ഭരണകൂടങ്ങൾ !
5, ഈ മുതലാളിത്വ ഭരണകൂടങ്ങൾ അവർക്ക് സാമ്പത്തികവും, സാമൂഹികവും, സാമുദായികവുമായി അടുപ്പവും, മുതലാളിത്വപ്രത്യയശാസ്ത്ര പ്രതിബദ്ധതയു- മുള്ള മുതലാളി വർഗ്ഗത്തിൽ നിന്നും ചെറിയ തുകകൾ ശേഖരിച്ച് സാധുക്കൾക്ക് കൊടുത്ത് സമത്വം ഉറപ്പാക്കുമോ?
A ,ഇല്ല മുതലാളിത്വത്തിൻ്റെ നിലനില്പ്പ് തന്നെ അസമത്വം എന്ന യാഥാർത്ഥ്യത്തിലാണ് നിലകൊള്ളുന്നത്!
6, പിന്നെ എന്താണ് പോംവഴി ? A, ബഹുജനപ്രക്ഷോഭം !
7, അതിന് ആദ്യം ആര് മുൻകൈ എടുക്കണം ?
A, ഇടതുപക്ഷ വിപ്ലവപ്രസ്ഥാനങ്ങൾ ! 8,അതിനുള്ള പ്രധാന വെല്ലുവിളികൾ എന്താണ് ?
A, റിവിഷിനിസം ( തിരുത്തൽ വാദം ) ബൂർഷ്വാ ഭൂപ്രഭു, മുതലാളിത്വ മനോഭാവം ,ഇടതുപക്ഷ പ്രസ്ഥാനങ്ങളെ മുതലാളിത്വം ഹൈജാക്ക് ചെയ്യുന്ന അവസ്ഥ! , പാർലമെൻ്ററി വ്യാമോഹം, ഇടതുപക്ഷ ഭരണകൂടങ്ങളുടെ തലവൻമാരുടെ പ്രത്യയശാസ്ത്ര വ്യതിയാനം തുടങ്ങിയവ
9, ഇതിനെതിരെ എന്താണ് പോംവഴി ? A,ചൂഷണത്തിനിരയാകുന്നവരെ സംഘടിപ്പിക്കുക!
10,അതിനുള്ള പ്രധാന തടസ്സങ്ങൾ ?
A , ഒന്ന് യാഥാസ്ഥിതിക വർഗ്ഗീയ കാഴ്ചപ്പാടുള്ള മതങ്ങൾ, ഭീകരവാദ പ്രസ്ഥാനങ്ങൾ ,മതമൗലികവാദ പ്രസ്ഥാനങ്ങൾ, അതിവിപ്ലവകാരികൾ, കോർപ്പറേറ്റ് കുത്തകകളും, വർഗ്ഗീയ രാഷ്ട്രീയ പാർട്ടികളും ചേർന്നുളള ചങ്ങാത്ത ഭരണകൂടങ്ങൾ, .അതിവിപ്ലവ നക്സൽ പ്രസ്ഥാനങ്ങൾ, ! മുതലാളിത്വത്തോട് കൂടുതൽ കൂറു പുലർത്തുന്ന ട്രേഡ് യൂണിയനുകൾ, മുതലാളിത്വ ദാസ്യമനോഭാവവും ചൂഷകരുമായ ബ്യൂറോക്രസ്സി, തുടങ്ങിയ !
11,ഇതിനെതിരെ പോംവഴി ?
A ,ജനകീയ ജനാധിപത്യവിപ്ലവം!

_____ പ്രസാദ് എം വി

17/09/2024

അസുര വൃത്താന്തം
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

നോവൽ തുടരുന്നു

( ഭാഗം - 153 )

# മേശക്കാരൻ ഡെയ്ലി അര ലിറ്റർ ബ്രാണ്ടി മാത്രമേ കഴിക്കാറുണ്ടായിരുന്നുള്ളൂ രണ്ടാം വിവാഹത്തിനു ശേഷം അത് ഡെയ്ലി ഒരു ലിറ്ററായും, പിന്നെ കണക്കില്ലാത്ത രീതിയിലേയ്ക്കും അത് മാറി അയാൾക്ക് ആദ്യ ഭാര്യയിൽ നാല് കുട്ടികളുണ്ടായിരുന്നു രണ്ടാം വിവാഹത്തിനു ശേഷം കുട്ടികൾക്ക് വല്ലാത്ത ഒരു വിഷമം ഉള്ളതായി അയാൾ മനസ്സിലാക്കി ഭാര്യയ്ക്കും അതിയായ വിഷമം ഉണ്ടായിരുന്നു സമുദായത്തിൽ നാട്ടു നടപ്പുള്ള കാര്യമാണെങ്കിലും അവരുടെ മനസ്സിന് ഭർത്താവിൻ്റെ പുതിയ ചെയ്തികൾ ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല അതിനു ശേഷം ആ വലിയ വീടിൻ്റെ ഒരു ബെഡ്റൂമിൽ മക്കൾകൊപ്പമായി അവരുടെ രാത്രിയുറക്കം പിന്നീടൊരിയ്ക്കലും അയാൾക്കൊപ്പം അവർ അന്തിയുറങ്ങിയില്ല മേശക്കാരന് ഏതാണ് അമ്പത്തിയഞ്ച് വയസ്സായിയിരുന്നു നല്ല ആരോഗ്യവാനായിരുന്നു അയാൾ , പക്ഷെ കുട്ടികളും, ഭാര്യയും തൻ്റെ രണ്ടാം വിവാഹത്തിൽ കടുത്ത ദുഖമനുഭവിക്കുന്നു എന്ന തിരിച്ചറിവ് അയാളെ വലിയ കുറ്റബോധത്തിൻ്റെ തീച്ചൂളയിലേയ്ക്ക് തള്ളിയിട്ടു മദ്യപാനം എല്ലാവിധ നിയന്ത്രണങ്ങളും ഭേദിച്ച് മുന്നോട്ടു പോയി അയാളുടെ രണ്ടാം ഭാര്യ സുന്ദരിയും തികഞ്ഞ ആകാര സൗഷ്ഠവത്തിന് ഉടമയുമായിരുന്നു അവരുടെ ശരീരകാമനകൾ വിവാഹത്തോടുകൂടി ഉച്ചസ്ഥായിലെത്തിയിരുന്നു പക്ഷെ അയാളുടെ മനസ്സിൽ അസ്വസ്ഥതകളുടെ കാർമേഘങ്ങൾ സദാ നിറഞ്ഞുനിന്നതിനാലും , അയാളുടെ മദ്യപാനം സകല സീമകൾ ഭേദിച്ച് മുന്നോട്ടു പോയതിനാലും അവരെ ശാരീരികമായും, മാനസികമായും തൃപ്തയാക്കാൻ അയാൾക്ക് കഴിയാതെ പോകാൻ തുടങ്ങി
അത് ആ സ്ത്രീക്ക് താങ്ങാൻ കഴിയാവുന്നതിലും വലിയ ആഘാതമായി .............

-------- എം വി പ്രസാദ്

Address

Cheruthuruthy
Kunnamkulam

Telephone

+919567167236

Website

Alerts

Be the first to know and let us send you an email when Prasad muthiramparabath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share