Beth Z - MRAH Christian Visual Media

Beth Z - MRAH Christian Visual Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Beth Z - MRAH Christian Visual Media, Music production studio, Kunnamkulam.

25/02/2024
10/12/2020

Video from Zeroob

ഓര്‍മ്മപ്പുസ്തകത്തിലെ താളുകളില്‍ നിന്നും....1990 കളിലെ കണ്‍വെന്‍ഷന്‍ ദിവസങ്ങള്‍ എന്‍റെ തറവാട് വീട്ടില്‍ (ഫിലിപ്പേട്ടന്‍റ...
05/12/2020

ഓര്‍മ്മപ്പുസ്തകത്തിലെ താളുകളില്‍ നിന്നും....

1990 കളിലെ കണ്‍വെന്‍ഷന്‍ ദിവസങ്ങള്‍ എന്‍റെ തറവാട് വീട്ടില്‍ (ഫിലിപ്പേട്ടന്‍റെ വീട്) ആഘോഷദിനങ്ങളായിരുന്നു.ഏതൊരു ദൈവദാന്‍മാര്‍ക്കും ഏതു നേരത്തു കയറിച്ചെന്നാലും ഭക്ഷണവും പാര്‍പ്പും അവിടെ തയ്യാറായിരിക്കും. ഏത് കണ്‍വെന്‍ഷന്‍ വന്നാലും പ്രസംഗകര്‍ക്കും പാട്ടുക്കാര്‍ക്കും ഭക്ഷണവും താമസവും അവിടെത്തന്നെ.
അങ്ങിനെയുള്ള ഒരു ദിവസം ഞങ്ങള്‍ കിടന്നിരുന്ന തട്ടിന്‍ മുകളില്‍ കുറച്ചു ദിവസത്തേക്ക് വേറെ ചിലര്‍ക്ക് വിട്ടു കൊടുക്കണമെന്ന് പറഞ്ഞു ഞങ്ങള്‍ താഴെ മുറിയിലേക്ക് മാറി. അന്നു രാത്രി വന്നവരെ ഞാന്‍ പരിചയപ്പെട്ടു. അതൊരു ക്രിസ്തീയ സംഗീത സംഘമായിരുന്നു Spiritual Voice. അതിന്‍റെ എല്ലാമെല്ലാമായ സുവി.രാജു മാവേലിക്കരയും ഏലിയാമ രാജുവും ലാലു ദാനിയേലും അടങ്ങുന്ന വലിയൊരു ടീം.
പിന്നീടുള്ള ദിവസങ്ങളില്‍ അദ്ദേഹത്തോടും കുടുംബത്തോടും ടീമംഗങ്ങളോടും ഉള്ള ഇടപഴകലുകള്‍ ഹൃദയത്തിന്‍റെ കോണുകളില്‍ സ്ഥാനം നേടിയത് തിരിച്ചറിഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു.വര്‍ഷങ്ങള്‍ക്കിപ്പുറം ഒാര്‍മ്മയുടെ അഭ്രപാളിയിയില്‍ അവര്‍ പാടിയ ഗാനങ്ങള്‍ വിസ്മയമായി നിലകൊള്ളുന്നു. ആശകള്‍ തന്‍ ചിറകുകള്‍, നദിപോല്‍ സമാധാനം, മനസ്സേ വ്യാകുലമരുതേ ....ഇങ്ങനെ നീളുന്നു ക്രൈസ്തവ ഗാനകൈരളിയുടെ ഹൃദയത്തിലാഴത്തില്‍ പതിഞ്ഞ അവരുടെ ഗാനങ്ങള്‍.ഹോശാനാ...ഹാലേല്ലുയ്യാ....എന്ന കോറസ് ആര്‍ക്കു ഉച്ചത്തില്‍ പാടാന്‍ കഴിയും എന്ന ഘനഗാംഭീര്യ ശബ്ദത്തില്‍ രാജു മാവേലിക്കരയുടെ ചോദ്യത്തിന് പാട്ടിന്‍റെ താളമോ ഈണമോ നോക്കാതെ 'ഹാലേല്ലുയ്യ ' എന്ന അലറിപ്പറഞ്ഞ ഞങ്ങള്‍ കുട്ടപ്പട്ടാളത്തെ നോക്കി നഴ്സറി സ്കൂളില്‍ വന്നതു പോലെ എന്ന് പറഞ്ഞു...ശേഷം ഈ ഗാനം കുട്ടികള്‍ക്കു മാത്രമല്ല വലിയവരും ചേര്‍ന്നു ദൈവത്തെ സ്തുതിക്കേണം എന്നുകൂടെ പറഞ്ഞു വീണ്ടും ആ ഗാനം ആവര്‍ത്തിക്കയും അതിനോടു ചേര്‍ത്തു ദൈവകൃപയില്‍ എന്ന ഗാനം പാടി ആതമാവിലാരാധിച്ച നിമിഷങ്ങള്‍ ചിതലരിക്കാത്ത ഓര്‍മ്മകളായി നിലകൊള്ളുന്നു.
3 പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ മനോഹരഗാനങ്ങള്‍ കുന്നംകുളത്ത് പുനരാവിഷ്ക്കരിക്കേണ്ടതിന് ഏലിയാമ അമ്മച്ചിയെ ഞാന്‍ വിളിക്കുകയുണ്ടായി. അത് പറഞ്ഞപ്പോള്‍ ആ ശബ്ദത്തിലുണ്ടായ സന്തോഷം വലിയതായിരുന്നു.ഒരു ദിവസം എന്നെ ഫോണില്‍ വിളിച്ചു ഒത്തിരി നേരം സംസാരിച്ചു. വീണ്ടും കുന്നംകുളത്ത് വരുന്നത് ഒരാഗ്രഹമാണെന്നും ടീമിന്‍റെ തുടക്കത്തിലും സുവര്‍ണ്ണ കാലങ്ങളിലും കുന്നംകുളത്ത് നല്‍കിയ വേദികള്‍ മറക്കാനാകില്ലെന്നും അതിനാല്‍ 2019 ഡിസംബര്‍ 22 ന് നടത്താനിരുന്ന പരിപാടിയ്ക്കായി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞു.എന്നാല്‍ കോവിഡ് നിമിത്തം പരിപാടി മാറ്റി വയ്ക്കേണ്ടി വന്നു. മനസ്സേ വ്യാകുലമരുതേ...എന്ന പരിപാടി ഓണ്‍ലൈനില്‍ നടത്തിയപ്പോള്‍ ലൈവില്‍ വന്നു സംസാരിക്കയും ചെയ്തു.
പിന്നീട് നേരിട്ടു കാണാം എന്ന് പറഞ്ഞത് ഒരു കടമായി മാറിയത് മനസ്സില്‍ ഒരു വേദനയായി.കുന്നംകുളത്തുക്കാരായ ഞങ്ങള്‍ക്ക് ഒരു വിഷമം ശേഷിക്കുന്നു..ഒരിക്കല്‍കൂടി ആ സ്വരമാധുര്യം ആസ്വദിക്കാന്‍ കഴിഞ്ഞല്ലല്ലോ...

കാലം തികവിലെത്തുമ്പോള്‍ ക്രിസ്തുവിന്‍റെ നാളില്‍ വീണ്ടും കാണാം...എന്ന പ്രത്യാശയില്‍ പ്രിയ ഏലിയാമ അമ്മച്ചിക്ക് കുന്നംകുളത്തിന്‍റെ ഹൃദയം നിറഞ്ഞ യാത്രാമൊഴി....
Heartfelt condolence from us

Galeeli Ministries
Beth Zmrah Channel
Manasse Vyakulamaruthe programme committee
Evg.Zeroob & Family

03/10/2020

Address

Kunnamkulam
680503

Alerts

Be the first to know and let us send you an email when Beth Z - MRAH Christian Visual Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share