06/06/2025
പെങ്ങാമുക്ക് ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി M.Y.M യൂത്ത് അസ്സോസിയേഷൻ
പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയിലെ മോർ യാക്കോബ് മ്ഫസ്ക്കോ യൂത്ത് അസോസിയേഷൻ്റെ (MYM JSOYA) ആഭിമുഖ്യത്തിൽ പെങ്ങാമുക്ക് ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്തു. പ്രവേശനോത്സവ ദിനമായ 2025 ജൂൺ 2 തിങ്കളാഴ്ച്ചയാണ് പഠനോപകരണങ്ങൾ വിതരണം ചെയ്യ്തത്.
നഴ്സറി വിദ്യാർഥികൾക്കുള്ള പഠന കിറ്റിൻ്റെ വിതരണ ഉദ്ഘാടനം കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. രേഷ്മ ഇ എസ് നിർവഹിച്ചു. എൽ.പി വിദ്യാർഥികൾക്കുള്ള പഠന കിറ്റിൻ്റെ വിതരണ ഉദ്ഘാടനം ഇടവകാംഗവും പൂർവ്വ വിദ്യാർത്ഥിയുമായ ഫാ. ജയേഷ് ജേക്കബ് പുലിക്കോട്ടിൽ നിർവഹിച്ചു. പള്ളിയുടെ കീഴിലുള്ള മോർ ഇഗ്നാത്തിയോസ് പ്രവാസി കുടുംബ യൂണിറ്റാണ് പഠനോപകരണങ്ങൾ (ബാഗ്, കുട, നോട്ട്ബുക്ക്, വാട്ടർ ബോട്ടിൽ, ബോക്സ്, പേന, പെൻസിൽ, സ്കെയിൽ, കട്ടർ, റബ്ബർ, നെയിം സ്ലിപ്, ക്രെയോൺ കളറിങ്ങ് ബുക്ക്, സ്ലെയിറ്റ്) എന്നിവയടങ്ങിയ സ്കൂൾ കിറ്റ് സ്പോൺസർ ചെയ്തത്.
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റ്റി എസ് മണികണ്ഠൻ, എൻ കെ ഹരിദാസൻ, സ്കൂളിലെ പ്രധാന അദ്ധ്യാപിക സിൽവി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പ്രീതി ടീച്ചർ ,വാർഡ് മെമ്പർ ശ്രീ. പ്രദീപ് കൂനത്ത്, പള്ളി ട്രസ്റ്റി സോജൻ കെ ജെ, എന്നിവർ സംസാരിച്ചു. യൂത്ത് അസ്സോസിയേഷൻ സെക്രട്ടറി റൈവിൻ വി ചീരൻ, ജോയിന്റ് സെക്രട്ടറി സുവിൻ സജി, ട്രഷറർ അനുമോൻ സി തമ്പി, യൂത്ത് അസ്സോസിയേഷൻ അംഗങ്ങളായ ജെറോൺ ജോഷി, ആരോൺ ജോർജ്ജ്, പ്രബിൻ പി പി, എബിൻ സി സി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.