
19/05/2025
*ഹിസ് ഹൈനസ്സ് ശക്തൻ തമ്പുരാൻ*
തിരക്കഥ
റഫീക്ക് പട്ടേരി
വില : 80
കോപ്പികൾക്ക്
വാട്സ്ആപ് & കാൾ : 7736414042
പെരുമ്പടപ്പ് സ്വരൂപമെന്നും പിന്നീട് കൊച്ചി രാജവംശമെന്നും അറിയപ്പെട്ട നാട്ടുരാജ്യത്തിലെ ഏറ്റവും പ്രബലനായ രാജാവായിരുന്നു " ശക്തൻ തമ്പുരാൻ" എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ച രാമവർമ്മ കുഞ്ഞിപ്പിള്ള തമ്പുരാൻ. പൊതുവെ സമാധാനപ്രിയരും സാത്വികരുമായിരുന്ന കൊച്ചി രാജാക്കന്മാർക്കിടയിൽ, ഭരണ തന്ത്രങ്ങളാലും, പരിഷ്കാരങ്ങളാലും വേറിട്ട് നിൽക്കുന്ന ഒരു രാജാവാണ് ശക്തൻ തമ്പുരാൻ. 1751ൽ, ചേന്നമംഗലത്ത് മനക്കൽ അനുജൻ നമ്പൂതിരിപ്പാടിൻ്റേയും, കൊച്ചി രാജവംശത്തിലെ അംബികത്തമ്പുരാട്ടിയുടേയും മൂന്നാമത്തെ സന്തതിയായിട്ടായിരുന്നു, വെള്ളാരപ്പിള്ളി കോവിലകത്ത് അദ്ദേഹത്തിൻ്റെ ജനനം. വളരെ ചെറുപ്രായത്തിൽത്തന്നെ ആയോധനകലകളിലും കുതിരസവാരിയിലും അദ്ദേഹത്തിൻ്റെ പ്രാവീണ്യം തെളിയിക്കുകയും, ഭരണകാര്യങ്ങളിൽ, അമ്മാമന്മാരായിരുന്ന അന്നത്തെ രാജാക്കന്മാരെ സഹായിക്കുകയും ചെയ്തിരുന്നു. യുവാവായിരിക്കെത്തന്നെ, രണ്ട് പതിറ്റാണ്ടോളം, അദ്ദേഹം രാജാവിൻ്റെ പ്രതിപുരുഷനായിത്തീരുകയും, ഭരണത്തിൽ നേരിട്ടിടപെടുകയും, കൊച്ചി രാജ്യത്ത് പലവിധ പരിഷ്കാരങ്ങൾ വരുത്തുകയും ചെയ്തിരുന്നതായി ചരിത്ര രേഖകൾ സമർത്ഥിക്കുന്നു