25/01/2024
അമൃത് ഭാരത് പദ്ധതി: കുറ്റിപ്പുറത്ത് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സന്ദര്‍ശനം നടത്തി
കുറ്റിപ്പുറം: അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവൃത്തികള്‍ നടക്കുന്ന കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി സന്ദര്‍ശനം നടത്തി.അമൃത് ഭാരത് പദ്ധതി പ്രകാരം റെയില്‍വേ സ്റ്റേഷനില്‍ പുരോഗമിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായായണ് ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി ഇന്നലെ വീണ്ടും സന്ദര്‍ശനം നടത്തിയത്.
ഫെബ്രുവരി 15ന് മുന്‍പ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുളള നടപടികള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.നിര്‍മാണം ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് റെയില്‍വേ കര്‍മ പദ്ധതി തയാറാക്കിയിട്ടുണ്ട്.അമൃത് ഭാരത് പദ്ധതിയില്‍ വികസന നവീകരണ പ്രവൃത്തികള്‍ നടത്തിയ റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനം 2024 മാര്‍ച്ചിന് മുന്‍പ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും.അതേസമയം നിലവിലെ റെയില്‍വേ റോഡ് വീതി കൂട്ടുന്നതിന് തടസമായ പഞ്ചായത്തിന്റെ ബങ്കുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് റെയില്‍വേ നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും ഗ്രാമ പഞ്ചായത്ത് അധി
കൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അഡീഷണല്‍ റെയില്‍വേ മാനേജര്‍ ജയകൃഷ്ണന്‍ , ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ശ്രീകുമാര്‍, റെയില്‍വേ ഇലക് ട്രിക് എഞ്ചിനിയര്‍ പത്മനാഭന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ഫോട്ടോ........ അമൃത് ഭാരത് പദ്ധതി പ്രകാരം വികസന പ്രവൃത്തികള്‍ നടക്കുന്ന കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി സംഘവും സന്ദര്‍ശനം നടത്തിയപ്പോള്