Newsly Malayalam

Newsly Malayalam ഏതാനും വിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മയിൽ പിറന്ന ഒരു ന്യൂസ്‌ ചാനൽ

24/08/2021

Just wait

09/03/2021

കാലിക്കറ്റ് സര്‍വകലാശാല വാർത്തകൾ - 09-03-2021

സ്‌പെഷ്യല്‍ റീവാല്വേഷന്‍ രജിസ്‌ട്രേഷന്‍

കാലിക്കറ്റ് സര്‍വകലാശാല നടത്തിയ വിവിധ പരീക്ഷകളുടെ സ്‌പെഷ്യല്‍ റീവാല്വേഷന് അപേക്ഷിക്കുന്നതിനാവശ്യമായ ഓണ്‍ലൈന്‍ ലിങ്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ 15-ന് മുമ്പായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷയുടെ പ്രിന്റ്ഔട്ടും ചലാന്‍ റസീറ്റും ഡപ്യൂട്ടി രജിസ്ട്രാര്‍, റീവാല്വേഷന്‍ ബ്രാഞ്ച്, പരീക്ഷാഭവന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ. പിന്‍-673635 എന്ന വിലാസത്തില്‍ 19-ന് മുമ്പായി സമര്‍പ്പിക്കണം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2016 മുതല്‍ പ്രവേശനം രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 24-ന് ആരംഭിക്കും.

18/02/2021

കാലിക്കറ്റ് സര്‍വകലാശാല വാർത്തകൾ - 17-02-2021
പ്യൂണ്‍ കം സ്വീപ്പര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ പ്യൂണ്‍ കം. സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എഴുതാനും വായിക്കാനും അറിയുന്ന, ഏല്‍പ്പിക്കുന്ന ജോലികള്‍ ചെയ്യാന്‍ ശാരീരികമായും മാനസികമായു പ്രാപ്തരായവരുമായ 25-നും 50-നും ഇടയില്‍ പ്രായമുള്ളവരും മലപ്പുറം ജില്ലയിലെ പള്ളിക്കല്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്കുമാണ് അവസരം. താല്‍പര്യമുള്ളവര്‍ 23 മുതല്‍ മാര്‍ച്ച് 5 വരെയുള്ള ദിവസങ്ങള്‍ക്കിടക്ക് കോളേജില്‍ നേരിട്ടെത്തി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍.

ഐ.ഇ.ടി. താല്‍ക്കാലിക ഒഴിവുകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള ലൈബ്രേറിയന്‍, ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍, പ്രോഗ്രാമര്‍, ഡ്രൈവര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 24, 25, മാര്‍ച്ച് 3, 4, 8 തീയതികളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍.

ഇ.എം.എം.ആര്‍.സി. ഡോക്യുമെന്ററിക്ക് രണ്ട് അമേരിക്കല്‍ പുരസ്‌കാരങ്ങള്‍

കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എം.ആര്‍.സി. തയ്യാറാക്കിയ ബാംബു ബാലഡ്‌സ് എന്ന ഡോക്യുമെന്ററി രണ്ട് അമേരിക്കന്‍ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കി. സജീദ് നടുത്തൊടി രചനയും സംവിധാനവും നിര്‍വഹിച്ച ഡോക്യുമെന്ററിക്ക് മികച്ച ഇന്‍സ്പിരേഷണല്‍ ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡ് സ്റ്റാര്‍ മൂവി അവാര്‍ഡും റെഡ് ഡ്രാഗണ്‍ ക്രിയേറ്റീവ് അവാര്‍ഡുമാണ് അമേരിക്കയില്‍ നിന്നും ലഭിച്ചത്. വിദ്യാഭ്യാസ ഡോക്യുമെന്ററികളും ടെലിവിഷന്‍ പ്രോഗ്രാമുകളും ഓണ്‍ലൈന്‍ കോഴ്‌സുകളും തയ്യാറാക്കുന്ന സര്‍വകലാശാലാ സ്ഥാപനമാണ് ഇ.എം.എം.ആര്‍.സി.

ഗസ്റ്റ് ലക്ചര്‍മാരെ ആവശ്യമുണ്ട്

കാലിക്കറ്റ് സര്‍വകലാശാല നിയമ പഠന വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചര്‍മാരെ ആവശ്യമുണ്ട്. നിയമത്തില്‍ മാസ്റ്റര്‍ ഡിഗ്രിയാണ് യോഗ്യത, പി.എച്ച്.ഡി., നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള ബയോഡാറ്റ 23-ന് മുമ്പായി രൗഹമം@ൗീര.മര.ശി എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളില്‍ 2016 മുതലുള്ള പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരേയും 170 രൂപ പിഴയോടെ മാര്‍ച്ച് 1 വരേയും ഫീസടച്ച് 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ 27 വരേയും 170 രൂപ പിഴയോടെ മാര്‍ച്ച് 2 വരേയും ഫീസടച്ച് 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2016 മുതലുള്ള പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരേയും 170 രൂപ പിഴയോടെ മാര്‍ച്ച് 1 വരേയും ഫീസടച്ച് 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2008 സ്‌കീം 2011 മുതല്‍ 2014 വരെ പ്രവേശനം 3 വര്‍ഷ എല്‍.എല്‍.ബി. 2008 സ്‌കീം, 2009, 2010 പ്രവേശനം 5 വര്‍ഷ ബി.എ.-എല്‍.എല്‍.ബി. ജനുവരി 2021 ഇന്റേണല്‍ മാര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് 170 രൂപ പിഴയോടെ 18 വരെ ഫീസടച്ച് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2008 സ്‌കീം 1, 3, 5 സെമസ്റ്റര്‍ മൂന്ന് വര്‍ഷ എല്‍.എല്‍.ബി. ഏപ്രില്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-ന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണല്‍ സ്ട്രീം, നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം മാര്‍ച്ച് 15-ന് ആരംഭിക്കും.

10/02/2021

വൈവാവോസി

കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ. ഫൈനല്‍ എം.എ. സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍), സാഹിത്യ (സ്‌പെഷ്യല്‍) ഏപ്രില്‍ 2020 പരീക്ഷയുടെ വൈവാവോസി 15-ന് നടക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

10/02/2021

സി.ഡി.എം.ആര്‍.പി. യുനസ്‌കോ ചെയര്‍ ഉദ്ഘാടനം

ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് കേരള സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ കാലിക്കറ്റ് സര്‍വകലാശാല മനഃശാസ്ത്രവിഭാഗം നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന് ഐക്യരാഷ്ട്രസഭ ശാസ്ത്ര വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനയുടെ യുനസ്‌കോ ചെയര്‍ പദവി ലഭിച്ചിരുന്നു. സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ മേഖലയില്‍ യുനസ്‌കോ ചെയര്‍ പദവി ലഭിക്കുന്ന ലോകത്തെ ആദ്യപദ്ധതിയാണ് സി.ഡി.എം.ആര്‍.പി. പ്രസ്തുത യുനസ്‌കോ ചെയറിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ 11-ന് വൈകീട്ട് 5 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. അബ്ദുള്‍ ഹമീദ് എം.എല്‍.എ., സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., സാമൂഹ്യ നീതിവകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്ജ് ഐ.എ.എസ്. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, സിണ്ടിക്കേറ്റ് മെമ്പര്‍മാര്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

28/01/2021

കാലിക്കറ്റ് സര്‍വകലാശാല വാർത്തകൾ - 28-01-2021

സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാല ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ കീഴില്‍ ഫെബ്രുവരി രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന ഫാബ്രിക് പെയ്ന്റിംഗ് ആന്റ് സാരി ഡിസൈനിംഗ്, സോപ്‌സ് & ഡിറ്റര്‍ജന്റ് നിര്‍മാണം എന്നീ സൗജന്യ പരിശീലന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകന്‍ സ്വയംവഹിക്കണം. പ്രായഭേദമെന്യേ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. താല്‍പര്യമുള്ളവര്‍ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍ : 9496459276, 9846149276, 8547684683. പി.ആര്‍ 126/2021

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക സംവരണം

കാലിക്കറ്റ് സര്‍വകലാശാല 21-ന് നടത്തിയ എം.ഫില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ സംവരണത്തിന് അര്‍ഹതയുണ്ടെങ്കില്‍ ഫെബ്രുവരി 2-ന് മുമ്പായി ബന്ധപ്പെട്ട പഠനവകുപ്പില്‍ അറിയിക്കേണ്ടതാണ്. പി.ആര്‍ 127/2021

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. സംസ്‌കൃതം ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. റഗുലര്‍ ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

സി.യു.സി.എസ്.എസ്. അഞ്ചാം സെമസ്റ്റര്‍ എം.സി.എ.ഡിസംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഫെബ്രുവരി 8 വരെ അപേക്ഷിക്കാം.

പി.ജി. ഡിപ്ലോമ ഇന്‍ റിഹാബിലിറ്റേഷന്‍ സൈക്കോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 8 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ബി.വോക് ഫാഷന്‍ ടെക്‌നോളജി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2018/2019 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 3-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019/2020 പ്രാക്ടിക്കല്‍ പരീക്ഷ 10-നും ആരംഭിക്കും.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി 2019 സ്‌കീം, 2019 പ്രവേശനം നവംബര്‍ 2019 റഗുലര്‍ പരീക്ഷക്കും 2016 സ്‌കീം, 2018 പ്രവേശനം നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഫെബ്രുവരി 6 വരേയും 170 രൂപ പിഴയോടുകൂടി 8 വരേയും ഫീസടച്ച് 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

27/01/2021

കാലിക്കറ്റ് സര്‍വകലാശാല വാർത്തകൾ - 27-01-2021

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ. സാന്‍സ്‌ക്രിറ്റ് സാഹിത്യ സ്‌പെഷ്യല്‍, സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ജനറല്‍, എം.എസ്.ഡബ്ല്യു., എം.എസ്.സി. ബോട്ടണി ഏപ്രില്‍ 2020 പരീക്ഷകളുടേയും എസ്.ഡി.ഇ. പ്രീവിയസ് എം.എ. ഹിന്ദി, സാന്‍സ്‌ക്രിറ്റ് സാഹിത്യ സ്‌പെഷ്യല്‍ 2019 മെയ് പരീക്ഷകളുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2019 മൂന്നാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷ 29-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 8-നും ആരംഭിക്കും.

സര്‍വകലാശാല നിയമവിഭാഗത്തിലെ 2019 സ്‌കീം, 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2020 പരീക്ഷ ഫെബ്രുവരി 17-ന് ആരംഭിക്കും.

Address

Valayalamkulam
Malappuram
679591

Alerts

Be the first to know and let us send you an email when Newsly Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Newsly Malayalam:

Share