19/09/2026
ഡോ. വർഷ ദേവരാജനെ ഡിവൈഎഫ്ഐ അനുമോദിച്ചു
കൊളത്തൂർ : മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പഠനം പൂർത്തിയാക്കി നാടിന്റെ അഭിമാനമായി മാറിയ ഡോ. വർഷ ദേവരാജനെ ഡിവൈഎഫ്ഐ പള്ളിയാൽ കുളമ്പ് യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാംപ്രസാദ് ഡോ. വർഷയ്ക്ക് ഉപഹാരം കൈമാറി. സിപിഐ എം മങ്കട ഏരിയ കമ്മിറ്റി അംഗം ടി മുരളിധരൻ, കൊളത്തൂർ ലോക്കൽ സെക്രട്ടറി മോഹനൻ തേക്കത്ത്, ഡിവൈഎഫ്ഐ കൊളത്തൂർ മേഖല സെക്രട്ടറി കെ വി നിസാർ, മേഖല കമ്മിറ്റി അംഗം യു ആസിഫ്, യൂണിറ്റ് സെക്രട്ടറി റഷീദ് കലമ്പൻ, പ്രസിഡന്റ് ഫാഹിസ് വാകേരിതൊടി, എം വി വിജയൻ, വി കെ സൈതലവി എന്നിവർ പങ്കെടുത്തു. കൊളത്തൂർ പള്ളിയാൽ കുളമ്പിലെ ദേവരാജൻ, ശാലിനി ദമ്പതികളുടെ മകളാണ് ഡോ. വർഷ.