17/06/2025
ത'ട്ടി'കൊ'ണ്ട് പോകാൻ ശ്രെമിച്ച ഭിക്ഷക്കാരിയിൽ നിന്നും കുഞ്ഞിനെ രക്ഷിച്ച് മേഘ എന്ന പെൺകുട്ടി 🔥
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് മേഘ എന്ന പെൺകുട്ടിയാണ് , തട്ടികൊണ്ട് പോയ കുഞ്ഞിനെ തന്റെ അവസരോചിതമായ ഇടപെടൽകൊണ്ട് രക്ഷിച്ച മിടുക്കി പെൺകുട്ടി . മേഘയുടെ കുറിപ്പ് ഇങ്ങനെ
പതിവിനു വിപരീതമായിരുന്നു അന്നത്തെ എന്റെ ദിവസം , രാവിലെ എണീറ്റത് മുതൽ മൊത്തത്തിൽ താള പിഴവായിരുന്നു . കാരണം ചെറിയ പനിയുടെ ലക്ഷണം ഉള്ളത്കൊണ്ട് തന്നെ എണീറ്റപ്പോൾ ഏറെ വൈകി . പെട്ടന്ന് റെഡി ആയി ഓഫീസിൽ എത്തുകയും ഉച്ച ആയപ്പോൾ ശരീരത്തിന് വല്ലാതെ തളർച്ച അനുഭവപ്പെടുകയും ചെയ്തതോടെ ഞാൻ ഓഫീസിൽ നിന്ന് ഹാഫ് ഡേ ലീവ് എടുത്ത് ഇറങ്ങി . വീട്ടിലേക്ക് വരാനായി ബസിൽ കയറി , ബസിലാണെങ്കിൽ വല്ലാതെ തിരക്കാണ് . തിരക്കായത് കൊണ്ട് തന്നെ ഞാൻ കയറിയപ്പോൾ മുതൽ ഡ്രൈവറിന്റെ സീറ്റിന്റെ അടുത്താണ് നിൽക്കുന്നത് .
കുറച്ചു നേരം നിന്നപ്പോഴാണ് തൊട്ടടുത്ത സീറ്റിൽ മുഷിഞ്ഞ വസ്ത്രദാരിയായ ഒരു സ്ത്രീ കയ്യിൽ ഒരു കുഞ്ഞിനേയുമായി ഇരിക്കുന്നത് എന്റെ സ്രെദ്ധയിൽ പെട്ടത് . ആദ്യം വല്യ കാര്യമായി ശ്രദ്ധിച്ചില്ലങ്കിലും പിന്നീട് ഞാൻ ആ കുഞ്ഞിനെ ശ്രദ്ധിച്ചപ്പോഴാണ് മൊത്തത്തിൽ ഒരു പൊരുത്തക്കേട് എനിക്ക് തോന്നിയത് . കൊച്ചിന്റെ രൂപം കണ്ടപ്പോൾ എനിക്ക് മനസിലായി സാമ്പത്തിക ഭദ്രത ഉള്ള കുടുംബത്തിലെ കുഞ്ഞാണ് എന്ന് . എന്നാലും ഒരു സംശയം വെച്ച് ഒരാളെ സംശയിക്കാൻ പാടില്ലല്ലോ . പക്ഷെ എനിക്ക് അതങ്ങു വിടാൻ മനസ് വന്നില്ല . എന്റെ മനസ്സിൽ ആ കുഞ്ഞ് ആ സ്ത്രീയുടേത് അല്ല എന്ന് പറഞ്ഞുകൊണ്ടേ ഇരുന്നു . കൊച്ചിനെ വല്ല മ'രു'ന്നും കൊ'ടുത്ത് മ'യ'ക്കി കൊണ്ടുപോകുന്നതാണോ എന്നൊരു സംശയമായി . ഞാൻ ആ സ്ത്രീയോട് ചോദിച്ചു ഈ കുട്ടി ആരുടേതാണ് ? അപ്പോൾ ആ സ്ത്രീ പറഞ്ഞു എന്റെ മകളുടെ കുട്ടി ആണെന്ന് . മകൾ എവിടെ എന്ന് ചോദിച്ചപ്പോൾ പരിഭ്രാന്തിയായി പുറകിൽ ഉണ്ടെന്നു ചൂടി കാണിച്ചു .
എനിക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി . ഞാൻ ആ സ്ത്രീ കാണാതെ കുഞ്ഞിന്റെ കാലിൽ ചെറുതായൊന്നു നുള്ളി നോക്കി , സംശയിച്ചത് പോലെ തന്നെ കുഞ്ഞ് കരയുന്നില്ല . ഉടൻ തന്നെ ഞാൻ ബസ് കണ്ടക്ടറോട് സംശയം പറഞ്ഞു , കണ്ടക്ടർ ഡ്രൈവറോടും കാര്യം പറഞ്ഞു . ഉടൻ തന്നെ ബസ് ഒതുക്കി ഡ്രൈവറും കണ്ടക്ടറും സ്ത്രീയെ ചോദ്യം ചെയ്തു . ഇതിനിടയ്ക്ക് ബസിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രെമിച്ച സ്ത്രീയുടെ ശ്രെമം പരാജയപെട്ടു . പോലീസ് എത്തുകയും സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ചെയ്തു . ഇതോടെയാണ് സത്യം പുറത്തുവന്നത് . ഗ്രാമത്തിൽ ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടിയെ അവിടുത്തെ ജോലിക്കാരി ഒളിപ്പിച്ചു കടത്തുകയായിരുന്നു . കൃത്യമായ ഒരു ഇടപെടൽ കൊണ്ട് മെഘയ്ക്ക് രക്ഷിക്കാനായത് ഒരു കുഞ്ഞു ജീവനാണ് . ഡൽഹിയിലാണ് സംഭവം നടന്നത് .