
29/09/2025
ഒരു പതിമൂന്ന് വീടുകളിൽ എങ്കിലും ഞാൻ പെണ്ണുകാണാൻ പോയിട്ടുണ്ട്. പെൺകുട്ടിക്ക് ഇങ്ങോട്ട് ഇഷ്ടം ആയാലും വീട്ടുകാർക്ക് കലാകാരനായ എന്നെ ഇഷ്ടമാകില്ല. അതോടെ കല്യാണം മുടങ്ങും 😔💔
ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്റെ ഒരു മാസത്തെ ശമ്പളത്തേക്കാൾ കൂടുതൽ ഞാൻ സമ്പാദിക്കുന്നുണ്ട്. പക്ഷെ അതൊരു ശമ്പളമല്ലാത്തതുകൊണ്ടും അതിനെ കൂലിയായിട്ടാണ് കണക്കാക്കുന്നതുകൊണ്ടും അവർക്കതിന് മതിപ്പുണ്ടായില്ല. അങ്ങനെ ഒരുപാട് കല്യാണങ്ങൾ മുടങ്ങി.
പിന്നീട് എന്റെ പതിനാലാമത്തെ പെണ്ണുകാണലിലാണ് എന്റെ ഭാര്യയെ ഞാൻ കാണുന്നത്. അവളുടെ വീട്ടുകാർക്കും തുടക്കത്തിൽ എതിർപ്പുണ്ടായിരുന്നു. അപ്പോൾ ഞാൻ എന്റെ ഭാര്യയോട് നേരിട്ട് പോയി സംസാരിച്ചു. ഞാൻ പറഞ്ഞു, 'എനിക്ക് ഇനി പെണ്ണുകാണാൻ വയ്യ, നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമായി, നീ വാശിപിടിച്ചാൽ ഈ വിവാഹം നടക്കും, ഞാൻ നിന്നെ പൊന്നുപോലെ നോക്കിക്കൊള്ളാം'.
അങ്ങനെ ആ വിവാഹം നടന്നു. 🥰❤️