P-vision news

P-vision news വാർത്തകൾ കൃത്യതയോടെയും,വ്യക്തതയോടെയും, നേരോടെ നിർഭയം നിങ്ങളിലെത്തുന്നു......

മരണ വാർത്ത___________________________01-07-2025TuesdayP-vision News___________________________പെരുവള്ളൂർ:-സൂപ്പർ ബസാർ സ്...
01/07/2025

മരണ വാർത്ത
___________________________
01-07-2025
Tuesday
P-vision News
___________________________
പെരുവള്ളൂർ:-സൂപ്പർ ബസാർ സ്വദേശി കാരാടൻ മൊയ്‌ദീൻകുട്ടി നിര്യാതനായി.
പരേതന്റെ മയ്യിത്ത് നിസ്ക്കാരം നാളെ രാവിലെ (11)മണിക്ക് കൊയപ്പ ചെനക്കൽ ജുമാമസ്ജിദിൽ മക്കൾ-കരാടൻ മുനീർ, മുസ്തഫ
___________________________

P-vision വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ👇

https://chat.whatsapp.com/BNbmAqFKRRtBfrusT7REN2

വാർത്തകളും, പരസ്യങ്ങളും അയക്കുവാൻ👇

https://wa.me/+918108306090

Follow on Facebook 👇

https://www.facebook.com/pvisionnews?mibextid=ZbWKwL

നൂതന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു___________________________27-06-2025FridayP-vision news___________________________പെര...
27/06/2025

നൂതന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു
___________________________
27-06-2025
Friday
P-vision news
___________________________

പെരുവള്ളൂർ:-പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷികപദ്ധതിയിൽ തയ്യാറാക്കിയ താഴെ പറയുന്ന പദ്ധതികൾക്ക് ജില്ലാ തല നൂതന കമ്മിറ്റി അംഗീകാരം നൽകി.
വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം, ജൻഡർ സൗഹൃദ പഞ്ചായത്ത്‌, ഫിനിഷിങ് സ്കൂൾ ലാംഗ്വേജ് ലാബ് ആരംഭിക്കൽ, സ്കൂളുകളിൽ നാപ്കിൻ ഡെസ്ട്രോയർ സ്ഥാപിക്കൽ, സേഫ് സോൺ പൊതു ഇടങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കൽ, വയോജന ഉല്ലാസ യാത്ര, ഭിന്ന ശേഷി കുട്ടികൾക്ക് ലിവിങ് റൂം സൗകര്യം ഒരുക്കൽ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൽ കലാം മാസ്റ്റർ, ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർ പഞ്ചായത്തിനെ പ്രതിനിധീകരിച്ചു നൂതന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.
___________________________

P- vision വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇

https://chat.whatsapp.com/BNbmAqFKRRtBfrusT7REN2

വാർത്തകളും, പരസ്യങ്ങളും അയക്കുവാൻ👇

https://wa.me/+918108306090

Follow on Facebook 👇

https://www.facebook.com/pvisionnews?mibextid=ZbWKwL

ലഹരി വിരുദ്ധ ദിനം ആചരിച്ചു.___________________________27-06-2025FridayP-vision news___________________________പെരുവള്ളൂർ...
27/06/2025

ലഹരി വിരുദ്ധ ദിനം ആചരിച്ചു.
___________________________
27-06-2025
Friday
P-vision news
___________________________

പെരുവള്ളൂർ:-പറമ്പിൽ പീടിക ടൗണിൽ ഫുൾബ്രൈറ്റ് ഗ്ലോബൽ സ്കൂളിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനം ആചരിച്ചു.
പെരുവള്ളൂർ ഹെൽത്ത് ഇൻസ്‌പെക്ടർ ലൈജു ഇഗ്നേഷ്യസ് ഉത്ഘാടനം ചെയ്തു,ബോധവത്കരണ സന്ദേശം നൽകി.
ലഹരി ജീവിതം നശിപ്പിക്കുന്ന ഒരു ചങ്ങലയാണ്. അതിൽ കുടുങ്ങാതെ കുട്ടികൾ മുന്നേറണം. എന്ന സന്ദേശം അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

സ്കൂളിലെ വിദ്യാർത്ഥിനിയായ ഫാത്തിമ ഫിൽസ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് ഫാത്തിമ സുന്ഹ ലഹരി വിരുദ്ധ പ്രതിജ്ഞ ക്ക് നേതൃത്വം നൽകി

പിന്നീട് നടന്ന ബോധവത്കരണ റാലിയിൽ, “Say No to Drugs yes to Life"തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഫുൾബ്രൈറ്റ് ഗ്ലോബൽ വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു

അധ്യാപകരായ ഉസ്മാൻ, റഹൂഫ് , സ്വാലിഹ്, അശ്വതി, ലിഷ, സഫ്ന ഷെറിൻ, നസ്റീന എന്നിവർ സംസാരിച്ചു

മാനേജ്മെന്റ് അംഗമായ എം. കെ. ലത്തീഫ് സമാപന ചടങ്ങിൽ നന്ദി അറിയിച്ചു.
___________________________

P-vision വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇

https://chat.whatsapp.com/BNbmAqFKRRtBfrusT7REN2

വാർത്തകളും, പരസ്യങ്ങളും അയക്കുവാൻ👇

https://wa.me/+918108306090

Follow on Facebook 👇

https://www.facebook.com/pvisionnews?mibextid=ZbWKwL

ഇത്തവണ ഓണം പൊലിപ്പിക്കാൻ ഐശ്വര്യ,ജ്യോതി ഗ്രൂപ്പുകൾനിറപൊലിമ തൈനടീൽ ഉദ്‌ഘാടനം ചെയ്തു___________________________25-06-2025W...
25/06/2025

ഇത്തവണ ഓണം പൊലിപ്പിക്കാൻ ഐശ്വര്യ,ജ്യോതി ഗ്രൂപ്പുകൾ

നിറപൊലിമ തൈനടീൽ ഉദ്‌ഘാടനം ചെയ്തു
___________________________
25-06-2025
Wednesday
P-vision news
___________________________
പെരുവള്ളൂർ:- പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംഘകൃഷി ഗ്രൂപ്പിന് കീഴിൽ "നിറപൊലിമ" ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ കലാം മാസ്റ്റർ നിർവഹിച്ചു.

ഇത്തവണത്തെ ഓണാഘോഷങ്ങളിൽ പൂക്കളം ഒരുക്കുന്നതിലേക്ക് വേണ്ടി പതിമൂന്നാം വാർഡ് മാത്തഞ്ചേരി മാട് ഐശ്വര്യ ജ്യോതി എന്നീ സംഘകൃഷി ഗ്രൂപ്പുകളാണ് പൂ കൃഷി ഒരുക്കുന്നത്.

സിഡിഎസ് ചെയർപേഴ്സൺ ജിജാഭായ് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ സിസി മെമ്പർമാരായ തസ്ലീന സലാം, തങ്ക വേണുഗോപാൽ സി ഡി എസ് മെമ്പർമാരായ ആയിഷ സിപി,കദീജ എപി ജീവ സി ആർ പി ശബിന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
___________________________

P-vision വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇

https://chat.whatsapp.com/BNbmAqFKRRtBfrusT7REN2

വാർത്തകളും, പരസ്യങ്ങളും അയക്കുവാൻ👇

https://wa.me/+918108306090

Follow on Facebook 👇

https://www.facebook.com/pvisionnews?mibextid=ZbWKwL

പാലപ്പെട്ടി പാറയിൽ പുതുക്കി പണിത അംഗണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു___________________________25-06-2025WednesdayP-vision...
25/06/2025

പാലപ്പെട്ടി പാറയിൽ പുതുക്കി പണിത അംഗണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
___________________________
25-06-2025
Wednesday
P-vision news
___________________________
പാലപ്പെട്ടിപ്പാറ:- പുതുക്കിപ്പണിത അങ്കണവാടി കെട്ടിടം വാദ്യ മേള ഘോഷയാത്രയോടുകൂടി ബഹു: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സറീന ഹസീബ് നിർവ്വഹിച്ചു, പാലപ്പെട്ടിപ്പാറയിൽ അങ്കണവാടിക്ക് തുടക്കംകുറിച്ച കാലത്തെ ടീച്ചറായിരുന്ന ശ്രീമതി സതി ടീച്ചറെ ചടങ്ങിൽ ആദരിച്ചു, അങ്കണവാടിയിലെ മുഴുവൻ കുട്ടികൾക്കും “ഒരുമ” കൂട്ടായ്മ പഠന ഉപകരണങ്ങൾ നൽകി.
പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ബഹു: കലാം മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ UP മുഹമ്മദ് സ്വാഗതം പറഞ്ഞു, പെരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഫൈസൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചാലൻ ഹംസ ഹാജി, തിരൂരങ്ങാടി ബ്ലോക്ക് വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഫൗസിയ CC, ബ്ലോക്ക് മെമ്പർ റംല PK, പെരുവള്ളൂർ പഞ്ചായത്ത് മെമ്പർമാരായ, തങ്ക വേണുഗോപാൽ, ബഷീർ അരീക്കാട്ട്, സൈതലവിTP, തസ്ലീന സലാം, സുനിൽ, അസൂറ, മുഹ്സിന, ALMS മെമ്പർമാരായ സക്കീർ അഞ്ചാലൻ, PK ഷിഹാബ്, റിയാസ് കണ്ടപ്പൻ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കളായ ഇരുമ്പൻ സൈദലവി (ബാവ), ചെമ്പൻ മൊയ്തീൻകുട്ടി ഹാജി, കൊറളോട്ടി മജീദ്, ഇരുമ്പൻ അബ്ദുൽ റഹിമാൻ, അബുഹാജി ചെമ്പൻ, അഞ്ചാലൻ അബ്ദുൽ റഹിമാൻ, മുഹമ്മദ് ചെമ്പൻ, ഇരുമ്പൻ മുഹമ്മദ് കുട്ടി, മുഹമ്മദ് ഹസ്സൻ ഇരുമ്പൻ, അങ്കണവാടി ടീച്ചർമാർക്കുവേണ്ടി ലീഡർ ശ്രീദേവി, തുടങ്ങിയർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, അങ്കണവാടി വർക്കർ ശ്രീമതി ലക്ഷ്മി നന്ദി അർപ്പിച്ചു.
___________________________

P-vision വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ👇

https://chat.whatsapp.com/BNbmAqFKRRtBfrusT7REN2

വാർത്തകളും, പരസ്യങ്ങളും അയക്കുവാൻ👇

https://wa.me/+918108306090

Follow on Facebook 👇

https://www.facebook.com/pvisionnews?mibextid=ZbWKwL

പഞ്ചായത്ത് പ്രസിഡൻ്റുമാർക്ക് ഉപയോഗിക്കാവുന്ന തുക മാസം 30,000 രൂപയാക്കി.___________________________23-06-2025MondayP-visi...
23/06/2025

പഞ്ചായത്ത് പ്രസിഡൻ്റുമാർക്ക് ഉപയോഗിക്കാവുന്ന തുക മാസം 30,000 രൂപയാക്കി.
___________________________
23-06-2025
Monday
P-vision news
___________________________
പെരുവള്ളൂർ:- അടിയന്തിര സാഹചര്യങ്ങളിൽ പഞ്ചായത്ത് പ്രസിഡൻ്റുമാർക്ക് പ്രതിമാസം ഉപയോഗിക്കാവുന്ന പരമാവധി തുക 30,000 രൂപയാക്കി വർധിപ്പിച്ചു സർക്കാർ ഉത്തരവിറക്കി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പരമാവധി തുക 10,000 രൂപയാക്കും.
മുൻപ് ഇത് യഥാക്രമം 15,000 രൂപയും 7,500 രൂപയും ആയിരുന്നു.

പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റു കൂടിയായ പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ നൽകിയ കത്തിൽ പ്രിൻസിപ്പൽ ഡയറക്ടറുടെ ശിപാർശയിലാണു നടപടിയെന്ന് തദ്ദേശ ഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ: ചിത്ര പി അരുണിമയുടെ ഉത്തരവിൽ പറയുന്നു. പഞ്ചായത്തു പ്രസിഡൻറുമാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ ഒരു ലക്ഷം രൂപ വരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയതിലാണ് 30,000 രൂപയാക്കി വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ്.
___________________________
P-vision വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇

https://chat.whatsapp.com/BNbmAqFKRRtBfrusT7REN2

വാർത്തകളും, പരസ്യങ്ങളും അയക്കുവാൻ👇

https://wa.me/+918108306090

Follow on Facebook 👇

https://www.facebook.com/pvisionnews?mibextid=ZbWKwL

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.___________________________23-06-2025MondayP-vision news___________________________കാടപ്പ...
23/06/2025

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
___________________________
23-06-2025
Monday
P-vision news
___________________________

കാടപ്പടി:-ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം Mec7 ൻ്റെ നേതൃത്വത്തിൽ ആചരിച്ചു.
ഓരോ വർഷവും വ്യത്യസ്ത
തീമുകളിലാണ് യോഗ ദിനം ആചരിക്കുന്നത്.
ഇത്തവണ 'ഒരു ഭൂമിക്ക് വേണ്ടി യോഗ, ഒരു ആരോഗ്യം' എന്നതിനെ ആധാരമാക്കിയാണ് യോഗാദിനം ആചരിച്ചത്.
Mec7 കാടപ്പടി മേഖലയുടെ നേതൃത്വത്തിൽ യോഗദിനം വിപുലമായ പരിപാടികളോടെ കഴിഞ്ഞ 21നു സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം. പാമങ്ങാടൻ അബ്ദുൽ റഹ്മാൻ സാഹിബ്‌ നിർവഹിച്ചു. C P ഉണ്ണി മമ്മദ്
അദ്ധ്യക്ഷത വഹിച്ച വേദിയിൽ തിരൂരങ്ങാടി പോലിസ് സബ്ഇൻസ്പക്ടർ K അഷ്റഫ് സാർ ചടങ്ങിൽ മുഖ്യഅതിഥിയായി വയനാട് Mec7 കോഡിനേറ്റർ മുസ്ഥഫ സാർ ചടങ്ങിൽ പ്രസംഗിച്ചു പഴേരി കുഞ്ഞാൻ, അജ്മൽ ചൊക്ലി , T K ഹമീദ് , മാട്ടിൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. അയ്യപ്പൻ സ്വാഗതവും ഉണ്ണി നന്ദിയും പറഞ്ഞു.
___________________________

P-vision വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇

https://chat.whatsapp.com/BNbmAqFKRRtBfrusT7REN2

വാർത്തകളും, പരസ്യങ്ങളും അയക്കുവാൻ👇

https://wa.me/+918108306090

Follow on Facebook 👇

https://www.facebook.com/pvisionnews?mibextid=ZbWKwL

ലഹരി വസ്തുക്കൾക്കെതിരെ ഒറ്റ കെട്ടായി പറമ്പിൽപീടിക ഗവ: എൽ പി സ്കൂൾ___________________________23-06-2025MondayP-vision new...
23/06/2025

ലഹരി വസ്തുക്കൾക്കെതിരെ ഒറ്റ കെട്ടായി പറമ്പിൽപീടിക ഗവ: എൽ പി സ്കൂൾ
___________________________
23-06-2025
Monday
P-vision news
___________________________

പെരുവള്ളൂർ:- പുകയില,മറ്റു ലഹരി വസ്തുക്കൾ എന്നിവയ്ക്കെതിരായി കൂട്ടായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജി എൽ പി എസ് പറമ്പിൽപീടിക. പ്രൈമറി വിഭാഗത്തിൽആയിരത്തിൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ വിദ്യാലയമാണ് ജി എൽ പി എസ് പറമ്പിൽപീടിക. വിദ്യാലയത്തിൽ ക്ലാസ് പിടിഎയുടെ ഭാഗമായി മുഴുവൻ രക്ഷിതാക്കൾക്കും പുകവലി, പരോക്ഷ പുകവലി, മറ്റു ലഹരി വസ്തുക്കളുടെ ദോഷ ഫലങ്ങൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ പരിപാടികൾ വിദ്യാലയം സംഘടിപ്പിച്ചു. പെരുവള്ളൂർ ഹെൽത്ത് ഇൻസ്പെക്ടർ ലിജു ഇഗ്നേഷ്യസ് പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ ലഹരിക്കെതിരായ കലാപരിപാടികൾ അവതരിപ്പിച്ചു വിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിദ്യാലയത്തിന് സമീപത്തുള്ള അഞ്ചാലൻ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടത്തിയത്. വിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കൾ, ജീവനക്കാർ, ഡ്രൈവർമാർ എന്നിവരെല്ലാവരും ചേർന്ന് ലഹരിക്കെതിരായ പ്രവർത്തനത്തിൽ പങ്കാളികളാകും എന്ന് സാക്ഷ്യ പെടുത്തിയ കൂട്ടായ ഒപ്പ് ശേഖരണവും നടന്നു. തുടർന്ന്on parenting എന്ന വിഷയത്തിൽ കലിക്കറ്റ് യൂണിവേഴ്സിറ്റി മനശാസ്ത്ര വിഭാഗം മേധാവി ഡോക്ടർ റംഷിദ. Ap പരിശീലനം നൽകി.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയിഷ ഫൈസൽ പരിപാടിയിൽ മുഖ്യ അതിഥി ആയി വിദ്യാലയത്തിലെ ഹെഡ്മിസ്ട്രസ് സുലോചന, pta ഭാരവാഹികൾ അസ്‌ലം, ശിഹാബ്, അദ്ധ്യാപകർ ആയ മൈമൂനത്ത്,അനൂപ്, ലിസ്സി, അനീഷ തുടങ്ങിയവർ പ്രസംഗിച്ചു മറ്റു അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി ശക്തമായ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗം ആയി ജൂൺ മാസം അവസാനത്തോട് കൂടി തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്തിലെ ആദ്യ പുകയില വിമുക്ത വിദ്യാലയം ആയി സ്ഥാപനത്തെ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
___________________________

P-vision വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇

https://chat.whatsapp.com/BNbmAqFKRRtBfrusT7REN2

വാർത്തകളും, പരസ്യങ്ങളും അയക്കുവാൻ👇

https://wa.me/+918108306090

Follow on Facebook 👇

https://www.facebook.com/pvisionnews?mibextid=ZbWKwL

Mec7 ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക യോഗദിനം ആചരിച്ചു___________________________21-06-2025SaturdayP-vision news____...
21/06/2025

Mec7 ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക യോഗദിനം ആചരിച്ചു
___________________________
21-06-2025
Saturday
P-vision news
___________________________
പെരുവള്ളൂർ:- Mec7 ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ പറമ്പിൽ പീടികയിൽ ലോക യോഗദിനം ആചരിച്ചു. സി.പി അമേസിയ ഓഡിറ്റോറിയം കോമ്പൗണ്ടിൽ രാവിലെ 6നു ആരംഭിച്ച പരിപാടി പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആയിഷ ഫൈസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹംസ ഹാജി അഞ്ചാലൻ അദ്ധ്യക്ഷനായി. യു.പി മുഹമ്മദ് ,കെ.ടി മുസ്തഫ,ഡോ: അബ്ദുൽ ഖാദർ, ഇസ്മായിൽ മാസ്റ്റർ,ഡോ: ഷാജഹാൻ, ശിവാനന്ദൻ, മുസ്തഫ, അഷ്റഫ്(SIതിരൂരങ്ങാടി),ചെമ്പൻ മുഹമ്മദ്,യുപി ബഷീർ,സി.കെ സൈദ്, അബ്ദുറഹിമാൻ അഞ്ചാലൻ ബഷീർ, റഷീദ് പാലപ്പെട്ടി തുടങ്ങിയവർ സംബന്ധിച്ചു.
___________________________
p-visionവാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇

https://chat.whatsapp.com/BNbmAqFKRRtBfrusT7REN2

വാർത്തകളും, പരസ്യങ്ങളും അയക്കുവാൻ👇

https://wa.me/+918108306090

Follow on Facebook 👇

https://www.facebook.com/pvisionnews?mibextid=ZbWKwL

ആസ്റ്റർ മിംസ് ഹോസ്പിറ്റൽ -ഫോഴ്സ് ക്ലബ്ബ് സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ___________________________21-06-2025SaturdayP-vis...
21/06/2025

ആസ്റ്റർ മിംസ് ഹോസ്പിറ്റൽ -ഫോഴ്സ് ക്ലബ്ബ് സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ
___________________________
21-06-2025
Saturday
P-vision news
___________________________
പെരുവള്ളൂർ:-ആരോഗ്യ മേഖലയിൽ ലോകോത്തര നിലവാരവും, ഗുണനിലവാരമുള്ള ചികിത്സകളും കാരുണ്യപരമായ പരിചരണവും പുലർത്തുന്ന മുൻനിരസ്ഥാപനമായASTER MIMS ഹോസ്പിറ്റലുമായി ചേർന്ന് ഫോഴ്സ് ക്ലബ്ബ് വടക്കീൽമാട് നടത്തുന്ന ഏകദിന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ.

ഞായറാഴ്ച ( 22- 06-2025 ) രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരേ വടക്കീൽമാട് ദാറുസ്സലാം മദ്രസ്സയിൽ വെച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്യും. മെക് സെവൻ ബ്രാൻഡ് അംബാസഡർ ശ്രീ: അറക്കൽ മുഹമ്മദ് (ബാവ) മുഖ്യാതിഥിയായുള്ള പരിപാടിയിൽ മഹല്ല് പ്രസിഡണ്ട് അറക്കൽ മുഹമ്മദലി ഹാജി, വാർഡ് മെമ്പർ സെറീന ജാസിൽ തുടങ്ങിയവർ സംബന്ധിക്കും.
ബ്ലഡ്‌ പ്രഷർ, ഷുഗർ ചെക്കിങ്,
ഇ സി ജി,
കണ്ണ് പരിശോധന,
മരുന്ന് വിതരണം. തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.
___________________________

P-vision വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ👇

https://chat.whatsapp.com/BNbmAqFKRRtBfrusT7REN2

വാർത്തകളും, പരസ്യങ്ങളും അയക്കുവാൻ👇

https://wa.me/+918108306090

Follow on Facebook 👇

https://www.facebook.com/pvisionnews?mibextid=ZbWKwL

കാലിക്കറ്റ് സർവകലാശാല വാർത്തകൾ___________________________20-06-2025FridayP-vision news___________________________കെമിസ്ട...
20/06/2025

കാലിക്കറ്റ് സർവകലാശാല വാർത്തകൾ
___________________________
20-06-2025
Friday
P-vision news
___________________________
കെമിസ്ട്രി പഠനവകുപ്പിൽ
ഡോ. മുകുന്ദൻ തേലക്കാട്ടിന്റെ ഫ്രോണ്ടിയർ പ്രഭാഷണം

കാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പ് ‘ ബയോസെൻസറുകൾ, തെർമോഇലക്ട്രിക് ഉപകരണങ്ങൾ, ബാറ്ററികൾ എന്നിവയിൽ ആവശ്യമായ പ്രവർത്തനങ്ങൾ നിറവേറ്റുന്നതിനായി പോളിമറുകൾ എങ്ങനെ രൂപകല്പന ചെയ്യാം’ എന്ന വിഷയത്തിൽ ഫ്രോണ്ടിയർ പ്രഭാഷണം സംഘടിപ്പിച്ചു. ബൈറോയിത് സർവകലാശാലയിലെ ( ജർമ്മനി ) ബവേറിയൻ സെന്റർ ഫോർ ബാറ്ററി ടെക്‌നോളജിയിലെ പ്രൊഫസർ ഡോ. മുകുന്ദൻ തേലക്കാട്ടാണ് പ്രഭാഷണം നടത്തിയത്. ഫങ്ഷണൽ പോളിമറുകൾ മെറ്റേറിയൽ സയൻസ് ആന്റ് ടെക്‌നോളജിയിൽ നടത്തിയ സംഭാവനകളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പഠനവകുപ്പിൽ ഗവേഷകരുമായും വിദ്യാർഥികളുമായും സംവദിച്ചു. പഠനകുപ്പ് മേധാവി ഡോ. എൻ.എൻ. ബിനിത, ഫ്രോണ്ടിയർ പ്രഭാഷണ കൺവീനർ ഡോ. ടി.ഡി. സുജ തുടങ്ങിയവർ പങ്കെടുത്തു.

ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്., എം.പി.എഡ്.
കായികക്ഷമതാ പരീക്ഷ: ഒരവസരംകൂടി

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ, ഗവ. കോളേജി ഓഫ് ഫിസിക്കൽ എജുക്കേഷൻ കോഴിക്കോട്, ബി.പി.എഡ്. സെന്റർ ചക്കിട്ടപാറ എന്നി വിടങ്ങളിലെ 2025 - 26 അധ്യയന വർഷത്തെ ബി.പി.ഇ.എസ്. ( ഇന്റഗ്രേറ്റഡ് ), ബി.പി.എഡ്., എം.പി.എഡ്. പ്രോഗ്രാം പ്രവേശനത്തിനുള്ള ( CU-CET 2025-ന്റെ ഭാഗമായി ) കായികക്ഷമതാപരീക്ഷയിൽ പങ്കെടുക്കുന്നതിന് ഒരവസരംകൂടി. പ്രവേശന പരീക്ഷ എഴുതുകയും എന്നാൽ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കുമാണ് അവസരം. പരീക്ഷ ജൂൺ 24-ന് കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷനിൽ വെച്ച് നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റ്, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, അസൽ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ( കൈവശമുള്ളവർ ), സ്പോർട്സ് കിറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോട്ട് സൈസ് ഫോട്ടോഗ്രാഫ് എന്നിവ സഹിതം രാവിലെ 8.30-ന് സർവകലാശാലാ ക്യാമ്പസിലെ പി.ടി. ഉഷാ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകണം. ഫോൺ : 0494 2407016, 2407017.

ഗ്രാജ്വേഷൻ സെറിമണി ( യു.ജി. ) 2025
ജൂലൈ രണ്ടു വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം ( യു.ജി. ) വിജയകരമായി പൂർത്തീകരിച്ചവർക്ക് ഗ്രാജ്വേഷൻ സെറിമണിയിലൂടെ ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാൻ അവസരം. ചടങ്ങിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് ജൂൺ 21 മുതൽ ജൂലൈ രണ്ടു വരെ സർവകലാശാലാ വെബ്‌സൈറ്റിൽ ( https://www.uoc.ac.in/ ) ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407200, 0494 2407239, 0494 2407267.

പരീക്ഷാ തീയതിയിൽ മാറ്റം

ജൂൺ 25-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം. പേപ്പർ CC001 - Law and Social Transformation in India (2021 പ്രവേശനം മുതൽ) ജൂൺ 2025, (2020 പ്രവേശനം മാത്രം) ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും ഒന്നാം സെമസ്റ്റർ എൽ.എൽ.എം. ക്രിമിനൽ ലോ ആന്റ് കോൺസ്റ്റിട്യുഷണൽ ലോ (ഡബിൾ സ്പെഷ്യലൈസേഷൻ) (2024 പ്രവേശനം മാത്രം) ജൂൺ 2025 റഗുലർ പരീക്ഷയും ജൂലൈ മൂന്നിന് നടത്തും. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.

വൈവ

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS - CDOE ) എം.എ. ഹിസ്റ്ററി ഏപ്രിൽ 2025 സപ്ലിമെന്ററി വൈവ ജൂലൈ നാലിന് നടക്കും. കേന്ദ്രം : ഹിസ്റ്ററി പഠനവകുപ്പ് കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്.

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS - CDOE ) എം.കോം. ഏപ്രിൽ 2025 വൈവ ജൂൺ 25-ന് തുടങ്ങും. വൈവ നടക്കുന്ന ജില്ല, കേന്ദ്രം, തീയതി ( ബ്രാക്കറ്റിൽ ) : 1. പാലക്കാട് - എസ്.എൻ.ജി.എസ്. കോളേജ് പട്ടാമ്പി (ജൂൺ 25, 26) 2. തൃശ്ശൂർ - ശ്രീ സി. അച്യുതമേനോൻ ഗവ. കോളേജ് തൃശ്ശൂർ (ജൂൺ 25 മുതൽ 28 വരെ) 3. കോഴിക്കോട് - ഗവ. കോളേജ് മടപ്പള്ളി (ജൂൺ 28, 29) 4. മലപ്പുറം - എം.ഇ.സ്. കെ.വി.എം. കോളേജ് വളാഞ്ചേരി (ജൂൺ 28, 29) 5. വയനാട് - ഡബ്ല്യൂ.എം.ഒ. കോളേജ് മുട്ടിൽ (ജൂൺ 30, ജൂലൈ ഒന്ന്). വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്‌നിക്‌സ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ രണ്ട്, മൂന്ന് തീയ തികളിൽ നടക്കും. കേന്ദ്രം : എം.ഇ.എസ്. കെ.വി.എം. കോളേജ് വളാഞ്ചേരി.

പുനർമൂല്യനിർണയം/ സൂക്ഷ്മപരിശോധന

രണ്ടാം സെമസ്റ്റർ (FYUGP - 2024 പ്രവേശനം) നാലു വർഷ ബിരുദ പ്രോഗ്രം ഏപ്രിൽ 2025 റഗുലർ പരീക്ഷകളുടെ പുനർമൂല്യനിർണയം/ സൂക്ഷ്മപരിശോധനാ അപേക്ഷ ജൂൺ 30 വരെ സമർപ്പിക്കാം. ലിങ്ക് ജൂൺ 21 മുതൽ ലഭ്യമാകും.
___________________________

*P-vision വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ* 👇

https://chat.whatsapp.com/BNbmAqFKRRtBfrusT7REN2

*വാർത്തകളും, പരസ്യങ്ങളും അയക്കുവാൻ*👇

https://wa.me/+918108306090

Follow on Facebook 👇

https://www.facebook.com/pvisionnews?mibextid=ZbWKwL

വായനാദിനം ആചരിച്ചു___________________________20-06-2025FridayP-vision news___________________________പെരുവള്ളൂർ:-പറച്ചിന...
20/06/2025

വായനാദിനം ആചരിച്ചു
___________________________
20-06-2025
Friday
P-vision news
___________________________
പെരുവള്ളൂർ:-പറച്ചിനപുറായ ഐ എസ് എം യു പി സ്കൂളിൽ വായന മാസാചരണ പരിപാടികൾക്ക് തുടക്കമായി. മാസാചരണ പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഫൗസിയ സി സി ഉദ്ഘാടനം ചെയ്തു. സ്കൂൾ തല വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം പ്രമുഖ സാഹിത്യക്കാരി അജിത്രി ടീച്ചർ ഉദ്ഘാടനം ചെയ്തു. ബഷീർ സി എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം സൈദലവി, അഞ്ജലി, ആനി എന്നിവർ സംസാരിച്ചു. ഇതിന്റെ ഭാഗമായി ബാഡ്ജ് നിർമ്മാണം, പ്രതിജ്ഞ, അനുസ്മരണഭാഷണം എന്നിവ സംഘടിപ്പിച്ചു.
___________________________

P-vision വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ👇

https://chat.whatsapp.com/BNbmAqFKRRtBfrusT7REN2

വാർത്തകളും, പരസ്യങ്ങളും അയക്കുവാൻ👇

https://wa.me/+918108306090

Follow on Facebook 👇

https://www.facebook.com/pvisionnews?mibextid=ZbWKwL

Address

Thenhippalam

Alerts

Be the first to know and let us send you an email when P-vision news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to P-vision news:

Share