Sunni Afkar

Sunni Afkar Voice of Sunni Yuvajana Sangam State Committee.

23/06/2025

#മീലാദ്@ 1500
സ്നേഹപ്രവാചകരുടെ ഒന്നര സഹസ്രാബ്ദം
ചതുർമാസ കാമ്പയിൻ
1427 മുഹറം -റബീഉൽ ആഖർ
2025 ജൂലെയ് -ഒക്ടോബർ

05/04/2025

എസ്.വൈ.എസ് സാഹിത്യ പ്രചാരണ കാമ്പയിന്‍: മേഖലാ കണ്‍വന്‍ഷനുകള്‍ ഏപ്രില്‍ 12,13 തിയ്യതികളില്‍

ഇസ്‌ലാം ഉദയംചെയ്തപ്പോള്‍ നൈറൂസ് എന്ന പേരിലും മഹര്‍ജാന്‍ എന്ന നാമത്തിലും ജൂത-ക്രിസ്തീയ വിഭാഗം ആഘോഷദിനം കൊണ്ടാടിയിരുന്നു. ...
29/03/2025

ഇസ്‌ലാം ഉദയംചെയ്തപ്പോള്‍ നൈറൂസ് എന്ന പേരിലും മഹര്‍ജാന്‍ എന്ന നാമത്തിലും ജൂത-ക്രിസ്തീയ വിഭാഗം ആഘോഷദിനം കൊണ്ടാടിയിരുന്നു. കേവലം തീറ്റയും കുടിയും കളിയുമായിരുന്നു അവരുടെ ആഘോഷം.

നബി(സ്വ) സ്വഹാബത്തിനോടു പറഞ്ഞു: ''അല്ലാഹു ഇവയെക്കാള്‍ ഉത്തമമായത് നിങ്ങള്‍ക്കു പകരംതന്നിരിക്കുന്നു. വലിയ പെരുന്നാളും ചെറിയ പെരുന്നാളുമാണിത്.''

പെരുന്നാളില്‍ മുസ്‌ലിംകള്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളും അനുവദനീയമായ വിനോദവും ഇസ്‌ലാം സമഗ്രമായി വിവരിച്ചുതന്നിട്ടുണ്ട്....

എം.എ. ജലീല്‍ സഖാഫി പുല്ലാര
എഴുതുന്ന ലേഖനം
സുന്നി അഫ്കാര്‍ ദ്വൈവാരിക
പുസ്തകം 15 ലക്കം 15ല്‍ വായിക്കുക..

മുഹമ്മദ് നബി(സ)യുടെ സമുദായം മുന്‍കാല സമൂഹത്തിന്റെ മേല്‍ സാക്ഷിയായിരിക്കുമെന്ന് അല്ലാഹു വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ...
18/03/2025

മുഹമ്മദ് നബി(സ)യുടെ സമുദായം മുന്‍കാല സമൂഹത്തിന്റെ മേല്‍ സാക്ഷിയായിരിക്കുമെന്ന് അല്ലാഹു വെളിപ്പെടുത്തിയിട്ടുണ്ട്.

പക്ഷേ, തുല്യയോഗ്യതയില്ലാത്തവര്‍ സാക്ഷികളാവുക ന്യായമാണോ? ഈ സമസ്യകള്‍ക്കെല്ലാം നീതിമാനായ അല്ലാഹു പരിഹാരം കണ്ടതും തിരുനബി(സ്വ)യെ സന്തോഷിപ്പിച്ചതും ആയിരം മാസങ്ങളുടെ പവിത്രതയുള്ള ആ വിശുദ്ധ രാവുകൊണ്ടാണ്.

ആ രാവില്‍ ആരാധനാകര്‍മ്മങ്ങള്‍ കൊണ്ട് സജീവമാക്കിയവര്‍ ഭാഗ്യവാന്‍മാര്‍. ആ രാത്രിയെ വിസ്മരിക്കരുതെന്ന് പ്രവാചകര്‍ ആഹ്വാനം ചെയ്തു...

അവസാന പത്തും
ഒറ്റയിട്ട രാവും

എം.എ. ജലീല്‍ സഖാഫി പുല്ലാര എഴുതുന്നു...
വാല്യം 15 ലക്കം 14ല്

ജോണ്‍ സാല്‍മണ്ട് നിയമത്തെ നിരീക്ഷിച്ചത് നീതിയുടെ നിര്‍വഹണത്തിനായുള്ള ഉപാധിയായ ചട്ടവ്യവസ്ഥകളുടെ സംഹിതയെന്നാണ്. നീതിനിര്‍വ...
14/03/2025

ജോണ്‍ സാല്‍മണ്ട് നിയമത്തെ നിരീക്ഷിച്ചത് നീതിയുടെ നിര്‍വഹണത്തിനായുള്ള ഉപാധിയായ ചട്ടവ്യവസ്ഥകളുടെ സംഹിതയെന്നാണ്.

നീതിനിര്‍വഹണം എന്ന അന്തിമലക്ഷ്യത്തിലേക്കുള്ള മാര്‍ഗം മാത്രമാണ് നിയമം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 19ാം നൂറ്റാണ്ടില്‍ വ്യക്തിസ്വാതന്ത്ര്യമത്സരാധിഷ്ഠിത സമൂഹ സിദ്ധാന്തത്തിന്റെ പ്രചാരകര്‍ നല്കിയ വ്യാഖ്യാനമനുസരിച്ച് ഓരോരുത്തരുടെയും അവകാശങ്ങളുടെയും അരുതുകളുടെയും സമാഹാരമാണ് നിയമം.

20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കന്‍ നിയമശാസ്ത്രകാരനായ റേസ്‌കോ പൗണ്ട് സാമൂഹ്യ പുനര്‍നിര്‍മാണത്തിനുള്ള ഉപകരണമാണ് നിയമമെന്നാണ് വിവക്ഷിച്ചത്...

ഇനിയും
രക്ഷ നല്‍കാത്ത
ശിക്ഷാ നിയമങ്ങള്‍

പി.കെ. സഈദ് പൂനൂര്‍ എഴുതുന്നു...
സുന്നി അഫ്കാര്‍
വാല്യം 15 ലക്കം 14ല്

സുന്നി അഫ്കാര്‍ ദ്വൈവാരികവാല്യ 15 ലക്കം 13 വായിക്കാം...താഴെ ഫോട്ടോയില്‍ ക്ലിക്ക് ചെയ്ത്പേജുകള്‍ മറിക്കുക....
13/03/2025

സുന്നി അഫ്കാര്‍ ദ്വൈവാരിക
വാല്യ 15 ലക്കം 13 വായിക്കാം...
താഴെ ഫോട്ടോയില്‍ ക്ലിക്ക് ചെയ്ത്
പേജുകള്‍ മറിക്കുക....

Vol 15 Issue 13

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കോഴിക്കോട് കേന്ദ്രമായി ആത്മീയ പ്രഭ പരത്തിയ പൊന്‍താരകമായിരുന്നു വരക്കല്‍ തങ്ങള്‍. ആ...
13/03/2025

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കോഴിക്കോട് കേന്ദ്രമായി ആത്മീയ പ്രഭ പരത്തിയ പൊന്‍താരകമായിരുന്നു വരക്കല്‍ തങ്ങള്‍.

ആത്മീയ കാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല തങ്ങളുടെ പ്രവര്‍ത്തനമണ്ഡലം. സാമൂഹികവും രാഷ്ട്രീയവും ആ കൈകളില്‍ സുഭദ്രമായിരുന്നു.

വരക്കല്‍, ആ പേരിനു പിന്നിലൊരു കഥയുണ്ട്. മുല്ലക്കോയ തങ്ങളെന്ന മഹാമനീഷിയുടെ ജനസ്വാധീനത്തിന്റെ കഥ....

വരക്കല്‍ മുല്ലക്കോയ തങ്ങള്‍
പ്രാര്‍ത്ഥനാ വിശുദ്ധിപോലെ തുടക്കം

കെ.ടി. അജ്മല്‍ ഫൈസി പാണ്ടിക്കാട്
എഴുതുന്ന തുടര്‍ലേഖനം
സുന്നി അഫ്കാര്‍ വാല്യം 15 ലക്കം 13
മുതല്‍ വായച്ചുതുടങ്ങുക...

ഹൈറോഗ്ലിഫിന്റെ ഡീകോഡിംഗ് വഴി, നിരവധി അറിവുകള്‍ വെളിപ്പെട്ടു. ഹാമാന്‍ എന്ന പേര് ഈജിപ്ഷ്യന്‍ ലിഖിതങ്ങളില്‍ തീര്‍ച്ചയായും പ...
07/03/2025

ഹൈറോഗ്ലിഫിന്റെ ഡീകോഡിംഗ് വഴി, നിരവധി അറിവുകള്‍ വെളിപ്പെട്ടു.
ഹാമാന്‍ എന്ന പേര് ഈജിപ്ഷ്യന്‍ ലിഖിതങ്ങളില്‍ തീര്‍ച്ചയായും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു അവയില്‍ ഒന്ന്.

വിയന്നയിലെ ഹോഫ് മ്യൂസിയത്തിലെ ഒരു ഈജിപ്ഷ്യന്‍ സ്മാരകത്തില്‍ ഈ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. ഇതുവഴി ഹാമാന്‍ എന്ന വ്യക്തി മാത്രമല്ല അദ്ദേഹത്തെ കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങള്‍വരെ അനാവരണംചെയ്യപ്പെട്ടു എന്നതാണ് അല്‍ഭുതം.

അത് ഫറോവയുടെ കല്‍പ്പനപ്രകാരം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംനല്‍കിയ വ്യക്തിയായി ഹാമാനെ ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്നു എന്നതാണ്.

-ടി.എച്ച്. ദാരിമി എഴുതുന്നു..
സുന്നി അഫ്കാര്‍
പുസ്തകം 15 ലക്കം 13ല്

റമളാന്‍ ഒരു നിരാഹാരസമരമല്ലെന്നതാണ് പ്രാഥമികമായി സത്യവിശ്വാസി ഉള്‍ക്കൊള്ളേണ്ടത്. പ്രത്യുത, ഇലാഹെന്ന പ്രപഞ്ചത്തിന്റെ പരമമാ...
28/02/2025

റമളാന്‍ ഒരു നിരാഹാരസമരമല്ലെന്നതാണ് പ്രാഥമികമായി സത്യവിശ്വാസി ഉള്‍ക്കൊള്ളേണ്ടത്. പ്രത്യുത, ഇലാഹെന്ന പ്രപഞ്ചത്തിന്റെ പരമമായ പൊരുളിലേക്കുള്ള പൂര്‍ണമായ പലായനമാണ് റമളാന്‍.

ഭൗതികതയുടെ സുഖലോലുപതയിലെ പതിനൊന്നു മാസങ്ങളില്‍നിന്നും വ്യതിരിക്തമായി സമ്പൂര്‍ണമായി സൃഷ്ടി സ്രഷ്ടാവിനെ പുല്‍കുന്ന മാസം.

നാളിതുവരെ ജീവിതത്തിന്റെ ഇഷ്ടങ്ങളും സന്തോഷങ്ങളുമായി കൊണ്ടുനടന്നിരുന്ന ഭക്ഷണക്രമങ്ങളും വൈകാരിക ചിന്തകളും പകലന്തിയോളം മാറ്റിനിര്‍ത്തുന്ന സമ്പൂര്‍ണമായ സമര്‍പ്പണത്തിന്റെ മനോഹരമായ കാഴ്ച്ച....

-ഇ.കെ. മിന്‍ഹാജ് എഴുതുന്നു
പുതിയ ലക്കം സുന്നി അഫ്കാറില്‍
(വാല്യം 15 ലക്കം 13)

സകാത്ത് കൊടുക്കല്‍ ബാധ്യസ്ഥരുടെ വ്യക്തിഗതമായ വാജിബും (ഫര്‍ള്വു ഐന്‍) വാങ്ങല്‍ അവകാശികളുടെ സാമൂഹിക കടമയുമാണ് (ഫര്‍ള്വു കി...
27/02/2025

സകാത്ത് കൊടുക്കല്‍ ബാധ്യസ്ഥരുടെ വ്യക്തിഗതമായ വാജിബും (ഫര്‍ള്വു ഐന്‍) വാങ്ങല്‍ അവകാശികളുടെ സാമൂഹിക കടമയുമാണ് (ഫര്‍ള്വു കിഫായ). വാങ്ങുന്നവര്‍ക്കും പ്രതിഫലമുണ്ടെന്നര്‍ത്ഥം.

നാട്ടില്‍ അവകാശികള്‍ ഉണ്ടായിട്ടും ആരുംതന്നെ സകാത്ത് വാങ്ങാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അവരോട് യുദ്ധംചെയ്തിട്ടാണെങ്കിലും നിര്‍ബന്ധപൂര്‍വ്വം സകാത്ത് വാങ്ങിപ്പിക്കാന്‍ ഇമാമിന് അധികാരമുണ്ട്. വാങ്ങാതെ ഉടമയ്ക്ക് പൊരുത്തപ്പെട്ടുകൊടുക്കല്‍ സാധുവുമല്ല.

അതിനാല്‍, സകാത്ത് വാങ്ങുന്നവനെ യാചകനായായിട്ടല്ല നാം കാണേണ്ടത്. പ്രത്യുത, നരകശിക്ഷയില്‍നിന്ന് ദായകനെ രക്ഷിക്കുന്നവനാണെന്നാണ് യഥാര്‍ത്ഥത്തില്‍ ഒരു സത്യവിശ്വാസി കരുതേണ്ടത്....

-എം.ടി. അബൂബക്കര്‍ ദാരിമി പനങ്ങാങ്ങര
എഴുതുന്നു... പുതിയ ലക്കം (വാല്യം 15 ലക്കം 13)
സുന്നി അഫ്കാര്‍ ദ്വൈവാരികയില്

സ്ത്രീവാദ തരംഗങ്ങളെയും സ്ത്രീവാദത്തിന്റെ ചരിത്രത്തെയും മൂന്നു തരംഗങ്ങളായി തിരിക്കാം. ഒരേ ആശയത്തിന്റെ വിവിധ തലങ്ങളെയാണ് അ...
26/02/2025

സ്ത്രീവാദ തരംഗങ്ങളെയും സ്ത്രീവാദത്തിന്റെ ചരിത്രത്തെയും മൂന്നു തരംഗങ്ങളായി തിരിക്കാം.

ഒരേ ആശയത്തിന്റെ വിവിധ തലങ്ങളെയാണ് അവ സ്പര്‍ശിക്കുന്നത്. 19ാം നൂറ്റാണ്ടിലും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും രൂപപ്പെട്ട ഒന്നാമത്തെ തരംഗം സ്ത്രീകളുടെ നിയമപരിരക്ഷ, സമ്മതിദാനാവകാശം, വിവാഹം, ശിശുപരിപാലനം, സ്വത്തവകാശം എന്നിവയില്‍ ഊന്നിയാണ് പ്രവര്‍ത്തിച്ചത്.

1848ല്‍ ന്യൂയോര്‍ക്കിലെ സെനിക ഫാള്‍സില്‍ നടന്ന വനിതാവകാശ കണ്‍വന്‍ഷന്‍ അമേരിക്കന്‍ ഫെമിനിസത്തിനും സ്ത്രീവാദ ചരിത്രത്തിന്റെ ഒന്നാം തരംഗത്തിനും നാന്ദികുറിച്ചുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

1960കളില്‍ ആരംഭിച്ച സ്ത്രീവാദ പ്രസ്ഥാനത്തിലെ നവീനാശയങ്ങളും കര്‍മപദ്ധതികളുമാണ് രണ്ടാമത്തെ തരംഗമായി കണക്കാക്കപ്പെടുന്നത്. എന്നാല്‍, 1990ല്‍ ആരംഭിച്ച മൂന്നാമത് തരംഗത്തിന്റെ ചുവടുപിടിച്ചാണ് സമകാലിക സ്ത്രീമുന്നേറ്റങ്ങള്‍ സംവേദനം നടത്തുന്നത്....

പി.കെ. സഈദ് പൂനൂര്‍ എഴുതുന്നു
പുതിയ ലക്കം സുന്നി അഫ്കാറില്‍
(വാല്യം 15 ലക്കം 13)

സുന്നി അഫ്കാര്‍വാല്യം 15, ലക്കം 12ല്‍വായിക്കുക.....
19/02/2025

സുന്നി അഫ്കാര്‍
വാല്യം 15, ലക്കം 12ല്‍
വായിക്കുക.....

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00

Telephone

+914942400938

Alerts

Be the first to know and let us send you an email when Sunni Afkar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sunni Afkar:

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share