Vailathurnews

Vailathurnews നാടിന്റെ വർത്തമാനം

03/09/2026

ജനവാസ മേഖലയിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

മങ്കട തിരൂർക്കാട് പാറമ്മൽ ജനവാസ മേഖലയിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. ജീവകാരുണ്യ പ്രവർത്തകനും മെമ്പറുമായ ഷബീർ മാഞ്ഞാമ്പ്ര അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കേരള വനം വകുപ്പ് സർപ്പാ റെസ്ക്യൂവർമാരായ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഫാറൂഖ് പൂപ്പലം,പ്രവർത്തകനായ നിസാം മാനത്ത് മംഗലം,ഇമ്രാൻ തിരൂർക്കാട് എന്നിവർ സ്ഥലത്തെത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ശരീരഭാഗത്ത് പ്ലാസ്റ്റിക് വട്ട് കുടുങ്ങിയ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത് പെരുമ്പാമ്പിനെ നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് RRTക്ക് കൈമാറി.

#

വി പി സാനു വിവാഹിതനായി03.09.2026വളാഞ്ചേരി : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും എസ് എഫ് ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ  വി...
03/09/2026

വി പി സാനു വിവാഹിതനായി

03.09.2026

വളാഞ്ചേരി : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും എസ് എഫ് ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ വി പി സാനു വിവാഹിതനായി. പുലാമന്തോൾ കട്ടുപ്പാറ സ്വദേശിനി
കാരാട്ടുപറമ്പിൽ വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ, ഖൈറുന്നീസ ദമ്പതികളുടെ മകൾ ഷെറിനാണ് വധു. ഷെറിൻ വിളയൂർ സബ് രജിസ്ട്രാർ ഓഫീസിൽ ക്ലർക്ക് തസ്തികയിൽ ജോലി ചെയ്യുന്നു.
സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ വി പി സക്കറിയയുടെയും റംലയുടെയും മകനാണ് വി പി സാനു.
പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു വിവാഹം. തുടർന്ന് സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ലളിതമായ വിവാഹചടങ്ങിൽ വെച്ച് പുഷ്പഹാരം അണിയിച്ച് ഇരുവരും വിവാഹിതരായി. ഇ എം എസ് എഴുതിയ "കേരളം മലയാളികളുടെ മാതൃഭൂമി" എന്ന പുസ്തകമാണ് വരൻ മഹർ ആയി നൽകിയത്.
വിവാഹ ചടങ്ങിൽ സിപിഐഎം മുതിർന്ന നേതാവ് പാലോളി മുഹമ്മദ്‌കുട്ടി, കേന്ദ്ര കമ്മിറ്റി മെമ്പർ എ ശിവദാസൻ എം പി, എസ് എഫ് ഐ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിസ്വാസ്, എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആർശ് എം സജി, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എം എൽ എ, കെ എം സച്ചിൻ ദേവ്,
ജെയ്ക്ക് സി തോമസ്, ആര്യ രാജേന്ദ്രൻ, പി എം ആർഷോ, കെ അനുശ്രീ, സിപിഐഎം ജില്ലാ സെക്രട്ടറി വി പി അനിൽ, ടി കെ ഹംസ, പി നന്ദകുമാർ, ഡോ. കെ ടി ജലീൽ, വി ശശികുമാർ, വി രമേശൻ, ഇ രാജേഷ്, കെ ശ്യാം പ്രസാദ്, എൻ ആദിൽ, വി കെ രാജീവ്‌,
കെ രാമദാസ് തുടങ്ങി നിരവധി പ്രമുഖരും വധൂ വരൻമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു.

03/09/2026

വണ്ടൂരിൽ കുത്തേറ്റ് ഭാര്യ മരിച്ച കേസിൽ
പ്രതിയായ ഭർത്താവിനെ സംഭവം നടന്ന ഇവരുടെ വണ്ടൂർ കാപ്പിൽ പാറശ്ശേരിയിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇന്നു മൂന്നുമണിയോടെ വണ്ടൂർ സി ഐ ഗോപകുമാറിന്റെ നേതൃത്വത്തിലാണ്
തെളിവെടുപ്പ് നടത്തിയത്.

തിരൂര്‍ തീരദേശത്തെ അനധികൃത രാഷ്ട്രീയ നിര്‍മ്മിതികള്‍ സെപ്റ്റംബര്‍ ആറിനകം നീക്കണം03-09-2026തിരൂര്‍ റവന്യൂ സബ്ഡിവിഷന്‍ പരി...
03/09/2026

തിരൂര്‍ തീരദേശത്തെ അനധികൃത രാഷ്ട്രീയ നിര്‍മ്മിതികള്‍ സെപ്റ്റംബര്‍ ആറിനകം നീക്കണം

03-09-2026

തിരൂര്‍ റവന്യൂ സബ്ഡിവിഷന്‍ പരിധിയിലെ തീരദേശ പ്രദേശങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളും അടയാളങ്ങളുമായി സ്ഥാപിച്ചിട്ടുള്ള അനധികൃത സ്തൂപങ്ങള്‍, ഷെഡുകള്‍, ബോര്‍ഡുകള്‍, കട്ടൗട്ടുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സെപ്റ്റംബര്‍ ആറിന് വൈകുന്നേരം അഞ്ചിനകം സ്വമേധയാ നീക്കം ചെയ്യണമെന്ന് തിരൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും സബ് കളക്ടറുമായ ദിലീപ് കെ. കൈനിക്കര ഉത്തരവിട്ടു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 163 പ്രകാരമാണ് നിര്‍ദ്ദേശം.

താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിറമരുതൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഉണ്ണിയാല്‍ ബീച്ചിലും പരിസര പ്രദേശങ്ങളിലും സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിശ്ചിത സമയപരിധിക്കുള്ളില്‍ പാര്‍ട്ടികള്‍ ഇവ നീക്കം ചെയ്യാത്തപക്ഷം തഹസില്‍ദാരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ അവ പൊളിച്ചുമാറ്റുകയും അതിനുള്ള ചെലവ് ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഈടാക്കുകയും ചെയ്യും. ബീച്ചിലെ പൊതു ചുവരുകളിലെ രാഷ്ട്രീയ പാര്‍ട്ടി ചിഹ്നങ്ങള്‍ മായ്ച്ച് നിഷ്പക്ഷമായ പെയിന്റ് അടിക്കാനും നിര്‍ദ്ദേശമുണ്ട്. ജില്ലാ കളക്ടറുടെയും പോലീസിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സബ് കളക്ടറുടെ കാര്യാലയത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പ്രദേശത്തെ സദാചാര പൊലീസിങ്ങിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ബീച്ചിലെ ഷെഡുകള്‍ മറയാക്കി നടക്കുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് ഉപയോഗത്തിനെതിരെ പോലീസ് പരിശോധന ശക്തമാക്കും. പ്രദേശത്ത് സമാധാനം ഉറപ്പാക്കാന്‍ യുവാക്കളെ ഉള്‍പ്പെടുത്തി പ്രാദേശിക സമിതികള്‍ പുനഃസംഘടിപ്പിക്കാനും വെള്ളിയാഴ്ചകളില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു.

സാക്ഷരതാ പക്ഷാചരണത്തിന് തുടക്കമായി03-09-2026ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി...
03/09/2026

സാക്ഷരതാ പക്ഷാചരണത്തിന് തുടക്കമായി

03-09-2026

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാക്ഷരതാ പക്ഷാചരണം ആരംഭിച്ചു. കുറുവ എ.യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പി.ടി.എ. കമ്മിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന 'സ്വപ്നച്ചിറക്' തുല്യതാ കോഴ്സ് രജിസ്ട്രേഷന്‍ സഹായ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു.

കുറുവ ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് കുറുവ എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് രജിസ്ട്രേഷനും പഠന പിന്തുണയും നല്‍കുന്നതിനാണ് ഈ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. തുല്യതാ കോഴ്സിലൂടെ തുടര്‍പഠനം നടത്തി അഭിഭാഷകനായ സി.എച്ച്. അബ്ബാസിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുള്‍ സലാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഡോ. അബ്ദുറഹ്‌മാന്‍ മുബാറക് സാക്ഷരതാ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം ഫൗസിയ പെരുമ്പള്ളി, കുറുവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുലൈഖ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.കെ.അബ്ദുള്‍ അസീസ്, പഞ്ചായത്ത് അംഗം എം.ആര്‍. ഫൗസിയ, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത്ര പ്രസാദ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍, ഹെഡ്മാസ്റ്റര്‍ വി. കാദര്‍ അലി, പി.ടി.എ. പ്രസിഡന്റ് എം. കുഞ്ഞിമുഹമ്മദ്, സാക്ഷരതാ പ്രേരകുമാരായ കെ.പി. ഉമ്മുഹബീബ, എ.ഷാഹിറ, കെ. ഹഫ്‌സത്ത്, അധ്യാപകരായ കെ.പി. രാജു, സി. ആദില്‍, സ്‌കൂള്‍ ലീഡര്‍ എ.പി. നെശ ഉസ്മാന്‍, മുതിര്‍ന്ന തുല്യതാ പഠിതാവ് അബ്ദുറഹിമാന്‍ അരികത്ത് എന്നിവര്‍ പങ്കെടുത്തു.

03/09/2026

മോഷ്ടിച്ച ബൈക്കിൽ അമിതവേഗം; മൂന്ന് യുവാക്കൾ സഞ്ചരിച്ച വാഹനം അപകടത്തിൽ, രണ്ടുപേർ മരിച്ചു

03.09.2026

ആലപ്പുഴ: മോഷ്ടിച്ചതായി പറയപ്പെടുന്ന ബൈക്കിൽ അതിവേഗത്തിൽ യാത്ര ചെയ്ത മൂന്ന് യുവാക്കൾ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ രണ്ട് പേർ മരിച്ചു.

വ്യാഴാഴ്ച പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. ആലപ്പുഴ നഗരത്തിന് വടക്കുഭാഗത്തുള്ള കൈചൂണ്ടി ജംക്‌ഷനിലായിരുന്നു അപകടം.



03/09/2026

ഒരു അപാര മോഷണം



തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.03-09-2026കുന്നംകുളം കീഴൂരിൽ തെങ്ങ് കയറുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ...
03/09/2026

തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

03-09-2026

കുന്നംകുളം കീഴൂരിൽ തെങ്ങ് കയറുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. അസം സ്വദേശി 23 വയസ്സുള്ള ഇജാജുൽ ഹഖ് ആണു മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.45 നായിരുന്നു സംഭവം. തെങ്ങുകയറുന്നതിനിടെ ഇരുമ്പിന്റെ തോട്ടി ഉപയോഗിച്ച് ഓലപ്പട്ടകൾ വലിച്ച് ഇടുന്നതിനിടെ ഇരുമ്പിന്റെ തോട്ടി വൈദ്യുത ലൈനിൽ തട്ടി ഇദ്ദേഹത്തിന് ഷോ കേൽക്കുകയായിരുന്നുഎന്നാണ് പ്രാഥമിക വിവരം ..

തുടർന്ന് ഷോക്കേറ്റ് വെള്ളത്തിൽ വീണ യുവാവിനെ കുന്നംകുളം അഗ്നി രക്ഷാസേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാസംഘം സ്ഥലത്തെത്തി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ... കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോയെക്കും മരണം സംഭവിച്ചിരുന്നു.

സഖാവ് സാനു വിവാഹിയി    പെരിന്തൽമണ്ണ സ്വദേശി ഷെറിൻ ആണ് വധു...വിവാഹം പെരിന്തൽമണ്ണ സബ് രജിസ്റ്റർ ഓഫീസിൽ ലളിതമായ ചടങ്ങുകളോടെ...
03/09/2026

സഖാവ് സാനു വിവാഹിയി പെരിന്തൽമണ്ണ സ്വദേശി ഷെറിൻ ആണ് വധു...

വിവാഹം പെരിന്തൽമണ്ണ സബ് രജിസ്റ്റർ ഓഫീസിൽ ലളിതമായ ചടങ്ങുകളോടെ.

03-09-2026

ബാലുശ്ശേരിയിൽ യുവതിയുടെ സ്വർണമാല കവർന്ന കേസ്; പ്രതി വയനാട്ടിൽ പിടിയിൽ03-09-2026ബാലുശ്ശേരി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ...
03/09/2026

ബാലുശ്ശേരിയിൽ യുവതിയുടെ സ്വർണമാല കവർന്ന കേസ്; പ്രതി വയനാട്ടിൽ പിടിയിൽ

03-09-2026

ബാലുശ്ശേരി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ സ്വർണമാല കവർന്ന് കടന്നുകളയാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉണ്ണിക്കുളം സ്വദേശിനി അനുശ്രീയുടെ രണ്ടരപ്പവൻ മാലയാണ് ശനിയാഴ്ച വൈകുന്നേരം കവർന്നത്.

വീട്ടിലേക്ക് പോകുന്നതിനിടെ അനുശ്രീയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുത്ത ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അനുശ്രീ പിന്നാലെ കുറച്ചുദൂരം പിന്തുടർന്നെങ്കിലും പ്രതിയെ പിടികൂടാനായില്ല.

സംഭവത്തിന് പിന്നാലെ ബാലുശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തലയാട് തുടിയാടിമേൽ ഹംസയുടെ മകൻ സഹൽ (28) വയനാട്ടിൽനിന്ന് പിടിയിലായത്.

സെപ്റ്റംബർ ഒന്നിന് ഉച്ചയോടെയാണ് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. ബാലുശ്ശേരി പൊലീസ് ഇൻസ്പെക്ടർ റഫീഖ്, എസ്.ഐ അനുഷ ഗോപിനാഥ്, എസ്.സി.പി.ഒ ജംഷിദ് എന്നിവർക്കൊപ്പം ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ഷാഫി, ജയകൃഷ്ണൻ, ജോജോ, ജയേഷ്, ഷാജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

സെപ്റ്റംബർ രണ്ടിന് പ്രതിയെ കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി സമാന സ്വഭാവമുള്ള കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.

Address

Malappuram

Website

Alerts

Be the first to know and let us send you an email when Vailathurnews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share