Karumbil LIVE

Karumbil LIVE വാര്‍ത്തകളും വിശേഷങ്ങളും എളുപ്പത്ത?

08/09/2025

പുതിയ ആറു വരി പാതയിൽ റോഡ് ക്രോസ് ചെയ്യുന്നതിന് മേൽപാലം മാത്രം ഉപയോഗിക്കുക.
അല്ലെങ്കിൽ വളരെ സൂക്ഷിച്ച് റോഡ് ക്രോസ് ചെയ്യുക
ബ്ലൈൻ്റ് സ്പോട്ടിൽ നിന്ന് അതിവേഗത്തിൽ വരുന്ന വാഹനത്തിൻ്റെ ഡ്രൈവർ നിങ്ങളെ കാണില്ല പെട്ടെന്ന് കണ്ടാൽ തന്നെ നൂറ് കിലോമീറ്റർ വേഗതയിൽ വരുന്ന വാഹനം പെട്ടെന്ന് നിർത്താൻ കഴിയില്ല
കാസർഗോഡ് അടുക്കത്തുവയലിൽ ഇന്നലെ(7.9.25) നടന്ന അപകടം.

31/08/2025

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട ലോറി അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല.

26/08/2025

താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനും വ്യൂ പോയിന്റിനും ഇടയിൽ മണ്ണിടിഞ്ഞുവീണ് പൂർണ്ണമായും ഗതാഗത തടസ്സം നേരിടുന്നു. കല്ലും മണ്ണും മരങ്ങളും ഒന്നിച്ചാണ് റോഡിലേക്ക് പതിച്ചിരിക്കുന്നത്. ഒരു ബൈക്ക് പോലും കടന്നു പോകാൻ പറ്റാത്ത സാഹചര്യത്തിലാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിരിക്കുന്നത്. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.

22/08/2025

ദേശീയ പാത അശാസ്ത്രീയത; വെള്ളക്കെട്ട്, ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

21/08/2025

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ സംസ്ഥാനമായി കേരളം.

18/08/2025

കെ പി എ മജീദ് എംഎൽഎയുടെ വാഹനം കുഴിയിൽ കുടുങ്ങി
••••••••┈┈┈┈•✿❁✿•┈┈┈┈•••••••
`DATE:18-08-2025`
*KARUMBIL LIVE NEWS
••••••••┈┈┈┈•✿❁✿•┈┈┈┈•••••••
✒️ _റിപ്പോർട്ട് :- മനാഫ് താനൂർ_

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ റോഡുകളുടെ ശോചനീയാവസ്ഥ എംഎൽഎക്കും അനുഭവിക്കേണ്ടിവന്നു. സഭാ ചെയർമാന്റെ സ്വന്തം വാർഡായ കരുമ്പിൽ കാച്ചടി ഡിവിഷൻ 13-ലെ പരിപാടിക്ക് എത്തിയ തിരൂരങ്ങാടി മണ്ഡലം എംഎൽഎ മജീദ് സാഹിബിൻ്റെ വാഹനം റോഡിലെ കുഴിയിൽ ചാടി, പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

തിരൂരങ്ങാടി നഗരസഭയുടെ അനിവാര്യ ചുമതലയായ സഞ്ചാര സ്വാതന്ത്ര്യം മുഴുവൻ വാർഡുകളിലും സ്ഥിതി ഇതാണ് . ചെയർമാന്റെ വാർഡ് പോലും ഇതാണ് അവസ്ഥയെങ്കിൽ മറ്റു വാർഡുകളുടെ സ്ഥിതി എന്തായിരിക്കും, റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട മെച്ചമണ്ണിൽ അരിപ്പാറ റോഡും നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും റോഡിൻറെ ഫോട്ടോസ് അടക്കം മനുഷ്യാവകാശ കമ്മീഷനിൽ സാമൂഹിക പ്രവർത്തകനും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ്'ജില്ലാ പ്രസിഡണ്ടുമായ അബ്ദുൽ റഹീം പൂക്കത്ത് സമർപ്പിച്ച പരാതിയിലെ ഹിയറിങ്ങിൽ നഗരസഭയെ പറ്റിയുള്ള വിലയിരുത്തൽ അനിവാര്യ ചുമതലകൾ നടപ്പാക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും അടിയന്തരമായി റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഉത്തരവിടുമെന്നും ഹിയറിങ്ങിൽ ഹാജരായ ഓവർസിയർ ശ്രീ കൃഷ്ണൻകുട്ടിയെ കമ്മീഷൻ അംഗം ശ്രീ ബൈജുനാഥ് താക്കീത് ചെയ്തിരുന്നു.
*കൂടുതൽ വാർത്തകൾക്ക്*

* *FOLLOW OUR WHATSAPP CHANNEL*
`https://whatsapp.com/channel/0029Va4SXev9mrGZnRO1a20c`

`www.karumbillive.in`

തിരുരങ്ങാടി നഗരസഭകർഷക ദിനാചരണംഉത്സവമായിതിരുരങ്ങാടി നഗരസഭ കൃഷിഭവൻ കർഷകദിനാചരണം ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി ഉദ്ഘാടന...
17/08/2025

തിരുരങ്ങാടി നഗരസഭ
കർഷക ദിനാചരണം
ഉത്സവമായി

തിരുരങ്ങാടി നഗരസഭ കൃഷിഭവൻ കർഷകദിനാചരണം ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി ഉദ്ഘാടനം ചെയ്തു വികസനകാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽഅധ്യക്ഷത വഹിച്ചു, കൃഷി ഓഫീസർ എസ് കെ അപർണ. സോന രതീഷ്. സി പി സുഹ്റാബി.എം, അബ്ദു റഹിമാൻകുട്ടി, കൃഷി അസിസ്റ്റൻ്റുമാരായ ഷൈജു,ഷബ്ന, പ്രസംഗിച്ചു വിവിധ മേഖലയിലെ കർഷകരെ ആദരിച്ചു. കർഷക ക്ലാസ് നടത്തി. പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം നടത്തി.

15/08/2025

വോട്ട് കള്ളൻമാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക. ആസാദി സ്ക്വയർ സംഘടിപ്പിച്ചു.
http://www.karumbillive.in/2025/08/blog-post_16.html

10/08/2025

തൃശ്ശൂരിലെ കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആംബുലൻസ് ഡ്രൈവർ അടക്കം നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി കണ്ണൂർ സ്വദേശിയായ കുഞ്ഞിരാമൻ (81), കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) എന്നിവരാണ് മരണപ്പെട്ടത്.

10/08/2025

സന ബസ്സിന് തീപിടിച്ചു

10 - 08 - 2025

മലപ്പുറം: പാലക്കാട് കോഴിക്കോട് ദേശീയപാത കോഴിക്കോട് എയർപോർട്ട് റോഡിന് സമീപം പ്രൈവറ്റ് ബസ്സിന് തീപിടിച്ചു. ഓടുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത് എന്നാണ് ലഭ്യമായ വിവരം. തീ പിടിത്തം ശ്രദ്ധയിൽപ്പെട്ടയുടനെ വാഹനത്തിലുള്ളവരെല്ലാം ഇറങ്ങിയത് രക്ഷയായി. ആർക്കും പരിക്കില്ലെന്നാണ് ലഭ്യമായ വിവരം. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. കോഴിക്കോട് പാലക്കാട് റൂട്ടിൽ ഓടുന്ന സന ബസിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്..

തൃപ്പൂണിത്തുറ മെട്രോ വോക് വേയില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം;  ചുള്ളിപ്പാറ  സ്വദേശിയായ നിസാർ മരണപ്പെട്ടു.••••...
07/08/2025

തൃപ്പൂണിത്തുറ മെട്രോ വോക് വേയില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; ചുള്ളിപ്പാറ സ്വദേശിയായ നിസാർ മരണപ്പെട്ടു.
••••••••┈┈┈┈•✿❁✿•┈┈┈┈•••••••
`DATE:07-08-2025`
*KARUMBIL LIVE NEWS*
••••••••┈┈┈┈•✿❁✿•┈┈┈┈•••••••

കൊച്ചി : കൊച്ചി മെട്രോയുടെ എമര്‍ജന്‍സി വോക്ക് വേയില്‍ നിന്ന് ചാടി യുവാവ് മരണപ്പെട്ടു. തൃപ്പൂണിത്തുറ വടക്കേക്കോട്ടയ്ക്കും എസ്എന്‍ ജങ്ഷനുമിടയിലെ ട്രാക്കിന് മുകളിലെ വാക് വേയില്‍ നിന്നാണ് യുവാവ് റോഡിലേക്ക് എടുത്തു ചാടിയത്. മലപ്പുറം തിരുരങ്ങാടി ചുള്ളിപ്പാറ സ്വദേശി വീരാശ്ശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാർ 32(വയസ്സ്) ആണ് മരണപെട്ടത്.

ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിചെങ്കിലും മരണപ്പെട്ടു സംഭവത്തിന് പിന്നാലെ മെട്രോ സര്‍വീസുകള്‍ തടസ്സപ്പെട്ടു.

റോഡില്‍ വീണ നിസാറിന്റെ കൈ കാലുകള്‍ ഒടിഞ്ഞതായും തലയ്ക്ക് സാരമായി പരിക്കേറ്റതായും പൊലീസ് പറഞ്ഞു. എന്താണ് യുവാവ് ചാടാനുള്ള കാരണം വ്യക്തമല്ല. ഏറെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിട്ടും യുവാവ് മെട്രോ ട്രാക്കിലേക്ക് നടന്ന് കയറിയത് എങ്ങനെയാണെന്ന് അറിയില്ല.
*കൂടുതൽ വാർത്തകൾക്ക്*

* *FOLLOW OUR WHATSAPP CHANNEL*
`https://whatsapp.com/channel/0029Va4SXev9mrGZnRO1a20c`

`www.karumbillive.in`

05/08/2025

ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തില്‍ ശക്തമായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വന്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ....


Address

Karumbil
Malappuram
676508

Alerts

Be the first to know and let us send you an email when Karumbil LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Karumbil LIVE:

Share

Category