
21/05/2025
കൂരിയാട് കൊളപ്പുറം ഭാഗത്ത് ഗതാഗത നിയന്ത്രണമുള്ളതിനാൽ വാഹന യാത്രക്കാർ ശ്രദ്ധിക്കുക 👇👇
ദേശീയപാതയിൽ കൂരിയാട് റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു.
⚠️ തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചേളാരിയിൽ നിന്ന് തിരിഞ്ഞ് കൂട്ടുമൂച്ചി, ചെട്ടിപ്പടി, പരപ്പനങ്ങാടി വഴി പോകണം.
തലപ്പാറ വി കെ പടി മമ്പുറം ലിങ്ക് റോഡ് വഴി തിരൂരങ്ങാടി യിലൂടെ കക്കാട് റോഡും ഉപയോഗപ്പെടുത്താം.
⚠️ കോട്ടക്കൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തലപ്പാറ, മൂന്നിയൂർ, ചെമ്മാട്, തിരൂരങ്ങാടി വഴി കക്കാട് സർവീസ് റോഡിലൂടെ ദേശീയപാതയിൽ പ്രവേശിക്കാം.
⚠️ കൊണ്ടോട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊളപ്പുറം ജങ്ഷനിൽ നിന്ന് കുന്നുംപുറം എയർപോർട്ട് റോഡ് വഴി പോകണം.
⚠️ തൃശൂർ ഭാഗത്ത് നിന്ന് കരിപ്പൂർ എയർ പോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ കക്കാട് തിരൂരങ്ങാടി പനമ്പുഴ റോഡ് വഴി കൊളപ്പുറം എയർപോർട്ട് റോഡിൽ പ്രവേശിക്കാം.