05/06/2026
🌹🌹"അച്ഛാ തിരികെ വാ , എന്ത് സങ്കടമുണ്ടെങ്കിലും കുഴപ്പമില്ല ഞങ്ങളുടെ അടുത്തേക്ക് തിരികെ വാ , ഞങ്ങൾ അച്ഛനെ കാത്തിരിക്കുകയാണ്" 😪😪 പൊട്ടിക്കരഞ്ഞ് മകൾ
സോഷ്യൽ മീഡിയയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ് ഒരു മകളുടെ കണ്ണീർ നിറഞ്ഞ വീഡിയോ . അച്ഛനെ കാണാതായ സങ്കടത്തിൽ സോഷ്യൽ മീഡിയ വഴി സഹായമഭ്യർത്ഥിക്കുന്ന ഒരു പെൺകുട്ടിയുടെ വിഡിയോയാണ് ശ്രെധ നേടുന്നത്. വിഡിയോയിൽ തൊണ്ടയിടറി കണ്ണീരോടെ അച്ചനെ തിരികെ വിളിക്കുകയാണ് മകൾ. എന്ത് വിഷമമുണ്ടെങ്കിലും തിരികെ വരൂ , ഞങ്ങളിവിടെ എല്ലാവരും അച്ഛന് വേണ്ടി കാത്തിരിക്കുകയാണ് , അച്ഛൻ സുരക്ഷിതനാണ് എന്നൊരു വാക്ക് , ആ വാക്കിനായി കാത്തിരിക്കുകയാണ് എന്നാണ് കണ്ണീരോടെ മകൾ പറയുന്നത് . ആ മകളുടെയും കുടുംബത്തിന്റെയും കണ്ണുനീർ നമുക്ക് കാണാതിരിക്കാനാവില്ല . ആ അച്ഛനെ ആ കുടുംബത്തിന് തിരികെ ലഭിക്കാൻ നമുക്ക് ഒന്നായി പ്രാർത്ഥിക്കാം പ്രയത്നിക്കാം
പേര്: ബാബുരാജ് പി
പ്രായം: 56 വയസ്സ്
സ്ഥലം: വട്ടപ്പാറ, തിരുവനന്തപുരം
കാണാതായ തീയതി: 2026 മെയ് 21
അവസാനമായി കണ്ട സ്ഥലം: ശംഖുമുഖം നഗരപരിധി (തിരുവനന്തപുരം)
വേഷം: ചാര നിറത്തിലുള്ള ഷർട്ടും നീല നിറത്തിലുള്ള ജീൻസും
യാത്രയിലോ, ബസ് സ്റ്റാൻഡുകളിലോ, റെയിൽവേ സ്റ്റേഷനുകളിലോ മറ്റെവിടെയെങ്കിലുമോ വെച്ച് ഇദ്ദേഹത്തെ കണ്ടതായി നിങ്ങൾക്ക് ഒരു സംശയമെങ്കിലും തോന്നുകയാണെങ്കിൽ, ദയവായി ഒന്ന് മനസ്സ് വെച്ച് താഴെ കാണുന്ന നമ്പറുകളിൽ വിളിച്ചറിയിക്കുക.
വിളിക്കേണ്ട നമ്പറുകൾ:
9778523014
9496545710
അല്ലെങ്കിൽ വിവരം തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക 🙏🙏🙏🙏 🌹⛈️❤️🙏