REAL MEDIA

REAL MEDIA രാഷ്ട്രീയം,കല,സാഹിത്യം,സിനിമ,ആരോഗ്യം,ആനുകാലികം ഈ പുതിയ പേജ് ലൈക്ക് ചെയ്യുക
(1)

രാഷ്ട്രീയം,കല,സാഹിത്യം,സ്പോര്‍ട്സ്,സിനിമ,ആരോഗ്യം,ആനുകാലികം ,സംഗീതം,പ്രവാസം,അങ്ങനെ ഒട്ടനവതി കാര്യങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുവാന്‍ ഈ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/ishqmedia/

സ്വാഭാവികമായ അഭിനയം കൊണ്ടും പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങൾ കൊണ്ടും കാലങ്ങളായി മലയാളി പ്രേക്ഷകരുടെ മനസ് ഭരിക്കുന്ന മലയ...
19/09/2026

സ്വാഭാവികമായ അഭിനയം കൊണ്ടും പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങൾ കൊണ്ടും കാലങ്ങളായി മലയാളി പ്രേക്ഷകരുടെ മനസ് ഭരിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കാവ്യ മാധവന് ഇന്ന് നാൽപ്പത്തിരണ്ടാം പിറന്നാളാണ്. രാവിലെ മുതൽ സോഷ്യൽമീഡിയ മുഴുവൻ നടിയെ ഫോട്ടോകളും വീഡിയോകളും സഹപ്രവർത്തകരുടേയും ആരാധകരുടേയും വിഷസ് കൊണ്ടും നിറഞ്ഞിരിക്കുകയാണ്.

ശാലിനിയെപ്പോലെ തന്നെ മലയാളികളുടെ കൺമുന്നിൽ വളർന്ന് വന്ന അഭിനേത്രിയാണ് ഈ നീലേശ്വരംകാരി. ശാലീന സൗന്ദര്യം എന്നാൽ ഒരു കാലത്ത് കാവ്യയായിരുന്നു. വളരെ ചെറിയ പ്രായത്തിലാണ് മറ്റാർക്ക് ഇനിയൊരിക്കലും ചെയ്ത് ഫലിപ്പിക്കാൻ കഴിയാത്ത കഥാപാത്രങ്ങൾക്ക് കാവ്യ ജീവൻ നൽകിയത്. അതാർക്കും വിസ്മരിക്കാൻ സാധിക്കുന്ന ഒന്നല്ല.

അതുപോലെ തന്നെ സിനിമയിൽ വന്നകാലം മുതൽ നേട്ടങ്ങൾക്കൊപ്പം പല തരത്തിലുള്ള പ്രതിസന്ധികളേയും നടിക്ക് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. വിവാ​​ദങ്ങളും ​ഗോസിപ്പുകളും ഇന്നും താരത്തെ വിടാതെ പിന്തുടരുന്നുമുണ്ട്. എന്നാൽ ആരോപണങ്ങൾ വരുമ്പോൾ അതോർത്ത് വിഷമിച്ചിരിക്കാൻ തന്നെ സഹോദരൻ അനുവദിക്കാറില്ലെന്ന് പറയുകയാണ് കാവ്യ. വർഷങ്ങൾക്ക് മുമ്പ് അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താാരം ഇക്കാര്യങ്ങൾ പറഞ്ഞത്.

ആര് എന്ത് പറഞ്ഞാലും നമുക്ക് ഉള്ളിൽ കുറ്റബോധം വരാതെ നോക്കിയാൽ മതിയെന്ന് നടി പറയുന്നു. എന്റെ ചേട്ടൻ പുറത്ത് പോയി പഠിച്ച ആളൊക്കെയാണെങ്കിലും പക്ക നാട്ടിൻപ്പുറത്തുകാരനാണ്. ചേട്ടനെ ഞാൻ അവൻ, നീ എന്നൊക്കെയാണ് വിളിക്കാറ്. അങ്ങനൊരു റിലേഷനാണ് ഞങ്ങൾക്കിടയിൽ. കൂടുതലായും ആരോടെങ്കിലും മിണ്ടുന്നത് കണ്ടാൽ ചേട്ടൻ ദേഷ്യപ്പെടും. പൊസസീവ്നെസ്സിന്റെയല്ല.

പെൺകുട്ടികളായാൽ അടക്കവും ഒതുക്കവും വേണം, ഒരുപാട് സംസാരിക്കരുത് എന്നൊക്കെയുള്ള ചിന്താ​ഗതിയാണ്. അതുപോലെ സിംപിൾ ലുക്കിൽ പെൺകുട്ടികൾ നടക്കുന്നതാണ് ഇഷ്ടം. ലിപ് ലൈനർ ഇട്ടാൽ പോലും ഇതൊക്കെ എന്തിനാണ് ഇടുന്നതെന്ന് ചോദിക്കും. പക്ഷെ എനിക്ക് എതിരെയുള്ള ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതിന് എന്താണ് എന്നാണ് ചോദിക്കുക. നീ എന്തിനാണ് വിഷമിക്കുന്നതെന്ന് ചോദിക്കും. നമ്മുടെ ഉള്ളിൽ കുറ്റബോധം വരാതിരിക്കാൻ നോക്കണം. അത് വന്നാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല.

എനിക്കൊപ്പം എന്റെ അച്ഛനും അമ്മയുമുണ്ട്. അവർക്ക് അറിയാം ഞാൻ എങ്ങനെയാണെന്നുള്ളത്. അതിനേക്കാൾ എനിക്ക് അറിയാം ഞാൻ എങ്ങനെയാണെന്നുള്ളത്. എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിക്കാൻ ഒരിക്കൽ പറ്റില്ലെന്നും കാവ്യ പറഞ്ഞു. ചൈൽഡിഷ് പെരുമാറ്റം കൊണ്ട് പക്വതയില്ലാത്ത പെൺകുട്ടിയെന്ന ഇമേജ് കാവ്യയ്ക്ക് സഹപ്രവർത്തകർ തന്നെ നൽകിയിട്ടുണ്ട്.

നീ പൊട്ടിയായി അഭിനയിക്കുകയല്ലേയെന്ന് അടുത്തറിയാവുന്നവർ പോലും തന്നോട് ചോദിച്ചിട്ടുണ്ടെന്നും കാവ്യ പറയുന്നു. അഭിനയത്തെ ഞാൻ സീരിയസായി കണ്ട് തുടങ്ങി. പൊതുവെ ബാലതാരമായി അഭിനയിക്കുന്നവർക്ക് നായികയായി അരങ്ങേറും മുമ്പ് ഒരു ​ഗ്യാപ് എല്ലാവർക്കും വരും. എനിക്ക് അതും വന്നിട്ടില്ല. എട്ടാം ക്ലാസ് കഴിയും വരെ ഞാൻ ബാലതാരമായി അഭിനയിച്ചു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ നായികയുമായി.

അഴകിയ രാവണനും ചന്ദ്രനുദിക്കുന്ന ദിക്കിലും തമ്മിൽ മൂന്ന് വർഷത്തെ ​ഗ്യാപ്പെയുള്ളുവെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. ഞാൻ വളർന്നതും പെട്ടന്നായിരുന്നു. കളിച്ച് നടക്കേണ്ട പ്രായത്തിൽ എനിക്ക് അത് സാധിച്ചില്ല. ഞാൻ ജോലി ചെയ്യുകയായിരുന്നു. പത്ത് വയസ് മുതൽ ജോലി ചെയ്യുന്നു. എന്നെ ചെറുപ്പം മുതൽ കാണുന്നവർ ചോദിക്കാറുണ്ട് നീ പൊട്ടിയായി അഭിനയിക്കുകയല്ലേയെന്ന്.

എന്നെ ആളുകൾ പൊട്ടിയും മദ്ധബുദ്ധിയുമായി കരുതണമെന്ന് ആ​രെങ്കിലും ആ​ഗ്രഹിക്കുമോ?. ആ ഇമേജ് കൊണ്ട് എനിക്കൊരു ​ഗുണമുണ്ട്. ധൈര്യത്തിൽ എന്തും പറയാം. എനിക്ക് അബദ്ധം പറ്റിയാലും ക്ഷമിക്കാൻ ആളുകൾക്ക് തോന്നും. അതുപോലെ ചില സമയത്ത് ആരാധകരുടെ പെരുമാറ്റം കാരണം ഞാൻ ക​രഞ്ഞിട്ടുണ്ട്. അമ്പലത്തിൽ തൊഴുതുകൊണ്ട് നിൽക്കുമ്പോൾ ഒരു അമ്മ വന്ന് മുടി വെട്ടിയതിന് എന്റെ കവിളിൽ പിച്ചി. എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു. ഉപദ്രവിച്ചിട്ടാണോ സ്നേഹം കാണിക്കുന്നത്?. ഞാൻ അങ്ങനെ ചെയ്യാറില്ലെന്നും കാവ്യ പറഞ്ഞു.

താലിബാൻ തടഞ്ഞ് വെച്ച ട്രാവൽ വ്ലോ​ഗർ അരുണിമ അഫ്​ഗാനിസ്ഥാനിൽ നിന്നും നാട്ടിലെത്തി. ഇന്ത്യൻ എംബസിക്കും കേന്ദ്രമന്ത്രി സുരേഷ...
19/09/2026

താലിബാൻ തടഞ്ഞ് വെച്ച ട്രാവൽ വ്ലോ​ഗർ അരുണിമ അഫ്​ഗാനിസ്ഥാനിൽ നിന്നും നാട്ടിലെത്തി. ഇന്ത്യൻ എംബസിക്കും കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കും നന്ദി അറിയിച്ച് അരുണിമ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇങ്ങനെ ഓരോ സംഭവങ്ങൾ നടക്കുമ്പോഴാണ് സ്വന്തം നാടിന്റെ വില ശരിക്കും മനസ്സിലാകുന്നതെന്ന് അരുണിമ പറയുന്നു. ആദ്യമായി എനിക്ക് നന്ദി പറയാനുള്ളത് ഇന്ത്യൻ എംബസിയോടും ബഹുമാനപ്പെട്ട ശ്രീ സുരേഷ് ഗോപിയോടുമാണ്. ഞാൻ വല്ലാത്തൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോയിരുന്നത്. ഇന്ത്യൻ എംബസിയും ബഹുമാനപ്പെട്ട ശ്രീ സുരേഷ് ഗോപിയും എന്റെ ഫാദറിനെ വിളിച്ച് സംസാരിക്കുകയായിരുന്നു. പിന്നീട് എന്നെയും വിളിച്ച് എല്ലാ സൗകര്യങ്ങളും ചെയ്തു തന്നു. ഞാൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാവിലെ ബമിയൻ പ്രൊവിൻസിലെ ഗവൺമെന്റ് ഒഫീഷ്യൽസ് എല്ലാവരും വന്നു. അങ്ങനെ എന്റെ സുരക്ഷ ഉറപ്പുവരുത്തി.

രാവിലെ ഏകദേശം പത്ത് മണിയോടെയാണ് അവർ എന്നോട് സംസാരിച്ചത്. അതിനുശേഷം അവർ എന്നോട് പറഞ്ഞു, "ഞങ്ങൾ ഒരു വണ്ടി അറേഞ്ച് ചെയ്യും. അതിൽ നിങ്ങൾക്ക് സുരക്ഷിതമായി കാബൂളിൽ എത്താം. അവിടെ നിങ്ങളെ ഇന്ത്യൻ എംബസിയെ ഏൽപ്പിക്കും." അങ്ങനെ ആ കാറിൽ കയറി ഞാൻ കാബൂളിൽ എത്തി. കാബൂളിൽ എത്തിയപ്പോൾ തന്നെ ഇന്ത്യൻ എംബസിയിലെ ഡ്രൈവർ എന്നെ പിക്ക് ചെയ്ത് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ അവർ എനിക്ക് താമസസൗകര്യം ഒരുക്കി. ഏകദേശം രാത്രി 12 മണിയായിരുന്നു അപ്പോഴേക്കും. രാവിലെ എനിക്ക് തിരിച്ചുപോകാനുള്ള ഫ്ലൈറ്റും ഇന്ത്യൻ എംബസി എടുത്തിരുന്നു. 25-ാം തീയതി ഉസ്ബെക്കിസ്ഥാനിൽ നിന്ന് ഡൽഹിയിലേക്കുള്ള ഫ്ലൈറ്റും, ഡൽഹിയിൽ നിന്ന് തിരിച്ച് കേരളത്തിലേക്കുള്ള ഫ്ലൈറ്റും ഞാൻ ആദ്യമേ ബുക്ക് ചെയ്തിരുന്നു.

ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ലല്ലോ. അതുകൊണ്ടുതന്നെ ക്യാൻസൽ ചെയ്യാൻ പോലും പറ്റാത്ത ഫ്ലൈറ്റുകളാണ് ഞാൻ ബുക്ക് ചെയ്തിരുന്നത്. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമെന്നതിന്റെ ഒരു സൂചന പോലും എനിക്ക് ഉണ്ടായിരുന്നില്ല. അതിനാൽ എന്റെ പ്ലാൻ അനുസരിച്ചാണ് ഞാൻ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്. കുറച്ചുസമയം മാത്രം കിടന്നുറങ്ങി. രാവിലെ അഞ്ചരയായപ്പോൾ തന്നെ എംബസിയിലെ ഡ്രൈവർ എന്നെ പിക്ക് ചെയ്ത് എയർപോർട്ടിലേക്ക് കൊണ്ടുപോയി. അവിടെ എത്തി ചെക്കിംഗ് കഴിഞ്ഞുകൊണ്ടിരുന്ന സമയത്ത് അവർ അനൗൺസ് ചെയ്തു, ഫ്ലൈറ്റ് ഡിലേ ആണെന്ന്. ആദ്യം കുറച്ച് സമയം ഡിലേ എന്ന് കാണിച്ചു

പിന്നീട് 12 മണിയായിട്ടും എന്താണ് നടക്കുന്നതെന്ന് ഒരു വിവരവുമില്ല. ആളുകളോട് ചോദിച്ചപ്പോൾ അവർക്കും കൃത്യമായ ഉത്തരം ഇല്ലായിരുന്നു. എല്ലാവരും വിശ്രമിക്കുന്ന സ്ഥലത്തേക്ക് പോയി ചോദിക്കാൻ പോലും ഒരു സ്റ്റാഫ് പോലുമുണ്ടായിരുന്നില്ല. ആദ്യമായിട്ടാണ് ഒരു എയർപോർട്ടിൽ ഇലക്ട്രിസിറ്റി ഇല്ലാതെ നിൽക്കേണ്ടി വരുന്നത്. ഞാനാണെങ്കിൽ ഷാളും മറ്റ് വസ്ത്രങ്ങളുമൊക്കെ ധരിച്ചാണ് ഇരിക്കുന്നത്. ഫ്ലൈറ്റിൽ കയറി ഡൽഹിയിൽ എത്തിയാൽ മാത്രമേ എനിക്ക് വസ്ത്രം മാറ്റാൻ പറ്റുകയുള്ളൂ. ചൂട് സഹിക്കാൻ പറ്റാതെ വന്നപ്പോൾ തലയിലെ ഷാൾ പോലും എടുത്തുമാറ്റി. ഒരുപാട് എയർപോർട്ടുകളിൽ പോയിട്ടുണ്ടെങ്കിലും, എയർപോർട്ടിനുള്ളിൽ ഇങ്ങനെയൊരു അനുഭവം എനിക്ക് ആദ്യമായിട്ടായിരുന്നു. ഒരുപാട് ഫ്ലൈറ്റുകൾ ക്യാൻസൽ ആയിക്കൊണ്ടിരുന്നു.

അതുകൊണ്ടുതന്നെ ഞാൻ ഭയന്നു. പെട്ടെന്ന് പുറത്തെ കാലാവസ്ഥയും മാറി. ക്ലൗഡ്സ് എല്ലാം മൂടി, ചെറുതായി മഴ പെയ്യാനും തുടങ്ങി. എന്നാലും എയർപോർട്ടിനുള്ളിൽ നല്ല ചൂടായിരുന്നു. കാരണം, എയർപോർട്ട് അടച്ചുകിടക്കുകയായിരുന്നു. അങ്ങനെ ഏകദേശം ഒരു മണിയായപ്പോൾ അവർ ബോർഡിങ്ങിനായി വിളിച്ചു. രാത്രി രണ്ടുമണിക്കൂർ മാത്രം ഉറങ്ങിയിട്ടാണ് ഞാൻ എയർപോർട്ടിൽ എത്തിയത്. അതിനുശേഷം മണിക്കൂറുകളോളം അവിടെ എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ കാത്തിരുന്നു. ഫ്ലൈറ്റിൽ കയറിയപ്പോഴാണ് മറ്റൊരു അനുഭവം. ഞാൻ മാത്രമായിരുന്നു ഒരു പെൺകുട്ടി. ഏകദേശം 25 ഓളം പാസഞ്ചേഴ്സ് ഉണ്ടായിരുന്നു. എയർഹോസ്റ്റസും പൈലറ്റും ഉൾപ്പെടെ ബാക്കിയുള്ള എല്ലാവരും പുരുഷന്മാരായിരുന്നു. പാസഞ്ചറായി ഇങ്ങനെയൊരു അനുഭവം എനിക്ക് ആദ്യമായിട്ടായിരുന്നു. സാധാരണയായി ഫ്ലൈറ്റിൽ ഒരുപാട് സ്ത്രീകൾ ഉണ്ടാകാറുണ്ട്. അല്ലെങ്കിൽ എങ്കിലും എയർഹോസ്റ്റസ് സ്ത്രീകളായിരിക്കും. പക്ഷേ ഇവിടെ ഞാൻ മാത്രമായിരുന്നു ഒരു പെൺകുട്ടി. ഇതെല്ലാം വീഡിയോയിൽ കാണുമ്പോഴായിരിക്കും നിങ്ങൾക്ക് ആ സമയത്ത് ഞാൻ അനുഭവിച്ച ഭീകരത ശരിക്കും മനസ്സിലാകുക. വെറുതെ വായിച്ചാൽ അതിന്റെ ആഴം മനസ്സിലാകുമെന്ന് എനിക്കറിയില്ല. അങ്ങനെ ഒടുവിൽ ഞാൻ ഡൽഹിയിൽ എത്തി. അവിടെ നിന്ന് കേരളത്തിലേക്ക് പോകാനുള്ള ഫ്ലൈറ്റ് ഞാൻ കാബൂളിൽ നിന്നുതന്നെ ബുക്ക് ചെയ്തിരുന്നു. ഫ്ലൈറ്റ് ഡിലേ ആയതുകൊണ്ട് എനിക്ക് രണ്ടുവട്ടം റീസ്കെഡ്യൂൾ ചെയ്യേണ്ടിവന്നു.

ഇന്ത്യയിലേക്കുള്ള എന്റെ ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്യാൻ സാധിക്കാത്തതുകൊണ്ട്, പിന്നീട് ടൈം ചേഞ്ച് ചെയ്യാൻ സാധിക്കുന്ന ഫ്ലൈറ്റുകളാണ് ഞാൻ എടുത്തിരുന്നത്. അതുകൊണ്ട് ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് മാറ്റി ബുക്ക് ചെയ്യാൻ എനിക്ക് സാധിച്ചു. ടെർമിനൽ 3-ൽ എത്തിയ ഉടൻ തന്നെ ടെർമിനൽ 1-ലേക്ക് പോയി. അവിടെ നിന്ന് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റിൽ ചെക്ക്-ഇൻ ചെയ്തു. അപ്പോഴേക്കും ബോർഡിങ്ങും തുടങ്ങിയിരുന്നു. എല്ലാം കൃത്യസമയത്ത് തന്നെ നടന്നു. അങ്ങനെ ഒടുവിൽ ഞാൻ തിരിച്ച് കേരളത്തിൽ എത്തി. സമാധാനം... സന്തോഷം... സംതൃപ്തി. എന്റെ യാത്രയിൽ ഇങ്ങനെ ഓരോ സംഭവങ്ങൾ നടക്കുമ്പോഴാണ് സ്വന്തം നാടിന്റെ വില ശരിക്കും മനസ്സിലാകുന്നത്. എത്ര ദൂരേക്ക് പോയാലും, എത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായാലും, ഒടുവിൽ സ്വന്തം നാട്ടിൽ തിരിച്ചെത്തുമ്പോൾ കിട്ടുന്ന ആ സമാധാനം... അത് വേറെ തന്നെയാണ്-അരുണിമയുടെ കുറിപ്പിങ്ങനെ.


വെറും ആറുമാസം കൊണ്ട് 27 കിലോ ശരീരഭാരം കുറച്ച് സോഷ്യൽമീഡിയയിൽ താരമാവുകയാണ് ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർ ആയ സിമർ. ഭക്ഷണം ഒഴിവ...
19/09/2026

വെറും ആറുമാസം കൊണ്ട് 27 കിലോ ശരീരഭാരം കുറച്ച് സോഷ്യൽമീഡിയയിൽ താരമാവുകയാണ് ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർ ആയ സിമർ. ഭക്ഷണം ഒഴിവാക്കാതെയും കർശന ഡയറ്റിങ് ഇല്ലാതെയും ശരീരം വടിവൊത്തതാക്കാമെന്നാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ സിമർ പറയുന്നത്.

ദിവസവും 10,000 ചുവടുകൾ നടക്കുകയോ കഠിനമായ ഡയറ്റുകൾ പിന്തുടരുകയോ ചെയ്യാതെ വെറും ആറുമാസം കൊണ്ട് 27 കിലോ ശരീരഭാരമാണ് സിമർ കുറച്ചത്. താൻ കൈവരിച്ച മാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സിമർ, ഭാരം കുറയ്ക്കാനായി താൻ പിന്തുടർന്ന നാല് ലളിതമായ ജീവിതശൈലി ശീലങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു.

പോഷകസമ്പുഷ്ടമായ പ്രകൃതിദത്ത ഭക്ഷണങ്ങൾ
പ്രോസസ് ചെയ്ത ഭക്ഷണങ്ങൾക്ക് പകരം സ്വാഭാവികമായ പോഷകാഹാരങ്ങൾക്ക് ഡയറ്റിൽ പ്രാധാന്യം നൽകി. ഇത് വയർ വീർക്കുന്ന പ്രശ്നവും അനാവശ്യ വിശപ്പും നിയന്ത്രിക്കാൻ സഹായിച്ചു. ലീൻ പ്രോട്ടീൻ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്സ്, ഹെൽത്തി ഫാറ്റ്സ് എന്നിവ അടങ്ങിയതായിരുന്നു സിമറിന്റെ ഭക്ഷണം.

മതിയായ ഉറക്കം
വെയ്റ്റ് ലോസ് യാത്രയിൽ ഉറക്കത്തിന്റെ പങ്ക് വളരെ വലുതാണെന്ന് സിമർ പറയുന്നു. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ കൃത്യമായ ഉറക്കം സിമർ ഉറപ്പാക്കി. ഇത് ശരീരത്തിന്റെ ഉന്മേഷത്തിനും വീണ്ടെടുപ്പിനും അനാവശ്യമായ ഭക്ഷണ ആസക്തിയും തടയാൻ സഹായിച്ചു.

ഭക്ഷണത്തിന് ശേഷമുള്ള 10 മിനിറ്റ് നടപ്പ്
ദിവസവും 10000 ചുവടുകൾ ഒന്നിച്ച് നടക്കാൻ ശ്രമിക്കുന്നതിന് പകരം, ഓരോ നേരം ഭക്ഷണം കഴിച്ച ശേഷവും 10 മിനിറ്റ് വീതം നടക്കുക എന്ന ശീലമാണ് സിമർ വളർത്തിയെടുത്തത്. ഇത് ദഹനം സുഗമമാക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിച്ചു.

ചീറ്റ് മീലുകൾ ചിട്ടയോടെ
ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കാതെയാണ് സിമർ ഡയറ്റ് തയ്യാറാക്കിയിരുന്നത്. കലോറിയും മാക്രോന്യൂട്രിയന്റുകളും കൃത്യമായി കണക്കാക്കി, ആസൂത്രിതമായി മാത്രമാണ് ഇത്തരം ഭക്ഷണങ്ങൾ കഴിച്ചത്. കഠിനമായ നിയന്ത്രണങ്ങളേക്കാൾ പ്രധാനം ജീവിതശൈലിയിലെ സ്ഥിരതയാണെന്ന് സിമർ ഓർമ്മിപ്പിക്കുന്നു.

ഇവയ്ക്ക് പുറമേ, ലളിതമായ കോർ വ്യായാമങ്ങളും കലോറി കുറഞ്ഞ പാനീയങ്ങളും സിമറിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. സിമറിൻ്റെ ദിനചര്യയിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഹെൽത്തി ഫാറ്റ് എന്നിവ സമീകൃതമായി ഉൾപ്പെടുത്തിയിരുന്നു. കോഴിയിറച്ചി, മുട്ട, ടോഫു, മൈദ ഒഴിവാക്കിയ ഹോൾ-ഗ്രെയിൻ ബ്രെഡ്, ചോറ്, അവക്കാഡോ, പഴങ്ങൾ, മഖാന, പോപ്പ്കോൺ, ഗ്രീക്ക് യോഗർട്ട് എന്നിവ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു.

പെട്ടെന്ന് വണ്ണം കുറയ്ക്കുന്ന താത്കാലിക ഡയറ്റുകൾക്ക് പിന്നാലെ പോകാതെ, ദീർഘകാലം നിലനിർത്താൻ കഴിയുന്ന ആരോഗ്യകരമായ ഭക്ഷണ-വ്യായാമ രീതികൾ സ്വീകരിക്കാനാണ് സിമർ എല്ലാവരെയും ഉപദേശിക്കുന്നത്

ഇവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ലിങ്ക് കമന്റ്‌ ബോക്സിൽ

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള രസകരമായ അനുഭവം പങ്കിടുകയാണ് നടി ഉര്‍വശി. ജോഷി സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന ചി...
19/09/2026

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള രസകരമായ അനുഭവം പങ്കിടുകയാണ് നടി ഉര്‍വശി. ജോഷി സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന ചിത്രത്തിന്റെ ചിത്രകരണത്തിനിടെ ഉണ്ടായ അനുഭവമാണ് ഉര്‍വശി പങ്കുവെക്കുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഓര്‍മ പങ്കിട്ടത്

ഞാന്‍ മലയാളത്തില്‍ അഭിനയിച്ച് റിലീസാകുന്ന ആദ്യത്തെ സിനിമയാണ് നിറക്കൂട്ട്. ജോഷിയേട്ടന്റെ പടം. മമ്മൂക്ക നായകന്‍. ജോഷിയേട്ടനും മമ്മൂക്കയും ഭയങ്കര ഹിറ്റുകള്‍ കൊടുത്തിട്ടുള്ളവരാണ്. ഞാനും ലിസിയും കൂടെ അദ്ദേഹത്തെ കെട്ടിയിട്ടിരിക്കുകയാണ്. അഞ്ച് സിനിമയുടെ ഷൂട്ടിങ് ഉണ്ട് മമ്മൂക്കയ്ക്ക്. നായകനായിട്ട്. പിന്നീട് അഞ്ച് സിനിമകള്‍ ഒരേസമയം ചെയ്യേണ്ടി വന്നപ്പോള്‍ ആ ബുദ്ധിമുട്ട് ഞാനും മനസിലാക്കി. ഉറങ്ങിയിട്ടില്ല. നമുക്ക് അത് അറിയില്ല. അഭിനയിക്കുമ്പോള്‍ ആ ഇമോഷന്‍ കൃത്യമായി ചെയ്യുന്നുമുണ്ട്.'' ഉര്‍വശി പറയുന്നു.

''ഞാന്‍ ദേഷ്യത്തില്‍ നില്‍ക്കണം ആ രംഗത്തില്‍. ടേക്ക് എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക കൂര്‍ക്കം വലിക്കുന്ന ശബ്ദമാണ് കേട്ടത്. ഞാന്‍ കരുതി എന്നെ പറ്റിക്കാന്‍ ചെയ്തതാണെന്ന്. കല ചേച്ചിയുടെ കൂടെ അഭിനയിക്കുമ്പോള്‍ എന്നെ ചെറുപ്പം മുതലേ കണ്ടിട്ടുണ്ട്. എന്നെ കളിപ്പിക്കാന്‍ എന്തോ ചെയ്യുകയാണെന്ന് കരുതി. മമ്മൂക്കാ, കള്ളത്തരം കാണിക്കല്ലേ എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ മമ്മൂക്ക ശരിക്കും ഉറങ്ങിപ്പോയിരുന്നു. ജോഷിയേട്ടന്‍ കുറച്ച് നേരം നോക്കിയ ശേഷം പാക്കപ്പ് എന്ന് പറഞ്ഞു'' ഉര്‍വശി പറയുന്നു

ഞാന്‍ കരുതി ദേഷ്യത്തിലായിരിക്കുമെന്നാണ്. പാവം തോന്നിയിട്ടായിരുന്നു. പിറ്റേന്ന് രണ്ടാളും തോളില്‍ കയ്യിട്ട് വരുന്നത് കണ്ടു. അയ്യോ ജോഷിയേട്ടന് ദേഷ്യം വന്നുവെന്ന് ഞാന്‍ ലിസിയോട് പറഞ്ഞു. ആണെന്ന് തോന്നുന്നുവെന്ന് ലിസിയും പറഞ്ഞു. പിറ്റേന്ന് കാണുന്നത് ആ മമ്മൂട്ടി എന്നും പറഞ്ഞ് സംസാരിച്ച് വരുന്ന രണ്ടു പേരെയുമാണ്. അവര്‍ പിണങ്ങിയിട്ടില്ലെന്ന് ഞാന്‍ പോയി ലിസിയോട് പറഞ്ഞു'' എന്നും അവര്‍ പറയുന്നു.

ജോഷിയുടെ സംവിധാനത്തില്‍ 1985 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നിറക്കൂട്ട്. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതിയ ചിത്രത്തില്‍ മമ്മൂട്ടി, സുമലത, ഉര്‍വശി, ലിസി, ബാബു നമ്പൂതിരി, ജോസ് പ്രകാശ് തുടങ്ങിയ താരനിരയുമുണ്ടായിരുന്നു. ശ്യാം ആയിരുന്നു സംഗീതം. ബോക്‌സ് ഓഫീസില്‍ വലിയ വിജയമായ ചിത്രം പിന്നീട് തമിഴിലേക്കും കന്നഡയിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴിലെത്തുകയും താരമാവുകയും ചെയ്ത നടിയാണ് ലക്ഷ്മി മേനോന്‍. മലയാളത്തിലും തമിഴിലു...
19/09/2026

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴിലെത്തുകയും താരമാവുകയും ചെയ്ത നടിയാണ് ലക്ഷ്മി മേനോന്‍. മലയാളത്തിലും തമിഴിലുമല്ലൊം നിറഞ്ഞു നിന്നിരുന്ന നായിക. കുറച്ച് നാളുകളായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ലക്ഷ്മി മേനോന്‍. ഇപ്പോഴിതാ ലക്ഷ്മിയുടെ പുതിയ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

തമിഴ്‌ നടന്‍ ഇമനും കുടുംബത്തിനുമൊപ്പമുള്ള ലക്ഷ്മിയുടെ വിഡിയോയാണ് വൈറലാകുന്നത്. അതേസമയം, താരത്തിന്റെ ഇപ്പോഴത്തെ ലുക്കും വിഡിയോയും പ്രചരിപ്പിച്ചു കൊണ്ട് കടുത്ത ബോഡി ഷെയ്മിങ് നടത്തുകയാണ് ചിലര്‍. ലക്ഷ്മിയുടെ വണ്ണം കൂടിയെന്നതാണ് അവഹേളിക്കാനുള്ള കാരണമായി സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

''തിരിച്ചറിയാന്‍ സാധിക്കുന്നില്ല, മനസിലാകുന്നില്ല, വല്ലാതെ വണ്ണം വച്ചു, ഇത് ലക്ഷ്മി മേനോന്‍ തന്നെയാണോ? വിശ്വസിക്കാന്‍ സാധിക്കുന്നില്ല'' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയ ലക്ഷ്മിയ്‌ക്കെതിരെ ബോഡി ഷെയ്മിങ് നടത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനാല്‍ ബോഡി ഷെയ്മിങിനോട് ലക്ഷ്മി ഇതുവരേയും പ്രതികരിച്ചിട്ടില്ല.

മലയാളത്തിലൂടെയാണ് ലക്ഷ്മി മേനോന്‍ കരിയര്‍ ആരംഭിക്കുന്നത്. രഘുവിന്റെ സ്വന്തം റസിയ ആയിരുന്നു ആദ്യ സിനിമ. സുന്ദരാപണ്ഡ്യനിലൂടെ തമിഴിലെത്തി. പിന്നീട് വിക്രം പ്രഭുവിനൊപ്പം അഭിനയിച്ച കുംകി വലിയ ഹിറ്റായതോടെ തിരക്കുള്ള നടിയായി മാറുകയായിരുന്നു. ജിഗര്‍തണ്ട, വേതാളം, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

നടന്‍ ബിബിന്‍ ജോര്‍ജിന്റെ കടയുടെ ഉദ്ഘാടനത്തിനെത്തിയ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ വിഡിയോ വൈറലായിരുന്നു. ബിബിന്‍ ജോര്‍ജ...
18/09/2026

നടന്‍ ബിബിന്‍ ജോര്‍ജിന്റെ കടയുടെ ഉദ്ഘാടനത്തിനെത്തിയ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ വിഡിയോ വൈറലായിരുന്നു. ബിബിന്‍ ജോര്‍ജിന്റെ ബിരിയാണിക്കടയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ധര്‍മജന്‍. താരം പരിപാടിക്കെത്തിയത് മദ്യപിച്ചിട്ടാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. വിവാദമായതോടെ നടന്നത് വിശദീകരിച്ച് ബിബിന്‍ ജോര്‍ജ് രംഗത്തെത്തുകയും ചെയ്തു.

ധര്‍മജന്‍ മദ്യപിച്ചിരുന്നില്ലെന്നും പരിപാടിയ്ക്ക് തിരക്കിട്ട് വന്നതിനാല്‍ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇട്ടത് മാറിപ്പോയതാണെന്നുമായിരുന്നു ബിബിന്‍ ജോര്‍ജിന്റെ വിശദീകരണം. ഈ സംഭവത്തില്‍ അന്ന് യഥാര്‍ത്ഥത്തില്‍ നടന്നത് എന്തെന്ന് വെളിപ്പെടുത്തുകയാണ് ധര്‍മജന്‍. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മജന്‍ മനസ് തുറന്നത്.

''ബിബിന്‍ ജോര്‍ജിന്റെ കടയില്‍ പോയപ്പോള്‍ നടന്നത് എന്തെന്ന് അവന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോയതാണ്. അവന്‍ വിളിച്ചപ്പോള്‍ തന്നെ ഞാന്‍ റെഡിയായി ചെന്നു. പകുതി വഴിയില്‍ അവന്‍ വിളിച്ച്, ചേട്ടാ ഇവിടെ ഒന്നും സെറ്റ് ആയിട്ടില്ല, ഞാന്‍ ഇപ്പോഴാണ് വന്നത്, വന്നാല്‍ പോസ്റ്റായിപ്പോകും എന്നു പറഞ്ഞു. ഞാന്‍ തിരിച്ച് വീട്ടിലേക്ക് പോയി'' ധര്‍മജന്‍ പറയുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അവന്‍ വിളിച്ചിട്ട് ചേട്ടാ ഓക്കെയാണ് പെട്ടെന്ന് വന്നാല്‍ പെട്ടെന്ന് ചെയ്തിട്ട് പോകാമെന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് തന്നെ ഷര്‍ട്ടുമിട്ട് ഇറങ്ങി. എന്റെ കൂടെ വണ്ടിയോടിക്കാന്‍ വന്നവനും അത് ശ്രദ്ധിച്ചില്ല. അവിടെ ചെന്നപ്പോള്‍ നിലവിളക്ക് കത്തിക്കണം. ഞാന്‍ ഷൂസ് ഇട്ടിരുന്നു. നിലവിളക്ക് കത്തിക്കുമ്പോള്‍ ഷൂസ് ഊരണം. ഞാന്‍ ഭിത്തിയില്‍ പിടിച്ച് ഷൂസ് ഊരി. ഇത്തിരി ടൈറ്റ് ആയിരുന്നു. ഇതിനെയൊക്കെയാണ് ആള്‍ക്കാര്‍ വളച്ചൊടിച്ച് പറയുന്നത്.'' എന്നും ധര്‍മജന്‍ പറയുന്നു.

തെന്നിന്ത്യൻ സിനിമാ രം​ഗം ഇന്നും ബഹുമാന്യ സ്ഥാനമാണ് നടി മീനയ്ക്ക് നൽകുന്നത്. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകളുമായി തമിഴിലു...
18/09/2026

തെന്നിന്ത്യൻ സിനിമാ രം​ഗം ഇന്നും ബഹുമാന്യ സ്ഥാനമാണ് നടി മീനയ്ക്ക് നൽകുന്നത്. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകളുമായി തമിഴിലും തെലുങ്കിലും നിറഞ്ഞ് നിന്ന നടി. ഒരു ഘട്ടത്തിൽ തമിഴിലും തെലുങ്കിലും പുതുമുഖ നടിമാർ എത്തിയപ്പോൾ മീന മലയാളത്തിൽ തുടരെ നല്ല റോളുകൾ ലഭിച്ചു. പലതും സാമ്പത്തിക നേട്ടവും നിരൂപക പ്രശംസയും നേടിയവ. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഏറ്റവും മികച്ച ഓൺസ്ക്രീൻ നായികയായി അക്കാലത്ത് മീന അറിയപ്പെട്ടു. അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർതാരങ്ങളുടെ നായികയാകാൻ മീനയ്ക്ക് സാധിച്ചു. ‌

അക്കാലഘട്ടത്തിൽ അപൂർവമായേ മീനയെക്കുറിച്ച് ​ഗോസിപ്പുകൾ വന്നിട്ടുള്ളൂ. ഇക്കാര്യത്തിൽ വലിയ ശ്രദ്ധ മീനയുടെ അമ്മ പുലർത്തി. അഭിമുഖങ്ങളിലൊന്നും മീന ​ഗോസിപ്പിനിടയാക്കുന്ന പരാമർശങ്ങൾ നടത്തിയില്ല. ഷൂട്ടിം​ഗ് കഴിഞ്ഞ് പാർട്ടികൾക്കും മറ്റും പോകാൻ മീനയെ അമ്മ അനുവദിച്ചില്ല. അമ്മയുടെ ഈ കണിഷതയെക്കുറിച്ച് പല അഭിമുഖങ്ങളിലും ഇന്ന് മീന സംസാരിക്കാറുണ്ട്.

മീനയുടെ സെലിബ്രിറ്റി ക്രഷ് ആയിരുന്നു ബോളിവുഡ് നടൻ ഹൃതിക് റോഷൻ. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ നട‌നെക്കുറിച്ച് മീന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ കല്യാണമാണെന്ന് അറിഞ്ഞപ്പോൾ എന്റെ ഹൃദയം തകർന്നു. എനിക്ക് വളരെ ഇഷ്ടമായിരുന്നു. അന്ന് എന്റെ കല്യാണം നടന്നിട്ടില്ല. അമ്മ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. ഹൃത്വിക് റോഷനെ പോലെ ഒരാളെ നോക്കെന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാൻ. പ്രത്യേകിച്ചും ഡാൻസ്. നേരി‌ട്ട് കാണുന്നതിൽ ഞാൻ ത്രില്ലിലായി​രുന്നു. പിന്നീട് വില്ലൻ സിനിമയുടെ ഷൂട്ടിനിടെ ന്യൂസിലന്റിൽ വെച്ച് കണ്ടിരുന്നെന്നും മീന അന്ന് പറഞ്ഞു.

അമ്മ തന്നെ അച്ചടക്കത്തോടെ വളർത്തിയതിനെക്കുറിച്ചും മീന അന്ന് സംസാരിച്ചു. 2000 ന് ശേഷമാണ് സിനിമാ രം​ഗം മാറാൻ തുടങ്ങിയത്. പുതിയ പെൺകുട്ടികൾ വന്നു. പുറത്ത് പോകുന്നതും ക്ലബ്ബിം​ഗും പബ്ബിം​ഗുമെല്ലാം അപ്പോഴാണ് തുടങ്ങിയത്. അവരോടൊപ്പം എന്നെയും വിളിക്കും. എന്നാൽ അമ്മ വിട്ടില്ല. പറ്റില്ല, നീ വ്യത്യസ്തയാണ്. വിശദീകരിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അമ്മയ്ക്ക് എപ്പോഴും ആശങ്കയായിരുന്നു. എന്നെ നല്ലൊരിടത്ത് കല്യാണം കഴിച്ചയപ്പിക്കാൻ വേണ്ടി. ഒരു മോശം പേരും വരാതെ നല്ല പേരോടെ സെറ്റിൽഡ് ആകണമെന്നാണ് അമ്മ എപ്പോഴും ആ​ഗ്രഹിച്ചത്. അന്നെനിക്കത് മനസിലായില്ല.

അവരെല്ലാം പോകുന്നുണ്ടല്ലോ എന്ന് ചോദിച്ച് ഞാൻ വഴക്കിട്ടിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല. അമ്മ നോ പറഞ്ഞാൽ നോ ആണെന്നും മീന അന്ന് വ്യക്തമാക്കി. എപ്പോഴും ചുറ്റും ആളുകളുണ്ടായിരുന്നതിനാൽ ഒറ്റയ്ക്കൊരു കാര്യം ചെയ്യാൻ തനിക്കറിയില്ലായിരുന്നു. ഇന്ന് ഞാൻ മാറി. ഷോകൾക്കും വിദേശത്തുമെല്ലാം ഒറ്റയ്ക്ക് പോകുന്നു. ഈ സ്വാതന്ത്രം തന്നത് ഭർത്താവാണ്. അദ്ദേഹമാണ് എന്നെ പറഞ്ഞ് മനസിലാക്കിയത്. ഇനിയും നീ ഇങ്ങനെ ആയിരിക്കരുത്, ആത്മവിശ്വാസം വേണമെന്ന് പറഞ്ഞു. മുഖത്ത് നോക്കി നോ പറയാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് പറയാൻ പഠിപ്പിച്ചത് ഭർത്താവാണെന്നും മീന അന്ന് വ്യക്തമാക്കി. 2022 ലാണ് മീനയുടെ ഭർത്താവ് വിദ്യാസാ​ഗർ മരിച്ചത്.

ഒരിടയ്ക്ക് വലിയ രീതിയിൽ ട്രോൾ ഏറ്റുവാങ്ങിയ നടനാണ് ധർമ്മജൻ ബോൾ​ഗാട്ടി. ബിബിൻ ജോർജിന്റെ പുതിയ റെസ്റ്റോറൻറിന്റെ ഉദ്ഘാടനത്തി...
18/09/2026

ഒരിടയ്ക്ക് വലിയ രീതിയിൽ ട്രോൾ ഏറ്റുവാങ്ങിയ നടനാണ് ധർമ്മജൻ ബോൾ​ഗാട്ടി. ബിബിൻ ജോർജിന്റെ പുതിയ റെസ്റ്റോറൻറിന്റെ ഉദ്ഘാടനത്തിൽ നിന്നുള്ള ധർമജന്റെ വിഡിയോ വൈറലായി മാറിയതോടെയാണ് ട്രോളുകളും ആരംഭിച്ചത്. പരിപാടിയ്ക്ക് എത്തിയ ധർമജൻ മദ്യപിച്ചിരുന്നുവെന്നാണ് സോഷ്യൽ മീഡിയ ആരോപിച്ചത്. സംവിധായകൻ ശാന്തിവിള ദിനേശും നടനെ വിമർശിച്ചിരുന്നു.

ഇപ്പോഴിതാ താൻ മ​ദ്യപാനം പൂർണ്ണമായും നിർത്തിയെന്ന് വെളിപ്പെടുത്തുകയാണ് ധർമ്മജൻ. 24 ന്യൂസിലെ മൈന്റ് യുവർ വേഡ്സ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ കിടപ്പറ രഹസ്യം പറയേണ്ട ആവശ്യം തനിക്ക് വന്നിട്ടില്ലെന്നും ശാന്തിവിള ദിനേശ് ജീവിക്കുന്നതും ചോറ് തിന്നുന്നതും അങ്ങനെയാണെന്നും നടൻ പറഞ്ഞു.

ഞാനല്ല ശാന്തിവിള ദിനേശാണ് നശിച്ചുകൊണ്ടിരിക്കുന്നത്. പുള്ളിയുടെ വിചാരം പുള്ളിയുടെ ഭാര്യയും മോനും മാത്രമാണ് ലോകത്തിലെ ഏറ്റവും നല്ല ആൾക്കാരെന്നും ബാക്കിയുള്ളവർ എല്ലാം മോശക്കാരനാണെന്ന ഒരു അഭിപ്രായവുമാണ്. എല്ലാവരുടേയും അടുക്കള രഹസ്യം പറയാൻ ആരാണ് പുള്ളിയെ നിയമിച്ചിരിക്കുന്നത്?. അതൊക്കെ പറയാൻ എന്ത് യോ​ഗ്യതയുണ്ട് പുള്ളിക്ക്. എല്ലാ എപ്പിസോഡിലും ദിനേശ് സംസാരിക്കുമ്പോൾ അ​ദ്ദേഹ​ത്തിന്റെ ഭാര്യയും മോനും നല്ല ആൾക്കാരാണ്.

അവിടെ ചെന്ന് അന്വേഷിച്ചാൽ അല്ലേ കറക്ട് കാര്യം അറിയാൻ പറ്റുകയുള്ളു. സ്വയം വെളുപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. ബിബിൻ ജോർജിന്റെ സ്ഥാപനത്തിൽ ഞാൻ പോയപ്പോൾ എന്താണ് സംഭവിച്ചതെന്ന് അവൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അവൻ പെട്ടന്ന് വിളിച്ചു. സമയം വൈകരുതെന്ന് കരുതി ഞാൻ വേ​ഗം റെഡിയായി ചെന്നു. അപ്പോൾ അവൻ വിളിച്ച് പറഞ്ഞു ഷോപ്പിൽ ഒന്നും സെറ്റായിട്ടില്ല.

ഇപ്പോൾ വന്നാൽ പോസ്റ്റാകും. അൽപം കഴിഞ്ഞ വന്നാൽ മതിയെന്ന്. ഞാൻ വീണ്ടും വീട്ടിലേക്ക് തിരിച്ച് പോയി. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൻ വീണ്ടും വിളിച്ചു. ചേട്ടാ എല്ലാം ഓക്കെയായിട്ടുണ്ട്. പെട്ടന്ന് വന്നാൽ പെട്ടന്ന് ചെയ്തിട്ട് പോകാമെന്ന് പറഞ്ഞു. ഞാൻ പെട്ടന്ന് ഒരു ഷർട്ട് എടുത്തിട്ട് ചെന്നു. എന്റ ഡ്രൈവർ ബട്ടൻസൊക്കെ ശരിയാണോയെന്ന് ശ്രദ്ധിച്ചതുമില്ല. അവിടെ ചെന്ന് നിലവിളക്ക് കത്തിക്കാനായി ഞാൻ ഷൂ ഊരി. സപ്പോർട്ടിനായി പരിസരത്ത് ഒന്ന് പിടിച്ചു.

അതിനെയാണ് ആളുകൾ വളച്ചൊടിച്ചത്. ശാന്തിവിള ദിനേശ് എനിക്കിട്ട് ഉണ്ടാക്കാൻ വരേണ്ട കാര്യമില്ല. അയാൾ അയാളുടെ കുടുംബത്തെ കാര്യം നോക്കിയാൽ മതി. എല്ലാവരുമായും ബന്ധമുണ്ടെന്ന് ഇയാൾക്ക് അറിയിക്കണം. എന്ത് ബന്ധമാണുള്ളത്. ഒരേയൊരു സിനിമയാണ് പുള്ളി ചെയ്തത്. അതും എട്ട് നിലയിൽ പൊട്ടിയ പടം. ജീവിക്കാൻ വേണ്ടി മറ്റുള്ളവരുടെ കിടപ്പറ രഹസ്യം പറയേണ്ട ആവശ്യം എനിക്ക് വന്നിട്ടില്ല.

ശാന്തിവിള ജീവിക്കുന്നതും ചോറ് തിന്നുന്നതും അങ്ങനെയാണ്. ഒറ്റതുള്ളി പോലും കഴിക്കാത്തയാളാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. മദ്യപിക്കുമെന്ന് പറയാറുണ്ടല്ലോ. ഇപ്പോൾ കുറേനാളുകളായി കഴിക്കാറില്ല. മദ്യവിമുക്തിയുമായി ബന്ധപ്പെട്ടുള്ള പ്രോ​ഗ്രാമുകൾക്ക് വിളിച്ചാലോ വീഡിയോ ആവശ്യപ്പെട്ടാലോ ഞാൻ ചെയ്ത് കൊടുക്കാറില്ല. കാരണം ഞാൻ മദ്യപിച്ചിട്ടുള്ളയാളാണ്. ഇപ്പോൾ മദ്യപിക്കാറില്ലെന്ന് പറഞ്ഞാൽ ആളുകൾ വിശ്വസിക്കുമോ ഇല്ലയോയെന്ന് അറിയാൻ പാടില്ല.

ഞാൻ ഭയങ്കരമായി സൈബർ അറ്റാക്ക് നേരിടുന്നയാളാണ്. അതുകൊണ്ട് വെറുതെ ട്രോൾ വാങ്ങാൻ അത്തരം കാര്യങ്ങൾ ചെയ്യേണ്ടതില്ലല്ലോ. മദ്യപാനം ഞാൻ പൂർണ്ണമായും നിർത്തി. കുടുംബമാണ് ഒരു കാരണം. രമേഷ് പിഷാരടി പറയാറുണ്ടായിരുന്നു. ഭാര്യയ്ക്ക് ഇഷ്ടമല്ല. അവളുടെ വീട്ടിൽ ആരും മദ്യപിക്കാറില്ല. പിന്നെ പ്രായമായി. അമ്പതാം പിറന്നാൾ അടുത്തിടെയായിരുന്നു.

മക്കളും വലുതായി. സ്വയം ഒന്ന് അടങ്ങാമെന്ന് കരുതി. മദ്യപാനം നിർത്താൻ ചികിത്സ നടത്തി. വെള്ളമടിച്ച് വീട്ടിൽ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമായിരുന്നില്ല ഞാൻ. കമ്പിനി കൂടുമ്പോൾ രണ്ടെണ്ണം അടിക്കും അത്രമാത്രം എന്നും ധർമ്മജൻ ബോൾ​ഗാട്ടി പറഞ്ഞു.

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും പ്രിയങ്കരനായ രാഷ്ട്രീയ നേതാവുമാണ് മുൻ മന്ത്രി കെ.ബി ​ഗണേഷ് കുമാർ. നടന്റെ പ്രൊഫഷണൽ ജീ...
18/09/2026

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനും പ്രിയങ്കരനായ രാഷ്ട്രീയ നേതാവുമാണ് മുൻ മന്ത്രി കെ.ബി ​ഗണേഷ് കുമാർ. നടന്റെ പ്രൊഫഷണൽ ജീവിതം പോലെ തന്നെ ഏറെ വാർത്തകളിൽ നിറഞ്ഞിട്ടുള്ള ഒന്നാണ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ, മുൻഭാര്യ ഉന്നയിച്ച ആരോപണങ്ങൾ, രണ്ടാം വിവാഹം, അടുത്തിടെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം നേടിയതും ചർച്ചയായതുമായ കാര്യങ്ങൾ.

ഗണേഷ് കുമാർ 1994 മെയ് 20നാണ് ഡോ.യാമിനി തങ്കച്ചിയെ വിവാഹം കഴിച്ചത്. യാമിനി ആരോഗ്യ ഗവേഷണ മേഖലയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു. ഇവർക്ക് രണ്ട് ആൺ മക്കളുണ്ട്. അതിൽ മൂത്തമകനായ ആദിത്യ കൃഷ്ണൻ തമ്പിയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.

മനീഷ എതിരാജാണ് ആദിത്യ കൃഷ്ണൻ തമ്പിയുടെ വധു. തമിഴ്നാട് സ്വദേശിനിയാണ് മനീഷ എന്നാണ് റിപ്പോർട്ടുകൾ. വിവാഹം കഴിഞ്ഞ ദിവസം കോയമ്പത്തൂർ ജെന്നീസ് റസിഡൻസിയിലാണ് നടന്നത്. വിവാഹത്തിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുൻ ഭാര്യയ്ക്കും മക്കൾക്കും ഒപ്പമുള്ള ​ഗണേഷ് കുമാറിന്റെ ഒരു കുടുംബഫോട്ടോ വളരെ നാളുകൾക്കുശേഷമാണ് പുറത്ത് വരുന്നത്.

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം ആദ്യമായാണ് യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്. ഭാര്യ-ഭർത്താവ് എന്ന ലേബലുകൾ അഴിച്ചുവെച്ചുവെങ്കിലും മക്കൾക്ക് വേണ്ട സമയങ്ങളിൽ ഇരുവരും ഒരുമിച്ച് നിൽക്കാറുണ്ട്.

അത് തന്നെയാണ് മകന്റെ വിവാ​ഹ സമയത്തിലെ ​ഗണേഷിന്റെ സജീവ സാന്നിധ്യത്തിൽ നിന്നും മനസിലാകുന്നത്. ​ഏറെ വിവാദങ്ങളാൽ നിറഞ്ഞതാണ് ​ഗണേഷിന്റെ വ്യക്തി ജീവിതം എന്നതുകൊണ്ട് തന്നെ വിവാഹ​ സമയത്ത് പകർത്തിയ കുടുംബ ഫോട്ടോ പുറത്ത് വന്നപ്പോൾ നെ​ഗറ്റീവും പോസിറ്റീവുമായ കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഏറെയും കമന്റുകൾ നടന്റെ മകനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു

അച്ഛനെപ്പോലെയാകരുതെന്ന് ആദിത്യയെ ഉപദേശിച്ചാണ് ഏറെയും കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. ഈ വിവാഹ വേളയിൽ യാമിനിയുമായി ​ഗണേഷ് യോജിച്ചുവെങ്കിൽ നല്ലകാര്യം. എല്ലാവരും സന്തോഷമായി ജീവിക്കട്ടെ, നല്ല ദമ്പതികളായി ജീവിതത്തിൽ ഉടനീളം മുന്നോട്ട് പോകുവാൻ കുട്ടികൾക്ക് ആശംസകൾ, ആക്ഷേപങ്ങൾ നവ ദമ്പതികളിലേക്ക് പോകാതെ എതിരഭിപ്രായങ്ങൾ പറയുക എന്നിങ്ങനെയും കമന്റുകളുണ്ട്.

വിവാഹ ജീവിതത്തിനിടെ യാമിനിക്കും ​ഗണേഷിനും ഇടയിൽ അഭിപ്രായ വ്യത്യാസങ്ങളും കുടുംബപ്രശ്നങ്ങളും ഉടലെടുത്തു. പിന്നീട് ഇരുവരും വിവാഹമോചിതരായി. ഗണേഷ് കുമാറിന്റെ വിവാഹേതരബന്ധവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഗാർഹികപീഡന ആരോപണങ്ങളും അക്കാലത്ത് വലിയ ചർച്ചയായിരുന്നു. ഈ ആരോപണങ്ങൾ പ്രധാനമായും മുൻഭാര്യയുടെ ഭാഗത്ത് നിന്ന് ഉയർന്നവയായിരുന്നു.

ആദ്യ വിവാഹബന്ധം അവസാനിച്ചതിന് ശേഷം ഗണേഷ് കുമാർ 2014 ജനുവരി 24ന് ബിന്ദു മേനോനെ വിവാഹം കഴിച്ചു. ബിന്ദു മേനോൻ ഏഷ്യാനെറ്റിൽ മാർക്കറ്റിങ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നയാളാണ്. രണ്ടാം വിവാഹത്തിന് ശേഷവും ഗണേഷ് കുമാറിന്റെ കുടുംബജീവിതം ഇടയ്ക്കിടെ മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ ഭാര്യ ബിന്ദു മേനോൻ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി.

കൊട്ടാരക്കരയ്ക്ക് സമീപമുള്ള വാളകത്തെ വീട്ടിൽ ഗണേഷ് കുമാറിനെ മറ്റൊരു സ്ത്രീയുമായി മോശം സാഹചര്യത്തിൽ കണ്ടുവെന്നാണ് ബിന്ദു മേനോൻ ആരോപിച്ചത്. അതേസമയം മകന്റെ വിവാഹത്തിന് അധികം ആളുകളെ ക്ഷണിക്കാൻ കഴിയാത്തതിനാൽ കേരളത്തിൽ ഒരു ​ഗംഭീര വിവാഹ സൽക്കാരം ​ഗണേഷ് കുമാറും കുടുംബവും ഒരുക്കിയിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള രാഷ്ട്രീയ പ്രമുഖരും മലയാള സിനിമാ രം​ഗത്ത് നിന്നുള്ളവരും എല്ലാം വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

മൂന്ന് ദിവസം നീണ്ട ആഘോഷങ്ങളോടെയായിരുന്നു അഹാന കൃഷ്ണ- നിമിഷ് രവി വിവാഹം. എന്നാൽ വിവാഹത്തിന് അഹാനയുടെ അമ്മൂമ്മ വസന്തയെ ക്ഷ...
18/09/2026

മൂന്ന് ദിവസം നീണ്ട ആഘോഷങ്ങളോടെയായിരുന്നു അഹാന കൃഷ്ണ- നിമിഷ് രവി വിവാഹം. എന്നാൽ വിവാഹത്തിന് അഹാനയുടെ അമ്മൂമ്മ വസന്തയെ ക്ഷണിക്കാതിരുന്നത് താരകുടുംബത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സിന്ധുവിപ്പോൾ

അഹാനയുടെ മകളുടെ വിവാഹത്തിന് സിന്ധുവിന് ക്ഷണം ഉണ്ടാകട്ടെ' എന്നായിരുന്നു ഒരു വിമർശകന്റെ കമന്റ്. ‘ആ വലിയ മനസ്സിനു നന്ദിയുണ്ട് കേട്ടോ’ എന്നായിരുന്നു സിന്ധുവിന്റെ മറുപടി. അഹാന എന്താ ക്ലാസിക്കൽ ഡാൻസ് അരങ്ങേറ്റത്തിന് പോവുകയാണോ ? എന്നാണ് നടിയുടെ ബ്രൈഡ് ലുക്കിനെ പരിഹസിച്ച് ഒരാൾ ചോദിച്ചത്.

‘ഞാനും പോകുന്നുണ്ട്..നിങ്ങള്‍ വരുന്നുണ്ടോ ?’ എന്നായിരുന്നു സിന്ധുവിന്റെ മറുപടി. അതേസമയം തന്റെ അമ്മൂമ്മയുമായുള്ള വ്യക്തിപരമായ പ്രശ്നം അഹാന തന്നെ നേരത്തെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഒരിക്കലും പൊറുക്കാനാകാത്ത തെറ്റാണ് അമ്മൂമ്മ ചെയ്തതെന്നും അഹാനയുടെ ഭാഗത്താണ് നൂറ് ശതമാനം ന്യായമെന്നുമാണ് കൂടുതൽ ആളുകളും അഭിപ്രായപ്പെടുന്നത്. സെപ്റ്റംബർ 13 നായിരുന്നു അഹാനയുടെയും നിമിഷിന്റെയും വിവാഹം.

Address

Malappuram
676505

Alerts

Be the first to know and let us send you an email when REAL MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to REAL MEDIA:

Shortcuts

Share