media scan news

media scan news മലപ്പുറം തൃശൂർ പാലക്കാട്‌ ജില്ലയിലെ വാർത്തകൾ വേഗത്തിൽ നിങ്ങളിലേക്ക്...

പ്രതിഷേധ പ്രകടനം നടത്തിഇന്ത്യയുടെ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയെ വെടിവെച്ച്‌ കൊലപ്പെടുത്തും എന്ന് പരസ്യമായി ചാനൽ ചർച്ച...
29/09/2025

പ്രതിഷേധ പ്രകടനം നടത്തി
ഇന്ത്യയുടെ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയെ വെടിവെച്ച്‌ കൊലപ്പെടുത്തും എന്ന് പരസ്യമായി ചാനൽ ചർച്ചയിൽ പ്രഖ്യാപിച്ച ബി ജെ പി വക്താവിനെ അറസ്റ്റ്‌ ചെയ്യാത്ത പോലീസ്‌ നടപടിയിൽ പ്രതിഷേധിച്ച്‌ കോൺ ഗ്രസ്സ്‌ വെളിയംകോട്‌ ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം ടൗണിൽ പ്രതിഷേധ പ്രകടന നടത്തി. കേരള പോലീസ്‌ ആർ എസ്‌ എസ്‌ നേതാക്കൾക്ക്‌ സംരക്ഷണം ഒരുക്കുന്ന സംഘമായി മാറിയെന്നും ആവർക്ക്‌ പൂർണ്ണ സ്വാതന്ത്രമാണ്‌ പിണറായി വിജയൻ നൽകുന്നതെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത്‌ ജില്ല കോൺഗ്രസ്സ്‌ കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ.സിദ്ദിഖ്‌ പന്താവൂർ പറഞ്ഞു. പി ടി അബ്ദുൽ ഖാദർ അധ്യക്ഷം വഹിച്ചു. പ്രതിഷേധ പ്രകടനത്തിൻ നാഹിർ ആലുങ്ങൽ, രഞ്ജിത്ത്‌ അടാട്ട്‌, ഹുറൈർ കൊടക്കാട്‌, കാരയിൽ അപ്പു, പൊറാടൻ, സജയൻ കൈപ്പട, പ്രസാദ്‌ പ്രണവം, കെ മുരളീധരൻ, സൈനുദ്ദീൻ ചെർവല്ലൂർ സനീൻ സുബി എന്നിവർ നേതൃത്ത്വം നൽകി.

*1500 ഭവന പ്രകീർത്തന സദസ്സൊരുക്കി പന്താവൂർ ഇർശാദ് ;ചങ്ങരംകുളം : സ്നേഹം, ആർദ്രത തുടങ്ങിയ  മാനുഷിക മൂല്യങ്ങളുടെ സന്ദേശം ഉയ...
29/09/2025

*1500 ഭവന പ്രകീർത്തന സദസ്സൊരുക്കി പന്താവൂർ ഇർശാദ് ;

ചങ്ങരംകുളം : സ്നേഹം, ആർദ്രത തുടങ്ങിയ മാനുഷിക മൂല്യങ്ങളുടെ സന്ദേശം ഉയർത്തി പന്താവൂർ ഇർശാദ് ഇദേ മീലാദ് കാമ്പയിൻ ഇരുപതിന കർമ്മ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 1500 വിദ്യാർത്ഥി ഭവനങ്ങളിൽ നടത്തിവരുന്ന പ്രവാചക പ്രകീർത്തന സ്നേഹ സദസ്സുകൾക്ക് സമാപനമായി.
കല്ലുർമ മൂലപ്പറമ്പിൽ കുഞ്ഞു ബാപ്പു ഹാജിയുടെ തറവാട്ടു ഭവനത്തിൽ നടന്ന സംഗമം കെ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. ഹസൻ നെല്ലിശേരി ആധ്യക്ഷത വഹിച്ചു.പി പി നൗഫൽ സഅദി ,കെ എം ഷരീഫ് ബുഖാരി , എം ഉമർ ബാഖവി, ഷറഫുദ്ദീൻ അഹ്സനി കരേക്കാട് പ്രസംഗിച്ചു. ഹബീബ് റഹ്മാൻ സഖാഫി, അബ്ദുല്ലത്തീഫ് മുസ്‌ലിയാർ, അഹമ്മദ് ബാഖവി, സിദ്ദീഖ് അഹ്സനി, നൂറുദ്ദീൻ ബുഖാരി,ശരീഫ് റഹ്മാനി , ശിഹാബുദ്ദീൻ മുസ്‌ലിയാർ പ്രകീർത്തന സദസ്സിന് നേതൃത്വം നൽകി.

*ഉപജില്ലാ കായിക മേള യിൽഐഡിയൽ ചാമ്പ്യാൻമാർ ചങ്ങരംകുളം: മൂന്ന് ദിവസമായി മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഹയർ സെക്കന്ററി...
27/09/2025

*ഉപജില്ലാ കായിക മേള യിൽഐഡിയൽ ചാമ്പ്യാൻമാർ

ചങ്ങരംകുളം: മൂന്ന് ദിവസമായി മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു വന്നിരുന്ന എടപ്പാൾ ഉപജില്ലാ കായിക മേള സമാപിച്ചു.സമാപന സമ്മേളനം നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു.എടപ്പാൾ ഉപജില്ലാ എ ഇ ഒ . രമ അധ്യക്ഷത വഹിച്ചു.നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി.പ്രവീൺ , പി ടി എ പ്രസിഡന്റ് മുസ്തഫ ചാലുപറമ്പിൽ,ജീന ടീച്ചർ, ചങ്ങരംകുളം സബ് ഇൻസ്‌പെക്ടർ അശോകൻ, മണികണ്ഠൻ മാഷ്, ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു.പി ടി എ, എസ് എം സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഐഡിയൽ കടകശ്ശേരി ഒന്നാം സ്ഥാനവും, മൂക്കുതല ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും, മോഡേൺ പോട്ടൂർ മൂന്നാം സ്ഥാനവും നേടി
➖➖➖➖➖➖➖➖
*MEDIA SCAN വാർത്ത ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള LINK ൽ കയറുക* 👇👇h
https://chat.whatsapp.com/DWbovgu6g88Ky2N3wgMT36?mode=ac_t
*You tube ചാനൽസബ്സ്ക്രൈബ് ചെയ്യാൻ* 👇👇
https://www.youtube.com/
ഫേസ്ബുക് പേജ് follow ചെയ്യാൻ👇👇
https://www.facebook.com/profile.php?id=61578234303593
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 9446952405

*സംസ്കൃതി സ്കൂൾ ബാഡ്മിൻ്റൺ ചാമ്പ്യൻമാർ ചങ്ങരംകുളം: കെ.പി.എസ്.എ സഹോദയ സംഘടിപ്പിച്ച ബാഡ്മിൻ്റൺ മത്സരത്തിൽ ഏറ്റവും കൂടുതൽ മ...
27/09/2025

*സംസ്കൃതി സ്കൂൾ ബാഡ്മിൻ്റൺ ചാമ്പ്യൻമാർ

ചങ്ങരംകുളം: കെ.പി.എസ്.എ സഹോദയ സംഘടിപ്പിച്ച ബാഡ്മിൻ്റൺ മത്സരത്തിൽ ഏറ്റവും കൂടുതൽ മെഡലുകളുമായി കക്കിടിപ്പുറം സംസ്കൃതിസ്കൂൾ ചാമ്പ്യൻമാരായി. ചങ്ങരംകുളം പ്ലേസിറ്റി ഇൻഡോർ കോർട്ടിൽ മുപ്പത്തിഎട്ട് ഇനങ്ങളിലായി ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്ത മത്സരങ്ങളിലാണ് പതിനാറ് കുട്ടികളടങ്ങിയ സംസ്കൃതി സ്കൂൾ ടീം ഒന്നാമതെത്തിയത്. മുൻപ് മലപ്പുറം സെൻ്റ്രൽ സഹോദയ സംഘടിപ്പിച്ച മത്സത്തിലും കുട്ടികൾ വിജയിച്ചിരുന്നു. വിജയികൾക്ക് ജബ്ബാർ ആലംങ്കോട്, ഉമ്മർ തലാപ്പിൽ, അജീഷ് ജോസഫ്, ഹാഫിസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
➖➖➖➖➖➖➖➖
*MEDIA SCAN വാർത്ത ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള LINK ൽ കയറുക* 👇👇h
https://chat.whatsapp.com/DWbovgu6g88Ky2N3wgMT36?mode=ac_t
*You tube ചാനൽസബ്സ്ക്രൈബ് ചെയ്യാൻ* 👇👇
https://www.youtube.com/
ഫേസ്ബുക് പേജ് follow ചെയ്യാൻ👇👇
https://www.facebook.com/profile.php?id=61578234303593
വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 9446952405

*രണ്ടുവയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസ്; കുട്ടിയുടെ അമ്മ ശ്രീതു അറസ്റ്റിൽ തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാര...
27/09/2025

*രണ്ടുവയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസ്; കുട്ടിയുടെ അമ്മ ശ്രീതു അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ കുട്ടിയുടെ അമ്മ ശ്രീതു അറസ്റ്റിൽ. ബാലരാമപുരം പൊലീസ് ശ്രീതുവിനെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി. കേസിൽ ശ്രീതുവിനെ രണ്ടാം പ്രതിയാക്കി. കൊലപാതകത്തിൽ ശ്രീതുവിന് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മയുടെ അറിവോടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. ശ്രീതുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.കേസിൽ നേരത്തെ കുട്ടിയുടെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിരുന്നുവെങ്കിലും ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന ഹരികുമാറിന്റെ മൊഴിയിൽ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ തുടർച്ചയായി മൊഴിമാറ്റിയതോടെ ഹരികുമാറിനെയും കുട്ടിയുടെ അമ്മയെയും നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. ശ്രീതു തന്നെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്നും അവരാണ് കൊലനടത്തിയതെന്നുമായിരുന്നു ഹരികുമാർ പിന്നീട് നൽകിയ മൊഴി. സഹോദരന്റെ മൊഴി ശ്രീതു തള്ളിക്കളഞ്ഞിരുന്നു.ശ്രീതുവിനെതിരെ കുട്ടിയുടെ പിതാവും സംശയം പ്രകടിപ്പിച്ച് ആരോപണം ഉന്നയിച്ചിരുന്നു. തെളിവുകൾ ഇല്ലാത്തതിനാൽ ആദ്യ ഘട്ടത്തിൽ പ്രതി ചേർത്തിരുന്നില്ലെങ്കിലും കുറ്റപത്രത്തിൽ ശ്രീതുവിനെയും പൊലീസ് ഉൾപ്പെടുത്തിയിരുന്നു. ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടുവളപ്പിലെ കിണറ്റിൽ വീണുമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

*പാകിസ്ഥാന്റേത് അസംബന്ധ നാടകങ്ങൾ, ഒന്നിനും യാഥാർത്ഥ്യം മറയ്‌ക്കാനാകില്ല'; ശക്തമായ മറുപടിയുമായി ഇന്ത്യയുഎൻ ജനറൽ അസംബ്ലിയി...
27/09/2025

*പാകിസ്ഥാന്റേത് അസംബന്ധ നാടകങ്ങൾ, ഒന്നിനും യാഥാർത്ഥ്യം മറയ്‌ക്കാനാകില്ല'; ശക്തമായ മറുപടിയുമായി ഇന്ത്യ

യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് ശക്തമായ മറുപടി നൽകി ഇന്ത്യ.
അസംബന്ധ നാടകങ്ങൾ" എന്നാണ് ഷെരീഫിന്റെ പരാമർഷങ്ങളെ ഇന്ത്യ വിശേഷിപ്പിച്ചത്. 'പാകിസ്ഥാന്റെ ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറച്ചുവയ്‌ക്കാനാവില്ല" എന്നും മറുപടി പ്രസംഗത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്‌ലോട്ട് പറഞ്ഞു
പാകിസ്ഥാന്റെ വിദേശനയത്തിന്റെ കാതലായ ഭീകരവാദത്തെ വീണ്ടും മഹത്വവൽക്കരിക്കുന്ന കാഴ്ചയാണ് അസംബ്ലിയിൽ കണ്ടതെന്നും അവർ വിമർശിച്ചു. പാകിസ്ഥാന്റെ ഭീകരവാദ ചരിത്രവും ഗഹ്‌ലോട്ട് ചൂണ്ടിക്കാട്ടി.

"ഒരു നാടകത്തിനും എത്ര വലിയ നുണകൾക്കും വസ്തുതകളെ മറച്ചുവയ്‌ക്കാനാവില്ല. ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ 'റെസിസ്റ്റൻസ് ഫ്രണ്ട്' എന്ന പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരസംഘടനയെ, 2025 ഏപ്രിൽ 25ന് യുഎൻ രക്ഷാസമിതിയിൽ വച്ച് സംരക്ഷിക്കാൻ ശ്രമിച്ച അതേ പാകിസ്ഥാനാണ് ഇത്" , ഗഹ്‌ലോട്ട് പറഞ്ഞു.'വർഷങ്ങളായി ഭീകരവാദത്തെ വളർത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യം ഇത്രയും വിചിത്രമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ അത്ഭുതമില്ല. ഒസാമ ബിൻ ലാദനെ ഒരു പതിറ്റാണ്ടോളം സംരക്ഷിക്കുകയും അതേസമയം തന്നെ ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ പങ്കാളിയായി അഭിനയിക്കുകയും ചെയ്ത രാജ്യമാണിത്. തങ്ങൾ പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് അവരുടെ മന്ത്രിമാർ അടുത്തിടെ സമ്മതിച്ച കാര്യവും ഈ വേളയിൽ ഓർക്കണം. ഈ ഇരട്ടത്താപ്പ് പ്രധാനമന്ത്രിയുടെ തലത്തിൽ പോലും തുടരുന്നതിൽ ഒട്ടും അതിശയിക്കേണ്ടതില്ലെ'- പെറ്റൽ ഗഹ്‌ലോട്ട് കൂട്ടിച്ചേർത്തു.സിന്ധു നദീജല കരാർ ഏകപക്ഷീയമായി നിർത്തിവയ്‌ക്കാനുള്ള ഇന്ത്യയുടെ ശ്രമം കരാറിലെ വ്യവസ്ഥകളുടെയും രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണെന്നാണ് ഷഹബാസ് നേരത്തേ പറഞ്ഞിരുന്നത്. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്ന 'സമാധാനത്തിന്റെ വക്താവാണ് ' അമേരിക്കൻ പ്രസിഡന്റ് ട്രംപ് എന്ന് വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അദ്ദേഹം പരിഹരിച്ചുവെന്നും പുകഴ്‌ത്തിയിരുന്നു.

*വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക:  എസ് ഡി പി ഐ പദ യാത്ര സംഘടിപ്പിച്ചു.*ചങ്ങരംകുളം: വോട്ട്  കൊള്ളക്കാ...
27/09/2025

*വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക: എസ് ഡി പി ഐ പദ യാത്ര സംഘടിപ്പിച്ചു.*

ചങ്ങരംകുളം: വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക എന്ന പ്രമേയത്തിൽ എസ് ഡി പി ഐ നടത്തുന്ന സംസ്ഥാന കാമ്പയിനിൻ്റെ ഭാഗമായി ചങ്ങരംകുളം മേഖല കമ്മറ്റിയുടെ കീഴിൽ പദയാത്ര സംഘടിപ്പിച്ചു. ആലങ്കോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് റഷീദ് പെരുമുക്ക്‌ നയിച്ച പദയാത്ര ഐനിച്ചോടിൽ നിന്നും ആരംഭിച്ച് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ സമാപിച്ചു.
പൊന്നാനി മണ്ഡലം ഓർഗനൈസിങ്‌ സെക്രട്ടറി അഷ്റഫ് പാവിട്ടപ്പുറം ജാഥാ ക്യാപ്റ്റൻ റഷീദ് പെരുമക്കിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്ന സമാപനം മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറം ഉദ്ഘാടനം ചെയ്തു.ജാഥ വൈസ് ക്യാപ്റ്റൻ ഷംനാസ് മൂക്കുതല , കരീം ആലംകോട്,സലാം പള്ളിക്കര, ഹംസ നരണിപ്പുഴ, അഷ്‌റഫ്‌ ആലംകോട്
തുടങ്ങിയവർ നേതൃത്വം നൽകി.

*സി.ബി.എസ്. ഇ അധ്യാപക പരിശീലനശിൽപ്പശാല സംഘടിപ്പിച്ചു.തിരുവനന്തപുരം സി.ബി.എസ്.ഇ റീജണലിൻ്റെ കീഴിൽ പതിനേഴ്  സ്കൂളുകളിലെ അധ്...
26/09/2025

*സി.ബി.എസ്. ഇ അധ്യാപക പരിശീലനശിൽപ്പശാല സംഘടിപ്പിച്ചു.

തിരുവനന്തപുരം സി.ബി.എസ്.ഇ റീജണലിൻ്റെ കീഴിൽ പതിനേഴ് സ്കൂളുകളിലെ അധ്യാപകർക്കായി എൻ.ഇ.പി 2020 യുടെ ഭാഗമായി രുപീകരിച്ച ഫൌണ്ടേഷണൽ സ്റ്റേജിൻ്റെ (ക്ലാസ് കിൻൻ്റർ ഗാർട്ടൻ മുതൽ സ്റ്റാൻ്റേർഡ് രണ്ട് വരെ ) പാഠ്യപദ്ധതി ചട്ടക്കൂടിനെ പരിചയപ്പെടുത്തുന്ന അധ്യാപക പരിശീലന ശില്പശാല എടപ്പാൾ എം. എച്ച് സ്കൂളിൽ നടന്നു. പ്രിൻസിപ്പൽ ജയൻ കാമ്പ്രത്ത് സ്വാഗതം പറഞ്ഞ ശില്പശാല മലപ്പുറം അൺ എയിഡഡ് സ്കൂൾ പ്രൊട്ടക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി പ്രമോദ് തലാപ്പിൽ ഉത്ഘാടനം ചെയ്തു. സിബിഎസ്ഇ റിസോഴ്സ് അധ്യാപകരും പ്രിൻസിപ്പൽമാരുമായ അഷ്റഫ് എ.പി സുഹൈൽ ഫരീദ് എന്നിവർ ക്ലാസ്സുകളെടുത്തു.

*കെ പി എസ് എ സഹോദയ ചെസ് ചാമ്പ്യൻഷിപ്പ് :പന്താവൂർ ഇർശാദ് ഓവറോൾ ചാമ്പ്യന്മാർചങ്ങരംകുളം: കെ പി എസ് എ സഹോദയയുടെ ആഭിമുഖ്യത്തി...
25/09/2025

*കെ പി എസ് എ സഹോദയ ചെസ് ചാമ്പ്യൻഷിപ്പ് :പന്താവൂർ ഇർശാദ് ഓവറോൾ ചാമ്പ്യന്മാർ

ചങ്ങരംകുളം: കെ പി എസ് എ സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെസ് ചാമ്പ്യൻഷിപ്പിൽ പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.
ആറു വിഭാഗങ്ങളിലായി 300-ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ എല്ലാ വിഭാഗങ്ങളിലും ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്.
അണ്ടർ 10 ( ബോയ്സ് ) വിഭാഗത്തിൽ ഒന്ന്, മൂന്ന്, നാല് , അഞ്ച് സ്ഥാനങ്ങൾ യഥാക്രമം എസ് അദ്രിനാഥ് , മുഹമ്മദ് ലാമിഹ് , സനിൽ സാന്തോഷ് , എം വി മുഹമ്മദ് അദ്‌നൻ എന്നിവർ നേടി.
അണ്ടർ 10 (ഗേൾസ് ) വിഭാഗത്തിൽ ഒന്നാം സ്ഥാനം – ദുആ കെ.വി , രണ്ടാം സ്ഥാനം – ശസാ കെ.എൻ അണ്ടർ 12 ( ഗേൾസ്) വിഭാഗത്തിൽ രണ്ടാം സ്ഥാനം സി പി ഫാത്തിമ ഫാഹിമ യും കരസ്ഥമാക്കി.
അണ്ടർ 14 (ബോയ്സ് ) വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന്ടി മുഹമ്മദ് നജാഹ് അർഹനായി.
അണ്ടർ 14 (ഗേൾസ് ) വിഭാഗത്തിൽ മൂന്നാം സ്ഥാനം – ഫാത്തിമ സഹറ , നാലാം സ്ഥാനം – മിന്ഹ ടി.വി നേടി.
അണ്ടർ 17 (ബോയ്സ് ) വിഭാഗത്തിൽ മൂന്നാം സ്ഥാനം – അഫ്നാൻ അഹമ്മദ് അലി, അഞ്ചാം സ്ഥാനം – മുഹമ്മദ് സിയാദ് കരസ്ഥമാക്കി.
അണ്ടർ 17 (ഗേൾസ് ) വിഭാഗത്തിൽ രണ്ടാം സ്ഥാനം – സൽവ മഹ്രിൻ കെ പി , നാലാം സ്ഥാനം – നഹ ഫാത്തിമ എന്നിവർ കരസ്ഥമാക്കി.
മികച്ച പ്രകടനം കാഴ്ചവെച്ച് ചാമ്പ്യൻ പട്ടം നേടിയ വിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിലും മാനേജ്മെന്റും അഭിനന്ദിച്ചു. സ്കൂളിൽ സ്ഥിരമായി നടന്നു വരുന്ന ചെസ് പരിശീലനത്തിന്റെ ഫലമായാണ് വിജയം കൈവന്നതെന്ന് അധ്യാപകരും പരിശീലകരും അഭിപ്രായപ്പെട്ടു.നടപ്പു അദ്ധ്യായന വർഷത്തിൽ തന്നെ മൂന്നാം തവണയാണ് ഇർശാദ് ഇംഗ്ലീഷ് സ്കൂൾ വിവിധ ഇന്റർ സ്കൂൾ മത്സരങ്ങളിൽ ചാമ്പ്യൻ പട്ടം സ്വന്തമാക്കുന്നത്.

ഔഷധ നെല്ലിനമായ രക്തശാലി കൃഷി വിപുല പെടുത്താൻ പൈതൃക കർഷക സംഘംചങ്ങരംകുളം:കഴിഞ്ഞ വർഷം തുടക്കം കുറിച്ച രക്തശാലി കൃഷിഈ വർഷവും...
22/09/2025

ഔഷധ നെല്ലിനമായ രക്തശാലി കൃഷി വിപുല പെടുത്താൻ പൈതൃക കർഷക സംഘം

ചങ്ങരംകുളം:
കഴിഞ്ഞ വർഷം തുടക്കം കുറിച്ച രക്തശാലി കൃഷി
ഈ വർഷവും വിപുല പെടുത്താനാണ് പൈതൃക കർഷക കൂട്ടായ്മയുടെ തീരുമാനം. നിരവധി ഔഷധ ഗുണങ്ങളുള്ള ഈ നെല്ലിനം കൃഷി ചെയ്ത് അരിയാക്കി ചങ്ങരംകുളത്തുള്ള പൈതൃക ഇക്കോ ഷോപ്പിലൂടെയാണ് വിഭണനം നടത്തുന്നത്. വിത്ത് ആവിശ്യം ഉള്ളവർക്കും നൽകുന്നുണ്ട്.ഒന്നര ഏക്കറിൽ ആണ് ഈ വർഷം കൃഷി ചെയ്യുന്നത്.
രക്തശാലി അരിയുടെ പ്രധാന ഗുണങ്ങൾ ഇവയാണ്: രക്തകോശങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും വിളർച്ച പരിഹരിക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. ഉയർന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കൊളസ്‌ട്രോൾ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് ഉപകരിക്കുന്നു. പ്രമേഹം, കാൻസർ സാധ്യത കുറയ്ക്കാനും ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഈ അരി നല്ലതാണ്.
ഇതു കൂടാതെ ഔഷധ നെല്ലിന മായ കറുത്ത നവര, നവര, എന്നിവയും, 14 ഏക്കറിൽ പൗർണമി നെല്ലിനവും ഈ കൂട്ടായ്മ കൃഷി ചെയ്യുന്നുണ്ട്. വിത്തിനും, അരിക്കും ആവിശ്യം മുള്ളവർക്ക് ബന്ധപെടാം, ഫോൺ :+919947890889,
9400212928

സാറെ തെരുവ് നായ്ക്കൾ  ഞങ്ങളെ ആക്രമിക്കുന്നു. സഹായിക്കണം**സഹായ അഭ്യർത്ഥനയുമായി കുരുന്നുകൾ പോലീസ് സ്റ്റേഷനിൽ ചങ്ങരംകുളം : ...
21/09/2025

സാറെ തെരുവ് നായ്ക്കൾ ഞങ്ങളെ ആക്രമിക്കുന്നു. സഹായിക്കണം*

*സഹായ അഭ്യർത്ഥനയുമായി കുരുന്നുകൾ പോലീസ് സ്റ്റേഷനിൽ

ചങ്ങരംകുളം : തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് കളിക്കാനും പഠിക്കാനും പോകാൻ സാധിക്കുന്നില്ലെന്ന് പരാ തിപ്പെട്ടു കൊണ്ട് സഹായഭ്യർത്ഥനയുമായികുട്ടികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽഎത്തി.
ആലങ്കോട് പ്രദേശത്തെ ഏതാനും കുട്ടികൾ ചേർന്നാണ് കുട്ടികളിൽ നിന്ന് ഒപ്പ് ശേഖരിച്ചുകൊണ്ട് ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ നേരിട്ട് പരാതി നൽകാൻ എത്തിയത്. തങ്ങൾ സ്കൂളിൽ പോകുമ്പോഴും കളിക്കാൻ പോകുമ്പോഴും തെരുവ് നായ്ക്കൾ ഞങ്ങളെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും ഭയം മൂലം പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും ഞങ്ങളെ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കുട്ടികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തിയത്. കുട്ടികളുടെ പരാതി അനുഭാവപൂർവ്വം കേട്ട സി ഐ ഷൈൻ ആവശ്യമായ ഇടപെടൽ നടത്താമെന്ന് പറഞ്ഞ് കൈപ്പറ്റ് റെസിപ്റ്റ് നൽകി കുട്ടികളെ ആശ്വസിപ്പിച്ചാണ് പറഞ്ഞുവിട്ടത്.

വിദ്യാർത്ഥികളായ മുഹമ്മദ് ഷയാൻ,മുഹമ്മദ് സുൽത്താൻ, മുഹമ്മദ് അദ്നാൻ,മുഹമ്മദ് ഷഹാൻ,
ദിൽരൂപ്,
മുഹമ്മദ് ഷാമിൽ,
മുഹമ്മദ് സിനാൻ,
ഫവാസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

*മൂക്കുതല ഹയർ സെക്കന്ററി സ്കൂളിൽ കലോത്സവം ആരംഭിച്ചുചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട്ഗവൺമെൻറ് ഹയർ സെക്കൻഡറി...
20/09/2025

*മൂക്കുതല ഹയർ സെക്കന്ററി സ്കൂളിൽ കലോത്സവം ആരംഭിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട്ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽകലാലയം എന്ന പേരിൽ കലോത്സവം ആരംഭിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന കലോത്സവം ഉദ്ഘാടന പരിപാടിയിൽ സ്കൂൾ അഡ്മിനിസ്ട്രസ് ജീനാ സി കെ സ്വാഗതവും എസ് എം സി ചെയർമാൻ എംഎൽ ലത്തീഫ് അധ്യക്ഷനുമായ പരിപാടിയിൽ സ്കൂൾ പിടിഎ പ്രസിഡണ്ടും നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ മുസ്തഫ ചാലു പറമ്പിൽസ്കൂൾ കലോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു.

നിരവധി സിനിമകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിക്കുകയും അമൃത ടിവിടോപ് സിംഗറിൽ പങ്കെടുത്ത പാർത്ഥി വിശ്വനാഥ് മുഖ്യാതിഥിയായി.ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് ഉഷ ടീച്ചർ,പിടിഎ എക്സിക്യൂട്ടീവ് അംഗംസെലീന അഷറഫ് ,സ്കൂൾ ചെയർപേഴ്സൺ ഫാത്തിമ നഫല,തുടങ്ങിയവർ സംസാരിച്ചു.പ്രശസ്ത ഗായകൻ എടപ്പാൾ വിശ്വനാഥ് ,ബിജി വിശ്വനാഥ് ,ശശികുമാർ,ശ്രീകാന്ത് മാസ്റ്റർ,ജയദേവൻ,മീനാംബിക ടീച്ചർതുടങ്ങിയവർ സന്നിഹിതരായിരുന്നു തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങളും നടന്നു.മൂന്ന് സ്റ്റേജുകളിൽ ആയി നിരവധി മത്സരങ്ങളാണ് നടന്നുവരുന്നത് രണ്ടു ദിവസങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.വരലക്ഷ്മിയുടെ പ്രാർത്ഥന ഗാനത്തോട് കൂടിയാണ് പരിപാടികൾക്ക് തുടക്കം ആയത് പരിപാടിയിൽ സ്കൂൾ വിദ്യാർത്ഥികളുംനിരവധി രക്ഷിതാക്കളുംഅധ്യാപകരും പങ്കെടുത്തു പരിപാടിയിൽ പങ്കെടുത്തവർക്ക് 'സ്കൂൾ ചിത്രകല അധ്യാപകൻ സംഗീത് ലാൽ നന്ദി രേഖപ്പെടുത്തി.

Address

Changaramkulam
Malappuram

Alerts

Be the first to know and let us send you an email when media scan news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to media scan news:

Share