Malappuram Life

Malappuram Life A place to discuss the political, social and economical matters and news developments of Malappuram

Malappuram Life is a news portal dealing with the news stories and life events connected with the people in Malappuram.

26/08/2026

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ 100ലേറെ ഇന്ത്യക്കാർ
മലയാളികളും ഉണ്ടോയെന്ന് സംശയം. പ്രളയത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം.

25/08/2026

ഓണാശംസ നേർന്ന് മുഖ്യമന്ത്രി
ആഘോഷങ്ങൾക്ക് സർക്കാർ എല്ലാവിധ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് വി ഡി സതീശൻ

24/08/2026

ബേപ്പൂരില്‍ തന്നെ ചതിച്ചു തോല്‍പിച്ചതെന്ന് പി വി അന്‍വര്‍
യു ഡി എഫിനെതിരെ അങ്കത്തിന് കച്ചമുറുക്കി അന്‍വര്‍. അന്‍വറിനെ ചൊടിപ്പിച്ച കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം കാണാം.

മലപ്പുറം ജില്ലയിലെ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിനും, മോഷണവും മറ്റ് സുരക്ഷാ പ്രശ്‌നങ്ങളും ഒഴിവാക്കുവാനും വിനോദസഞ്ചാര കേന...
24/08/2026

മലപ്പുറം ജില്ലയിലെ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിനും, മോഷണവും മറ്റ് സുരക്ഷാ പ്രശ്‌നങ്ങളും ഒഴിവാക്കുവാനും വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറിയ ഇടങ്ങളിലും ഷാഡോ പോലീസ്; കൂടാതെ 400-ഓളം പോലീസുകാരെ ട്രാഫിക്ക് ഡ്യൂട്ടിക്കായും തിരക്കേറിയ സ്ഥലങ്ങളിലും വിന്യസിക്കും.

11/08/2026

കുറ്റിപ്പുറത്തെ "ചോറും മീനും" ഹോട്ടലിൽ കൂട്ടയടി, ഒട്ടേറെ പേർക്ക് പരുക്കേറ്റു.

മീനിന് പറഞ്ഞതിനേക്കാൾ വില പറഞ്ഞതാണ് അടിക്ക് തുടക്കമിട്ടതെന്നാണ് വിവരം. ജീവനക്കാരും ഉപഭോക്താക്കളുമടങ്ങുന്ന സംഘം കൂട്ടത്തോടെ തല്ലുകൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സ്ത്രീകളും കുട്ടികളും നിലവിളിച്ച് ഓടുന്നതു കസേരകളും മേശകളും തകർന്നുന്നതിൻറെയുമായ ദൃശ്യങ്ങളുമുണ്ട്. 200 രൂപ വില പറഞ്ഞ മീൻ ഭക്ഷണം കഴിച്ച് ബില്ല് കൊണ്ടുവന്നപ്പോൾ 300 രൂപ വിലയിട്ടെന്ന് പറഞ്ഞാണ് തർക്കം തുടങ്ങിയത്.

11/08/2026

മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് വി അബ്ദുറഹിമാൻ കേരള ജനതയെ വഞ്ചിച്ചോ?

അർജന്റീന ടീം വരുമെന്ന് തട്ടിവിട്ട് പദ്ധതിയിട്ടത് വൻ തട്ടിപ്പിനെന്ന് സൂചന നൽകുന്ന വിധത്തിലാണ് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിന്റെ അന്വേഷണ റിപ്പോർട്ട്. ഔദ്യോ​ഗിക നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാർ സംവിധാനം ദുരുപയോ​ഗം ചെയ്താണ് സ്പോൺസർമാരായ റിപ്പോർട്ടർ ടി വി ഉടമകൾക്ക് സർക്കാർ സഹായം ചെയ്തു നൽകിയത്. മുൻ മുഖ്യമന്ത്രിയും, മുൻ കായിക മന്ത്രിയും, മുൻ ചീഫ് സെക്രട്ടറിയും നേരിട്ടാണ് മറ്റ് ഉത്തരവാദിത്വപ്പെട്ട വകുപ്പുകളെ അറിയിക്കാതെ നടപടിക്രമങ്ങൾ നടത്തിയത്.

മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം ജില്ല  മാതൃകാപരമായ ഇടപെടല്‍ നടത്തിയെന്ന് പൊതുമരാമ...
10/08/2026

മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം ജില്ല മാതൃകാപരമായ ഇടപെടല്‍ നടത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍. ജില്ലയില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി പി.കെ.ബഷീര്‍ ആസൂത്രണസമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ദുരന്ത നിവാരണ ഏകോപന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ചത്. ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ഓണാഘോഷവുമായി ബന്ധപ്പെട്ട തയാറെടുപ്പുകളും സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടി അവലോകനവും മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു.

ജില്ലയില്‍ മഴക്കെടുതിയില്‍ നാലു മരണം ഉണ്ടായെന്നും ഇവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് അറ്റകുറ്റ പണികള്‍ക്ക് ശേഷം റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തെന്നും റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്ന ദിവസങ്ങളില്‍ റോഡ് താത്ക്കാലികമായി അടക്കുമെന്നും യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയിലെ മഴക്കെടുതിയില്‍ ജില്ലയിലുടനീളം 65 ചെറിയ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതുജനങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ജില്ലാ കളക്ടര്‍ ഓര്‍മിപ്പിച്ചു. ജില്ലയിലെ അനധികൃത ഖനനം തടയുന്നതിനായി പൊലീസ്, റവന്യൂ, പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം വിപുലമാക്കും. ജിയോളജി വകുപ്പില്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വിവിധ വകുപ്പുകള്‍, താലൂക്കുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരന്ത നിവാരണത്തിനായുള്ള തയാറെടുപ്പുകള്‍ യോഗത്തില്‍ അവലോകനം ചെയ്തു. പൊന്നാനിയിലുണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ കഴിഞ്ഞുവെന്നും നിലവില്‍ 20 പേര്‍ മാത്രമാണ് തിരൂരങ്ങാടി താലൂക്കിലെ ചേറൂര്‍ ചാക്കീരി അഹ്‌മദ് കുട്ടി സ്മാരക ജി.എം.യു.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നതെന്നും തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ.കൈനിക്കര യോഗത്തില്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാംപില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണെന്നും അവശ്യമരുന്നുകളും അടിയന്തര പരിശോധനകളും കൃത്യമായി ചെയ്തുവരുന്നുണ്ടെന്നും ഡി.എം.ഒ.യോഗത്തില്‍ അറിയിച്ചു. സ്‌കൂബ ടീം, 800 പേരടങ്ങുന്ന സിവില്‍ ഡിഫന്‍സ് ടീം എന്നിവ പ്രവര്‍ത്തന സജ്ജമാണെന്ന് ഫയര്‍ ഫോഴ്‌സ് വിഭാഗം യോഗത്തില്‍ അറിയിച്ചു. ജില്ലാ-താലൂക്ക് തലങ്ങളിലും വിവിധ പൊലീസ് സ്റ്റേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും കെ.എസ്.ഇ.ബി. സര്‍ക്കിളുകള്‍ക്ക് കീഴിലും 24 മണിക്കൂറും കണ്‍ട്രോള്‍ യൂണിറ്റുകള്‍ സജ്ജമാണെന്ന് യോഗം വിലയിരുത്തി. മഴക്കെടുതിയില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ക്യാംപയിന്‍ നടന്നു വരികയാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

തിരൂരിൽ വാക്കുതർക്കത്തിനിടെ മകൻ അച്ഛനെ കൊലപ്പെടുത്തി. തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മ...
10/08/2026

തിരൂരിൽ വാക്കുതർക്കത്തിനിടെ മകൻ അച്ഛനെ കൊലപ്പെടുത്തി. തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ഭക്ഷണം വിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചാണ് ഉണ്ണികൃഷ്‌ണൻ അച്ഛനെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വേലായുധനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും, തുടർന്ന് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടാർപോളിൻ കൊണ്ട് മറച്ച ഷെഡിൽ വേലായുധനും മകൻ ഉണ്ണികൃഷ്ണനും മാത്രമായിരുന്നു താമസം.

10/08/2026

റവന്യൂ നിയമങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ
അനാവശ്യ കാലതാമസങ്ങൾ ഒഴിവാക്കാൻ ശ്രമം. ഭൂമിയേറ്റെടുക്കലിൽ അടക്കം ഭേദ​ഗതി പരി​ഗണനയിൽ.

08/08/2026

പാണക്കാട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളമുള്ള അനധികൃത ക്വാറിയിങ്ങും ഖനനനവും അനുവദിക്കില്ല. ഇതിനായി അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉടൻ തന്നെ അടച്ചു പൂട്ടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Address

Up Hill
Malappuram
676505

Alerts

Be the first to know and let us send you an email when Malappuram Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malappuram Life:

Shortcuts

Share

Category