08/10/2025
എല്ലാർക്കും നമസ്കാരം!
ഞാൻ കുറച്ചു ദിവസങ്ങളായി ഇവിടെ അത്ര Active അല്ലാതിരുന്നത് എന്റെ ആരോഗ്യപരമായ ചില പ്രശ്നങ്ങൾ കാരണമാണ്. ഏകദേശം രണ്ടര വർഷത്തോളമായി ഞാൻ ചെറിയ രീതിയിലുള്ള നടുവേദന അനുഭവിക്കുന്നുണ്ടായിരുന്നു. തുടക്കത്തിൽ ഞാൻ അത് കാര്യമായി എടുത്തില്ല.
എന്റെ ജോലിയുടെ ഭാഗമായി Long time ഇരിക്കുന്നതുകൊണ്ടോ അല്ലെങ്കിൽ എന്റെ Bed ന്റെ പ്രശ്നങ്ങളോ ആവാം എന്നാണ് കരുതിയത്.
പക്ഷേ വേദന കുറയാത്തതുകൊണ്ട് നാട്ടിലെത്തിയപ്പോൾ ഞാൻ ഒരു ആയുർവേദ Dr നെ കാണിച്ചു. ഒരാഴ്ചത്തെ Medicine നൽകിയെങ്കിലും വേദനക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഞാൻ ഒരു Hospital പോയി, അവിടുന്ന് 5 ദിവസത്തേക്ക് Steroidഉം മരുന്നുകളും നൽകി.
വേദനക്ക് ചെറിയ കുറവുണ്ടായിരുന്നെങ്കിലും പൂർണ്ണമായി മാറിയില്ല.
ഒടുവിൽ ഡോക്ടർ MRI സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചു. Scan ചെയ്തപ്പോഴാണ് എന്റെ പ്രശ്നം Disc Bulging ആണെന്ന് മനസ്സിലായത്. ഇത് എന്റെ ഞരമ്പിനെ touch ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ Surgery വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു. രണ്ടാമതൊരു ഡോക്ടറെ കൂടി കണ്ടപ്പോൾ അവരും surgery വേണമെന്ന് പറഞ്ഞു. പിന്നീട് മൂന്നാമതൊരു ഡോക്ടറെ കണ്ടപ്പോൾ അവരാണ് ഇതിന് മൂന്ന് സ്റ്റേജുകളിലായി ചികിത്സ ചെയ്യാമെന്ന് പറഞ്ഞത്. ഇപ്പോൾ ഞാൻ മരുന്നുകളും physiotherapy ചെയ്യുന്നുണ്ട്. വേദനക്ക് ഒരുവിധം കുറവുണ്ട്. മരുന്ന് കഴിച്ചതുകൊണ്ട് Bulging പൂർണമായി മാറില്ല, ഞരമ്പിൽ തട്ടിക്കിടക്കുന്ന ഭാഗം ചെറുതായി ചുരുങ്ങുക മാത്രമേ ചെയ്യൂ.
ബൾജിങ് ഒന്നെങ്കിൽ സർജറി ചെയ്യുന്നതുവരെ അല്ലെങ്കിൽ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകും. വേദനക്ക് കുറവുണ്ടെന്നുമാത്രം.
എന്നെപ്പോലെ വേദന ഉള്ളവരോട് എനിക്ക് പറയാനുള്ളത്, അത് അവഗണിക്കാതെ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണുക. കൃത്യമായ ചികിത്സയിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാൻ സാധിക്കൂ. അല്ലാത്തപക്ഷം ഇത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം!