06/03/2025
പുതിയ ആശയങ്ങളുമായി പെരുവള്ളൂരിന്റെ ബജറ്റ്
പതിനഞ്ച് നൂതന പദ്ധതികളുമായി 2025-2026 സാമ്പത്തിക വർഷത്തെ ബജറ്റുമായി പെരുവള്ളൂർ പഞ്ചായത്ത്.
ഇന്നലെ പഞ്ചായത്ത് ഹാളിൽ
വൈസ് പ്രസിഡണ്ട് ആയിഷ ഫൈസലാണ് ബജറ്റ് അവതരിപ്പിച്ചത്. ബസ് റൂട്ടില്ലാത്ത സ്ഥലത്തേക്ക് മിനി ബസ് ഇറക്കി വനിതകൾക്ക് സൗജന്യമായി'ഷീ ബസ്' പദ്ധതിയാണ് ജനശ്രദ്ധ പിടിച്ചു പറ്റുന്ന പുതിയ ഇനം.
പ്രീപെയ്മറി കുട്ടികൾക്ക് പ്രഭാത ഭക്ഷണം,
ഭിന്നശേഷിക്കാർക്ക് ലിവിങ് റൂം,
നിലവിൽ പണി നടന്നുകൊണ്ടിരിക്കുന്ന സ്റ്റേഡിയം പൂർത്തീകരണം, സൈഫ് സോൺ പദ്ധതി പ്രകാരം പൊതു ഇടങ്ങളിൽ സിസിടിവി സ്ഥാപിക്കൽ, സ്പോർട്സ് ഹബ്,
അംഗൻവാടികൾ ശീതീകരിക്കൽ
തുടങ്ങിയവയാണ് നൂതന പദ്ധതികളായി
ബജറ്റിൽ എടുത്തു പറയുന്നത്.
കൂട്ടത്തിൽ മിതമായ നിരക്കിൽ ചായയും കടിയും സൗജന്യ നിരക്കിൽ കഞ്ഞിയും ലഭിക്കുന്ന ടേക്ക് എ പദ്ധതി നടപ്പിലാക്കുമെന്നും ബജറ്റിൽ പരാമർശിക്കുന്നുണ്ട്. ഉൽപ്പാദനമേഖലക്ക് ഊന്നൽ നൽകുന്നതോടൊപ്പം
നാടിനെയും സമൂഹത്തെയും മുച്ചൂടും നശിപ്പിച്ചു കൊണ്ടിരിക്കുന്ന ലഹരി നിർമ്മാജനത്തിന് വേണ്ടി വിവിധ കർമ്മ പദ്ധതികൾക്ക് പ്രാധാന്യം നൽകുമെന്നും ബജറ്റിൽ പറയുന്നു.
അഞ്ചുവർഷംകൊണ്ട് അപേക്ഷിച്ച 400 ഓളം പേർക്ക് വീട് നൽകിക്കൊണ്ട് അപേക്ഷിച്ച മുഴുവൻ പേർക്കും പാർപ്പിട പദ്ധതിയിലൂടെ വീട് എ ന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് ബജറ്റിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഉൽപാദന മേഖലയ്ക്ക് 1,32,62,500 രൂപയും പശ്ചാത്തല മേഖലയ്ക്ക് 1,98,50,000 രൂപയും പാർപ്പിട മേഖലക്കും കാർഷിക മേഖലക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ബജറ്ററ്റിൽ 24,34,77,542 രൂപ ചിലവും
24,75,90,401 രൂപയുടെ വരവും കാണിച്ചതോ ടൊപ്പം 41,12,859 രൂപ രൂപ മിച്ചം പ്രതീക്ഷിക്കുന്നതായും രേഖപ്പെടുത്തി.
ബജറ്റ് അവതരണ യോഗത്തിൽ പ്രസിഡന്റ് കെ കലാം മാസ്റ്റർ അധ്യക്ഷനായി.
ശേഷം ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.