01/05/2025
കഴിഞ്ഞ ഒരു വർഷക്കാലം...
തുടരുന്ന OnePlus ഫോൺ കഥ...
സാധാരണ ഗതിയിൽ മൊബൈൽ ഫോണുകളെ കുത്തിവരക്കായി നട്ടം തിരിച്ചിരുന്ന എന്നെ...
അടുത്ത കാലത്തായി വാങ്ങിയ ഒരു ഫോൺ വട്ടം കറക്കിയ കാലം...
കുത്തിവരയുടെ നേട്ടത്തിന് SONY 2016 ൽ സമ്മാനിച്ച മൊബൈൽ ഫോൺ ഒരു വിഴ്ചയെ തുടർന്ന് തകരാറിലാവുന്നത് 2020 കഴിഞ്ഞപ്പോഴാണ്.
അതോടെ കൂടുതൽ കൂടുതൽ മികച്ച രീതിയിൽ വരക്കാൻ സ്ക്രീൻ റസല്യൂഷൻ 500 ൽ കൂടുതലുള്ള ഫോൺ തപ്പാൻ തുടങ്ങി. പല കമ്പനിയും കയറിയിറങ്ങി ഒടുവിൽ ദിശാസൂചി OnePlus എന്ന കമ്പനിയിലേക്ക് തിരിഞ്ഞു നിന്നു.
8 pro യിൽ നിന്നും അന്വേഷണം നിർത്തി വച്ച് 2021 നവംബറിൽ 9 Pro എന്ന ഫ്ലാഗ്ഷിപ്പ് ഫോൺ ₹65 k പൊന്നും വില നൽകി വാങ്ങി.
പൊളി ഫീൽ...
പൊളി സാനം....
നല്ല ക്യാമറ...
കുത്തിവരയുടെ വേഗതയും രൂപവും മാറി...
മികച്ച ചിത്രങ്ങൾ വരക്കുവാനായി...
എന്നാൽ....
2 വർഷം കഴിഞ്ഞതു മുതൽ ഫോൺ അമിതമായി ചൂടാകാൻ തുടങ്ങി. വരക്കുന്ന നേരം കൈവിരൽ തുമ്പുകൾ വരെ പൊള്ളുന്ന ചൂട് കുത്തിവരകളുടെ എണ്ണം കുറച്ചു. ഇക്കാലത്ത് പേരുകേൾപ്പിച്ച
"tHE INSIDE" എന്ന ചിത്രരചനയുടെ പൂർത്തീകരണത്തിനായി ശ്രദ്ധ.
ആപ്ലിക്കേഷനുകളും, ക്യാമറയും മെല്ലെ പോക്ക് തുടങ്ങി. ഫോട്ടോകൾക്ക് മിഴിവില്ലാതാവുന്നതും, വീഡിയോകൾ ചൂടുകാരണം 30 സെക്കന്റിൽ ഷട്ടറിടാൻ തുടങ്ങി. വല്യ വിലയുടെ ഫോണായതോണ്ടും, വരക്ക് പ്രാധാന്യമാക്കിയതുകൊണ്ടും മറ്റൊരാൾക്കും കൈമാറിയില്ല.
ഗെയിമുകൾ കയറ്റിയില്ല...
എന്നിട്ടും
OnePlus ഫോണിന് ഏറെ പഴി കേട്ട GREEN LINE issue എനിക്കും കിട്ടി.
കമ്പനി സർവ്വീസ് സെന്ററിലേക്ക് വിളിച്ചപ്പോ ഫോണിന് തട്ടൽ മുട്ടൽ വഴി തകരാറുകൾ വല്ലതും ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യം.
തട്ടാനും മുട്ടാനും പോയിട്ട് മറ്റൊരാൾ പോലും കൈ വക്കാത്ത സെറ്റാണെന്ന് പറഞ്ഞപ്പോ നേരിട്ട് കൊണ്ട് വരാൻ പറഞ്ഞു. ഇത്തരം ഫോണിന്റെ പ്രശ്നത്തിന് ജീവിതകാലം മുഴുവൻ കമ്പനി ഡിസ്പ്ലേ മാറ്റി നൽകും എന്ന ദൃഡ പ്രതിജ്ഞ എടുത്തിട്ടുണ്ടത്രേ...
ടം...
അഞ്ച് നയാപൈസ നൽകാതെ സ്ക്രീൻ മാറ്റികിട്ടി...
പക്ഷേ
ചൂടും തകരാറുകളും കുറഞ്ഞേ ഇല്ല.
2025 തുടക്കകാലത്ത് ബാറ്ററി പെട്ടെന്ന് തീരുന്നത് ശ്രദ്ധയിൽ പെട്ടപ്പോ വീണ്ടും കൊച്ചിക്ക് വിളിച്ചു.
ഫെബ്രുവരിയിൽ ബാറ്ററി മാറ്റി.
ചൂടിന്റെ പ്രശ്നം ശ്രദ്ധയിൽ പെട്ടപ്പോ സംഗതി സർവ്വീസ് ടീമിന്റെ ശ്രദ്ധയിൽ പെടുത്തി.
അവിടത്തെ ജീവനക്കാർ എനിക്ക് വേണ്ടതായ വളരെ നല്ല രീതിയിൽ സംസാരിക്കുകയും സഹകരിക്കുകയും സൗഹൃദത്തിലാവുകയും ചെയ്തു. അന്ന് ഫോണിലുണ്ടായ ഏതാണ്ട് 240 GB ഡാറ്റ ബാക്കപ്പ് ചെയ്ത ശേഷം സെന്ററിൽ വന്നാൽ മൊബൈൽ സോഫ്റ്റ് വെയർ ഒന്നൂടെ അപ്ഡേറ്റ് ചെയ്ത് നോക്കാം എന്ന് അഭിപ്രായം പറയുകയും ചെയ്തു.
തിരക്കുളള ജോലിക്കിടയിൽ കിട്ടുന്ന ഒഴിവ് നേരങ്ങളിൽ മൊബൈലിലെ ഡാറ്റകൾ മാറ്റുന്നതിനിടയിലാണ്...
ജീവിതം മാറ്റാനുള്ള ഒരു പ്രദർശനത്തിന്റേയും സെമിനാറിന്റെയും ചർച്ച നടക്കുന്ന സമയം...
അന്ന് മാർച്ച് 19 മൊബൈൽ പൂർണ്ണമായി ഒരക്ഷരവും പറയാതെ കണ്ണടച്ചത്...
വെന്റിലേറ്ററിന്റെ സഹായത്തിന് പോലും നിന്നില്ല മൂപ്പർ...
ഉള്ളിലെ ഡാറ്റയെല്ലാം കൊണ്ട് ഒരു ഒന്നൊന്നര പോക്കായിരുന്നു...
പിറ്റേ ദിനം തുടങ്ങിയ യാത്രയാണ്.
OnePlusന്റെ സോഫ്റ്റ് വെയറിന്റെ തകറാറ് കാരണമാണ് എനിക്ക് ഈ ദുരനുഭവം ഉണ്ടായത്.
അത് മനസ്സിലാക്കിയതിനാൽ പ്രശ്നം തീർക്കാനായി പല രീതിയിലെ വാഗ്ദാനം OnePlus ൽ നിന്നും ഉണ്ടായി. ആദ്യം ₹39000/- രൂപക്ക് Software മാറ്റി തരാം എന്നതാണ്. വെറും 3 മാസമേ വാറണ്ടി തരുള്ളുവത്രേ...
പിന്നെ ₹46000/- നൽകിയാൽ കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോണായ 12 നൽകാം എന്നായി. ഒടുവിൽ ₹18000/- നൽകിയാൽ നിലവിൽ എനിക്ക് ഈ പണി തന്ന അതേ 9 pro ഫോൺ പെട്ടിപ്പീസ് തരാമെന്നായി.
എന്റേതല്ലാത്ത കാരണത്തിൽ വലിയ തുക ഞാൻ ചെലവാക്കില്ലയെന്നും, എന്നാൽ എനിക്കുണ്ടായ വലിയ സാമ്പത്തിക നഷ്ടത്തിലും, ദുരിതത്തിലും എനിക്ക് നീതി കിട്ടണം എന്ന ആവശ്യത്തിൽ തന്നെ ഞാൻ ഉറച്ച് നിൽക്കുകയാണ്.
കൊച്ചിൻ സർവ്വീസ് അവർക്കാവുന്നതരത്തിൽ എന്നെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.
മൊബൈൽ ഫോൺ വാങ്ങിയ പലർക്കും ഇത്തരം ദുരവസ്ഥകൾ ഉണ്ടായി കാണും. ചിലരെങ്കിലും പൊരുതി നോക്കിയിട്ടുണ്ടാവാം... ഒറ്റക്ക് OnePlusഎന്ന വമ്പനോട് Email വഴിയും ഫോൺ വിളികളുമായി തല്ല് കൂടാൻ തുടങ്ങിയിട്ട് 40 ദിനങ്ങളിലെത്തി നിൽക്കുന്നു.
നിരാശനായിരുന്ന എന്നോട് പല സൗഹൃദങ്ങളും, കൊച്ചിയിലെയും കോഴിക്കോട്ടേയും 1+ സർവ്വീസ് ടീമും എനിക്ക് നീതി ലഭിക്കും എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു...
@ April 27 Tuesday...
ഇത്രയും സമയം ഞാൻ കൊച്ചിയിലായിരുന്നു.
OnePlus അധികൃതരുടെ അഭ്യർത്ഥന മാനിച്ചായിരുന്നു ഈ യാത്ര.
കൊച്ചി സർവ്വീസിംഗ് സെന്ററിലുള്ള എന്റെ ഫോണിനെ OnePlus ന്റെ ഡയറക്ട് തലത്തിലെ സർവ്വീസ് സെന്ററായ കളമശ്ശേരിയിൽ എത്തിക്കണമെന്നായിരുന്നു അഭ്യർത്ഥന.
എന്നെ എങ്ങനെ ഒതുക്കിക്കൂട്ടാം എന്നതായിരിക്കാം അവരുടെ ചിന്ത എന്നായിരുന്നു മനസ്സിൽ.
എന്നാൽ;
സങ്കടകരമെന്ന് പറയട്ടെ...
OnePlus care team യാതൊരു മുന്നറിയിലും ഈ സർവ്വീസ് സെന്ററിന് നൽകിയിട്ടില്ല എന്ന് അവിടത്തെ ജീവനക്കാർ പറഞ്ഞത് ഇത്തിരി നേരത്തെ അന്ധാളിപ്പിന് ഇടയാക്കി.
ഇന്നലെ വരെ തല്ലുണ്ടാക്കിയ അധികൃതർ പ്രതിനിധിയെ ഫോണിൽ വിളിച്ചു. ഉടൻ Mail അയക്കുമെന്നവർ ഉറപ്പിച്ചു പറഞ്ഞു. എന്തെങ്കിലും വഴി തെളിയുമോ എന്നറിയാനായി ആ ഷോറൂമിൽ നങ്കൂരമിട്ടിരുന്നു.
രാത്രി വീട്ടിലെത്താൻ വൈകും എന്ന് വിളിച്ചുപറഞ്ഞു...
നിലവിലെ 500 ppi യിൽ കൂടുതൽ റസല്യൂഷനുള്ള 12 or 13 ഫ്ലാഗ്ഷിപ്പ് ഫോണിലേക്ക് യാതൊരു സാമ്പത്തിക ഭാരവുമില്ലാത്ത എൻട്രിയാണ് ഈ പ്രശ്നത്തിൽ ഞാൻ തേടുന്ന പരിഹാരം. ഈ സോഫ്റ്റ് വെയർ കാട്ടിയ തോന്ന്യാസത്തിൽ ഔദ്യോഗിക ജീവിതത്തിലും കലാജീവിതത്തിലും എനിക്കുണ്ടായ നഷ്ടങ്ങൾ ഏറെ വലുതാണ്. അതോണ്ട് തന്നെ എനിക്ക് മറ്റൊരു ഫ്ലാഗ്ഷിപ്പ് ഫോൺ തന്നെ പരിഹാരമായി ലഭിക്കപെടേണ്ട
അർഹതയുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം.
ഇന്നെന്റെ മുന്നിലേക്ക് കൈ നീട്ടി ചിരിച്ചെത്തി എന്റെ ആധികളും, ആവശ്യങ്ങളും കേട്ടിരുന്ന ഓഫീസറിൽ എനിക്ക് നീതി ലഭിക്കാനിടയുണ്ട് എന്ന് മനസ്സ് പറയുന്നു.
ഈ സ്ഥാപനത്തിലും ഞാൻ കണ്ട 1+ ജീവനക്കാർക്കും കനിവിന്റെ സ്നേഹം...
ഇടക്ക് ചായ കൊണ്ട് വന്ന് തന്ന ചേച്ചി.. ഊണ് കഴിച്ചോ എന്ന് ചോദിച്ച സെക്യൂരിറ്റി ചേട്ടൻ, 1+ ചിഹ്നം നെഞ്ചത്ത് വച്ച ജീവനക്കാർ...
OnePlus എന്ന ഫോണും ബ്രാന്റും വളരെ മികച്ചതാണ് എന്ന് തന്നെയാണ് ഇപ്പഴും എന്റെ വിശ്വാസവും, അനുഭവവും.. ഇനിയും OnePlus നോടൊപ്പം തന്നെ കുത്തിവരകൾ വരക്കപ്പെടണം എന്ന് തന്നെയാണ് ആഗ്രഹവും...
അതുകൊണ്ട് തന്നെയാണ് ഈ പ്രശ്നത്തിൽ ഒരു മികച്ച പരിഹാരത്തിനായി കാത്തിരിക്കുന്നതും...
ഇവിടെ...
Never Settle എന്നതിൽ നിന്ന്യം മാറി
ഒരു നല്ല പര്യവസാനം ഉണ്ടാകും എന്നതാണ് OnePlus ആയി ബന്ധപ്പെട്ടവർ പറയുന്നത്.
എനിക്കും താൽപര്യം അതു തന്നെയാണ്...
എന്റെ കാര്യത്തിൽ Never settle എന്നാവില്ലയെന്ന് മനസ്സ് പറയുന്നു...
എന്റെ കുത്തിവര എന്നും ഒരു ധൈര്യമാണ്. സ്ക്രീനിലെ വ്യത്യസ്തതയുടെ വരകൾ എന്നും പുതുമ തന്നിട്ടുണ്ട്.
എന്നിലേക്കെത്തിയ പത്രമാധ്യമ സൗഹൃദങ്ങളും, വക്കീലേട്ടൻമാരും മതിലായി നിൽക്കുന്നതും, കണ്ടുമുട്ടുന്നവരെല്ലാം സൗഹൃദത്തിന്റെ തണലുകളുമാകുമ്പോൾ സ്വാതന്ത്ര്യത്തോടെ നീതിക്കായി പൊരുതാം...
നീതി ഇവിടെയും നോക്കു കുത്തിയാവുമെങ്കിൽ...
OnePlusന്റെ പോളിസികളെന്തായാലും ഒരു വിശ്വസ്ത ഉപഭോക്താവ് എന്ന നിലയിൽ ഞാനെന്റെ ദുരനുഭവത്തിന്റെ തെളിവുകളുമായി കേരള കൺസ്യൂമർ കോടതിക്ക് മുമ്പാകെ മുന്നിട്ടിറങ്ങും...
അജിഷ് ഐക്കരപ്പടി.
https://www.facebook.com/KUTHIVARA1
Ajish Ayikkarappadi is renowned as a:
Proof Reader
Digital Artist
Social Worker
Founder of ARTinFONE KUTHIVARA, a revolutionary new media art form
His work seamlessly blends traditional and digital elements, pushing the boundaries of art and innovation.