
16/06/2025
മലപ്പുറം ജില്ലക്ക് ഇന്ന് പിറന്നാൾ 🥰
രൂപീകരണം മുതൽ ഏറെ വിവാദങ്ങളും സമരങ്ങളും കണ്ടറിഞ്ഞു മലപ്പുറം ജില്ലക്ക് ഇന്ന് അൻപത്തിയാറാം പിറന്നാൾ.
1969 ജൂൺ 16 നു രൂപം കൊണ്ട മലപ്പുറം ജില്ല ഇന്നും വികസനം ഏറെ കാത്തിരിക്കുന്നു. റോഡ്, റെയിൽ, കുടിവെള്ളം, പാർപ്പിടം, വിദ്യാഭ്യാസം,ആരോഗ്യം, ടൂറിസം,വ്യവസായം തുടങ്ങിയ മേഖലകളിൽ ഇനിയും ഒരുപാട് വികസനം എത്തി ചെരേണ്ടതുണ്ട്.
ജില്ലയിലൂടെ കടന്നു പോകുന്ന NH 66 ആറ് വരി പാത ആക്കി ഉയർത്തിയത് ഗതാഗത മേഖലയിൽ പുത്തൻ ഉണർവ് ആണ് നിർദ്ധിഷ്ട കോഴിക്കോട് -പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ കൂടി വരുമ്പോൾ മറ്റൊരു നാഴികകല്ലായി മാറും. ജില്ലയിലെ ഏക അന്തർ സംസ്ഥാന പാതയായ കോഴിക്കോട് -നിലമ്പൂർ -ഗൂഡല്ലൂർ (SH 28) ഇപ്പോഴും തീരെ വീതി ഇല്ലാതെ ഗതാഗത കുരുക്ക് കൊണ്ട് വീർപ്പു മുട്ടുന്നു കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം പാലത്തിലെ ട്രാഫിക് ബ്ലോക്ക് കൊണ്ട് ബുദ്ധിമുട്ട് ആകുന്നത് നിരവധി ആളുകൾ ആണ്. നിലമ്പൂർ -വണ്ടൂർ -പെരിന്തൽമണ്ണ -തൃശൂർ, മഞ്ചേരി -തിരൂർ, താമരശ്ശേരി -മഞ്ചേരി -പെരിന്തൽമണ്ണ തുടങ്ങി ജില്ലയിലെ പ്രധാന റോഡുകൾ എല്ലാം പരമാവധി വീതി കൂട്ടി നവീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളേജ് ഇന്നും മികച്ച ചികിത്സ സൗകര്യം കിട്ടാതെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകേണ്ട അവസ്ഥയാണ്. ജനറൽ ആശുപത്രി ഇപ്പോഴും ഫയലിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. ജില്ലാ ആസ്ഥാന നഗരമായ മലപ്പുറത്തു പോലും മികച്ച ചികിത്സ സൗകര്യമുള്ള ആശുപത്രി ഇല്ല എന്നുള്ളത് വളരെ മോശം അവസ്ഥയാണ്. ജില്ലയിലെ ജില്ലാ ആശുപത്രികളും താലൂക് ആശുപത്രികളും ബെഡ്‌കളെ എണ്ണം കൂട്ടുക ചികിത്സ സൗകര്യം കൂട്ടുക എന്നാലേ പാവപെട്ട-സാധാരണ ക്കാർക്ക് ആശ്വാസകര മാകൂ.
പ്ലസ് ടു സീറ്റ് കുറവ് മൂലം SSLC വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർ പഠനം വരെ ബുദ്ധിമുട്ടിൽ ആണ് ഗവണ്മെന്റ് മേഖല യിൽ എഞ്ചിനിയറിങ്ങ് കോളേജ് ഇല്ലാത്ത ഏക ജില്ലയാണ് മലപ്പുറം. പ്രൊഫഷണൽ കോഴ്‌സുകൾ ഇനിയും ആവശ്യമാണ്. കരിപ്പൂർ വിമാനതാവള വികസനം റെയിൽ വികസനം എല്ലാം വളരെ അത്യാവശ്യമാണ് റെയിൽവേയിൽ തിരൂർ സ്റ്റേഷനിൽ നിർത്താതെ പോകുന്ന ട്രെയിനുകൾക്കു കൂടുതൽ സ്റ്റോപ്പ് അനുവദിക്കുക പരപ്പനങ്ങാടി, കുറ്റിപ്പുറം സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കുക. നിലമ്പൂർ-ഷൊർണൂർ ലൈനിൽ മെമു ഓടിക്കുക കൂടുതൽ ദീർഘദൂര ട്രെയിൻ അനുവദിക്കുക. കോട്ടയം - നിലമ്പൂർ എക്സ്പ്രസ്സ്നു വാണിയമ്പലത്തിനും അങ്ങാടിപ്പുറത്തിനും ഇടയിൽ സ്റ്റോപ്പ് അനുവദിക്കുക. കരിപ്പൂരിൽ വലിയ വിമാനങ്ങൾക് അനുമതി നൽകുക എല്ലാം വാക്കിൽ ഒതുങ്ങി നിൽക്കുന്നു. KSRTC ക്ക് ജില്ലയിൽ 4 ഡിപ്പോ ഉണ്ടെങ്കിലും ഗ്രാമീണ മേഖല യിലേക്ക് അടക്കം പല റൂട്ടിലും ksrtc ഓടുന്നില്ല. യാത്രക്കാർ ആവശ്യപെടുന്ന റൂട്ടിലും സമയത്തും ബസ് ഓടിക്കില്ല. ജില്ലാ അസ്ഥാന ത്തേ ഡിപ്പോ ഒന്നാം ഘട്ട നവീകരണം പൂർത്തിയായി ഈ മാസം ഉദ്ഘാടനം ഉണ്ടാകും എന്നാൽ ആവശ്യത്തിന് ബസ് സർവീസ് ഇല്ല. പത്തു വർഷത്തിലേറെ ആയി നിലമ്പൂർ ഡിപ്പോയിലെ ഇന്റർ സ്റ്റേറ്റ് ടെർമിനൽ പണി മുടങ്ങി കിടക്കുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ചു KSRTC കൂടുതൽ സർവീസ് ആവശ്യമാണ് തിരൂർ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ഉണ്ട് മഞ്ചേരിയിൽ കൊറിയർ സർവീസ് ഓഫീസിൽ KSRTC സ്റ്റേഷൻ മാസ്റ്റർ സംവിധാനം പോലെ നടത്തുന്നുണ്ട് എങ്കിലും അവിടെ സ്റ്റേഷൻ മാസ്റ്റർ ഇല്ല മുമ്പ് ഉണ്ടായിരുന്നത് നില നിർത്തേണ്ടതുണ്ട് പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകൾ കൂടുതൽ സർവീസ് വേണം. ഇന്ന് ജില്ലയിൽ എവിടെ ആണെങ്കിലും വൈകുന്നേരം 7 മണി കഴിഞ്ഞു പലയിടത്തും ksrtc ആയാലും പ്രൈവറ്റ് ആയാലും ബസ് സർവീസ് സൗകര്യം ഇല്ല. അത് കൊണ്ട് നിരവധി ആളുകൾ ആണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.അതിനുള്ള നടപടികൾ RTO എടുക്കേണ്ടതുണ്ട്.തീരദേശ മേഖലയിൽ കൂടുതൽ സൗകര്യം ഒരുക്കേണ്ടതുണ്ട് കടൽ ഭിത്തി നിർമ്മാണം,വീട്,കുടിവെള്ളം തുടങ്ങിയവ. ടൂറിസം മേഖലയിൽ ഇനിയും അറിയപ്പെടാത്ത സ്പോട്ടുകളിൽ അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുക. നിലമ്പൂർ, മലപ്പുറം -കോട്ടക്കുന്ന് പോലുള്ള പ്രധാന ടൂറിസം സ്പോട്ടുകൾ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുക, പ്രധാന റോഡുകളിൽ സൂചന ബോർഡുകൾ സ്ഥാപിക്കുക.മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുക സൗകര്യങ്ങൾ ഉയർത്തുക മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം തിരൂർ സ്റ്റേഡിയം അരീക്കോട് തുടങ്ങിയവ നിലവാരം ഉയർത്തുക.
ജില്ലയിൽ കാകഞ്ചേരി കിൻഫ്രാ, മലപ്പുറം INKEL പോലുള്ള വ്യവസായ സ്ഥാപനങ്ങൾ ഉണ്ട്. ഇനിയും ജോലി സാധ്യതകൾ ഉള്ള സ്ഥാപനങ്ങൾ കൊണ്ട് വരേണ്ടതുണ്ട് കരിപ്പൂർ എയർപോർട് സൗകര്യം ഉപയോഗപ്പെടുത്തി IT പാർക്ക് പോലുള്ള സ്ഥാപനനങ്ങൾ കൊണ്ട് വരേണ്ടതുണ്ട്. ആദിവാസി മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുപാട് മെച്ചപ്പെടുത്തേണ്ടതുണ്ട് മഴകലങ്ങളിൽ തകർന്ന് പോകുന്ന പാലങ്ങൾ, വീടുകൾ തുടങ്ങിയവ മികച്ച രീതിയിൽ നിർമ്മിച്ചു നൽകുക. അവർക്ക് പുറം നാടുകളിലേക്ക് എത്തിപ്പെടാൻ ഗതാഗത സൗകര്യം അത്യാവശ്യമാണ്.
ജില്ലക്ക് ഒരുപാട് പ്രതീക്ഷകൾ ആണ് ഓരോ വർഷവും കടന്ന് വരുമ്പോൾ എന്നാൽ പലപ്പോഴും വികസന പദ്ധതി കൾ എല്ലാം വാഗ്ദാനങ്ങളിൽ, ഫയലിൽ മാത്രം ഒതുങ്ങി പോകുന്നു. നിർമ്മാണത്തിലെ കാല താമസം വലിയ പ്രശ്നം ആണ്. നിരവധി വികസന പദ്ധതികൾ ജില്ലക്ക് ആവശ്യമുണ്ട് അവ പൂർത്തീകരിക്കാൻ എല്ലാവരും ഒറ്റകെട്ടായി നിലകൊള്ളണം
ഇനിയും ഒരുപാട് വികസനം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 🥰🥰🥰
Malappuram District Development Forum
Malappuram City Malappuram Collector Malappuram jilla MAPKO - മഞ്ചേരി യുടെ പുരോഗതിക്ക് Malappuramite Malapuram മലപ്പുറം നഗരവിശേഷങ്ങൾ മലപ്പുറം സിറ്റി ഇന്ത്യ Nilambur Nilambur Voice KSRTC Fans Manjeri Manjeri Vikasana Samithy Manjeri KSRTC TIRUR P Ubaidulla Ksrtc Areekode fans KSRTC Malappuram Terminal മലപ്പുറം നഗരം Malappuram district Valanchery Development Forum