Rainoweb

Rainoweb Committed to society as a social being. Expect any such kind of matters as text,images or videos. Like this page and stay tuned.

17/02/2026
₹20 രൂപയുടെ വിപ്ലവം.. ❤️എനർജി ഡ്രിങ്കുകളിൽ അനുവദനീയമായ കഫീൻ്റെ അളവ് (300 mg/L) FSSAI നിയന്ത്രിച്ച് പുതിയ നിയമങ്ങൾ കൊണ്ടു...
15/02/2026

₹20 രൂപയുടെ വിപ്ലവം.. ❤️

എനർജി ഡ്രിങ്കുകളിൽ അനുവദനീയമായ കഫീൻ്റെ അളവ് (300 mg/L) FSSAI നിയന്ത്രിച്ച് പുതിയ നിയമങ്ങൾ കൊണ്ടു വന്നപ്പോൾ ഇന്ത്യയിലെ പല ബ്രാൻഡുകളും നിരോധിക്കപ്പെട്ടു. ഈ അവസരം മുതലെടുത്ത് 2017-ൽ പെപ്‌സികോ, റോക്ക്‌സ്റ്റാർ എന്ന അമേരിക്കൻ കമ്പനിയിൽ നിന്ന് #സ്റ്റിംഗ് ബ്രാൻഡ് വാങ്ങി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

ആദ്യ ഘട്ടത്തിൽ ₹50 രൂപ വിലയുണ്ടായിരുന്ന സ്റ്റിംഗിനെ, റെഡ് ബുളിനെപ്പോലെ പ്രീമിയം ഡ്രിങ്കായിട്ടല്ല, മറിച്ച് ഒരു സാധാരണ ശീതളപാനീയമായിട്ടാണ് മാർക്കറ്റ് ചെയ്തത്.

2020-ൽ സ്റ്റിംഗിൻ്റെ 250 ml ബോട്ടിൽ ₹20 രൂപക്ക് അവതരിപ്പിച്ചതോടെ എനർജി ഡ്രിങ്ക് വിപണിയിൽ വലിയ മാറ്റമുണ്ടായി. ₹100 രൂപയുടെ റെഡ് ബുളിനെ അപേക്ഷിച്ച് ₹20 രൂപയുടെ സ്റ്റിംഗ് പെട്ടെന്ന് ജനപ്രിയമായി.

കോളേജ് വിദ്യാർത്ഥികൾ, ഓട്ടോ ഡ്രൈവർമാർ, ദിവസക്കൂലിക്കാർ തുടങ്ങി സാധാരണക്കാരുടെ ഇഷ്ടപാനീയമായി സ്റ്റിംഗ് മാറി
​2018-ൽ റെഡ് ബുളിന് 75% വിപണി വിഹിതവും സ്റ്റിംഗിന് 11% വിഹിതവുമാണ് ഉണ്ടായിരുന്നത്. എന്നാൽ 2023-ൽ സ്റ്റിംഗ് 90% വിപണി വിഹിതം നേടി കിംഗ് ആയി മാറി. റെഡ് ബുളിൻ്റെ വിഹിതം 7%.

സ്റ്റിംഗ് അലുമിനിയം ക്യാനുകൾക്ക് പകരം പെറ്റ് ബോട്ടിലുകൾ ഉപയോഗിച്ചത് നിർമ്മാണച്ചെലവ് കുറയ്ക്കാനും ഇന്ത്യയിൽ ഉത്പാദിപ്പിക്കാനും രാജ്യമെമ്പാടുമുള്ള കടകളിലേക്ക് വിതരണം ചെയ്യാനും സഹായിച്ചു ആയി കുറഞ്ഞു.

സ്റ്റിംഗിൻ്റെ വിജയകരമായ വളർച്ച കണ്ട കോക്കകോള, തങ്ങളുടെ തംസപ്പ് ചാർജ് എന്ന എനർജി ഡ്രിങ്ക് ₹20 രൂപക്ക് വീണ്ടും വിപണിയിലെത്തിച്ചിട്ടുണ്ട്!

Courtesy

കഴിഞ്ഞ ദിവസം ഇൻഫോപാർക്കിന്റെ വഴിയിൽ ഒരു വലിയ ആൾക്കൂട്ടം, നോക്കിയപ്പോ എന്തോ ചായയും ബണ്ണും കഴിക്കാൻ വന്ന ആളുകൾ ആണത്രേ,ഒരു ...
08/02/2026

കഴിഞ്ഞ ദിവസം ഇൻഫോപാർക്കിന്റെ വഴിയിൽ ഒരു വലിയ ആൾക്കൂട്ടം, നോക്കിയപ്പോ എന്തോ ചായയും ബണ്ണും കഴിക്കാൻ വന്ന ആളുകൾ ആണത്രേ,

ഒരു മണിക്കൂർ ഒക്കെ കാത്ത് നിന്ന് ആളുകൾ ഇത് വാങ്ങിക്കാൻ എന്താണ് കാരണം എന്ന് അന്വേഷിക്കാൻ ഒരു കൗതുകം തോന്നി, and it's a interesting business model.

ദമ്പതികളായ ശ്രീലക്ഷ്മിയും ശരണും ചേർന്ന് നടത്തുന്ന The Chai Couple Chafe എന്നൊരു സംരംഭമാണ്, സംരംഭം എന്നൊന്നും പറയാനില്ല, ഒരു മേശയും കുറച്ചു സാമഗ്രഹികളും മാത്രം.

ഓർഡർ എടുക്കാൻ അവിടെ ഒരു QR കോഡ് തൂക്കി ഇട്ടിട്ടുണ്ടാവും, അത് സ്കാൻ ചെയ്യുമ്പോൾ ഒരു ഫോം വരും, അതിൽ പേര് രജിസ്റ്റർ ചെയ്തിട്ട് കാത്ത് നിൽക്കണം. പേര് വിളിക്കുമ്പോൾ ചെന്ന് ചായയും ബൺ മസ്ക എന്ന് വിളിക്കുന്ന ഉള്ളിൽ ക്രീം പുരട്ടിയ ബണ്ണും കൈപ്പറ്റാം.

ഇതിനാണോ ഇത്രയും ഹൈപ്പും തിരക്കും എന്നൊക്കെ ചോദിച്ചാൽ, ഇവർ സ്ഥിരമായി ഒരു ലൊക്കേഷനിൽ ആയിരിക്കില്ല, ഓരോ ദിവസവും എവിടെ ഏത് സമയത്താണ് വരുന്നത് എന്ന് അവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ സ്റ്റോറി ആയിട്ട് ഇടും.

അത് കണ്ടിട്ട് ആ സമയത്ത് അവിടെ ആൾ കൂടും, പേര് രജിസ്റ്റർ ചെയ്ത് ഒന്നൊന്നര മണിക്കൂർ കാത്ത് നിന്ന് ഇത്രയും ആളുകൾ വാങ്ങണം എന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും ഒക്കെ കാണുമല്ലോ.

And മറ്റൊരു interesting fact, ഇവർക്കു വിദേശത്തു നല്ല ജോലി ഒക്കെ ഉണ്ടായിരുന്നതാണ്, അതൊക്കെ കളഞ്ഞിട്ട് നാട്ടിൽ സ്വന്തമായി എന്തെങ്കിലും ചെയ്യാൻ വന്നു, ഈ സിമ്പിൾ പരിപാടി നല്ല അടിപൊളിയായിട്ട് വിജയിപ്പിച്ച് എടുത്തിട്ടുണ്ട്.

വളരെ സിമ്പിൾ പരിപാടി ആണെന്ന് തോന്നും പക്ഷേ അതിന്റെ ex*****on technology ഒക്കെ ഉപയോഗിച്ച് നല്ല creative ആയിട്ട് ഇവർ ചെയ്തിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഈ ആൾക്കൂട്ടം.

നമ്മൾ വലിയ capital ഇല്ലാത്തതുകൊണ്ട് business തുടങ്ങാൻ പറ്റില്ല എന്ന് കരുതുമ്പോൾ, ഇവർ ഒരു മേശയും ഒരു QR കോഡും കൊണ്ട് തെളിയിച്ചു കാണിക്കുന്നു, എക്സിക്യൂഷൻ തന്നെയാണ് രാജാവ്!

Courtesy

പുതിയ ഒരു ഡിസൈനുമായി ടൊയോട്ട കമ്പനിയെ സമീപിച്ച മെക്കാനിക്കിനെ അവർ തിരസ്കരിച്ചു, അതിന്റെ പ്രതികാരത്തിനായി ആ മെക്കാനിക് തു...
06/02/2026

പുതിയ ഒരു ഡിസൈനുമായി ടൊയോട്ട കമ്പനിയെ സമീപിച്ച മെക്കാനിക്കിനെ അവർ തിരസ്കരിച്ചു, അതിന്റെ പ്രതികാരത്തിനായി ആ മെക്കാനിക് തുടങ്ങിയ കമ്പനിയാണ് ഹോണ്ട,

മോട്ടിവേഷണൽ സ്പീക്കർമാർ പലപ്പോഴും പറയുന്ന കഥയാണ്, എന്നാൽ ഇതിന്റെ പകുതി മാത്രമാണ് സത്യം.

1930 കളിൽ piston rings നിർമ്മിക്കുന്ന ഒരു ചെറിയ കമ്പനി ആയിട്ടാണ് Tokai Seiki പ്രവർത്തനം ആരംഭിക്കുന്നത്. അദ്ദേഹം തന്റെ piston rings ആയിട്ട് ടോയോട്ട കമ്പനിയെ സമീപിച്ചു,

എന്നാൽ അവരുടെ പരിശോധനയിൽ തങ്ങൾക്ക് വേണ്ട ക്വാളിറ്റി ഇല്ല എന്ന് കണ്ടതിനാൽ അവർ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് അവ വാങ്ങാൻ തയ്യാറായില്ല.

ഇതിന്റെ പേരിൽ ഈഗോ കയറി അദ്ദേഹം അടുത്ത ദിവസം പോയി ആരംഭിച്ച കമ്പനി ഒന്നുമല്ല ഹോണ്ട, അദ്ദേഹം നേരെ പോയത് തന്റെ piston rings എങ്ങനെ ക്വാളിറ്റി കൂട്ടി നിർമ്മിക്കാം എന്ന് പഠിക്കാൻ വേണ്ടിയാണ്.

ഏതാണ്ട് 2 വർഷം അദ്ദേഹം metallurgy ആയിട്ട് ബന്ധപ്പെട്ട കോഴ്സ് ഒരു സ്ഥാപനത്തിൽ പോയി പഠിച്ചു, അദ്ദേഹത്തിന്റെ ലക്ഷ്യം ടോയോട്ടയേ മത്സരിച്ച് തോൽപ്പിക്കണം എന്നല്ല മറിച്ചു അവർ വാങ്ങുന്ന രീതിയിൽ തന്റെ പ്രോഡക്റ്റ് മികച്ചത് ആക്കണം എന്നതായിരുന്നു.

അങ്ങനെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ശ്രമം വിജയം കണ്ടു, ടൊയോട്ട അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് പ്രോഡക്റ്റ് വാങ്ങുക മാത്രമല്ല അദ്ദേഹത്തിന്റെ പരിശ്രമവും സ്വയം മെച്ചപ്പെടാനുള്ള മനസും ഒക്കെ കണ്ട് അദ്ദേഹത്തിന്റെ കമ്പനിയിൽ നിക്ഷേപം നടത്തിക്കൊണ്ട് പാർട്ണർ ആയി.

എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ ബോംബ് വീണു അവരുടെ ഫാക്ടറി ഏതാണ്ട് പൂർണ്ണമായും തകർന്ന് പോയി.

ഓരോ പരാജയങ്ങളും ഒന്നിന്റെയും അവസാനമല്ല അത് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങളുടെ തുടക്കമാണ് എന്നറിയാവുന്ന ഹോണ്ട അവിടെയും പകച്ചില്ല,

തകർന്ന ഫാക്ടറി ഏറ്റെടുക്കാൻ ടോയോട്ട തയ്യാറായപ്പോൾ അദ്ദേഹം അതിന് തയ്യാറായി. അതുവഴി ലഭിച്ച തുകകൊണ്ട് അദ്ദേഹം പുതിയ വഴി തിരയാൻ തുടങ്ങി.

ലോകമഹായുദ്ധത്തിൽ തകർന്ന ജപ്പാനിൽ ചെലവ് കുറഞ്ഞ യാത്ര മാർഗ്ഗങ്ങൾക്ക് വേണ്ടി ആളുകൾ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു,

അതിന് അദ്ദേഹത്തിന്റെ കയ്യിൽ ഒരു ആശയം ഉണ്ടായിരുന്നു, സൈക്കിളുകളിൽ മോട്ടോർ ഘടിപ്പിക്കുക, അതിനായി സൈന്യം ഉപയോഗിച്ച് ഉപേക്ഷിച്ച ജനറേറ്റർ എഞ്ചിനുകൾ ഉപയോഗിക്കുക.

ആ പരീക്ഷണം അധികം വൈകാതെ വിജയം കണ്ടു, അങ്ങനെ 1948 സെപ്റ്റംബർ 24 ന് ഹോണ്ട മോട്ടോർ കമ്പനി നിലവിൽ വന്നു. 1949 ൽ പൂർണ്ണമായും സ്വന്തം ഫാക്ടറിയിൽ നിർമ്മിച്ച അവരുടെ ആദ്യത്തെ മോട്ടോർ ബൈക്ക് പുറത്തിറങ്ങി.

അവിടെ നിന്ന് കമ്പനി അതിവേഗം വളർന്നു, 1958 ൽ Honda Super Cub എന്നൊരു മോഡൽ അവതരിപ്പിച്ചു. ആർക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ലളിതമായ പ്രവർത്തനം ഉള്ള ഇരുചക്ര വാഹനം - ഇതായിരുന്നു ആ മോഡലിന്റെ പ്രിത്യേകത.

ക്ലച് ആവശ്യമില്ലാതെ കാൽ കൊണ്ട് ഗിയർ മാറാൻ കഴിയുന്ന സെമി ഓട്ടോമാറ്റിക് ഗിയർ സംവിധാനമായിരുന്നു അതിൽ അവർ അവതരിപ്പിച്ചത്. സ്ഥാപകനായ Soichiro Honda യുടെ ബിസിനസ്സ് പാർട്ണർ ആയ Fujisawa ആയിരുന്നു ഈ ആശയത്തിന്റെ പിന്നിൽ,

നൂഡിൽസ് ഡെലിവറിക്ക് വേണ്ടി പോകുന്ന ആളുകൾക്ക് ഒരു കൈ കൊണ്ട് വാഹനം ഓടിക്കുകയും മറ്റേ കൈ ഉപയോഗിച്ച് നൂഡിൽസ് ഉള്ള ട്രേ പിടിക്കാനും പറ്റണം, ഇതായിരുന്നു അദ്ദേഹത്തിന്റെ ആശയത്തിന്റെ പിന്നിലെ ആവശ്യം.

അത് ക്ലിക്ക് ആകുകയും ഒരുപാട് ഓർഡർ കമ്പനിക്ക് ലഭിക്കുകയും ചെയ്തു,

എന്തിനേറെ പറയണം ലോകത്ത് ഇതുവരെ ഏറ്റവും കൂടുതൽ വിട്ടുപോയ ഇരുചക്ര വാഹനം ഇത് തന്നെയാണ്, ഏതാണ്ട് 10 കോടിക്ക് മുകളിൽ എണ്ണം വിറ്റ് പോയിട്ടുണ്ട്.

1959 ൽ അമേരിക്കൻ മാർക്കറ്റിൽ ഈ മോഡൽ ഹോണ്ട അവതരിപ്പിച്ചു, എന്നാൽ ഭാരം കൂടിയ വലിയ ബൈക്ക് കണ്ട് ശീലിച്ച അമേരിക്കൻ ജനതക്ക് ഈ കുഞ്ഞൻ ബൈക്ക് അത്രക്ക് അങ്ങ് ഇഷ്ടമായില്ല.

ഹോണ്ട വെറുതെ ഇരുന്നില്ല, You Meet the Nicest People on Honda എന്നൊരു ക്യാമ്പയിൻ വഴി ചെറിയ വാഹനം ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ ഉപഭോക്താകളിലേക്ക് എത്തിക്കാൻ അവർക്ക് കഴിഞ്ഞു.

Super Cub അമേരിക്കയിൽ ഹിറ്റ് ആകുക മാത്രമല്ല ചെയ്തത് അവരുടെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചു. വലിയ ബൈക്കുകൾ ഉപേക്ഷിച്ചു കൊണ്ടുനടക്കാൻ എളുപ്പമുള്ള കുഞ്ഞൻ ബൈക്കുകളെ അവർ ഇരുകൈയും നീട്ടി സ്വീകരിച്ചു. 1963 ആയപ്പോഴേക്കും അമേരിക്കയിൽ മറ്റെല്ലാ കമ്പനികൾ വിൽക്കുന്ന എണ്ണം ഒരുമിച്ചു കൂട്ടിയാൽ പോലും ഹോണ്ടയുടെ കച്ചവടത്തിനു ഒപ്പം എത്താൻ കഴിയില്ല എന്ന അവസ്ഥയിലേക്ക് എത്തി.

അതോടെ കമ്പനി പുതിയ മേഖലയിലേക്ക് ചുവട് വച്ചു, T360 എന്ന മിനി ട്രക്ക്, S500 എന്ന സ്പോർട്സ് കാർ നിർമ്മിച്ചുകൊണ്ട് കാറുകളുടെ നിർമ്മാണം ആരംഭിച്ചു. 1972 ൽ Civic, 1976 ൽ Accord എന്നീ മോഡലുകൾ അവതരിപ്പിച്ചതോടെ കാർ വിപണിയിലും ഹോണ്ട തരംഗമായി.

1986 ൽ Acura എന്ന പേരിൽ ആഡംബര ബ്രാൻഡ് കൂടി അവർ ആരംഭിച്ചു. പിന്നീട് മറ്റു മേഖലയിലേക്ക് കൂടി പറന്നു കയറുന്ന ഹോണ്ടയെ ആണ് കാണാൻ കഴിയുന്നത്. 2000 ത്തിൽ ASIMO എന്ന പേരിൽ ഒരു ഹ്യൂമനോയ്ഡ് റോബോട്ടിനെ നിർമ്മിച്ചു ശാസ്ത്രലോകത്തെയും ഹോണ്ട ഞെട്ടിച്ചു.

ഇന്ന് ഹോണ്ട എന്നാൽ ഏറെ ജനപ്രിയ വാഹനങ്ങൾ നിർമ്മിക്കുന്ന, ടൊയോട്ടയുടെ ഒപ്പം നിൽക്കുന്ന കമ്പനിയാണ്.

ഇനി നമ്മൾക്ക് ഒന്ന് തിരിച്ചു പോകാം, ആദ്യത്തെ piston rings ഓർഡർ നല്കാത്തതിന്റെ പേരിൽ അല്ല ഹോണ്ട കമ്പനി ആരംഭിച്ചത്.

ബിസിനസ്സ് എന്നാൽ ഈഗോ അല്ലെങ്കിൽ വാശിപ്പുറത്തു ചെയ്യാൻ കഴിയുന്ന ഒന്നല്ല, ടൊയോട്ട നിരസിച്ചപ്പോൾ അവരോട് പ്രതികാരം ചെയ്യാൻ അല്ല അദ്ദേഹം ശ്രമിച്ചത്, തനിക്ക് എങ്ങനെ മെച്ചപ്പെടാൻ കഴിയുമെന്നും അങ്ങനെ അവരുടെ അടുത്ത് നിന്ന് ഓർഡർ നേടിയെടുക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാശി.

അതിൽ അദ്ദേഹം വിജയിച്ചു, എന്നാൽ ആ ഫാക്ടറി യുദ്ധത്തിൽ തകർന്നപ്പോൾ എല്ലാം നഷ്ടപ്പെട്ടു എന്ന നിരാശയിലേക്കും അദ്ദേഹം പോയില്ല, സംഭവിച്ചത് സംഭവിച്ചു, അവിടെ നിന്ന് തനിക്ക് ഇനി എന്ത് ചെയ്യാൻ കഴിയുമെന്നാണ് അദ്ദേഹം ചിന്തിച്ചത്.

ഹോണ്ട എന്ന കമ്പനി ഇന്ന് കാണുന്ന നിലയിൽ ആയത് ഇദ്ദേഹഹത്തിന്റെ ഈ തുറന്ന മനസ് ഒന്നുകൊണ്ടു മാത്രമാണ്.

Courtesy

ഒരു കമ്പനിയുടെ പേര് കേട്ടിട്ട് എന്തോ വല്ലാത്ത ഒരു ഇഷ്ടം തോന്നിയത് BYD എന്ന പേരിനോട് ആയിരുന്നു.Build Your Dreams എന്നതാണ്...
31/01/2026

ഒരു കമ്പനിയുടെ പേര് കേട്ടിട്ട് എന്തോ വല്ലാത്ത ഒരു ഇഷ്ടം തോന്നിയത് BYD എന്ന പേരിനോട് ആയിരുന്നു.

Build Your Dreams എന്നതാണ് അതിന്റെ മുഴുവൻ പേര്, അവർ ഇറക്കുന്നത് നാളെയുടെ വാഗ്ദാനമായ ഇലക്ട്രിക് കാറുകളും.

1995 ൽ ചൈനയിലെ ഒരു രസതന്ത്രജ്ഞനായ Wang Chuanfu ഒരു ബാറ്ററി നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. വില കുറഞ്ഞ Nickel-Cadmium ബാറ്ററി എന്ന അദ്ദേഹത്തിന്റെ ആശയം വൻ വിജയമായിരുന്നു.

മോട്ടോറോള, നോക്കിയ പോലെയുള്ള വമ്പൻ കമ്പനികളെ വരെ അദ്ദേഹത്തിന് കസ്റ്റമർ ആയി ലഭിച്ചു. 2002 ആയപ്പോഴേക്കും ലോകത്തിലെ തന്നെ ഏറ്റവും വലിയ NiCd ബാറ്ററി നിർമ്മാതാക്കൾ ആയി അവർ മാറി.

2003 -ലാണ് അടച്ചു പൂട്ടാൻ പോയ ഒരു കാർ കമ്പനിയെ ഏറ്റെടുത്തു കൊണ്ട് BYD കാർ നിർമ്മാണത്തിലേക്ക് പ്രവേശിക്കുന്നത്.

തങ്ങളുടെ കയ്യിൽ ഉള്ള ബാറ്ററി സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇലക്ട്രിക് കാറുകൾ നിർമ്മിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാലും അവർ ആദ്യമായി നിർമ്മിച്ചത് പെട്രോൾ കാർ ആയിരുന്നു.

2005 ൽ പുറത്തിറങ്ങിയ F3 എന്ന സെഡാൻ വളരെ വേഗത്തിൽ ജനപ്രീതി നേടി. മൂന്ന് വർഷങ്ങൾക്ക് ശേഷം 2008 ൽ ആദ്യത്തെ ഹൈബ്രിഡ് മോഡൽ അവർ വിപണിയിൽ ഇറക്കി.

ആ വർഷം തന്നെ അവർക്ക് 2300 കോടി ഡോളർ ഇൻവെസ്റ്റ്മെന്റും ലഭിച്ചു, അത് നൽകിയത് നിക്ഷേപകരുടെ രാജാവ് എന്നറിയപ്പെടുന്ന സാക്ഷാൽ Warren Buffet ആയിരുന്നു. അതുവഴി പണം മാത്രമല്ല അവർക്ക് ലഭിച്ചത്,

ആ ഒരൊറ്റ ഇടപാടിൽ ലോകം മുഴുവൻ ശ്രദ്ധ നേടാനും അവർക്ക് കഴിഞ്ഞു. അതോടെ ചൈന വിട്ട് പുറത്തേക്ക് മാർക്കറ്റ് ഉണ്ടാക്കാനും അവർ ശ്രമം തുടങ്ങി. അവിടെ നിന്നാണ് ഇന്ന് നമ്മൾ കാണുന്ന BYD കാറുകളുടെ ഉത്ഭവം ആരംഭിക്കുന്നത്.

ലഭിച്ച നിക്ഷേപം ഏതാണ്ട് മുഴുവൻ തന്നെ അവർ കൂടുതൽ മികച്ച സാങ്കേതിക വിദ്യ കണ്ടെത്തുന്നതിനായിട്ടാണ് ഉപയോഗിച്ചത്. ഏതാണ്ട് 2020 ആയപ്പോഴേക്കും അവർ Lithium ion phosphate ബാറ്ററി വിപണിയിൽ ഇറക്കി.

Tesla, ടൊയോട്ട ഉൾപ്പെടെ പ്രമുഖ കമ്പനികൾ എല്ലാം നിലവിൽ ഉപയോഗിക്കുന്നത് BYD യുടെ ഈ സാങ്കേതിക വിദ്യ തന്നെയാണ്. 2022 -ൽ BYD ഇന്ധനം ഉപയോഗിച്ച് ഓടുന്ന കാറുകളുടെ നിർമ്മാണം പൂർണ്ണമായും അവസാനിപ്പിച്ചു.

BYD 2023-ൽ Tesla-യെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ EV manufacturer ആയിക്കഴിഞ്ഞു.

കമ്പനി ആരംഭിച്ചപ്പോൾ എന്ത് ഉദ്ദേശത്തിലാണ് Build Your Dreams എന്ന് പേരിട്ടത് എന്നറിയില്ല, എന്തായാലും ആ പേരിന്റെ അർഥം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലും സംഭവിച്ചത്..

30 വർഷം മുൻപ് ഒരു ചെറിയ ബാറ്ററി നിർമ്മാണ യൂണിറ്റ് ആയി തുടങ്ങിയ ഇടത് നിന്ന് world No.1 EV brand.
That’s not business.
That’s history.

✍🏻

Address

Malappuram

Opening Hours

Monday 9am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

919846888046

Alerts

Be the first to know and let us send you an email when Rainoweb posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rainoweb:

Shortcuts

Share

Category