18/10/2025
ഇടുക്കി കൂട്ടാറിൽ നിർത്തിയിട്ടിരുന്ന വാൻ മഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി;
വാഹനത്തിൽ ആരും ഉണ്ടായിരുന്നില്ല.. 18/10/2025
ഇടുക്കിയിൽ അതിശക്തമായ മഴ. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കട്ടപ്പനക്ക് സമീപം ഉരുൾപൊട്ടിയതായി സംശയമുണ്ട്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കും. രാവിലെ എട്ടുമണിയോടെയാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുക. നെടുങ്കണ്ടത്ത് നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. നിർത്തിയിട്ട ട്രാവലർ ഒഴുകിപ്പോയി. വീടുകളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. താന്നിമൂട് മേഖല പൂർണമായും ഒറ്റപ്പെട്ടു. നെടുങ്കണ്ടം-കമ്പം അന്തർ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. കൂട്ടാർ, തേർഡ് ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാർ തുടങ്ങിയ ടൗണുകൾ വെള്ളത്തിനടിയിലായി. കുമളിയിൽ വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തി. കല്ലാർ ഡാമിന്റെ ഷട്ടറുകൾ മുഴുവനായും ഉയർത്തി.