ഉൾനാടൻ

ഉൾനാടൻ നിങ്ങളറിയേണ്ടത്‌ നിങൾക്കുമുന്നിൽ നിമിഷങ്ങൾക്കകം
👇

https://chat.whatsapp.com/I6zC5Ey6RyYDFsIcjYB78c?mode=ac_t

കണ്ണേ കരളേ വി എസ്സേഞങ്ങളെ നെഞ്ചിലെ റോസാ പൂവെ💐
21/07/2025

കണ്ണേ കരളേ വി എസ്സേ
ഞങ്ങളെ നെഞ്ചിലെ റോസാ പൂവെ💐

20/07/2025

Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.

Whenever you see the Stars icon, you can send me Stars!

പാലക്കാട് തൃത്താലയിൽ കോഴിക്കടയിലെ 300 ഓളം കോഴികളെ കൊന്നിട്ടനിലയിൽ കണ്ടെത്തി▪️▪️▪️▪️▪️▪️▪️തൃത്താലയിൽ കോഴികടയിലെ 300 ഓളം ക...
20/07/2025

പാലക്കാട് തൃത്താലയിൽ കോഴിക്കടയിലെ 300 ഓളം കോഴികളെ കൊന്നിട്ടനിലയിൽ കണ്ടെത്തി
▪️▪️▪️▪️▪️▪️▪️
തൃത്താലയിൽ കോഴികടയിലെ 300 ഓളം കോഴികളെ കൊന്നിട്ട് നിലയിൽ കണ്ടെത്തി ,പട്ടിത്തറ പമ്പ്‌ ഹൗസിന്‌ സമീപത്തെ അക്ബർ കൂടലൂരിന്റെ CM ചിക്കൻ സ്റ്റാളിലാണ്‌ സംഭവം ,
ഈ കോഴികളുടെയെല്ലാം കഴുത്ത് കടിച്ച നിലയിലാണ് ഉള്ളത് ,ഇത്‌ ഏതോ ജീവിയുടെ അക്രമമാണെന്നാണ്‌ പ്രാഥമിക വിവരം,സ്ഥലത്ത്‌ വനംവകുപ്പ്‌ പരിശോധന നടത്തുന്നു ,പരാധിയുടെ അടിസ്ഥാനത്തിൽ തൃത്താല പോലീസും സ്ഥലത്തെത്തി പരിശോധനകൾ നടത്തുന്നുണ്ട്‌

അറിയിപ്പ്‌◽️◽️◽️◽️◽️◽️ബഹു കേരള സർക്കാരിൻ്റെ 06/07/2025 തിയ്യതിയിലെ ധന 3/272/2023-ാം നമ്പർ സർക്കുലർ പ്രകാരം പുനഃ ചംക്രമണ ...
20/07/2025

അറിയിപ്പ്‌
◽️◽️◽️◽️◽️◽️
ബഹു കേരള സർക്കാരിൻ്റെ 06/07/2025 തിയ്യതിയിലെ ധന 3/272/2023-ാം നമ്പർ സർക്കുലർ പ്രകാരം പുനഃ ചംക്രമണ യോഗ്യമായ ഇ-മാലിന്യം എല്ലാ തദ്ദേശ സ്വയ ംഭരണ സ്ഥാപനങ്ങളിലും കൈമാറുമ്പോൾ തന്നെ ഉപഭോക്താക്കൾക്ക് വില നൽകി ശേഖരിക്കുന്ന ഒരു ഇ-മാലിന്യ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഹരിത കർമ്മ സേന വീടുകളിലും സ്ഥാപനങ്ങളിലും സന്ദർശനം നടത്തുന്നതും ശേഖരിക്കുന്ന പുനഃചംക്രമണം സാധ്യമാ കുന്ന ഇ-മാലിന്യങ്ങളുടെ തുക അപ്പോൾ തന്നെ നൽകുന്നതുമായിരിക്കും. ആയതിനാൽ 2025 ജൂലൈ 21 മുതൽ 30 വരെ നഗരസഭ നടത്തുന്ന ഇ-മാലിന്യ ശേഖരണ യജ്ഞത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യത്ഥിക്കുന്നു.
____________________

https://chat.whatsapp.com/LgmGTA25oPA4ihiAzxEczG

**തൃത്താല പഞ്ചായത്തിൽ  തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി‌ ; ഗ്രാമപഞ്ചായത്തിന്റെ പ്രതിരോധ യജ്ഞം**  ▪️...
17/07/2025

**തൃത്താല പഞ്ചായത്തിൽ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി‌ ; ഗ്രാമപഞ്ചായത്തിന്റെ പ്രതിരോധ യജ്ഞം**
▪️◽️▪️◽️▪️◽️▪️◽️
**തൃത്താല:** തെരുവ് നായ്ക്കളിൽ റാബിസ് വ്യാപനം തടയാൻ തൃത്താല ഗ്രാമപഞ്ചായത്ത് ഇന്ന് വൻതോതിലുള്ള വാക്സിനേഷൻ ക്യാമ്പ് നടത്തി. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ **176 നായ്ക്കൾക്ക്** റാബിസ് പ്രതിരോധ കുത്തിവെപ്പ് നൽകി.
ഞാങ്ങാട്ടിരിയിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നാല് പേരെ കടിച്ച് പരിക്കേൽപ്പിച്ച ഒരു നായ റാബിസ് ബാധിതമായി മരിച്ചതോടെയാണ് ഈ നടപടി തുടങ്ങിയത്. ഈ സംഭവം പ്രദേശവാസികളിൽ ആശങ്ക വർദ്ധിപ്പിച്ചിരുന്നു.
പ്രത്യേക വാഹനത്തിൽ സഞ്ചരിച്ച് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ എത്തി. നായ്ക്കളെ വലവീശി പിടിച്ച് വാക്സിൻ നൽകി. രാവിലെ 6 മണി മുതൽ വൈകുന്നേരം വരെ നീണ്ട ഈ പ്രവർത്തനത്തിന്‌ പഞ്ചായത്ത് പ്രസിഡന്റ് **പി.കെ. ജയ**, വാർഡ് അംഗങ്ങൾ, എന്നിവർ നേതൃത്വം നൽകി.

17/07/2025

തീവ്ര ന്യൂനമർദ്ദത്തെ തുടർന്നുള്ള ശക്തമായ മഴയിൽ ഭാരതപ്പുഴയിലെ ജലനിരപ്പ്‌ ഉയരുന്നു

*"ആനക്കര കോലോത്തുപറമ്പിൽ തെരുവ് നായ്ക്കളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, ജനങ്ങൾ ഭീതിയിൽ"**  ▪️▪️▪️▪️▪️▪️▪️കോലോത്തുപറ...
17/07/2025

*"ആനക്കര കോലോത്തുപറമ്പിൽ തെരുവ് നായ്ക്കളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, ജനങ്ങൾ ഭീതിയിൽ"**
▪️▪️▪️▪️▪️▪️▪️
കോലോത്തുപറമ്പിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്ക്‌ പരിക്കേറ്റു. ഇന്ന് രാവിലെ ആനക്കരയിൽ നിന്ന് പടിഞ്ഞാറങ്ങാടിയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ഒരു യാത്രക്കാരനെ ആദ്യം ആക്രമിച്ചത്‌. സംഭവസ്ഥലത്തേക്ക് ഓടിവന്ന് തടയാൻ ശ്രമിച്ചവരെയും നായ്ക്കൾ കടിച്ചതായി നാട്ടുകാർ പറയുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നായ്ക്കളുടെ ആക്രമണത്തിന്റെ തീവ്രത കാരണം ജനങ്ങൾ ഭീതിയോടെ വീടുകളിൽ കഴിയുകയാണ്‌. കുട്ടികളെ സ്കൂളിലേക്കയയ്ക്കാൻ പോലും മാതാപിതാക്കൾ ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്‌.
ഇവിടെ തെരുവ് നായ്ക്കളുടെ അക്രമം പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അധികാരികൾ ഗൗരവത്തോടെ നോക്കുന്നില്ല" എന്ന് സ്ഥലവാസികൾ പറയുന്നു. നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാത്തതും ഭക്ഷണം, മാലിന്യം തുറന്നടിക്കുന്നതുമാണ് പ്രശ്നം വർദ്ധിപ്പിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

"തെരുവ് നായ്ക്കളുടെ അക്രമം ജീവഹാനി വരെ എത്തുന്നതിന് മുൻപ് കർശനമായ നടപടികൾ ആവശ്യമാണ്" എന്ന് സാമൂഹ്യപ്രവർത്തകർ ഊന്നിപ്പറയുന്നു.



https://chat.whatsapp.com/I6zC5Ey6RyYDFsIcjYB78c?mode=ac_t

പെരുമ്പാമ്പിനെ പിടികൂടി😳▪️▪️▪️▪️▪️▪️▪️കുമ്പിടി: പള്ളിപ്പടിയിൽ വീടിൻ്റെ അടുക്കളയിൽ നിന്ന് എട്ടടിയോളം നീളമുള്ള പെരുമ്പാമ്പ...
16/07/2025

പെരുമ്പാമ്പിനെ പിടികൂടി😳
▪️▪️▪️▪️▪️▪️▪️
കുമ്പിടി: പള്ളിപ്പടിയിൽ വീടിൻ്റെ അടുക്കളയിൽ നിന്ന് എട്ടടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി,
സ്നേക്ക് റെസ്ക്യൂ അംഗം മനോജ് കുമ്പിടിയാണ് പാമ്പിനെ പിടികൂടിയത്,
ഒരു മാസത്തിനിടെ ഇരുപത്തഞ്ചോളം പെരുമ്പാമ്പിനെയാണ് കുമ്പിടി പരിസരത്ത്നിന്നും പിടികൂടിയത്
____________________

Address

Malpura

Opening Hours

Monday 10am - 10:30pm
Tuesday 10am - 10:30pm
Wednesday 10am - 10:30pm
Thursday 10am - 10:30pm
Friday 10am - 10:30pm
Saturday 10am - 10:30pm
Sunday 10am - 10:30pm

Website

Alerts

Be the first to know and let us send you an email when ഉൾനാടൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share