Mananthavady news

Mananthavady news Mananthavady News

വീടിൻറെ താക്കോൽദാനം നടത്തികാവുംമന്ദം: കോമരക്കണ്ടി തങ്ക അമ്മയ്ക്ക് ഇനി ലൈഫിന്റെ തണൽ. തരിയോട് ഗ്രാമപഞ്ചായത്തിൽ ലൈഫ് 20-20 ...
15/10/2024

വീടിൻറെ താക്കോൽദാനം നടത്തി

കാവുംമന്ദം: കോമരക്കണ്ടി തങ്ക അമ്മയ്ക്ക് ഇനി ലൈഫിന്റെ തണൽ. തരിയോട് ഗ്രാമപഞ്ചായത്തിൽ ലൈഫ് 20-20 ഭവന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ വീടിൻറെ ഉദ്ഘാടനവും താക്കോൽദാന കർമ്മവും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂനാ നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്ങൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ശ്രീജിത്ത് വി എം, ഫ്രാൻസിസ് ലോറൻസ്, ജോ മാത്യൂസ് തുടങ്ങിയവർ സംബന്ധിച്ചു.

വീടിൻറെ താക്കോൽദാനം നടത്തികാവുംമന്ദം: കോമരക്കണ്ടി തങ്ക അമ്മയ്ക്ക് ഇനി ലൈഫിന്റെ തണൽ. തരിയോട് ഗ്രാമപഞ്ചായത്തിൽ ലൈഫ് 20-20 ...
15/10/2024

വീടിൻറെ താക്കോൽദാനം നടത്തി

കാവുംമന്ദം: കോമരക്കണ്ടി തങ്ക അമ്മയ്ക്ക് ഇനി ലൈഫിന്റെ തണൽ. തരിയോട് ഗ്രാമപഞ്ചായത്തിൽ ലൈഫ് 20-20 ഭവന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ വീടിൻറെ ഉദ്ഘാടനവും താക്കോൽദാന കർമ്മവും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂനാ നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്ങൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ശ്രീജിത്ത് വി എം, ഫ്രാൻസിസ് ലോറൻസ്, ജോ മാത്യൂസ് തുടങ്ങിയവർ സംബന്ധിച്ചു.

ശുചിത്വ ഗൃഹങ്ങൾ സുന്ദര ഗ്രാമം;ബയോ ബിൻ വിതരണം ചെയ്തു.കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത...
15/10/2024

ശുചിത്വ ഗൃഹങ്ങൾ സുന്ദര ഗ്രാമം;
ബയോ ബിൻ വിതരണം ചെയ്തു.

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലെ ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നത് ബയോ ബിൻ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് മുഖ്യാതിഥിയായി.

മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണ്. അതിൻറെ ഭാഗമായി വീടുകളിൽ ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് വേണ്ടിയാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളിൽ ബയോബിൻ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയൻ തോട്ടുങ്ങൽ, വത്സല നളിനാക്ഷൻ, സൂനാ നവീൻ, സിബിൽ എഡ്വേർഡ്, ബീന റോബിൻസൺ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ശ്രീജിത്ത് വി എം, ഫ്രാൻസിസ് ലോറൻസ്, ഹരിതസഹായ സ്ഥാപന പ്രതിനിധി രാജേഷ് കെ ആർ, ഹരിത കർമ്മ സേന അംഗം സാഹിറ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

യൂണിവേഴ്സിറ്റി റാങ്ക് ജേതാവിന് യൂത്ത് ലീഗിൻറെ ആദരം കാവുംമന്ദം: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എസ് ഡബ്ലിയു പരീക്ഷയിൽ രണ്ട...
15/10/2024

യൂണിവേഴ്സിറ്റി റാങ്ക് ജേതാവിന് യൂത്ത് ലീഗിൻറെ ആദരം

കാവുംമന്ദം: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എസ് ഡബ്ലിയു പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കാവുംമന്ദം കാലികുനി സ്വദേശിനി എം എ നഹ്ഷാനയെ യൂത്ത് ലീഗ് അനുമോദിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉപഹാരം നൽകി. യൂത്ത് ലീഗ് പ്രസിഡണ്ട് എംപി ഹഫീസലി അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ എസ്എൻഡിപി വൈ എസ് എസ് കോളേജിൽ നിന്നാണ് നഹ്ഷാന പഠനം പൂർത്തിയാക്കിയത്. കാവുംമന്ദം കാലികുനി മഞ്ചപ്പുള്ളി അഷ്റഫ്, റംല ദമ്പതികളുടെ മകളാണ് നഹ്ഷാന. സഹീറുദ്ധീൻ പള്ളിമാലിൽ, കെ പി സബീർ അലി, എംകെ റഹൂഫ്, കെ പി ഇസ്ഹാഖ്, ഉസ്മാൻ മഞ്ചപ്പുള്ളി, ജലീൽ തയ്യിൽ, ഹൈദർ ഗസീബ്, എം എ ഫൈസൽ, എം എ സുഫൈൽ തുടങ്ങിയവർ സംബന്ധിച്ചു.

സാന്ത്വന പരിചരണത്തിന് നാടൊരുമിക്കുന്നു #ചെന്നലോട്: സാന്ത്വന പരിചരണ രംഗത്ത് പുതിയ കാൽവെപ്പുമായി തരിയോട് ഗ്രാമപഞ്ചായത്ത്. ...
10/10/2024

സാന്ത്വന പരിചരണത്തിന് നാടൊരുമിക്കുന്നു

#ചെന്നലോട്: സാന്ത്വന പരിചരണ രംഗത്ത് പുതിയ കാൽവെപ്പുമായി തരിയോട് ഗ്രാമപഞ്ചായത്ത്. ഓരോ വീട്ടിലും ഓരോ പാലിയേറ്റീവ് വളണ്ടിയർ എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തരിയോട് സാമൂഹികാരോഗ്യകേന്ദ്രത്തിൻ്റെ സഹകരണത്തോടെ പെയിൻ & പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ദിവ്യകല മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിൻസൺ മുഖ്യാതിഥിയായി.

പരിശീലന പരിപാടിക്ക് പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഗ്രാമപഞ്ചായത്തിന്റെ അഞ്ചു പ്രദേശങ്ങളിലായിട്ടാണ് വ്യത്യസ്ത ദിവസങ്ങളിൽ പരിശീലന പരിപാടി നടക്കുക. ഇതിലൂടെ പരമാവധി ആളുകളെ സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കാൻ പ്രാപ്തരാക്കും. ഹോം കെയർ പ്രവർത്തനങ്ങൾ സാന്ത്വന പരിചരണ രംഗത്തെ മറ്റു പ്രവർത്തനങ്ങൾ എന്നിവ സജീവമാക്കുന്നതിനും ഇതിലൂടെ സാധിക്കും.

പാലിയേറ്റീവ് ട്രയിനർമാരായ ശാന്തി അനിൽ, സ്വപ്ന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളായി. ഹെൽത്ത് ഇൻസ്പെക്ടർ കിരൺ സ്വാഗതവും കമ്മ്യൂണിറ്റി നഴ്സ് ബിന അജു നന്ദിയും പറഞ്ഞു.

ദേശീയ തപാൽ ദിനം, പോസ്റ്റ് ഓഫീസ് സന്ദർശനം നടത്തി വിദ്യാർഥികൾ.  #കാവുംമന്ദം: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ എൽ ...
10/10/2024

ദേശീയ തപാൽ ദിനം, പോസ്റ്റ് ഓഫീസ്
സന്ദർശനം നടത്തി വിദ്യാർഥികൾ.

#കാവുംമന്ദം: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ എൽ പി സ്കൂളിലെ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് സന്ദർശനം നടത്തി. പോസ്റ്റ് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളും സേവനങ്ങളും മനസ്സിലാക്കാൻ സന്ദർശനം ഉപകാരപ്രദമായി. സ്കൂളിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ പരിപാടികളെക്കുറിച്ച് ജില്ലയിലെ മറ്റു വിദ്യാലയങ്ങളിലേക്കുള്ള അറിയിപ്പുകൾ മുന്നൂറോളം കാർഡുകളിൽ എഴുതി കുട്ടികൾ പോസ്റ്റ് ചെയ്തു.
സ്കൂളിലെ വിവിധ ക്ലബ്ബുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളായിരുന്നു അധ്യാപകരോടൊപ്പം കാവുമന്ദം പോസ്റ്റ് ഓഫീസ് സന്ദർശിച്ചത്.

പോസ്റ്റ് മാസ്റ്റർ സബാസ്റ്റ്യൻ, പോസ്റ്റ് വുമൺ കനകവല്ലി എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സന്ദർശനത്തിന് പ്രധാനാധ്യാപിക ബിന്ദു തോമസ്, സ്കൂൾ ലീഡർ അനൻ പോൾ ആൻറണി, അധ്യാപകർ പിടിഎ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി..

തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം ഇ ഹെൽത്ത് സംവിധാനത്തിലേക്ക്. #ചെന്നലോട്: കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തരിയ...
09/10/2024

തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം ഇ ഹെൽത്ത് സംവിധാനത്തിലേക്ക്.

#ചെന്നലോട്: കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം ഇ -ഹെൽത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ആദ്യഘട്ടമായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ് (യു എച്ച് ഐ ഡി) വിതരണം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്മ കെ.കെ നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.

ഇ -ഹെൽത്ത് സംവിധാനം നിലവിൽ വരുന്നതോടെ ആശുപത്രിയിൽ വരുന്ന രോഗികളുടെ ആരോഗ്യ വിവരങ്ങൾ ഓൺലൈൻ ആയി സൂക്ഷിക്കുകയും കാർഡിലെ ബാർകോഡ് സ്കാൻ ചെയ്യുമ്പോൾ ഡോക്ടർക്ക് എളുപ്പത്തിൽ ഈ വിവരങ്ങൾ ലഭ്യമാവുകയും, ചികിത്സ കൂടുതൽ ഫലപ്രദമാവുകയും ചെയ്യും. രോഗികളുടെ അസുഖത്തിന്റെ വിവരങ്ങൾ,മരുന്നിന്റെ വിവരങ്ങൾ, മറ്റ് പരിശോധന ഫലങ്ങൾ, എന്നിവ ഓൺലൈൻ ആയി സൂക്ഷിക്കുന്നത് മൂലം രോഗിക്ക് ഇത്തരം വിവരങ്ങൾ അടങ്ങിയ പേപ്പറുകൾ കൊണ്ടുപോകാതെ തന്നെ കേരളത്തിന്റെ ഇ -ഹെൽത്ത് നടപ്പിലാക്കിയ എല്ലാ ആശുപത്രികളിലും എളുപ്പത്തിൽ ചികിത്സ ലഭ്യമാക്കാൻ കഴിയും.

രോഗിയുടെ ഏറ്റവും അടുത്തുള്ള ഇ -ഹെൽത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രിയിൽ പോയാൽ മെഡിക്കൽ കോളേജ് ആശുപത്രികൾ മുതൽ കേരളത്തിലെ മറ്റ് എല്ലാ ആശുപത്രികളിലേക്ക് ഉള്ള ഡോക്ടർമാരുടെ അപ്പോയിൻമെന്റും ലഭ്യമാകും. സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ഈ ഹെൽത്ത് സംവിധാനം വളരെ ഗുണം ചെയ്യും. രോഗികളുടെ മുൻകാല രോഗ വിവരങ്ങൾ, കുടുംബത്തിലെ പാരമ്പര്യ അസുഖ വിവരങ്ങൾ, താമസസ്ഥലത്ത് കുടിവെള്ള വിവരങ്ങൾ, മാലിന്യങ്ങളുടെ വിവരങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ശേഖരിക്കുന്നതുമൂലം പൊതു ജനാരോഗ്യ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും. ആധാർ അടിസ്ഥാനമാക്കിയാണ് യു.എ.ച്ച്.ഐ.ഡി കാർഡ് നൽകുന്നത്.

യോഗത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബുപോൾ, തരിയോട് ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ, മെഡിക്കൽ ഓഫിസർ ഡോ.ദിവ്യകല, ഡോ. മുഹമ്മദ് ഷെരീഫ്, ഡോ രേഷ്മ, ഇ ഹെൽത്ത് ജില്ലാ പ്രോജക്ട് എഞ്ചിനീയർ ഷിന്റോ, നോഡൽ ഓഫീസർ അഭിജിത്ത് ടോം, സ്റ്റാഫ് സെക്രട്ടറി ചാർളി.ടി, ഹെൽത്ത് ഇൻസ്പെക്ടർ കിരൺ, ഹെഡ് നേഴ്സ് ബിന്ദുമോൾ ജോസഫ്, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, എച്ച് എം സി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു..

വയനാട് മുണ്ടക്കൈയിൽഏഴാംദിനം നടന്ന തെരച്ചിലില്‍ ആറ് മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 226 ആയി. ...
05/08/2024

വയനാട് മുണ്ടക്കൈയിൽഏഴാംദിനം നടന്ന തെരച്ചിലില്‍ ആറ് മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 226 ആയി.

#മേപ്പാടി: വയനാട് മുണ്ടക്കൈയിൽഏഴാംദിനം നടന്ന തെരച്ചിലില്‍ ആറ് മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 226 ആയി. വയനാട്ടില്‍ നിന്നും അഞ്ചും നിലമ്പൂരില്‍ ഒന്നും മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും ഹാരിസണ്‍ മലയാളം ലിമിറ്റഡ് പ്ലാന്‍റേഷനിലെ ശ്മശാനത്തിൽ സർവ്വമത പ്രാർത്ഥനയോടെ സംസ്കരിച്ചു. സംസ്കരിച്ചവയിൽ 14 സ്ത്രീകളുടെയും 13 പുരുഷന്‍മാരുടെയും മൃതദേഹങ്ങളാണ് ഉള്‍പ്പെടുന്നത്. സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിയാനാകാത്ത മൂന്ന് മൃതദേഹങ്ങളും സംസ്കരിച്ചു.

മൃതശരീരങ്ങള്‍ തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധന തുടരുന്നു. ഇതുവരെ 83 രക്ത സാമ്പിളുകള്‍ ശേഖരിച്ചു.

ആറു സോണുകളിലായി നടന്ന തെരച്ചിലില്‍ വിവിധ സേനകളില്‍ നിന്നായി 1174 പേര്‍ പങ്കെടുത്തു.. 84 ഹിറ്റാച്ചികളും അഞ്ച് ജെ.സി.ബികളുമാണ് തെരച്ചിലിന് ഉപയോഗിച്ചത്. 112 ടീമുകളായി 913 വളണ്ടിയര്‍മാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേര്‍ന്നു. പുഞ്ചിരിമട്ടം മേഖലയില്‍ 119 സേനാംഗങ്ങളെയാണ് വിന്യസിച്ചത്. രണ്ടു ഹിറ്റാച്ചികള്‍ ഉപയോഗിച്ചായിരുന്നു തെരച്ചില്‍. മുണ്ടക്കൈ മേഖലയില്‍ നടത്തിയ തിരച്ചിലില്‍ 137 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. 14 ഹിറ്റാച്ചികള്‍ ഇവിടെ രക്ഷാദൗത്യത്തിന് ഉപയോഗിച്ചു.

സ്കൂള്‍ റോഡിലും പരിസരത്തും കൂടുതല്‍ യന്ത്രങ്ങള്‍ പരിശോധനയ്ക്കെത്തിച്ചു. 25 ഹിറ്റാച്ചികള്‍ ഉപയോഗിച്ച് 431 സേനാംഗങ്ങളാണ് ഇവിടെ പരിശോധന നടത്തിയത്. കെ 9 ഡ്വാഗ് സ്ക്വാഡ്, കരസേനയുടെ ഡോഗ് സ്ക്വാ‍ഡ്, തമിഴ്നാട് ഫയര്‍സര്‍വീസിന്‍റെ ഡോഗ് സ്ക്വാഡ് എന്നിവയും തെരച്ചിലില്‍ പങ്കുചേര്‍ന്നു. 276 സേനാംഗങ്ങള്‍ ചൂരല്‍മല ടൗണിലും പരിസരത്തും തിരച്ചില്‍ നടത്തി. തമിഴ്നാട് ഡോഗ് സ്ക്വാഡും ഇവിടെ തെരച്ചില്‍ നടത്തി.

110 പേരടങ്ങിയ സംഘം ഒമ്പതു ഹിറ്റാച്ചികള്‍ ഉപയോഗിച്ച് വില്ലേജ് പരിസരത്ത് നടത്തിയ തെരച്ചിലിലാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വനംവകുപ്പ്, ഫയര്‍ ഫോഴ്സ് എന്നിവയുടെ 101 പേര്‍ അടങ്ങിയ സംഘം പുഴയുടെ അടിവാരം മേഖലയിലെ വനത്തില്‍ നടത്തിയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. വയനാട്ടില്‍ നിന്നും നൂറ്റിയമ്പതും നിലമ്പൂരില്‍ നിന്നും എഴുപത്താറും മൃതദേഹങ്ങളാണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. വയനാട്ടില്‍ നിന്നും 24, നിലമ്പൂരില്‍ നിന്നും 157 ഉള്‍പ്പെടെ 181 ശരീര ഭാഗങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.

മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.രാജന്‍, എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു എന്നിവരുടെ സാന്നിധ്യത്തിൽ ദുരന്ത മേഖലയിലും ദുരിതാശ്വാസ മേഖലകളിലും നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, പട്ടികജാതി, പട്ടികവർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു എന്നിവര്‍ ക്യാമ്പുകളും ദുരിതബാധിത മേഖലകളും സന്ദർശിച്ചു. എ.ഡി.എം കെ ദേവകിയുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്കായി ഇന്ന് 4570 പ്രഭാത ഭക്ഷണ പാക്കറ്റുകളും 7877 ഉച്ചഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്തു.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(02-08-2024) അവധി #വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ  ട്യൂഷൻ സെൻ...
01/08/2024

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(02-08-2024) അവധി

#വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(ഓഗസ്റ്റ് രണ്ട്) അവധി പ്രഖ്യാപിച്ചു.
റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

 #മേപ്പാടി∙ ഉരുൾപൊട്ടലിൽ സർവതും തകർത്തെറിയപ്പെട്ട വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയ്യിലും ചൂരൽമലയും
31/07/2024

#മേപ്പാടി∙ ഉരുൾപൊട്ടലിൽ സർവതും തകർത്തെറിയപ്പെട്ട വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയ്യിലും ചൂരൽമലയും

ചെന്നലോട് വാർഡിൽ  മാമ്പഴക്കാലം പദ്ധതിക്ക് തുടക്കമായി. #ചെന്നലോട്: തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണി...
13/08/2023

ചെന്നലോട് വാർഡിൽ മാമ്പഴക്കാലം പദ്ധതിക്ക് തുടക്കമായി.

#ചെന്നലോട്: തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ മാമ്പഴക്കാലം പദ്ധതിക്ക് തുടക്കമായി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വികസന സമിതി അംഗം ദേവസ്യ മുത്തോലിക്കൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ബി അജിത്ത് പദ്ധതി വിശദീകരണം നടത്തി.

എൻഎസ്എസ് യൂണിറ്റിന്റെ ദത്ത് ഗ്രാമം കൂടിയായ ചെന്നലോട് വാർഡിലെ വീടുകളിൽ മാമ്പഴ തൈകൾ എത്തിച്ചു നൽകി നട്ടു പരിപാലിച്ചു ഫലം കായ്ക്കുന്നത് വരെ ഇടവേളകളിൽ നിരീക്ഷിക്കുന്നതുമാണ് പദ്ധതി. എ കെ മുബഷിർ, ഷീന ഗോപാലൻ, മുബീന സുനീർ, നീതു ഷൈൻ, ടീ കെ ജസൽ, എസ് അളക, അർജുൻ ശിവാനന്ദ്, ഷാജോൺ കുര്യൻ, ഹസ്‌ന തുടങ്ങിയവർ സംസാരിച്ചു. വി കെ കൃഷ്ണപ്രിയ സ്വാഗതവും ആൻസ്റ്റീൻ ഉലഹന്നാൻ നന്ദിയും പറഞ്ഞു.

കിടപ്പ് രോഗികളെ ചേർത്തുപിടിച്ച് എൻ എസ് എസ് വിദ്യാർത്ഥികൾ #കൽപ്പറ്റ: നിർധനരായ കിടപ്പ് രോഗികൾക്ക് ഭക്ഷണകിറ്റൊരുക്കി കൽപ്പറ...
10/08/2023

കിടപ്പ് രോഗികളെ ചേർത്തുപിടിച്ച് എൻ എസ് എസ് വിദ്യാർത്ഥികൾ

#കൽപ്പറ്റ: നിർധനരായ കിടപ്പ് രോഗികൾക്ക് ഭക്ഷണകിറ്റൊരുക്കി കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ മാതൃകയായി. കൽപ്പറ്റ നഗരസഭ ചെയർമാൻ കെ എം തൊടി മുജീബിൽ നിന്നും തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് പാലിയേറ്റീവ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി കിറ്റുകൾ ഏറ്റുവാങ്ങി. പിടിഎ പ്രസിഡണ്ട് കെ സി ഷാജുകുമാർ അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൽപ്പറ്റ നഗരത്തിലെ സുമനസ്സുകളായ വ്യക്തികളിൽ നിന്നും ധനസമാഹരണം നടത്തിയാണ് കിറ്റുകൾ തയ്യാറാക്കിയത്. പ്രോഗ്രാം ഓഫീസർ അജിത്ത് കാന്തിയുടെ മേൽനോട്ടത്തിൽ ലീഡർമാരായ അതുൽ കൃഷ്ണ, നിരഞ്ജന നായർ, വി എസ് അഖിലേഷ് നാഥ്, വൈശാഖ് കൃഷ്ണ എന്നിവരുടെയും പരിപാടിയുടെ ചുമതലയുള്ള എ കാവ്യ, അമിത തോമസ്, ആദിത് ഗിരീഷ്, അഭിനവ് കൃഷ്ണ എന്നീ വളണ്ടിയർ വളണ്ടിയർമാരുടെയും നേതൃത്വത്തിലാണ് ഈ ദൗത്യം പൂർത്തീകരിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ, എൻഎസ്എസ് ജില്ലാ കോഡിനേറ്റർ കെഎസ് ശ്യാൽ, പാലിയേറ്റീവ് ഫിസിയോതെറാപ്പിസ്റ്റ് റിയ ഐസൺ, വളണ്ടിയർമാരായ ശാന്തി അനിൽ, പി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Address

WAYANAD
Mananthavady
670645

Alerts

Be the first to know and let us send you an email when Mananthavady news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mananthavady news:

Share