02/10/2025
കേരളോത്സവം : ഫുട്ബോൾ മത്സരത്തിൽ ഫന്റാസിക് ഷാപ്പിൻകുന്ന് ജേതാക്കളായി.
തൃക്കലങ്ങോട്: തൃക്കലങ്ങോട് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടത്തപ്പെട്ട ഫുട്ബോൾ ഫൈനൽ മത്സരത്തിൽ ഫന്റാസിക് ഷാപ്പിൻകുന്ന് ജേതാക്കളായി.
എതിരില്ലാത്ത ഒരു ഗോളിന് ചെസ്പോ ചെറുപ്പള്ളിയെ പരാജയപ്പെടുത്തിയാണ് ഷാപ്പിൻകുന്ന് ജേതാക്കളായത്.
കഴിഞ്ഞ നാല് ദിവസമായി കാരക്കുന്ന് ഗവൺമെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് 42 ടീമുകൾ പങ്കെടുത്ത ഫുട്ബോൾ മത്സരം നടന്നു വന്നത്.
സമാപന പരിപാടിയിൽ
പഞ്ചായത്ത് പ്രസിഡണ്ട് യു കെ മഞ്ജുഷ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
*കൂടുതൽ വാർത്തകൾക്ക്👇*
http://www.karakunnunews.in/2025/10/blog-post.html
_________________________
Karakunnunews, "Welcome to karakunnunews"