21/06/2025
സ്വർണത്തിന് വിലകൂടിയതറിയാതെ 1120 രൂപയുമായി ഭാര്യക്ക് താലിമാല വാങ്ങാൻ ജൂവലറിയിൽ എത്തി 93 വയസുള്ള ഒരു അപ്പുപ്പൻ. ഭാര്യയോടുള്ള അയാളുടെ സ്നേഹം കണ്ട് ജൂവലറി ഉടമ ചെയ്തത് കണ്ടോ?😍😍
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ ഒരു ജൂവലറിയിലാണ് 93 വയസ്സുള്ള ഒരു ഗ്രാമീണനായ വൃദ്ധൻ ഭാര്യക്ക് താലിമാല വാങ്ങുന്നതിനായി ഭാര്യയുമായി എത്തുന്നത്. പഴകിയ വസ്ത്രങ്ങൾ ധരിച്ചെത്തിയ അവരെ കണ്ടപ്പോൾ ജൂവലറിയിൽ ഉള്ളവർ ആദ്യം കരുതിയത് ഭിക്ഷ യാചിച്ചു വന്നവർ ആണെന്നായിരുന്നു. അവർ അവരെ ആട്ടോയോടിക്കാൻ ശ്രമിച്ചു. എന്നാൽ ഇത് കണ്ട ജൂവലറി ഉടമ അത് തടയുകയും അവരോടു പോയി കാര്യം തിരക്കുകയും ചെയ്തു. അയാളുടെ കൈവശമുള്ള മുഷിഞ്ഞ കുറെ നോട്ടുകൾ ജൂവലറി ഉടമക്ക് നേരെ നീട്ടി ഭാര്യക്ക് ഒരു താലിമാല വേണമെന്ന് പറഞ്ഞു. അകെ 1120 രൂപ മാത്രമായിരുന്നു അതുണ്ടായിരുന്നത്.
ഈ പ്രായത്തിലും അദ്ദേഹത്തിന് ഭാര്യയോടുള്ള സ്നേഹവും കരുതലും ജുവലറി ഉടമയുടെ ഉള്ളു നിറച്ചു .. ജൂവലറി ഉടമ ഇരുവരെയും അകത്തേക്ക് കയറ്റി. ആഷാഢി ഏകാദശി ഉത്സവത്തിനായി പണ്ഡർപൂരിലേക്ക് കാൽനടയായി തീർത്ഥാടനം നടത്തുന്നതിനിടെയാണ് ഇരുവരും കടയിലേക്ക് കയറിയത്. ജൽന ജില്ലയിലെ അംഭോര ജഹാഗിർ എന്ന കാർഷിക ഗ്രാമത്തിൽ നിന്നുള്ള നിവൃത്തി ഷിൻഡെയും ഭാര്യ ശാന്തബായിയുമായിരുന്നു ആ ദമ്പതികൾ. ഉൾഗ്രാമത്തിൽ താമസിക്കുന്ന അവർക്ക് സ്വർണ്ണത്തിന്റെ വിലയെ കുറിച്ചൊന്നും വലിയ ധാരണ ഇല്ലായിരുന്നു. ഒടുവിൽ തങ്ങൾക്ക് ഇഷ്ട്ടപെട്ട മാല തിരഞ്ഞെടുത്തപ്പോൾ വൃദ്ധൻ നൽകിയ രൂപയിൽ വെറും 20 രൂപ മാത്രം എടുത്ത് ബാക്കി തുക തിരികെ നൽകി ജൂവലറി ഉടമ. എന്തായാലും ജുവല്ലറി ഉടമയുടെ പ്രവർത്തിക്കു സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.❤️❤️